വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങളുടെ ശരീരത്തിലെ അതിസൂക്ഷ്‌മ “ലോറികൾ”

നിങ്ങളുടെ ശരീരത്തിലെ അതിസൂക്ഷ്‌മ “ലോറികൾ”

നിങ്ങളു​ടെ ശരീര​ത്തി​ലെ അതിസൂക്ഷ്‌മ “ലോറി​കൾ”

അഞ്ചു ദിവസം മുമ്പ്‌ അതു മർമ്മമുള്ള ഒരു കോശ​മാ​യി​രു​ന്നു. എന്നാൽ വളർച്ച​യു​ടെ​യും വിഭജ​ന​ത്തി​ന്റെ​യും ഘട്ടം പൂർത്തി​യാ​ക്കിയ ശേഷം, തീവ്ര​മായ സങ്കോ​ച​ങ്ങ​ളു​ടെ ഫലമായി അതു മർമ്മത്തെ പുറന്ത​ള്ളി​യി​രി​ക്കു​ന്നു. ഇപ്പോൾ അത്‌ ഒരു റെറ്റി​ക്കു​ലോ​സൈറ്റ്‌ ആണ്‌. എന്നു പറഞ്ഞാൽ എന്താ​ണെ​ന്നല്ലേ? നിങ്ങളു​ടെ ശരീര​ത്തി​ലൂ​ടെ ഒഴുകുന്ന രക്തത്തി​ലേക്കു പ്രവേ​ശി​ക്കാൻ തയ്യാറാ​യി നിൽക്കുന്ന പൂർണ വളർച്ച പ്രാപി​ച്ചി​ട്ടി​ല്ലാത്ത ഒരു അരുണ രക്താണു​വാണ്‌ അത്‌. രണ്ടു മുതൽ നാലു വരെ ദിവസം കഴിയു​മ്പോൾ അതു പൂർണ വളർച്ച​യെ​ത്തിയ ഒരു അരുണ രക്താണു​വാ​യി​ത്തീ​രും.

ഈ ചെറിയ കോശ​ത്തിന്‌ ഒരു ലോറി​യോ​ടു വളരെ​യ​ധി​കം സാദൃ​ശ്യ​മുണ്ട്‌. ശരീര​ത്തി​ന്റെ എല്ലാ ഭാഗങ്ങ​ളി​ലും ഓക്‌സി​ജൻ എത്തിക്കുന്ന ഹീമോ​ഗ്ലോ​ബിൻ എന്ന മാംസ്യ​ത്തി​ന്റെ സഹായ​ത്തോ​ടെ​യാണ്‌ അത്‌ “ചരക്ക്‌” ലക്ഷ്യസ്ഥാ​നത്ത്‌ എത്തിക്കു​ന്നത്‌. അതിന്റെ നാലു മാസത്തെ ആയുസ്സി​നി​ട​യിൽ ഈ “ലോറി” നിങ്ങളു​ടെ ശരീര​ത്തി​ലൂ​ടെ ഏകദേശം 250 കിലോ​മീ​റ്റർ ഓടു​മെന്നു കണക്കാ​ക്ക​പ്പെ​ടു​ന്നു. നിങ്ങളു​ടെ ശരീര​ത്തിൽ ഏതാണ്ട്‌ 1,000 കോടി ലോമി​കകൾ (സൂക്ഷ്‌മ രക്തവാ​ഹി​നി​കൾ) ഉണ്ട്‌. അവയുടെ മൊത്തം നീളം ഭൂമി​യു​ടെ ചുറ്റള​വി​ന്റെ ഇരട്ടി​യോ​ളം വരും. ശരീര​ത്തി​ന്റെ എല്ലാ ഭാഗങ്ങ​ളി​ലും ഓക്‌സി​ജൻ എത്തിക്കു​ന്ന​തിന്‌ ശതസഹ​സ്ര​കോ​ടി​ക്ക​ണ​ക്കിന്‌ എറി​ത്രോ​സൈ​റ്റു​കൾ (അരുണ രക്താണു​ക്കൾ) ആവശ്യ​മാണ്‌.

ഈ ചെറിയ “ലോറി” നിങ്ങളു​ടെ രക്തത്തി​ലൂ​ടെ എല്ലായ്‌പോ​ഴും​തന്നെ സഞ്ചരി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു. സാഹച​ര്യ​ത്തിന്‌ അനുസൃ​ത​മാ​യി അതിന്റെ വേഗം വ്യത്യാ​സ​പ്പെ​ട്ടി​രി​ക്കും. ഹൃദയ​ത്തിൽനി​ന്നുള്ള “സൂപ്പർ​ഹൈവേ”യായ മഹാധ​മ​നി​യി​ലേക്കു രക്തം കടക്കു​മ്പോ​ഴാണ്‌ ഇത്‌ ഏറ്റവും കൂടിയ വേഗത്തിൽ സഞ്ചരി​ക്കു​ന്നത്‌—ഒരു സെക്കൻഡിൽ ഏതാണ്ട്‌ 120 സെന്റി​മീ​റ്റർ ആണ്‌ അപ്പോ​ഴത്തെ അതിന്റെ വേഗം. കോശം ശരീര​ത്തി​ലെ ഇടവഴി​ക​ളിൽ പ്രവേ​ശി​ക്കു​മ്പോൾ അതിന്റെ വേഗം കുറഞ്ഞു കുറഞ്ഞു വരുന്നു. അറ്റത്തുള്ള ലോമി​ക​ക​ളിൽ അതിന്റെ ശരാശരി വേഗം ഒരു സെക്കൻഡിൽ 0.3 മില്ലി​മീ​റ്റ​റാണ്‌.

രക്താണു​ക്കൾ ഉത്ഭവി​ക്കു​ന്നത്‌ എവിടെ?

സാധാ​ര​ണ​ഗ​തി​യിൽ പ്രായ​പൂർത്തി​യായ ഒരു മനുഷ്യ​നിൽ മിക്ക രക്താണു​ക്ക​ളും ഉത്‌പാ​ദി​പ്പി​ക്ക​പ്പെ​ടു​ന്നത്‌ അസ്ഥിമ​ജ്ജ​യി​ലാണ്‌. ദിവസ​വും, നിങ്ങളു​ടെ ഓരോ കിലോ​ഗ്രാം ശരീര​ഭാ​ര​ത്തി​നും ആനുപാ​തി​ക​മാ​യി മജ്ജയിൽ 250 കോടി അരുണ രക്താണു​ക്ക​ളും 100 കോടി ഗ്രാന്യൂ​ലോ​സൈ​റ്റു​ക​ളും (ശ്വേത രക്താണു​ക്കൾ) 250 കോടി പ്ലേറ്റ്‌ലെ​റ്റു​ക​ളും ഉത്‌പാ​ദി​പ്പി​ക്ക​പ്പെ​ടു​ന്നു. ഓരോ ദിവസ​വും നശിച്ചു​പോ​കുന്ന കോശ​ങ്ങ​ളു​ടെ നഷ്ടം നികത്താൻ ഇതു സഹായി​ക്കു​ന്നു. പ്രായ​പൂർത്തി​യായ ഒരു വ്യക്തി​യിൽ സാധാ​ര​ണ​ഗ​തി​യിൽ ഓരോ സെക്കൻഡി​ലും ദശലക്ഷ​ക്ക​ണ​ക്കിന്‌ അരുണ രക്താണു​ക്കൾ നശിക്കു​ക​യും പകരം പുതിയവ ഉത്‌പാ​ദി​പ്പി​ക്ക​പ്പെ​ടു​ക​യും ചെയ്‌തു​കൊ​ണ്ടാ​ണി​രി​ക്കു​ന്നത്‌.

എന്നാൽ അസ്ഥിമ​ജ്ജ​യിൽ ഉത്‌പാ​ദി​പ്പി​ക്ക​പ്പെ​ടുന്ന അരുണ രക്താണു​ക്കൾ രക്തത്തി​ലേക്കു പ്രവേ​ശി​ക്കു​ന്നത്‌ എങ്ങനെ​യാണ്‌? പൂർണ വളർച്ച എത്തിയി​ട്ടി​ല്ലാത്ത രക്താണു മജ്ജയിലെ ചെറിയ വാഹി​നി​ക​ളു​ടെ (സൈന്യു​സോ​യി​ഡ്‌സ്‌) പുറത്തെ ഭിത്തി​യു​ടെ അടു​ത്തേക്ക്‌ ചെന്ന്‌ മൈ​ഗ്രേഷൻ പോർ എന്ന്‌ അറിയ​പ്പെ​ടുന്ന ഒരു ചെറിയ ദ്വാര​ത്തി​ലൂ​ടെ രക്തത്തിൽ പ്രവേ​ശി​ക്കു​ന്നു. ഏകദേശം മൂന്നു ദിവസ​ത്തേ​ക്കും​കൂ​ടെ അത്‌ ഹീമോ​ഗ്ലോ​ബിൻ ഉത്‌പാ​ദി​പ്പി​ക്കു​ന്ന​തിൽ തുടരും. എന്നാൽ അതിനു ശേഷം അത്‌ പൂർണ വളർച്ച​യെ​ത്തിയ അരുണ രക്താണു അഥവാ എറി​ത്രോ​സൈറ്റ്‌ ആയിത്തീ​രു​ന്ന​തോ​ടെ അതിന്റെ ആ ധർമം അവസാ​നി​ക്കും.

സിസ്റ്റമിക്‌, പൾമനറി രക്തപര്യ​യ​ന​ങ്ങൾ

രക്തപര്യ​യനം രണ്ടു വിധമു​ണ്ടെന്ന്‌ 17-ാം നൂറ്റാ​ണ്ടിൽ ഡോക്ടർമാർ സ്ഥിരീ​ക​രി​ച്ചു. സിസ്റ്റമിക്‌ രക്തപര്യ​യ​ന​ത്തിൽ ശരീര​ത്തി​ലെ അതിസൂക്ഷ്‌മ “ലോറി​കൾ” ആയ അരുണ രക്താണു​ക്കൾ ഹൃദയ​ത്തിൽനി​ന്നു നേരെ ശരീര​ക​ല​ക​ളി​ലേക്കു സഞ്ചരി​ക്കു​ന്നു. അവിടെ അവ ഓക്‌സി​ജൻ വിതരണം ചെയ്യു​ക​യും പാഴ്‌വ​സ്‌തു​വായ കാർബൺ​ഡൈ​യോ​ക്‌​സൈഡ്‌ സ്വീക​രി​ക്കു​ക​യും ചെയ്യുന്നു. ഈ പ്രക്രി​യയെ ആന്തരിക ശ്വസനം എന്നാണു വിളി​ക്കു​ന്നത്‌. എന്നിട്ട്‌ അരുണ രക്താണു​ക്കൾ ഹൃദയ​ത്തി​ലേക്കു മടങ്ങുന്നു. പൾമനറി രക്തപര്യ​യ​ന​ത്തിൽ “ലോറി​കൾ” പുറ​പ്പെ​ടു​ന്നത്‌ ശ്വാസ​കോ​ശ​ത്തി​ലേ​ക്കാണ്‌. അവിടെ പാഴ്‌വ​സ്‌തു ഇറക്കി​യ​ശേഷം അവ ഓക്‌സി​ജൻ കയറ്റി​ക്കൊ​ണ്ടു​പോ​രു​ന്നു. അങ്ങനെ പൾമനറി രക്തപര്യ​യനം ശരീര​ത്തി​ന്റെ ശ്വസന പ്രക്രി​യ​യിൽ സഹായി​ക്കു​ന്നു.

ആവശ്യ​ത്തി​നു രക്താണു​ക്കൾ ഇല്ലാത്ത​പ്പോൾ

ചില​പ്പോൾ ശരീര​ത്തി​ലെ അരുണ രക്താണു​ക്ക​ളു​ടെ എണ്ണം സാധാ​ര​ണ​യി​ലും കുറയു​ന്നു. ഈ അവസ്ഥ​യെ​യാണ്‌ ഡോക്ടർമാർ അനീമിയ എന്നു വിശേ​ഷി​പ്പി​ക്കു​ന്നത്‌. പല കാരണ​ങ്ങ​ളാൽ ഇതുണ്ടാ​വാം. (1) അരുണ രക്താണു​ക്ക​ളു​ടെ ഉത്‌പാ​ദന-വളർച്ചാ പ്രക്രി​യ​ക​ളി​ലെ തകരാറ്‌, (2) അവയുടെ അധിക​മായ നാശം, (3) അമിത​മായ രക്തസ്രാ​വം എന്നിവ അവയിൽ ചിലതാണ്‌. പഴകിയ വീക്കങ്ങ​ളു​ടെ​യോ ട്യൂമ​റു​ക​ളു​ടെ​യോ ഫലമാ​യും അനീമിയ ഉണ്ടാകാം.

രക്തത്തിലെ ഇരുമ്പി​ന്റെ അളവ്‌ കൂടി​യാ​ലും കുറഞ്ഞാ​ലും പ്രശ്‌നങ്ങൾ ഉണ്ടാകും. ഇരുമ്പി​ന്റെ അളവ്‌ തീരെ കുറവാ​ണെ​ങ്കിൽ അരുണ രക്താണു​ക്കൾക്കു സാധാരണ വിധത്തിൽ വളരാൻ കഴിയാ​തെ പോകും. തത്‌ഫ​ല​മാ​യി അവ സാധാ​ര​ണ​യി​ലും ചെറു​തും നിറം മങ്ങിയ​തും ആയിരി​ക്കും. മിക്ക​പ്പോ​ഴും ശരീര​ത്തി​ലെ ഇരുമ്പി​ന്റെ അളവ്‌ വർധി​പ്പി​ക്കാ​നുള്ള ചികി​ത്സ​ക​ളി​ലൂ​ടെ പ്രശ്‌നം പരിഹ​രി​ക്കാ​വു​ന്ന​താണ്‌. എന്നാൽ മറ്റു ചില​പ്പോൾ രക്തത്തിലെ ഇരുമ്പി​ന്റെ അളവ്‌ കൂടി​പ്പോ​കു​ന്നു. കേടു സംഭവിച്ച അരുണ രക്താണു​ക്കൾ പൊട്ടു​ക​യും ശരീര​ത്തിൽ മുഴു​വ​നും ഇരുമ്പി​ന്റെ അംശം വ്യാപി​ക്കു​ക​യും ചെയ്യു​ന്ന​തി​ന്റെ ഫലമായി ഇത്‌ ഉണ്ടാകാം. അങ്ങനെ, ശരീര​ത്തി​ലെ എല്ലാ അവയവ​ങ്ങൾക്കും വിഷബാ​ധ​യേൽക്കു​ന്നു. ഹൃദയ​ത്തി​നു വിഷബാധ ഏൽക്കു​ന്നത്‌ വിശേ​ഷി​ച്ചും ഗുരു​ത​ര​മാണ്‌. ഈ അവസ്ഥയി​ലുള്ള രോഗി​കൾ സാധാ​ര​ണ​മാ​യി വിട്ടു​മാ​റാത്ത ഹൃ​ദ്രോ​ഗം മൂലമാണ്‌ മരിക്കാറ്‌.

ശരീര​ത്തി​ലെ രക്താണു​ക്ക​ളു​ടെ ധർമങ്ങൾ പൂർണ​മാ​യി വിവരി​ക്കാൻ അനേകം പുസ്‌ത​ക​ങ്ങൾതന്നെ വേണ്ടി​വ​രും. എന്നിരു​ന്നാ​ലും ഭാഗി​ക​മായ ഈ വിവര​ണ​ത്തിൽനി​ന്നു​തന്നെ അവയുടെ അത്ഭുത​ക​ര​മായ സങ്കീർണത ജീവന്റെ രൂപര​ച​യി​താ​വും സ്രഷ്ടാ​വു​മാ​യ​വന്റെ ജ്ഞാനത്തെ പ്രകീർത്തി​ക്കു​ന്നു​വെന്ന്‌ വ്യക്തമാ​കു​ന്നു. ജ്ഞാനി​യായ മഹാ സ്രഷ്ടാ​വി​നെ കുറിച്ച്‌ പുരാതന കാലത്തെ അവന്റെ ഒരു ഭക്തൻ പറഞ്ഞു: “അവനി​ല​ല്ലോ നാം ജീവി​ക്ക​യും ചരിക്ക​യും ഇരിക്ക​യും ചെയ്യു​ന്നതു.”—പ്രവൃ​ത്തി​കൾ 17:28.(g01 11/22)