രൂത്ത്‌ 2:1-23

2  നൊ​വൊ​മി​ക്കു ഭർത്താ​വായ എലീ​മെലെ​ക്കി​ന്റെ കുടും​ബ​ത്തിൽ വളരെ ധനിക​നായ ഒരു ബന്ധുവു​ണ്ടാ​യി​രു​ന്നു. ബോവസ്‌+ എന്നായി​രു​ന്നു അദ്ദേഹ​ത്തി​ന്റെ പേര്‌.  മോവാബ്യസ്‌ത്രീയായ രൂത്ത്‌ നൊ​വൊ​മിയോട്‌, “ഞാൻ വയലിൽ ചെന്ന്‌ എന്നോടു ദയ കാണി​ക്കുന്ന ആരു​ടെയെ​ങ്കി​ലും പിന്നാലെ നടന്ന്‌ കതിർ പെറു​ക്കട്ടേ”+ എന്നു ചോദി​ച്ചു. അപ്പോൾ നൊ​വൊ​മി, “ശരി മോളേ, പൊയ്‌ക്കൊ​ള്ളൂ” എന്നു പറഞ്ഞു.  അപ്പോൾ രൂത്ത്‌ വയലിൽ പോയി കൊയ്‌ത്തു​കാർ കൊയ്‌ത്‌ പോകു​ന്ന​തി​ന്റെ പിന്നാലെ നടന്ന്‌ കാലാ പെറു​ക്കി​ത്തു​ടങ്ങി.* അങ്ങനെ, രൂത്ത്‌ എലീമെലെക്കിന്റെ+ കുടും​ബ​ക്കാ​ര​നായ ബോവസിന്റെ+ ഉടമസ്ഥ​ത​യി​ലുള്ള വയലിൽ യാദൃ​ച്ഛി​ക​മാ​യി ചെന്നെത്തി.  ആ സമയത്താ​ണ്‌ ബോവസ്‌ ബേത്ത്‌ലെഹെ​മിൽനിന്ന്‌ അവിടെ എത്തുന്നത്‌. ബോവസ്‌ കൊയ്‌ത്തു​കാരോട്‌, “യഹോവ നിങ്ങളുടെ​കൂടെ​യു​ണ്ടാ​യി​രി​ക്കട്ടെ” എന്നു പറഞ്ഞു. അപ്പോൾ അവർ, “യഹോവ അങ്ങയെ അനു​ഗ്ര​ഹി​ക്കട്ടെ” എന്നു മറുപടി പറഞ്ഞു.  തുടർന്ന്‌ ബോവസ്‌ കൊയ്‌ത്തു​കാർക്കു മേൽനോ​ട്ടം വഹിക്കുന്ന യുവാ​വിനോട്‌, “ഈ പെൺകു​ട്ടി ഏതാണ്‌” എന്നു ചോദി​ച്ചു.  അയാൾ പറഞ്ഞു: “മോവാ​ബ്‌ ദേശത്തു​നിന്ന്‌ നൊ​വൊ​മി​യുടെ​കൂ​ടെ വന്ന+ മോവാബുകാരിയാണ്‌+ ഈ പെൺകു​ട്ടി.  ‘കൊയ്‌ത്തു​കാർ കൊയ്‌ത്‌ പോകു​മ്പോൾ താഴെ വീഴുന്ന കതിരുകൾ* പെറു​ക്കിക്കൊ​ള്ളട്ടേ’*+ എന്ന്‌ അവൾ ചോദി​ച്ചു. രാവിലെ​മു​തൽ ഈ നേരം​വരെ അവൾ ഇരിക്കാ​തെ ജോലി ചെയ്യു​ക​യാ​യി​രു​ന്നു. ഇപ്പോ​ഴാണ്‌ അൽപ്പ​മൊ​ന്നു വിശ്ര​മി​ക്കാൻ പന്തലിൽ പോയി ഇരുന്നത്‌.”  അപ്പോൾ ബോവസ്‌ രൂത്തിനോ​ടു പറഞ്ഞു: “മോളേ, കാലാ പെറു​ക്കാൻ നീ ഈ വയൽ വിട്ട്‌ വേറെ എങ്ങോ​ട്ടും പോ​കേണ്ടാ. എന്റെ ജോലി​ക്കാ​രി​ക​ളുടെ​കൂ​ടെ നിന്നുകൊ​ള്ളൂ.+  അവർ കൊയ്യു​ന്നത്‌ എവി​ടെയെന്നു നോക്കി അവരുടെ​കൂ​ടെ പൊയ്‌ക്കൊ​ള്ളൂ. നിന്നെ തൊടരുതെന്നു* ഞാൻ എന്റെ ദാസന്മാരോ​ടു പ്രത്യേ​കം പറഞ്ഞി​ട്ടുണ്ട്‌. ദാഹി​ക്കുമ്പോൾ, ജോലി​ക്കാർ ഭരണി​യിൽ കോരിവെ​ച്ചി​ട്ടുള്ള വെള്ളം എടുത്ത്‌ കുടി​ച്ചുകൊ​ള്ളൂ.” 10  അപ്പോൾ രൂത്ത്‌ മുട്ടു​കു​ത്തി നിലം​വരെ കുമ്പിട്ട്‌ ബോവ​സിനോ​ടു പറഞ്ഞു: “ഞാൻ ഒരു അന്യനാ​ട്ടു​കാ​രി​യാ​യി​ട്ടും അങ്ങയ്‌ക്ക്‌ എന്നോടു പ്രീതി തോന്നി അങ്ങ്‌ എന്നെ ശ്രദ്ധി​ച്ച​ല്ലോ.”+ 11  അപ്പോൾ ബോവസ്‌ പറഞ്ഞു: “നിന്റെ ഭർത്താ​വി​ന്റെ മരണ​ശേഷം നീ അമ്മായി​യ​മ്മ​യ്‌ക്കു ചെയ്‌തുകൊ​ടുത്ത കാര്യ​ങ്ങളെ​ക്കു​റിച്ചെ​ല്ലാം ഞാൻ കേട്ടി​ട്ടുണ്ട്‌. സ്വന്തം അപ്പനെ​യും അമ്മയെ​യും വിട്ട്‌ ബന്ധുജ​ന​ങ്ങ​ളു​ടെ നാടും ഉപേക്ഷി​ച്ച്‌ ഒരു പരിച​യ​വു​മി​ല്ലാത്ത ഒരു ജനത്തിന്റെ അടു​ത്തേക്കു നീ വന്നതിനെ​ക്കു​റിച്ചെ​ല്ലാം ഞാൻ അറിഞ്ഞു.+ 12  ഇങ്ങനെയൊക്കെ ചെയ്‌ത​തുകൊണ്ട്‌ യഹോവ നിന്നെ അനു​ഗ്ര​ഹി​ക്കട്ടെ;+ ഇസ്രായേ​ലി​ന്റെ ദൈവ​മായ യഹോവ നിനക്കു പൂർണപ്ര​തി​ഫലം തരട്ടെ. ആ ദൈവ​ത്തി​ന്റെ ചിറകിൻകീ​ഴി​ലാ​ണ​ല്ലോ നീ അഭയം+ തേടി​യി​രി​ക്കു​ന്നത്‌.” 13  അപ്പോൾ രൂത്ത്‌ പറഞ്ഞു: “യജമാ​നനേ, അങ്ങയുടെ പ്രീതി എപ്പോ​ഴും എന്റെ മേലു​ണ്ടാ​യി​രി​ക്കട്ടെ. ഞാൻ അങ്ങയുടെ ഒരു ജോലി​ക്കാ​രി അല്ലാഞ്ഞി​ട്ടുപോ​ലും അങ്ങ്‌ എന്നെ ആശ്വസി​പ്പി​ക്കു​ക​യും എന്നോടു സംസാ​രിച്ച്‌ എന്നെ ധൈര്യപ്പെടുത്തുകയും* ചെയ്‌ത​ല്ലോ.” 14  ഭക്ഷണസമയത്ത്‌ ബോവസ്‌ രൂത്തി​നോ​ട്‌, “വന്ന്‌ അപ്പം കഴിക്കൂ, അപ്പക്കഷണം വിനാ​ഗി​രി​യിൽ മുക്കിക്കൊ​ള്ളൂ” എന്നു പറഞ്ഞു. അങ്ങനെ കൊയ്‌ത്തു​കാ​രു​ടെ അരികെ രൂത്തും ഇരുന്നു. ബോവസ്‌ രൂത്തിനു കഴിക്കാൻ മലർ കൊടു​ത്തു. രൂത്ത്‌ മതിയാ​കുവോ​ളം കഴിച്ചു, കുറച്ച്‌ മിച്ചം​വ​രു​ക​യും ചെയ്‌തു. 15  രൂത്ത്‌ കാലാ പെറുക്കാൻ+ എഴു​ന്നേ​റ്റപ്പോൾ ബോവസ്‌ തന്റെ ജോലി​ക്കാരോ​ടു പറഞ്ഞു: “കൊയ്‌ത കതിരുകൾക്കിടയിൽനിന്നുപോലും* അവൾ കാലാ പെറു​ക്കട്ടെ. അവളെ ശല്യം ചെയ്യരു​ത്‌.+ 16  കാലാ പെറു​ക്കാൻവേണ്ടി കറ്റകളിൽനി​ന്ന്‌ കുറച്ച്‌ കതിരു​കൾ വലിച്ചിട്ടേ​ക്കണം. അവളോ​ട്‌ എതി​രൊ​ന്നും പറയരു​ത്‌.” 17  അങ്ങനെ രൂത്ത്‌ വൈകുന്നേരംവരെ+ വയലിൽ കാലാ പെറുക്കി. കാലാ പെറു​ക്കി​യതെ​ല്ലാം തല്ലി​യെ​ടു​ത്തപ്പോൾ അത്‌ ഏകദേശം ഒരു ഏഫാ* ബാർളി​യു​ണ്ടാ​യി​രു​ന്നു. 18  അതുമായി നഗരത്തി​ലേക്കു പോയ രൂത്ത്‌ താൻ കാലാ പെറു​ക്കിക്കൊ​ണ്ടു​വ​ന്നത്‌ അമ്മായി​യ​മ്മയെ കാണിച്ചു. ഒപ്പം, താൻ മതിയാ​കുവോ​ളം കഴിച്ചി​ട്ട്‌ മിച്ചം വന്ന ആ ഭക്ഷണവും+ പുറ​ത്തെ​ടുത്ത്‌ നൊ​വൊ​മി​ക്കു കൊടു​ത്തു. 19  അപ്പോൾ അമ്മായി​യമ്മ, “എവി​ടെ​യാ​ണു നീ ഇന്നു കാലാ പെറു​ക്കി​യത്‌, എവി​ടെ​യാ​ണു നീ ജോലി ചെയ്‌തത്‌” എന്നു ചോദി​ച്ചു. “നിന്നോ​ടു ദയ കാണിച്ച മനുഷ്യൻ അനു​ഗ്ര​ഹി​ക്കപ്പെ​ടട്ടെ”+ എന്നും പറഞ്ഞു. താൻ ആരുടെ അടുത്താ​ണു ജോലി ചെയ്‌ത​തെന്നു രൂത്ത്‌ അമ്മായി​യ​മ്മയോ​ടു വിശദീ​ക​രി​ച്ചു. രൂത്ത്‌ പറഞ്ഞു: “ബോവസ്‌ എന്നു പേരുള്ള ഒരു മനുഷ്യ​ന്റെ അടുത്താ​ണ്‌ ഞാൻ ഇന്നു ജോലി ചെയ്‌തത്‌.” 20  അപ്പോൾ നൊ​വൊ​മി മരുമ​കളോ​ടു പറഞ്ഞു: “ജീവി​ച്ചി​രി​ക്കു​ന്ന​വരോ​ടും മരിച്ച​വരോ​ടും അചഞ്ചലസ്‌നേഹം+ കാണി​ക്കു​ന്ന​തിൽ വീഴ്‌ച​വ​രു​ത്തി​യി​ട്ടി​ല്ലാത്ത യഹോവ ബോവ​സി​നെ അനു​ഗ്ര​ഹി​ക്കട്ടെ.” നൊ​വൊ​മി ഇങ്ങനെ​യും പറഞ്ഞു: “ആ മനുഷ്യൻ നമ്മുടെ ബന്ധുവാ​ണ്‌;+ നമ്മുടെ വീണ്ടെടുപ്പുകാരിൽ+ ഒരാൾ.”* 21  അപ്പോൾ മോവാ​ബ്യ​സ്‌ത്രീ​യായ രൂത്ത്‌ പറഞ്ഞു: “‘കൊയ്‌ത്തു തീരു​ന്ന​തു​വരെ എന്റെ ജോലി​ക്കാ​രുടെ​കൂടെ​ത്തന്നെ നിന്നുകൊ​ള്ളൂ’+ എന്നും അദ്ദേഹം എന്നോടു പറഞ്ഞു.” 22  അപ്പോൾ നൊ​വൊ​മി മരുമ​ക​ളായ രൂത്തിനോ​ടു പറഞ്ഞു: “അത്‌ ഏതായാ​ലും നന്നായി മോളേ. മറ്റൊരു വയലിൽച്ചെന്ന്‌ ഉപദ്ര​വമേൽക്കു​ന്ന​തിനെ​ക്കാൾ നല്ലത്‌ ബോവ​സി​ന്റെ ജോലി​ക്കാ​രി​ക​ളുടെ​കൂ​ടെ നിൽക്കു​ന്ന​താണ്‌.” 23  അങ്ങനെ രൂത്ത്‌ ബോവ​സി​ന്റെ ജോലി​ക്കാ​രി​ക​ളുടെ​കൂ​ടെ നിന്ന്‌ ബാർളിക്കൊയ്‌ത്തും+ ഗോത​മ്പുകൊ​യ്‌ത്തും കഴിയു​ന്ന​തു​വരെ കാലാ പെറുക്കി. അമ്മായി​യ​മ്മ​യുടെ​കൂടെ​യാ​യി​രു​ന്നു രൂത്തിന്റെ താമസം.+

അടിക്കുറിപ്പുകള്‍

പദാവലി കാണുക.
മറ്റൊരു സാധ്യത “പിന്നിൽ വിട്ടിട്ട്‌ പോകുന്ന കറ്റകൾക്കി​ട​യിൽനി​ന്ന്‌.”
അഥവാ “കാലാ പെറു​ക്കി​ക്കൊ​ള്ളട്ടേ.”
അഥവാ “ശല്യം ചെയ്യരു​തെന്ന്‌.”
അക്ഷ. “എന്റെ ഹൃദയ​ത്തോ​ടു സംസാ​രി​ക്കു​ക​യും.”
മറ്റൊരു സാധ്യത “കറ്റകൾക്കി​ട​യിൽനി​ന്നു​പോ​ലും.”
ഒരു ഏഫാ ബാർളി 13 കി.ഗ്രാം വരും.
അഥവാ “വീണ്ടെ​ടു​പ്പ​വ​കാ​ശ​മുള്ള ബന്ധുക്ക​ളിൽ ഒരാൾ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം