സങ്കീർത്തനം 19:1-14

സംഗീതസംഘനായകന്‌. ദാവീദ്‌ രചിച്ച ശ്രുതി​മ​ധു​ര​മായ ഗാനം. 19  ആകാശം ദൈവ​ത്തി​ന്റെ മഹത്ത്വം ഘോഷി​ക്കു​ന്നു;+ആകാശമണ്ഡലം* ദൈവ​ത്തി​ന്റെ കരവി​രു​തു പ്രസി​ദ്ധ​മാ​ക്കു​ന്നു.+   പകൽതോറും അവയുടെ സംസാരം ഒഴുകി​വ​രു​ന്നു.രാത്രി​തോ​റും അവ അറിവ്‌ പകർന്നു​ത​രു​ന്നു.   സംസാരമില്ല, വാക്കു​ക​ളില്ല;ശബ്ദം കേൾക്കാ​നു​മില്ല.   എന്നാൽ ഭൂമി​യി​ലെ​ങ്ങും അവയുടെ സ്വരം* പരന്നി​രി​ക്കു​ന്നു.നിവസി​ത​ഭൂ​മി​യു​ടെ അറ്റങ്ങളി​ലേക്ക്‌ അവയുടെ സന്ദേശം എത്തിയി​രി​ക്കു​ന്നു.+ ദൈവം ആകാശത്ത്‌ സൂര്യനു കൂടാരം അടിച്ചി​രി​ക്കു​ന്നു;   അതു മണിയ​റ​യിൽനിന്ന്‌ പുറത്ത്‌ വരുന്ന മണവാ​ള​നെ​പ്പോ​ലെ​യാണ്‌;ഓട്ടപ്പ​ന്ത​യ​ത്തിൽ സന്തോ​ഷ​ത്തോ​ടെ ഓടുന്ന ഒരു വീര​നെ​പ്പോ​ലെ.   ആകാശത്തിന്റെ ഒരു അറ്റത്തു​നിന്ന്‌ പുറ​പ്പെ​ടുന്ന അത്‌,കറങ്ങി മറ്റേ അറ്റത്ത്‌ എത്തുന്നു;+അതിന്റെ ചൂടേൽക്കാ​ത്ത​താ​യി ഒന്നുമില്ല.   യഹോവയുടെ നിയമം ന്യൂന​ത​യി​ല്ലാ​ത്തത്‌;+ അതു നവ​ചൈ​ത​ന്യം പകരുന്നു.+ യഹോ​വ​യു​ടെ ഓർമി​പ്പി​ക്ക​ലു​കൾ ആശ്രയ​യോ​ഗ്യം;+ അത്‌ അനുഭ​വ​പ​രി​ച​യ​മി​ല്ലാ​ത്ത​യാ​ളെ ബുദ്ധി​മാ​നാ​ക്കു​ന്നു.+   യഹോവയുടെ ആജ്ഞകൾ നീതി​യു​ള്ളവ; അവ ഹൃദയാ​നന്ദം നൽകുന്നു;+യഹോ​വ​യു​ടെ കല്‌പന ശുദ്ധമാ​യത്‌; അതു കണ്ണുകളെ പ്രകാ​ശി​പ്പി​ക്കു​ന്നു.+   യഹോവയോടുള്ള ഭയഭക്തി+ പരിശു​ദ്ധം; അത്‌ എന്നും നിലനിൽക്കു​ന്നത്‌. യഹോ​വ​യു​ടെ വിധികൾ സത്യമാ​യവ, അവ എല്ലാ അർഥത്തി​ലും നീതി​യു​ള്ളവ.+ 10  അവ സ്വർണ​ത്തെ​ക്കാൾ അഭികാ​മ്യം;ഏറെ തങ്കത്തെക്കാൾ* ആഗ്രഹി​ക്ക​ത്തക്കവ;+തേനി​നെ​ക്കാൾ മധുര​മു​ള്ളവ;+ തേനടയിൽനിന്ന്‌* ഇറ്റിറ്റു​വീ​ഴുന്ന തേനി​ലും മാധു​ര്യ​മേ​റി​യവ. 11  അവയാൽ അങ്ങയുടെ ദാസനു മുന്നറി​യി​പ്പു ലഭിച്ചി​രി​ക്കു​ന്നു;+അവ പാലി​ച്ചാൽ വലിയ പ്രതി​ഫ​ല​മുണ്ട്‌.+ 12  സ്വന്തം തെറ്റുകൾ തിരി​ച്ച​റി​യുന്ന ആരുണ്ട്‌?+ ഞാൻ അറിയാത്ത എന്റെ പാപങ്ങൾ കണക്കി​ടാ​തെ എന്നെ നിരപ​രാ​ധി​യാ​യി എണ്ണേണമേ. 13  ധാർഷ്ട്യം കാണി​ക്കു​ന്ന​തിൽനിന്ന്‌ അങ്ങയുടെ ദാസനെ തടയേ​ണമേ;+അത്തരം പ്രവൃ​ത്തി​കൾ എന്നെ കീഴട​ക്കാൻ സമ്മതി​ക്ക​രു​തേ.+ അപ്പോൾ ഞാൻ തികഞ്ഞ​വ​നാ​കും;+കൊടിയ പാപങ്ങ​ളിൽനിന്ന്‌ ഞാൻ മുക്തനാ​യി​രി​ക്കും. 14  എന്റെ പാറയും+ എന്റെ വീണ്ടെടുപ്പുകാരനും+ ആയ യഹോവേ,എന്റെ വായിലെ വാക്കു​ക​ളും ഹൃദയ​ത്തി​ലെ ധ്യാന​വും അങ്ങയെ പ്രസാ​ദി​പ്പി​ക്കട്ടെ.+

അടിക്കുറിപ്പുകള്‍

അഥവാ “വിതാനം.”
മറ്റൊരു സാധ്യത “അളവു​നൂൽ.”
അഥവാ “ശുദ്ധീ​ക​രിച്ച സ്വർണ​ത്തെ​ക്കാൾ.”
അഥവാ “തേനീ​ച്ച​ക്കൂ​ട്ടിൽനി​ന്ന്‌.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം