വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മെച്ചപ്പെട്ട ജീവനു വേണ്ടിയുള്ള വിദ്യാഭ്യാസം

മെച്ചപ്പെട്ട ജീവനു വേണ്ടിയുള്ള വിദ്യാഭ്യാസം

മെച്ചപ്പെട്ട ജീവനു വേണ്ടി​യുള്ള വിദ്യാ​ഭ്യാ​സം

“ജീവി​ത​പാ​ത​യിൽ നമ്മെ കൈപി​ടി​ച്ചു നടത്തുന്ന അത്യുത്തമ വഴികാ​ട്ടി​യാ​ണു ബൈബിൾ.”—തോമസ്‌ ടിപ്ലാഡീ, 1924.

ബൈബി​ള​ധി​ഷ്‌ഠിത വിദ്യാ​ഭ്യാ​സ​ത്തിന്‌ ആളുക​ളു​ടെ ജീവി​ത​ത്തിൽ സമൂല മാറ്റം വരുത്താൻ കഴിയും. ശൂന്യ​ത​യും നിരാ​ശ​യും നിറഞ്ഞ ജീവി​ത​ങ്ങൾക്ക്‌ അർഥവും പ്രത്യാ​ശ​യും പകരാൻ അതിനു കഴിഞ്ഞി​ട്ടുണ്ട്‌. ഒറ്റയ്‌ക്കു മക്കളെ വളർത്തുന്ന നമീബി​യ​യിൽ നിന്നുള്ള ഒരു മാതാവ്‌ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ദക്ഷിണാ​ഫ്രിക്ക ബ്രാഞ്ചിന്‌ ഇപ്രകാ​രം എഴുതി:

“എനിക്ക്‌ 29 വയസ്സുണ്ട്‌. യുവജ​നങ്ങൾ ചോദി​ക്കുന്ന ചോദ്യ​ങ്ങ​ളും പ്രാ​യോ​ഗി​ക​മായ ഉത്തരങ്ങ​ളും എന്ന പുസ്‌തകം ഞാൻ വെറും രണ്ടു ദിവസം​കൊ​ണ്ടു വായി​ച്ചു​തീർത്തു. വളരെ​യ​ധി​കം ഏകാന്തത അനുഭ​വി​ക്കുന്ന എന്നെ അത്‌ ആഴത്തിൽ സ്‌പർശി​ച്ചു. എന്റെ ബോയ്‌ഫ്രണ്ട്‌ ഒരു കാറപ​ക​ട​ത്തിൽ മരിച്ച​തോ​ടെ ഞാനും ഞങ്ങളുടെ രണ്ടു കുട്ടി​ക​ളും തനിച്ചാ​യി. ഞങ്ങൾ ശരിക്കും കഷ്ടപ്പെ​ടു​ക​യാണ്‌. മക്കളെ കൊന്നിട്ട്‌ ആത്മഹത്യ ചെയ്‌താ​ലോ എന്നു​പോ​ലും ഞാൻ ചില​പ്പോ​ഴൊ​ക്കെ ചിന്തി​ച്ചി​ട്ടുണ്ട്‌. എന്നാൽ ഈ പുസ്‌തകം വായി​ച്ച​പ്പോൾ എന്റെ മനസ്സു​മാ​റി. ഒരു സൗജന്യ ബൈബിൾ അധ്യയ​ന​ത്തി​നു വേണ്ട ക്രമീ​ക​ര​ണങ്ങൾ ചെയ്‌ത്‌ ദയവായി എന്നെ സഹായി​ക്കണം.”

ജീവി​ത​ത്തി​ന്റെ എല്ലാ തുറക​ളി​ലും—കുടും​ബാം​ഗ​ങ്ങ​ളു​മാ​യും സഹജോ​ലി​ക്കാ​രു​മാ​യും സമൂഹ​ത്തി​ലെ മറ്റുള്ള​വ​രു​മാ​യും ഉള്ള ബന്ധങ്ങളിൽ—വിജയം​വ​രി​ക്കാൻ ആളുകളെ സഹായി​ക്കുന്ന ഒരു വഴികാ​ട്ടി​യാ​ണു ബൈബിൾ. (സങ്കീർത്തനം 19:7; 2 തിമൊ​ഥെ​യൊസ്‌ 3:16) നല്ലതു ചെയ്യാ​നും മോശ​മായ കാര്യങ്ങൾ ഒഴിവാ​ക്കാ​നും എങ്ങനെ കഴിയും എന്നതു സംബന്ധിച്ച ഉത്തമമായ മാർഗ​നിർദേ​ശങ്ങൾ അതിൽ അടങ്ങി​യി​ട്ടുണ്ട്‌. ജീവി​തത്തെ കുറിച്ചു വസ്‌തു​നി​ഷ്‌ഠ​മാ​യി പ്രതി​പാ​ദി​ക്കുന്ന ഒരു പുസ്‌ത​ക​മാ​ണത്‌. ബൈബിൾ വായി​ക്കു​മ്പോൾ, യഥാർഥ വ്യക്തി​കളെ കുറി​ച്ചുള്ള വിവര​ണ​ങ്ങ​ളാണ്‌ അതിൽ അടങ്ങി​യി​രി​ക്കു​ന്നത്‌ എന്നു നിങ്ങൾ കണ്ടെത്തും. കൂടാതെ, ചിലരു​ടെ ജീവിതം സന്തുഷ്ട​വും പ്രതി​ഫ​ല​ദാ​യ​ക​വും ആയിരു​ന്ന​പ്പോൾ മറ്റു ചിലരു​ടേത്‌ വേദന​യും ദുരി​ത​വും നിറഞ്ഞത്‌ ആയിരു​ന്നത്‌ എന്തു​കൊ​ണ്ടെ​ന്നും നിങ്ങൾ മനസ്സി​ലാ​ക്കും. മൂല്യ​വ​ത്തായ കാര്യ​ങ്ങ​ളും അല്ലാത്ത​വ​യും ഏവയെന്നു തിരി​ച്ച​റി​യാൻ അതു നിങ്ങളെ സഹായി​ക്കും.

ഇപ്പോ​ഴത്തെ ജീവിതം മെച്ച​പ്പെ​ടു​ത്തു​ന്ന​തി​നു വേണ്ടി​യുള്ള വിദ്യാ​ഭ്യാ​സം

ബൈബിൾ, പ്രാ​യോ​ഗിക ജ്ഞാനത്തി​ന്റെ പ്രാധാ​ന്യം എടുത്തു​കാ​ണി​ക്കു​ന്നു. അത്‌ ഇപ്രകാ​രം പറയുന്നു: “ജ്ഞാനം​തന്നേ പ്രധാനം; ജ്ഞാനം സമ്പാദിക്ക.” (സദൃശ​വാ​ക്യ​ങ്ങൾ 4:7) എന്നാൽ, മനുഷ്യർക്കു ജ്ഞാനം കുറവാ​ണെന്ന സംഗതി സമ്മതി​ച്ചു​കൊണ്ട്‌ അത്‌ ഇങ്ങനെ ഉദ്‌ബോ​ധി​പ്പി​ക്കു​ന്നു: “നിങ്ങളിൽ ഒരുത്തന്നു ജ്ഞാനം കുറവാ​കു​ന്നു എങ്കിൽ . . . എല്ലാവർക്കും ഔദാ​ര്യ​മാ​യി കൊടു​ക്കു​ന്ന​വ​നായ ദൈവ​ത്തോ​ടു യാചി​ക്കട്ടെ.”—യാക്കോബ്‌ 1:5.

നമ്മുടെ സ്രഷ്ടാ​വായ യഹോ​വ​യാം ദൈവം എങ്ങനെ​യാണ്‌ ജ്ഞാനം ഉദാര​മാ​യി നൽകു​ന്നത്‌? തന്റെ വചനമായ ബൈബി​ളി​ലൂ​ടെ. അത്‌ വായി​ക്കാൻ അവൻ നമ്മെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു. ദൈവം ഇങ്ങനെ പറയുന്നു: ‘മകനേ, ജ്ഞാനത്തി​ന്നു ചെവി​കൊ​ടു​ക്കേ​ണ്ട​തിന്‌ എന്റെ വചനങ്ങളെ കൈ​ക്കൊ​ണ്ടു എന്റെ കല്‌പ​ന​കളെ നിന്റെ ഉള്ളിൽ സംഗ്ര​ഹി​ച്ചാൽ, നീ യഹോ​വാ​ഭക്തി ഗ്രഹി​ക്ക​യും ദൈവ​പ​രി​ജ്ഞാ​നം കണ്ടെത്തു​ക​യും ചെയ്യും. യഹോ​വ​യ​ല്ലോ ജ്ഞാനം നല്‌കു​ന്നതു.’ (സദൃശ​വാ​ക്യ​ങ്ങൾ 2:1, 2, 5, 6) നാം ദൈവ​വ​ച​ന​ത്തി​ലെ ബുദ്ധി​യു​പ​ദേ​ശങ്ങൾ ബാധക​മാ​ക്കു​ക​യും അവ വളരെ പ്രാ​യോ​ഗി​ക​മാ​ണെന്നു മനസ്സി​ലാ​ക്കു​ക​യും ചെയ്യു​മ്പോൾ യഥാർഥ​ത്തിൽ ദിവ്യ ജ്ഞാനം​ത​ന്നെ​യാണ്‌ അവ പ്രതി​ഫ​ലി​പ്പി​ക്കു​ന്നത്‌ എന്നു നാം തിരി​ച്ച​റി​യും.

ഉദാഹ​ര​ണ​ത്തിന്‌, ദാരി​ദ്ര്യ​ത്തെ എങ്ങനെ നേരി​ടാം എന്നതിനെ കുറിച്ചു ബൈബിൾ പറയു​ന്നതു പരിചി​ന്തി​ക്കുക. അത്‌ കഠിനാ​ധ്വാ​നത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും പരിമി​ത​മായ സമ്പത്ത്‌ കളഞ്ഞു​കു​ളി​ക്കുന്ന തരത്തി​ലുള്ള പ്രവർത്ത​ന​ങ്ങൾക്ക്‌ എതിരെ മുന്നറി​യി​പ്പു നൽകു​ക​യും ചെയ്യുന്നു. അതേ, പുകയി​ല​യു​ടെ ഉപയോ​ഗം, ലഹരി​പാ​നീ​യ​ങ്ങ​ളു​ടെ ദുരു​പ​യോ​ഗം എന്നിങ്ങ​നെ​യുള്ള ദുശ്ശീ​ലങ്ങൾ വ്യക്തമാ​യും ബൈബിൾ തത്ത്വങ്ങൾക്ക്‌ എതിരാണ്‌.—സദൃശ​വാ​ക്യ​ങ്ങൾ 6:6-11; 10:26; 23:19-21; 2 കൊരി​ന്ത്യർ 7:1.

ഇനി സുഹൃ​ത്തു​ക്കൾക്ക്‌ നമ്മു​ടെ​മേ​ലുള്ള സ്വാധീ​നം സംബന്ധി​ച്ചെന്ത്‌? ബൈബിൾ ഇങ്ങനെ പറയുന്നു: “ജ്ഞാനി​ക​ളോ​ടു​കൂ​ടെ നടക്ക; നീയും ജ്ഞാനി​യാ​കും; ഭോഷ​ന്മാർക്കു കൂട്ടാ​ളി​യാ​യ​വ​നോ വ്യസനി​ക്കേ​ണ്ടി​വ​രും.” (സദൃശ​വാ​ക്യ​ങ്ങൾ 13:20) സുഹൃ​ത്തു​ക്ക​ളിൽ നിന്നുള്ള സമ്മർദം ആളുകളെ—ചെറു​പ്പ​ക്കാ​രെ​ന്നോ മുതിർന്ന​വ​രെ​ന്നോ ഉള്ള വ്യത്യാ​സം ഇല്ലാതെ—മദ്യത്തി​ന്റെ​യും മയക്കു​മ​രു​ന്നി​ന്റെ​യും ദുരു​പ​യോ​ഗ​ത്തി​ലേ​ക്കും അധാർമി​ക​ത​യി​ലേ​ക്കും നയിച്ചി​ട്ടു​ള്ള​തി​ന്റെ ഒട്ടേറെ അനുഭ​വങ്ങൾ നിങ്ങൾക്കു​തന്നെ അറിയാ​മാ​യി​രി​ക്കു​മ​ല്ലോ. അത്തരം കാര്യ​ങ്ങ​ളിൽ ഏർപ്പെ​ടു​ന്ന​വ​രു​മാ​യി നാം സഹവസി​ച്ചാൽ നാമും അതു​പോ​ലെ ആയിത്തീ​രും. ബൈബിൾ ഇങ്ങനെ പറയുന്നു: “മോശ​മായ സഹവാ​സങ്ങൾ പ്രയോ​ജ​ന​പ്ര​ദ​മായ ശീലങ്ങളെ പാഴാ​ക്കു​ന്നു.”—1 കൊരി​ന്ത്യർ 15:33, NW.

തീർച്ച​യാ​യും നാമേ​വ​രും സന്തുഷ്ട​രാ​യി​രി​ക്കാൻ ആഗ്രഹി​ക്കു​ന്നു. എന്നാൽ അത്‌ എങ്ങനെ സാധ്യ​മാ​കും? നമുക്ക്‌ യഥാർഥ സന്തുഷ്ടി പ്രദാനം ചെയ്യാൻ വസ്‌തു​ക്കൾക്ക്‌ ആവില്ല എന്ന്‌ ബൈബിൾ പറയു​ന്നു​ണ്ടെന്ന കാര്യം നിങ്ങൾക്ക്‌ അറിയാ​മാ​യി​രു​ന്നോ? അത്‌ പറയു​ന്നത്‌ അനുസ​രിച്ച്‌ ശരിയായ മനോ​ഭാ​വ​ങ്ങ​ളും ബന്ധങ്ങളും, പ്രത്യേ​കി​ച്ചും ദൈവ​വു​മാ​യുള്ള നല്ല ബന്ധം ആണ്‌ നമുക്കു സന്തോഷം നൽകു​ന്നത്‌. (1 തിമൊ​ഥെ​യൊസ്‌ 6:6-10) “തങ്ങളുടെ ആത്മീയ ആവശ്യ​ത്തെ​ക്കു​റി​ച്ചു ബോധ​മു​ള്ളവർ,” [NW] “സൌമ്യ​ത​യു​ള്ളവർ,” “നീതിക്കു വിശന്നു ദാഹി​ക്കു​ന്നവർ,” “കരുണ​യു​ള്ളവർ,” “ഹൃദയ​ശു​ദ്ധി​യു​ള്ളവർ,” “സമാധാ​നം ഉണ്ടാക്കു​ന്നവർ,” ഇങ്ങനെ​യു​ള്ള​വ​രാണ്‌ യഥാർഥ​ത്തിൽ സന്തുഷ്ട​രെന്ന്‌ പ്രശസ്‌ത​മായ തന്റെ ഗിരി​പ്ര​ഭാ​ഷ​ണ​ത്തിൽ യേശു​ക്രി​സ്‌തു പറഞ്ഞു.—മത്തായി 5:1-9.

ബൈബിൾ തത്ത്വങ്ങളെ കുറിച്ച്‌ ആഴത്തിൽ ചിന്തി​ക്കു​മ്പോൾ അവയ്‌ക്ക്‌ നമ്മെ വഴിന​ട​ത്താൻ കഴിയു​മെന്ന വസ്‌തുത നിങ്ങൾ വിലമ​തി​ക്കും. ഉപദേ​ശ​ത്തി​ന്റെ ഉറവ്‌ എന്ന നിലയിൽ ബൈബിൾ അതുല്യ​മാണ്‌. അതിലെ ബുദ്ധി​യു​പ​ദേ​ശങ്ങൾ അത്യു​ത്ത​മ​മാണ്‌—അവ ഒരിക്ക​ലും അപ്രാ​യോ​ഗി​ക​മോ ദ്രോ​ഹ​ക​ര​മോ അല്ല. ബൈബി​ളി​ലെ ബുദ്ധി​യു​പ​ദേ​ശങ്ങൾ ബാധക​മാ​ക്കു​ന്നത്‌ എല്ലായ്‌പോ​ഴും പ്രയോ​ജ​നങ്ങൾ കൈവ​രു​ത്തു​ന്നു.

മെച്ചപ്പെട്ട ഭാവി ജീവി​ത​ത്തി​നു വേണ്ടി​യുള്ള വിദ്യാ​ഭ്യാ​സം

ഇപ്പോ​ഴത്തെ ജീവി​ത​ത്തിൽ മാത്രമല്ല ബൈബിൾ നമുക്കു പ്രയോ​ജനം ചെയ്യു​ന്നത്‌. ശോഭ​ന​മായ ഒരു ഭാവി സംബന്ധിച്ച പ്രത്യാ​ശ​യും അതു നമുക്കു നൽകുന്നു. വിസ്‌മ​യാ​വ​ഹ​മായ ഒരു ശുദ്ധീ​ക​ര​ണ​ത്തി​നു ശേഷം, തന്നെ സേവി​ക്കു​ന്ന​വർക്കു​വേണ്ടി ഒരു അതിമ​നോ​ഹര ഭവനമാ​യി ദൈവം ഭൂമിയെ രൂപാ​ന്ത​ര​പ്പെ​ടു​ത്തു​മെന്ന്‌ അതു പറയുന്നു. ഭാവി സംബന്ധിച്ച ഹൃദ​യോ​ഷ്‌മ​ള​മായ ഈ വിവരണം ശ്രദ്ധി​ക്കുക: “ഇതാ, മനുഷ്യ​രോ​ടു​കൂ​ടെ ദൈവ​ത്തി​ന്റെ കൂടാരം; അവൻ അവരോ​ടു​കൂ​ടെ വസിക്കും; അവർ അവന്റെ ജനമാ​യി​രി​ക്കും; ദൈവം താൻ അവരുടെ ദൈവ​മാ​യി അവരോ​ടു​കൂ​ടെ ഇരിക്കും. അവൻ അവരുടെ കണ്ണിൽനി​ന്നു കണ്ണുനീർ എല്ലാം തുടെ​ച്ചു​ക​ള​യും. ഇനി മരണം ഉണ്ടാക​യില്ല; ദുഃഖ​വും മുറവി​ളി​യും കഷ്ടതയും ഇനി ഉണ്ടാക​യില്ല; ഒന്നാമ​ത്തേതു കഴിഞ്ഞു​പോ​യി.”—വെളി​പ്പാ​ടു 21:3-5; സദൃശ​വാ​ക്യ​ങ്ങൾ 2:21, 22.

ഒന്നു ചിന്തിച്ചു നോക്കൂ: രോഗ​ബാ​ധി​ത​രായ കുട്ടി​ക​ളില്ല, പട്ടിണി​യില്ല, ശരീര​ത്തി​ന്റെ ശക്തി ചോർത്തി​ക്ക​ള​യുന്ന ഭയാനക രോഗ​ങ്ങ​ളില്ല, കഠോര വേദന​യില്ല! ഇച്ഛാഭം​ഗ​മോ നിരാ​ശ​യോ ദുഃഖ​മോ നിമിത്തം ആർക്കും കരയേണ്ടി വരില്ല, എന്തു​കൊ​ണ്ടെ​ന്നാൽ, അവയ്‌ക്കി​ട​യാ​ക്കുന്ന സംഗതി​ക​ളെ​ല്ലാം പൊയ്‌പോ​യി​രി​ക്കും. മനഃപൂർവം ദുഷ്ടത പ്രവർത്തി​ക്കുന്ന ഏവരെ​യും ദൈവ​ത്തി​ന്റെ ദൂത​സൈ​ന്യ​ങ്ങൾ തുടച്ചു​നീ​ക്കു​ന്ന​തി​നാൽ ജീവി​ത​ത്തി​ന്റെ സ്വസ്ഥത കെടു​ത്തുന്ന കള്ളന്മാ​രോ കൊല​പാ​ത​കി​ക​ളോ നുണയ​ന്മാ​രോ ഒന്നും അവിടെ ഉണ്ടായി​രി​ക്കു​ക​യില്ല. എല്ലാവർക്കും സ്വന്തം വീടുകൾ ഉണ്ടായി​രി​ക്കും. അവർ അവിടെ സുരക്ഷി​ത​ത്വ​ത്തോ​ടെ പാർക്കും.—യെശയ്യാ​വു 25:8, 9; 33:24; 65:17-25.

അത്തര​മൊ​രു ജീവിതം നിങ്ങൾ ആഗ്രഹി​ക്കു​ക​യി​ല്ലേ? ഇപ്പോ​ഴും ഭാവി​യി​ലും വലിയ പ്രയോ​ജ​നങ്ങൾ കൈവ​രു​ത്തുന്ന ബൈബിൾ തത്ത്വങ്ങളെ കുറിച്ച്‌ കൂടുതൽ മനസ്സി​ലാ​ക്കാൻ നിങ്ങൾക്കു താത്‌പ​ര്യ​മു​ണ്ടോ? എങ്കിൽ യഹോ​വ​യു​ടെ സാക്ഷി​ക​ളു​മാ​യി ബന്ധപ്പെ​ടുക. മെച്ചപ്പെട്ട ജീവിതം സാധ്യ​മാ​ക്കുന്ന ആഗോള വിദ്യാ​ഭ്യാ​സ പരിപാ​ടി​യിൽ നിങ്ങ​ളെ​യും കുടും​ബ​ത്തെ​യും ഉൾപ്പെ​ടു​ത്താൻ അവർക്കു സന്തോ​ഷ​മേ​യു​ള്ളൂ.

(g00 12/22)