വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഹൃദയത്തെ അങ്ങേയറ്റം സ്‌പർശിച്ച ഒരു വാക്ക്!

ഹൃദയത്തെ അങ്ങേയറ്റം സ്‌പർശിച്ച ഒരു വാക്ക്!

“സ്‌ത്രീ​യേ.” യേശു ചില​പ്പോ​ഴൊ​ക്കെ സ്‌ത്രീ​കളെ അങ്ങനെ​യാ​ണു സംബോ​ധന ചെയ്‌തി​രു​ന്നത്‌. ഉദാഹ​ര​ണ​ത്തിന്‌, യേശു മഗ്‌ദ​ല​ക്കാ​രി മറിയ​യോട്‌ ഇങ്ങനെ ചോദി​ച്ചു: “സ്‌ത്രീ​യേ, നീ കരയു​ന്നത്‌ എന്തിന്‌?” (യോഹ. 20:15) അക്കാലത്ത്‌ സ്‌ത്രീ​കളെ സംബോ​ധന ചെയ്‌തി​രുന്ന ഈ വാക്കു സ്വന്തം അമ്മയോ​ടു സംസാ​രി​ച്ച​പ്പോ​ഴും യേശു ഉപയോ​ഗി​ച്ചി​ട്ടുണ്ട്. ബൈബിൾക്കാ​ല​ങ്ങ​ളിൽ പൊതു​വേ മര്യാ​ദ​യും ആദരവും സൂചി​പ്പി​ക്കുന്ന ഒന്നായി​രു​ന്നു ഈ വാക്ക്. (യോഹ. 19:26; 20:13) എന്നാൽ ആദരവി​ല​ധി​കം ഉൾപ്പെ​ട്ടി​രുന്ന മറ്റൊരു വാക്കു​ണ്ടാ​യി​രു​ന്നു.

ദയയും ആർദ്ര​ത​യും തുളു​മ്പുന്ന ഒരു വാക്കാണ്‌ അത്‌. ആ വാക്ക് ഉപയോ​ഗി​ച്ചും ചില സ്‌ത്രീ​കളെ ബൈബി​ളിൽ സംബോ​ധന ചെയ്‌തി​ട്ടുണ്ട്. 12 വർഷമാ​യി രക്തസ്രാ​വം നിമിത്തം കഷ്ടപ്പെ​ട്ടി​രുന്ന ഒരു സ്‌ത്രീ​യോ​ടു സംസാ​രി​ച്ച​പ്പോൾ യേശു ആ വാക്ക് ഉപയോ​ഗി​ച്ചു. ആ സ്‌ത്രീ യേശു​വി​നെ സമീപി​ച്ചതു ദൈവ​നി​യ​മ​ത്തി​നു ചേർച്ച​യി​ല​ല്ലാ​യി​രു​ന്നു. നിയമ​മ​നു​സ​രിച്ച് ആ സ്‌ത്രീ അശുദ്ധ​യാ​യി​രു​ന്നു, മറ്റുള്ള​വ​രിൽനിന്ന് മാറി​നിൽക്കേ​ണ്ട​താ​യി​രു​ന്നു എന്നൊക്കെ വേണ​മെ​ങ്കിൽ വാദി​ക്കാം. (ലേവ്യ 15:19-27) പക്ഷേ അവർ ആകെ തകർന്ന അവസ്ഥയി​ലാ​യി​രു​ന്നു. സത്യത്തിൽ “പല വൈദ്യ​ന്മാ​രു​ടെ​യും അടുത്തു പോയി വളരെ കഷ്ടപ്പെ​ടു​ക​യും തനിക്കു​ള്ള​തെ​ല്ലാം ചെലവ​ഴി​ക്കു​ക​യും ചെയ്‌തി​ട്ടും അവളുടെ സ്ഥിതി വഷളാ​യ​ത​ല്ലാ​തെ പ്രയോ​ജ​ന​മൊ​ന്നും ഉണ്ടായില്ല.”—മർക്കോ. 5:25, 26.

സ്‌ത്രീ പതുക്കെ ജനക്കൂ​ട്ട​ത്തിന്‌ ഇടയി​ലൂ​ടെ നീങ്ങി പുറകി​ലൂ​ടെ ചെന്ന് യേശു​വി​ന്‍റെ പുറങ്കു​പ്പാ​യ​ത്തി​ന്‍റെ തൊങ്ങ​ലിൽ തൊട്ടു. പെട്ടെ​ന്നു​തന്നെ രക്തസ്രാ​വം നിന്നു. ആരും അറിഞ്ഞി​ല്ലെ​ന്നാ​ണു സ്‌ത്രീ വിചാ​രി​ച്ചത്‌. പക്ഷേ യേശു ചോദി​ച്ചു: “ആരാണ്‌ എന്നെ തൊട്ടത്‌?” (ലൂക്കോ. 8:45-47) പേടി​ച്ചു​വി​റച്ച സ്‌ത്രീ യേശു​വി​ന്‍റെ കാൽക്കൽ വീണ്‌ “സത്യം മുഴുവൻ തുറന്നു​പ​റഞ്ഞു.”—മർക്കോ. 5:33.

സ്‌ത്രീ​യെ സമാധാ​നി​പ്പി​ക്കു​ന്ന​തി​നു യേശു ദയയോ​ടെ ഇങ്ങനെ പറഞ്ഞു: “മകളേ, ധൈര്യ​മാ​യി​രി​ക്കുക.” (മത്താ. 9:22) ബൈബിൾപ​ണ്ഡി​ത​ന്മാ​രു​ടെ അഭി​പ്രാ​യ​മ​നു​സ​രിച്ച്, “മകൾ” എന്നതിന്‍റെ എബ്രായ, ഗ്രീക്ക് പദങ്ങൾ “ദയയെ​യും ആർദ്ര​ത​യെ​യും” സൂചി​പ്പി​ക്കുന്ന ഒരു അലങ്കാ​ര​പ്ര​യോ​ഗ​മാ​യി ഉപയോ​ഗി​ക്കാ​റുണ്ട്. ആ സ്‌ത്രീ​ക്കു കൂടുതൽ ഉറപ്പു പകർന്നു​കൊണ്ട് യേശു പറഞ്ഞു: “നിന്‍റെ വിശ്വാ​സം നിന്നെ സൗഖ്യ​മാ​ക്കി​യി​രി​ക്കു​ന്നു. സമാധാ​ന​ത്തോ​ടെ പൊയ്‌ക്കൊ​ള്ളുക; നിന്നെ വലച്ചി​രുന്ന കഠിന രോഗ​ത്തിൽനി​ന്നു സ്വത​ന്ത്ര​യാ​യി ആരോ​ഗ്യ​ത്തോ​ടെ ജീവി​ക്കുക.”—മർക്കോ. 5:34.

“മകളേ.” ധനിക​നായ ബോവസ്‌ എന്ന ഇസ്രാ​യേൽക്കാ​രൻ, മോവാ​ബു​കാ​രി​യായ രൂത്തിനെ അങ്ങനെ​യാ​ണു വിളി​ച്ചത്‌. തനിക്കു പരിച​യ​മി​ല്ലാ​യി​രുന്ന ഒരു വ്യക്തി​യു​ടെ ബാർളി​വ​യ​ലിൽ രൂത്ത്‌ കാലാ പെറു​ക്കു​ക​യാ​യി​രു​ന്നു. അതു​കൊണ്ട് രൂത്ത്‌ ആശങ്കയി​ലാ​യി​രു​ന്നു. രൂത്തി​നോ​ടു “കേട്ടോ മകളേ” എന്നു പറഞ്ഞു​കൊ​ണ്ടാ​ണു ബോവസ്‌ സംസാ​രി​ച്ചു​തു​ട​ങ്ങി​യത്‌. തന്‍റെ വയലിൽനിന്ന് തുടർന്നും കാലാ പെറു​ക്കി​ക്കൊ​ള്ളാൻ ബോവസ്‌ രൂത്തി​നോ​ടു പറഞ്ഞു. അപ്പോൾ രൂത്ത്‌ ബോവ​സി​ന്‍റെ മുന്നിൽ കുമ്പിട്ട്, അന്യനാ​ട്ടു​കാ​രി​യായ തന്നോട്‌ ഇത്ര ദയയോ​ടെ ഇടപെ​ടു​ന്നത്‌ എന്തു​കൊ​ണ്ടാ​ണെന്നു ചോദി​ച്ചു. കൂടുതൽ ബലം പകരു​ന്ന​താ​യി​രു​ന്നു ബോവ​സി​ന്‍റെ മറുപടി: ‘അമ്മാവി​യ​മ്മ​യ്‌ക്കു (വിധവ​യായ നൊ​വൊ​മി) നീ ചെയ്‌തി​രി​ക്കു​ന്ന​തൊ​ക്കെ​യും ഞാൻ കേട്ടി​രി​ക്കു​ന്നു. നിന്‍റെ പ്രവൃ​ത്തി​ക്കു യഹോവ പകരം നൽകട്ടെ.’—രൂത്ത്‌ 2:8-12.

യേശു​വും ബോവ​സും ക്രിസ്‌തീ​യ​മൂ​പ്പ​ന്മാർക്ക് എത്ര നല്ല മാതൃ​ക​ക​ളാണ്‌! തിരു​വെ​ഴു​ത്തിൽനി​ന്നുള്ള സഹായ​വും പ്രോ​ത്സാ​ഹ​ന​വും ആവശ്യ​മാ​യി​രി​ക്കുന്ന ഒരു ക്രിസ്‌തീ​യ​സ​ഹോ​ദ​രി​യെ രണ്ടു മൂപ്പന്മാർ സന്ദർശി​ക്കേ​ണ്ടി​വ​ന്നേ​ക്കാം. ആ സമയത്ത്‌ യഹോ​വ​യു​ടെ മാർഗ​നിർദേ​ശ​ത്തി​നാ​യി പ്രാർഥി​ക്കു​ക​യും സഹോ​ദരി പറയുന്ന കാര്യങ്ങൾ ശ്രദ്ധി​ച്ചു​കേൾക്കു​ക​യും ചെയ്‌ത​ശേഷം മൂപ്പന്മാർക്ക് ആ സഹോ​ദ​രി​ക്കു ബലവും ദൈവ​വ​ച​ന​ത്തിൽനി​ന്നുള്ള ആശ്വാ​സ​വും പകർന്നു​കൊ​ടു​ക്കാൻ സാധി​ക്കും.—റോമ. 15:4.