ഗലാത്യർ 4:1-31

4  ഞാൻ പറയു​ന്നത്‌ ഇതാണ്‌: അവകാശി എല്ലാത്തിന്റെ​യും യജമാ​ന​നാണെ​ങ്കി​ലും ഒരു കുട്ടി​യാ​യി​രി​ക്കു​ന്നി​ടത്തോ​ളം കാലം അവനും അടിമ​യും തമ്മിൽ ഒരു വ്യത്യാ​സ​വു​മില്ല.  അപ്പൻ മുൻകൂ​ട്ടി നിശ്ചയി​ച്ചി​ട്ടുള്ള ദിവസം​വരെ അവൻ മേൽനോ​ട്ട​ക്കാ​രുടെ​യും കാര്യ​സ്ഥ​ന്മാ​രുടെ​യും കീഴി​ലാ​യി​രി​ക്കും.  അങ്ങനെതന്നെ, നമ്മളും കുട്ടി​ക​ളാ​യി​രു​ന്നപ്പോൾ ലോക​ത്തി​ന്റെ അടിസ്ഥാ​ന​കാ​ര്യ​ങ്ങ​ളു​ടെ അടിമ​ക​ളാ​യി​രു​ന്നു.+  എന്നാൽ കാലം തികഞ്ഞ​പ്പോൾ ദൈവം സ്വന്തം പുത്രനെ അയച്ചു. ആ പുത്രൻ സ്‌ത്രീ​യിൽനിന്ന്‌ ജനിച്ച്‌+ നിയമത്തിന്‌+ അധീന​നാ​യി ജീവിച്ചു.  നിയമത്തിന്‌ അധീന​രാ​യ​വരെ പുത്രൻ വിലയ്‌ക്കു വാങ്ങി വിടുവിക്കാനും+ അങ്ങനെ നമ്മളെ പുത്ര​ന്മാ​രാ​യി ദത്തെടു​ക്കാ​നും ആണ്‌+ ദൈവം ഉദ്ദേശി​ച്ചത്‌.  നിങ്ങൾ പുത്ര​ന്മാ​രാ​യ​തുകൊണ്ട്‌ ദൈവം തന്റെ പുത്രനു കൊടുത്ത അതേ ദൈവാത്മാവിനെ+ നമ്മുടെ ഹൃദയങ്ങളിലേക്ക്‌+ അയച്ചി​രി​ക്കു​ന്നു. അത്‌ “അബ്ബാ,* പിതാവേ” എന്നു വിളി​ക്കു​ന്നു.+  അതുകൊണ്ട്‌ നിങ്ങൾ ഇനി അടിമ​കളല്ല, പുത്ര​ന്മാ​രാണ്‌. പുത്ര​ന്മാ​രാണെ​ങ്കിൽ ദൈവം നിങ്ങളെ അവകാ​ശി​ക​ളു​മാ​ക്കി​യി​രി​ക്കു​ന്നു.+  ദൈവത്തെ അറിയാ​തി​രുന്ന കാലത്ത്‌ നിങ്ങൾ ദൈവ​ങ്ങ​ള​ല്ലാ​ത്ത​വ​യു​ടെ അടിമ​ക​ളാ​യി​രു​ന്നു.  പക്ഷേ ഇപ്പോൾ നിങ്ങൾക്കു ദൈവത്തെ അറിയാം. അതിലു​പരി ദൈവ​ത്തി​നു നിങ്ങളെ അറിയാം. ആ സ്ഥിതിക്ക്‌ ദുർബ​ല​മായ,+ ഒന്നിനും കൊള്ളാത്ത അടിസ്ഥാ​ന​കാ​ര്യ​ങ്ങ​ളിലേക്കു വീണ്ടും തിരിഞ്ഞ്‌ അവയുടെ അടിമ​ക​ളാ​കാൻ നിങ്ങൾക്ക്‌ എങ്ങനെ മനസ്സു വരുന്നു?+ 10  നിങ്ങൾ ഇപ്പോ​ഴും വിശേ​ഷ​ദി​വ​സ​ങ്ങ​ളും മാസങ്ങളും+ കാലങ്ങ​ളും വർഷങ്ങ​ളും ചിട്ട​യോ​ടെ ആചരി​ക്കു​ന്നു! 11  ഞാൻ നിങ്ങൾക്കു​വേണ്ടി അധ്വാ​നി​ച്ചതെ​ല്ലാം വെറുതേ​യാ​യോ എന്നാണ്‌ എന്റെ പേടി. 12  സഹോദരങ്ങളേ, നിങ്ങളും എന്നെ​പ്പോലെ​യാ​ക​ണമെന്നു ഞാൻ യാചി​ക്കു​ക​യാണ്‌. കാരണം ഒരിക്കൽ ഞാനും നിങ്ങ​ളെപ്പോലെ​തന്നെ​യാ​യി​രു​ന്നു.+ നിങ്ങൾ എന്നോട്‌ ഒരു അന്യാ​യ​വും ചെയ്‌തി​ട്ടില്ല. 13  എനിക്കുണ്ടായിരുന്ന ഒരു രോഗം കാരണ​മാണ്‌ ആദ്യമാ​യി നിങ്ങ​ളോ​ടു സന്തോ​ഷ​വാർത്ത അറിയി​ക്കാൻ എനിക്ക്‌ അവസരം കിട്ടി​യതെന്നു നിങ്ങൾക്ക്‌ അറിയാ​മ​ല്ലോ. 14  എന്റെ ശാരീ​രി​കാ​വസ്ഥ നിങ്ങൾക്ക്‌ ഒരു പരീക്ഷ​ണ​മാ​യി​രു​ന്നി​ട്ടും നിങ്ങൾ എന്നോട്‌ അറപ്പോ വെറു​പ്പോ കാണി​ച്ചില്ല.* പകരം, ദൈവ​ത്തി​ന്റെ ഒരു ദൂതനെ എന്നപോ​ലെ, അല്ല, ക്രിസ്‌തുയേ​ശു​വി​നെ എന്നപോലെ​തന്നെ നിങ്ങൾ എന്നെ സ്വീക​രി​ച്ചു. 15  നിങ്ങൾക്കുണ്ടായിരുന്ന ആ സന്തോഷം ഇപ്പോൾ എവി​ടെപ്പോ​യി? കഴിയു​മാ​യി​രുന്നെ​ങ്കിൽ നിങ്ങൾ സ്വന്തം കണ്ണുകൾ ചൂഴ്‌ന്നെ​ടുത്ത്‌ എനിക്കു തരുമാ​യി​രു​ന്നു എന്ന്‌ എനിക്ക്‌ ഉറപ്പുണ്ട്‌.*+ 16  എന്നാൽ ഇപ്പോൾ നിങ്ങ​ളോ​ടു സത്യം പറയു​ന്ന​തുകൊണ്ട്‌ ഞാൻ നിങ്ങളു​ടെ ശത്രു​വാ​യോ? 17  അവർ നിങ്ങളെ അവരുടെ പക്ഷത്താ​ക്കാൻ വലിയ ഉത്സാഹം കാണി​ക്കു​ന്നതു സദു​ദ്ദേ​ശ്യത്തോടെയല്ല. നിങ്ങളെ എന്നിൽനി​ന്ന്‌ അകറ്റു​ക​യാണ്‌ അവരുടെ ലക്ഷ്യം. അപ്പോൾ നിങ്ങൾ താത്‌പ​ര്യത്തോ​ടെ അവരുടെ പിന്നാലെ ചെല്ലു​മ​ല്ലോ. 18  എന്നാൽ ഞാൻ കൂടെ​യു​ള്ളപ്പോൾ മാത്രമല്ല, അല്ലാത്തപ്പോ​ഴും സദു​ദ്ദേ​ശ്യത്തോടെ​യാണ്‌ ആരെങ്കി​ലും നിങ്ങളു​ടെ കാര്യ​ത്തിൽ ഉത്സാഹം കാണി​ക്കു​ന്നതെ​ങ്കിൽ അതു നല്ലതാണ്‌. 19  എന്റെ കുഞ്ഞു​ങ്ങളേ,+ ക്രിസ്‌തു നിങ്ങളിൽ രൂപ​പ്പെ​ടു​ന്ന​തു​വരെ ഞാൻ വീണ്ടും നിങ്ങൾ കാരണം പ്രസവ​വേദന അനുഭ​വി​ക്കു​ന്നു. 20  നിങ്ങളുടെ കാര്യ​ത്തിൽ എന്തു ചെയ്യണ​മെന്ന്‌ എനിക്കു നല്ല നിശ്ചയ​മില്ല. അതു​കൊണ്ട്‌ ഈ നിമിഷം നിങ്ങളുടെ​കൂടെ​യാ​യി​രി​ക്കാ​നും കുറച്ചു​കൂ​ടെ മയത്തിൽ സംസാ​രി​ക്കാ​നും കഴിഞ്ഞി​രുന്നെ​ങ്കിൽ എന്നു ഞാൻ ആശിച്ചുപോ​കു​ന്നു. 21  നിയമത്തിൻകീഴിലായിരിക്കാൻ ആഗ്രഹി​ക്കു​ന്ന​വരേ, പറയൂ: നിയമം പറയു​ന്നത്‌ എന്താ​ണെന്നു നിങ്ങൾ കേൾക്കു​ന്നി​ല്ലേ? 22  ഉദാഹരണത്തിന്‌, അബ്രാ​ഹാ​മി​നു രണ്ട്‌ ആൺമക്ക​ളു​ണ്ടാ​യി​രുന്നെ​ന്നും ഒരാൾ ദാസിയിൽനിന്നും+ മറ്റേയാൾ സ്വതന്ത്രയിൽനിന്നും+ ജനി​ച്ചെ​ന്നും എഴുതി​യി​ട്ടു​ണ്ട​ല്ലോ. 23  ദാസിയിൽനിന്നുള്ളവൻ സ്വാഭാവികമായും*+ എന്നാൽ സ്വത​ന്ത്ര​യിൽനി​ന്നു​ള്ളവൻ വാഗ്‌ദാ​ന​ത്തി​ലൂടെ​യും ആണ്‌ ജനിച്ചത്‌.+ 24  ഈ കാര്യ​ങ്ങളെ ആലങ്കാ​രി​ക​മായ അർഥമുള്ള ഒരു നാടക​മാ​യി കണക്കാ​ക്കാം: ഈ സ്‌ത്രീ​കൾ രണ്ട്‌ ഉടമ്പടി​കളെ സൂചി​പ്പി​ക്കു​ന്നു. ഒന്നു സീനായ്‌ പർവതത്തിൽനിന്നുള്ളതും+ അടിമ​കളെ പ്രസവി​ക്കു​ന്ന​തും ആണ്‌; അതു ഹാഗാർ. 25  അറേബ്യയിലുള്ള സീനായ്‌ പർവതത്തെ+ കുറി​ക്കുന്ന ഹാഗാർ ഇന്നത്തെ യരുശലേ​മി​നു തുല്യ​യാണ്‌. മക്കളു​മാ​യി യരുശ​ലേം അടിമ​ത്ത​ത്തിൽ കഴിയു​ക​യാ​ണ​ല്ലോ. 26  പക്ഷേ മീതെ​യുള്ള യരുശ​ലേം സ്വത​ന്ത്ര​യാണ്‌. അതാണു നമ്മുടെ അമ്മ. 27  “വന്ധ്യേ, പ്രസവി​ക്കാ​ത്ത​വളേ, സന്തോ​ഷി​ക്കുക. പ്രസവ​വേദന അറിഞ്ഞി​ട്ടി​ല്ലാ​ത്ത​വളേ, ആർത്തുഘോ​ഷി​ക്കുക. ഉപേക്ഷി​ക്കപ്പെ​ട്ട​വ​ളു​ടെ മക്കൾ ഭർത്താ​വു​ള്ള​വ​ളു​ടെ മക്കളെ​ക്കാൾ അധിക​മാണ്‌”+ എന്നാണ​ല്ലോ എഴുതി​യി​ട്ടു​ള്ളത്‌. 28  അതുകൊണ്ട്‌ സഹോ​ദ​ര​ങ്ങളേ, നിങ്ങൾ യിസ്‌ഹാ​ക്കിനെപ്പോ​ലെ വാഗ്‌ദാ​ന​മ​നു​സ​രി​ച്ചുള്ള മക്കളാണ്‌.+ 29  അന്നു സ്വാഭാവികമായി* ജനിച്ച​യാൾ, ദൈവാ​ത്മാ​വി​ന്റെ ശക്തിയാൽ ജനിച്ച​യാ​ളെ ഉപദ്ര​വി​ച്ചു.+ ഇന്നും അങ്ങനെ​തന്നെ.+ 30  എന്നാൽ തിരുവെ​ഴുത്ത്‌ എന്തു പറയുന്നു? “ദാസിയെ​യും മകനെ​യും ഇറക്കി​വിട്‌. ദാസി​യു​ടെ മകൻ സ്വത​ന്ത്ര​യു​ടെ മകനോടൊ​പ്പം ഒരിക്ക​ലും അവകാ​ശി​യാ​ക​രുത്‌.”+ 31  അതുകൊണ്ട്‌ സഹോ​ദ​ര​ങ്ങളേ, നമ്മൾ ദാസി​യു​ടെ മക്കളല്ല, സ്വത​ന്ത്ര​യു​ടെ മക്കളാണ്‌.

അടിക്കുറിപ്പുകള്‍

“അപ്പാ!” എന്ന്‌ അർഥം വരുന്ന അരമായ പദം.
അഥവാ “എന്നോട്‌ അറപ്പോ​ടെ പെരു​മാ​റു​ക​യോ എന്റെ നേരെ തുപ്പു​ക​യോ ചെയ്‌തില്ല.”
അഥവാ “എന്നതിനു ഞാൻ സാക്ഷി.”
അഥവാ “ജഡപ്ര​കാ​ര​വും.”
അഥവാ “ജഡപ്ര​കാ​രം.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം