വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഭാഗം 7

ദൈവം പ്രവാ​ച​ക​ന്മാ​രി​ലൂ​ടെ വാഗ്‌ദാ​നം ചെയ്‌തത്‌

ദൈവം പ്രവാ​ച​ക​ന്മാ​രി​ലൂ​ടെ വാഗ്‌ദാ​നം ചെയ്‌തത്‌

ദൈവ​ത്തിൽ വിശ്വാ​സ​മു​ണ്ടെന്നു തെളി​യി​ച്ച​വ​രാ​യി​രു​ന്നു പുരാതന കാലത്തെ പ്രവാ​ച​ക​ന്മാർ. ദൈവ​ത്തി​ന്റെ വാഗ്‌ദാ​ന​ങ്ങ​ളിൽ അവർക്ക്‌ ശക്തമായ വിശ്വാ​സ​മു​ണ്ടാ​യി​രു​ന്നു; ആ വാഗ്‌ദാ​ന​ങ്ങളെ കേന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു അവരുടെ ജീവിതം. അത്തരം ചില വാഗ്‌ദാ​നങ്ങൾ നമുക്ക്‌ ഇപ്പോൾ നോക്കാം.

ആദാമും ഹവ്വായും അനുസ​ര​ണ​ക്കേടു കാണിച്ച ഉടനെ ഏദെൻ തോട്ട​ത്തിൽവെച്ച്‌ ദൈവം ഒരു പ്രവചനം ഉച്ചരിച്ചു. ‘പാമ്പിന്റെ,’ അതായത്‌ ‘പിശാച്‌ എന്നും സാത്താൻ എന്നും പേരു​ള്ള​വ​നായ മഹാസർപ്പ​ത്തി​ന്റെ’ തല തകർത്ത്‌ അവനെ എന്നേക്കു​മാ​യി നശിപ്പി​ക്കാൻ താൻ ഒരാളെ നിയോ​ഗി​ക്കു​മെ​ന്നാ​യി​രു​ന്നു അത്‌. (ഉല്‌പത്തി 3:14, 15; വെളി​പാട്‌ 12:9, 12) ആ വ്യക്തി ആരായി​രു​ന്നു?

അവൻ പ്രവാ​ച​ക​നായ അബ്രാ​ഹാ​മി​ന്റെ പിൻഗാ​മി​യാ​യി​രി​ക്കു​മെന്ന്‌ ഏതാണ്ട്‌ 2,000 വർഷത്തി​നു​ശേഷം യഹോവ അബ്രാ​ഹാ​മി​നു വെളി​പ്പെ​ടു​ത്തി​ക്കൊ​ടു​ത്തു. ദൈവം ഇങ്ങനെ പറഞ്ഞു: “നീ എന്റെ വാക്കു അനുസ​രി​ച്ച​തു​കൊ​ണ്ടു നിന്റെ സന്തതി മുഖാ​ന്തരം ഭൂമി​യി​ലുള്ള സകലജാ​തി​ക​ളും അനു​ഗ്ര​ഹി​ക്ക​പ്പെ​ടും.”—ഉല്‌പത്തി 22:18.

ഈ “സന്തതി”യെക്കു​റി​ച്ചുള്ള കൂടുതൽ വിവരങ്ങൾ ബി.സി. 1473-ൽ ദൈവം മോശ​യ്‌ക്കു കൈമാ​റി. മോശ ഇസ്രാ​യേൽമ​ക്ക​ളോട്‌ ഇങ്ങനെ പറഞ്ഞു: “നിന്റെ ദൈവ​മായ യഹോവ നിനക്കു എന്നെ​പ്പോ​ലെ ഒരു പ്രവാ​ച​കനെ നിന്റെ മദ്ധ്യേ നിന്റെ സഹോ​ദ​ര​ന്മാ​രു​ടെ ഇടയിൽനി​ന്നു എഴു​ന്നേ​ല്‌പി​ച്ചു​ത​രും; അവന്റെ വചനം നിങ്ങൾ കേൾക്കേണം.” (ആവർത്ത​ന​പു​സ്‌തകം 18:15) അതെ, മോശ​യെ​പ്പോ​ലെ ആ പ്രവാ​ച​ക​നും അബ്രാ​ഹാ​മി​ന്റെ പരമ്പര​യി​ലൂ​ടെ വരുമാ​യി​രു​ന്നു.

ആ പ്രവാ​ചകൻ ദാവീ​ദു​രാ​ജാ​വി​ന്റെ ഒരു പിൻഗാ​മി​യാ​യി​രി​ക്കു​മെ​ന്നും പിന്നീട്‌ രാജാ​വാ​യി​ത്തീ​രു​മെ​ന്നും ദൈവം ദാവീ​ദി​നോ​ടു പറഞ്ഞു: ‘നിന്റെ സന്തതിയെ ഞാൻ നിനക്കു പിന്തു​ടർച്ച​യാ​യി സ്ഥിര​പ്പെ​ടു​ത്തു​ക​യും അവന്റെ രാജത്വ​ത്തി​ന്റെ സിംഹാ​സനം എന്നേക്കും സ്ഥിരമാ​ക്കു​ക​യും ചെയ്യും.’ (2 ശമൂവേൽ 7:12, 13) ദാവീ​ദി​ന്റെ ഈ പിൻഗാ​മി “സമാധാ​ന​പ്രഭു” എന്നു വിളി​ക്ക​പ്പെ​ടു​മെ​ന്നും ദൈവം വെളി​പ്പെ​ടു​ത്തി. മാത്രമല്ല, “അവന്റെ ആധിപ​ത്യ​ത്തി​ന്റെ വർദ്ധ​നെ​ക്കും സമാധാ​ന​ത്തി​ന്നും അവസാനം ഉണ്ടാക​യില്ല; ദാവീ​ദി​ന്റെ സിംഹാ​സ​ന​ത്തി​ലും അവന്റെ രാജത്വ​ത്തി​ലും ഇന്നുമു​തൽ എന്നെ​ന്നേ​ക്കും അവൻ അതിനെ ന്യായ​ത്തോ​ടും നീതി​യോ​ടും കൂടെ സ്ഥാപിച്ചു നിലനിർത്തും” എന്നും ദൈവം പറഞ്ഞു. (യെശയ്യാ​വു 9:6, 7) അതെ, നീതി​നി​ഷ്‌ഠ​നായ ആ നേതാവ്‌ ഭൂമി​യി​ലെ​മ്പാ​ടും സമാധാ​നം കൊണ്ടു​വ​രു​ക​യും ന്യായം നടപ്പാ​ക്കു​ക​യും ചെയ്യും. പക്ഷേ, അവൻ എപ്പോൾ വരുമാ​യി​രു​ന്നു?

വാഗ്‌ദത്ത “സന്തതി” അബ്രാ​ഹാ​മി​ന്റെ വംശത്തി​ലൂ​ടെ വരും. അദ്ദേഹം മോശ​യെ​പ്പോ​ലെ ഒരു പ്രവാ​ച​ക​നാ​യി​രി​ക്കും. ദാവീ​ദി​ന്റെ വംശജ​നാ​യി​രി​ക്കും. എ. ഡി 29-ൽ എത്തും, സർപ്പത്തി​ന്റെ അതായത്‌ സാത്താന്റെ തല തകർക്കും

ഗബ്രി​യേൽ (ജിബ്‌രീൽ) ദൂതൻ ദാനി​യേൽ പ്രവാ​ച​ക​നോട്‌ ഇങ്ങനെ പറഞ്ഞു: ‘നീ അറിഞ്ഞു ഗ്രഹി​ച്ചു​കൊ​ള്ളേ​ണ്ട​തെ​ന്തെ​ന്നാൽ: യെരൂ​ശ​ലേ​മി​നെ യഥാസ്ഥാ​ന​പ്പെ​ടു​ത്തി പണിവാൻ കല്‌പന പുറ​പ്പെ​ടു​ന്ന​തു​മു​തൽ അഭിഷി​ക്ത​നാ​യോ​രു പ്രഭു​വരെ ഏഴു ആഴ്‌ച​വട്ടം; (കൂടാതെ) അറുപ​ത്തി​രണ്ടു ആഴ്‌ച​വട്ടം.’ (ദാനീ​യേൽ 9:25) ഇവിടെ പറഞ്ഞി​രി​ക്കുന്ന 69 ആഴ്‌ചകൾ, 7 ദിവസം അടങ്ങുന്ന ആഴ്‌ച​കളല്ല മറിച്ച്‌ 7 വർഷം അടങ്ങുന്ന ആഴ്‌ച​ക​ളാണ്‌; അതായത്‌ മൊത്തം 483 വർഷങ്ങൾ. ബി.സി. 455-ൽ തുടങ്ങിയ ആ കാലഘട്ടം എ.ഡി. 29-ൽ അവസാ​നി​ച്ചു. a

മോശ​യെ​പ്പോ​ലുള്ള പ്രവാ​ച​ക​നും വാഗ്‌ദാ​നം ചെയ്യപ്പെട്ട “സന്തതി”യും ആയ മിശിഹാ എ.ഡി. 29-ൽത്തന്നെ പ്രത്യ​ക്ഷ​നാ​യോ? നമുക്കു നോക്കാം.

a യഹോവയുടെ സാക്ഷികൾ പ്രസി​ദ്ധീ​ക​രിച്ച, ജീവിതം ആസ്വദി​ക്കാം പുസ്‌ത​ക​ത്തി​ന്റെ 255-ാം പേജിലെ പിൻകു​റിപ്പ്‌ 2 കാണുക.