വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘ചിലപ്പോൾ തോന്നും ഞാൻ സ്വപ്‌നം കാണുകയാണെന്ന്‌!’

‘ചിലപ്പോൾ തോന്നും ഞാൻ സ്വപ്‌നം കാണുകയാണെന്ന്‌!’

‘ചില​പ്പോൾ തോന്നും ഞാൻ സ്വപ്‌നം കാണു​ക​യാ​ണെന്ന്‌!’

വിറ​കൊ​ള്ളുന്ന ചുണ്ടുകൾ പൊത്തി​പ്പി​ടിച്ച്‌ ലുർഡെസ്‌ ജനാല​യി​ലൂ​ടെ പുറ​ത്തേക്കു നോക്കി. ലാറ്റിൻ അമേരി​ക്ക​ക്കാ​രി​യായ അവർ 20-ലധികം വർഷം അക്രമാ​സ​ക്ത​നായ തന്റെ ഭർത്താ​വി​ന്റെ കരങ്ങളാ​ലുള്ള പീഡനം സഹിച്ചു. അവരുടെ ഭർത്താവ്‌ ആൽ​ഫ്രെ​ഡോ, മാറ്റം വരുത്തി​യി​രി​ക്കു​ന്നു. എന്നിരു​ന്നാ​ലും, താൻ അനുഭ​വിച്ച ശാരീ​രി​ക​വും വൈകാ​രി​ക​വു​മായ വേദനയെ കുറിച്ചു സംസാ​രി​ക്കു​മ്പോൾ ലുർഡെ​സിന്‌ ഇപ്പോ​ഴും കണ്‌ഠ​മി​ട​റു​ന്നു.

“വിവാഹം കഴിഞ്ഞ്‌ വെറും രണ്ടാഴ്‌ച കഴിഞ്ഞ​പ്പോൾ തുടങ്ങി​യ​താണ്‌ പ്രശ്‌നം,” ലുർഡെസ്‌ പതിഞ്ഞ സ്വരത്തിൽ പറയുന്നു. “ഒരിക്കൽ അദ്ദേഹ​ത്തി​ന്റെ അടി​കൊണ്ട്‌ എന്റെ രണ്ടു പല്ല്‌ പോയി. മറ്റൊ​രി​ക്കൽ ഞാൻ ഒഴിഞ്ഞു മാറി, ശക്തമായ ആ ഇടി എനിക്കി​ട്ടു കൊള്ളാ​തെ അലമാ​ര​യ്‌ക്കി​ട്ടാ​ണു കൊണ്ടത്‌. കൂടാതെ, ‘ഒന്നിനും കൊള്ളാത്ത സാധനം’ എന്നും മറ്റും അദ്ദേഹം എന്നെ വിളി​ച്ചി​രു​ന്നു. അതാണ്‌ എന്നെ ഏറെ വേദനി​പ്പി​ച്ചത്‌. എനിക്കു ബുദ്ധി എന്നു പറയുന്ന ഒന്നേ ഇല്ലാത്തതു പോ​ലെ​യാണ്‌ അദ്ദേഹം എന്നോടു പെരു​മാ​റി​യി​രു​ന്നത്‌. ബന്ധം ഉപേക്ഷി​ച്ചാ​ലോ എന്നുവരെ ഞാൻ ചിന്തിച്ചു. എന്നാൽ മൂന്നു കുട്ടികൾ ഉള്ളപ്പോൾ എനിക്ക്‌ അതിന്‌ എങ്ങനെ കഴിയും?”

ലുർഡെ​സി​ന്റെ ചുമലിൽ മെല്ലെ കൈ വെച്ചു​കൊണ്ട്‌ ആൽ​ഫ്രെ​ഡോ പറയുന്നു: “ഞാൻ ഒരു ഉയർന്ന ഉദ്യോ​ഗ​സ്ഥ​നാണ്‌. കോട​തി​യിൽനിന്ന്‌ സമൻസു വരിക​യും സംരക്ഷണ ഓർഡർ ഉത്തരവാ​കു​ക​യും ചെയ്‌ത​പ്പോൾ എനിക്കു വല്ലാത്ത നാണ​ക്കേടു തോന്നി. മാറ്റം വരുത്താൻ ഞാൻ ശ്രമിച്ചു. എന്നാൽ താമസി​യാ​തെ ഞാൻ വീണ്ടും പഴയപടി തന്നെ പ്രവർത്തി​ക്കാൻ തുടങ്ങി.”

പിന്നെ കാര്യ​ങ്ങൾക്ക്‌ എങ്ങനെ​യാ​ണു മാറ്റം വന്നത്‌? സമനില ഏറെക്കു​റെ വീണ്ടെ​ടുത്ത ലൂർഡെസ്‌ വിശദീ​ക​രി​ക്കു​ന്നു: “ഈ തെരു​വി​ന്റെ ഏറ്റവും അറ്റത്തുള്ള കട നടത്തുന്ന സ്‌ത്രീ യഹോ​വ​യു​ടെ സാക്ഷി​ക​ളിൽ ഒരാളാണ്‌. അവർ എന്നെ ബൈബിൾ പഠിപ്പി​ക്കാ​മെന്നു പറഞ്ഞു. യഹോ​വ​യാം ദൈവം സ്‌ത്രീ​കളെ വളരെ വിലയു​ള്ള​വ​രാ​യി വീക്ഷി​ക്കു​ന്നു​വെന്ന്‌ ഞാൻ മനസ്സി​ലാ​ക്കി. ഞാൻ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ യോഗ​ങ്ങൾക്കു പോകാൻ തുടങ്ങി. ആദ്യ​മൊ​ക്കെ ഇത്‌ ആൽ​ഫ്രെ​ഡോ​യെ വളരെ ദേഷ്യം പിടി​പ്പി​ച്ചി​രു​ന്നു. രാജ്യ​ഹാ​ളിൽ സുഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം സമയം ചെലവ​ഴി​ച്ചത്‌ എന്നെ സംബന്ധി​ച്ചി​ട​ത്തോ​ളം ഒരു പുതിയ അനുഭവം ആയിരു​ന്നു. എനിക്ക്‌ സ്വന്തം വിശ്വാ​സങ്ങൾ ഉണ്ടായി​രി​ക്കാ​നും അവ സ്വാത​ന്ത്ര്യ​ത്തോ​ടെ പ്രകടി​പ്പി​ക്കാ​നും മറ്റുള്ള​വരെ പഠിപ്പി​ക്കാ​നും പോലും കഴിയു​മെന്നു മനസ്സി​ലാ​ക്കി​യ​പ്പോൾ ഞാൻ അതിശ​യി​ച്ചു​പോ​യി. ഞാൻ ദൈവ​ദൃ​ഷ്ടി​യിൽ വില​പ്പെ​ട്ട​വ​ളാ​ണെന്ന്‌ എനിക്കു മനസ്സി​ലാ​യി. ഇത്‌ എനിക്കു ധൈര്യം പകർന്നു.

“എന്റെ ജീവി​ത​ത്തിൽ വഴിത്തി​രി​വായ ഒരു സംഭവ​മുണ്ട്‌. അതു ഞാൻ ഒരിക്ക​ലും മറക്കില്ല. ആൽ​ഫ്രെ​ഡോ പതിവു പോലെ എല്ലാ ഞായറാ​ഴ്‌ച​യും കത്തോ​ലി​ക്കാ പള്ളിയിൽ കുർബാ​ന​യ്‌ക്കു പോകു​ക​യും യഹോ​വ​യു​ടെ സാക്ഷി​ക​ളു​മാ​യി ഞാൻ സഹവസി​ക്കു​ന്ന​തി​നെ എതിർക്കു​ക​യും ചെയ്‌തു​കൊ​ണ്ടി​രു​ന്നു. ഒരു ദിവസം ഞാൻ അദ്ദേഹ​ത്തി​ന്റെ കണ്ണി​ലേക്കു നോക്കി വളരെ ശാന്തമാ​യി, ആത്മവി​ശ്വാ​സ​ത്തോ​ടെ പറഞ്ഞു: ‘ആൽ​ഫ്രെ​ഡോ, നമുക്കു രണ്ടു​പേർക്കും തികച്ചും വ്യത്യ​സ്‌ത​മായ വീക്ഷണ​ങ്ങ​ളാണ്‌ ഉള്ളത്‌.’ അദ്ദേഹം എന്നെ അടിച്ചില്ല! അധികം കഴിയു​ന്ന​തി​നു മുമ്പ്‌ ഞാൻ സ്‌നാ​പ​ന​മേറ്റു. അതിനു ശേഷമുള്ള ഈ അഞ്ചു വർഷക്കാ​ലത്ത്‌ അദ്ദേഹം എന്നെ ഒരിക്കൽപ്പോ​ലും തല്ലിയി​ട്ടില്ല.”

എന്നാൽ അതിലും വലിയ മാറ്റങ്ങൾ വരാനി​രി​ക്കു​ന്നതേ ഉണ്ടായി​രു​ന്നു​ള്ളൂ. ആൽ​ഫ്രെ​ഡോ പറയുന്നു: “ലുർഡെസ്‌ സ്‌നാ​പ​ന​മേറ്റ്‌ ഏകദേശം മൂന്നു വർഷം കഴിഞ്ഞ​പ്പോൾ യഹോ​വ​യു​ടെ സാക്ഷി​ക​ളിൽ ഒരാളായ ഒരു സഹപ്ര​വർത്തകൻ എന്നെ അദ്ദേഹ​ത്തി​ന്റെ ഭവനത്തി​ലേക്കു ക്ഷണിച്ചു. ബൈബി​ളിൽനി​ന്നുള്ള വിസ്‌മ​യ​ക​ര​മായ കാര്യങ്ങൾ അദ്ദേഹം എനിക്കു വിശദീ​ക​രി​ച്ചു തന്നു. ഭാര്യയെ അറിയി​ക്കാ​തെ ഞാൻ അദ്ദേഹ​ത്തോ​ടൊ​പ്പം ബൈബിൾ പഠിക്കാൻ ആരംഭി​ച്ചു. അധികം താമസി​യാ​തെ, ഞാൻ ലുർഡെ​സി​നോ​ടൊ​പ്പം യോഗ​ങ്ങൾക്കു പോകാൻ തുടങ്ങി. അവിടെ ഞാൻ കേട്ട പ്രസം​ഗ​ങ്ങ​ളിൽ അധിക​വും കുടും​ബ​ജീ​വി​തത്തെ കുറിച്ച്‌ ഉള്ളവയാ​യി​രു​ന്നു. അവ കേട്ട​പ്പോൾ എനിക്കു വളരെ നാണ​ക്കേടു തോന്നി.”

യോഗ​ങ്ങൾക്കു ശേഷം പുരു​ഷ​ന്മാ​ര​ട​ക്ക​മുള്ള സഭാം​ഗങ്ങൾ നിലം അടിച്ചു വാരു​ന്നതു കണ്ടപ്പോൾ ആൽ​ഫ്രെ​ഡോ​യ്‌ക്കു വളരെ മതിപ്പു തോന്നി. അവരുടെ വീടുകൾ സന്ദർശി​ച്ച​പ്പോൾ ഭർത്താ​ക്ക​ന്മാർ പാത്രം കഴുകാൻ തങ്ങളുടെ ഭാര്യ​മാ​രെ സഹായി​ക്കു​ന്നത്‌ അദ്ദേഹം കണ്ടു. യഥാർഥ സ്‌നേഹം പ്രവൃ​ത്തി​ക​ളി​ലൂ​ടെ പ്രകടി​പ്പി​ക്കേ​ണ്ടത്‌ എങ്ങനെ​യെന്നു കാണാൻ ഈ കൊച്ചു കൊച്ചു കാര്യങ്ങൾ ആൽ​ഫ്രെ​ഡോ​യെ സഹായി​ച്ചു.

താമസി​യാ​തെ, ആൽ​ഫ്രെ​ഡോ സ്‌നാ​പ​ന​മേറ്റു. ഇപ്പോൾ അദ്ദേഹ​വും ഭാര്യ​യും മുഴു​സമയ ശുശ്രൂ​ഷ​ക​രാ​യി പ്രവർത്തി​ക്കു​ക​യാണ്‌. “അദ്ദേഹം മിക്ക​പ്പോ​ഴും ഭക്ഷണത്തി​നു ശേഷം മേശ വൃത്തി​യാ​ക്കു​ന്ന​തി​നും കിടക്ക വിരി​ക്കു​ന്ന​തി​നു​മൊ​ക്കെ എന്നെ സഹായി​ക്കു​ന്നു,” ലുർഡെസ്‌ പറയുന്നു. “അദ്ദേഹം എന്റെ പാചകത്തെ പുകഴ്‌ത്തു​ക​യും ഏതുതരം സംഗീതം കേൾക്കണം, വീട്ടി​ലേക്ക്‌ എന്തൊക്കെ വാങ്ങണം എന്നിങ്ങ​നെ​യുള്ള സംഗതി​ക​ളിൽ തിര​ഞ്ഞെ​ടു​പ്പു​കൾ നടത്താൻ എന്നെ അനുവ​ദി​ക്കു​ക​യും ചെയ്യുന്നു. മുമ്പ്‌ ആൽ​ഫ്രെ​ഡോ ഇതൊക്കെ ചെയ്യു​ന്ന​തി​നെ കുറിച്ച്‌ ഓർക്കാൻ കൂടെ വയ്യാ! അടുത്ത​യി​ടെ ആദ്യമാ​യി അദ്ദേഹം എനിക്ക്‌ വേണ്ടി പൂക്കൾ വാങ്ങി​ക്കൊ​ണ്ടു വന്നു. ചില​പ്പോൾ എനിക്കു തോന്നും ഞാൻ സ്വപ്‌നം കാണുകയാണെന്ന്‌!”(g01 11/8)

[10-ാം പേജിലെ ചിത്രം]

“ഞാൻ ദൈവ​ദൃ​ഷ്ടി​യിൽ വില​പ്പെ​ട്ട​വ​ളാ​ണെന്ന്‌ എനിക്കു മനസ്സി​ലാ​യി. ഇത്‌ എനിക്കു ധൈര്യം പകർന്നു”

[10-ാം പേജിലെ ചിത്രം]

ഭർത്താക്കന്മാർ പാത്രം കഴുകാൻ തങ്ങളുടെ ഭാര്യ​മാ​രെ സഹായി​ക്കു​ന്നത്‌ അദ്ദേഹം കണ്ടു

[10-ാം പേജിലെ ചിത്രം]

യോഗങ്ങൾക്കു ശേഷം പുരു​ഷ​ന്മാ​ര​ട​ക്ക​മുള്ള സഭാം​ഗങ്ങൾ നിലം അടിച്ചു വാരു​ന്നതു കണ്ടപ്പോൾ ആൽ​ഫ്രെ​ഡോ​യ്‌ക്കു വളരെ മതിപ്പു തോന്നി

[10-ാം പേജിലെ ചിത്രം]

“അടുത്ത​യി​ടെ ആദ്യമാ​യി അദ്ദേഹം എനിക്ക്‌ വേണ്ടി പൂക്കൾ വാങ്ങി​ക്കൊ​ണ്ടു വന്നു”