വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മജിസ്‌​റ്റ്രേ​ട്ട്‌

മജിസ്‌​റ്റ്രേ​ട്ട്‌

ബാബിലോ​ണി​യൻ ഭരണത്തിൻകീ​ഴിൽ, സംസ്ഥാ​ന​ത്തി​ലെ സൈനി​കേതര ഉദ്യോ​ഗ​സ്ഥ​രാ​യി​രു​ന്നു മജിസ്‌​റ്റ്രേ​ട്ടു​മാർ. അവർക്കു നിയമം അറിയാ​മാ​യി​രു​ന്നു; ന്യായം വിധി​ക്കാൻ ഒരു പരിധി​വരെ​യുള്ള അധികാ​ര​വു​മു​ണ്ടാ​യി​രു​ന്നു. റോമൻ കോള​നി​ക​ളിൽ, മജിസ്‌​റ്റ്രേ​ട്ടു​മാർ ഗവൺമെന്റ്‌ ഭരണാ​ധി​കാ​രി​ക​ളാ​യി​രു​ന്നു. ക്രമസ​മാ​ധാ​ന​പാ​ലനം, സാമ്പത്തി​ക​കാ​ര്യ​ങ്ങൾ കൈകാ​ര്യം ചെയ്യുക, നിയമ​ലം​ഘ​കരെ ന്യായം വിധി​ക്കുക, ശിക്ഷ നടപ്പാ​ക്കാ​നുള്ള കല്‌പന പുറ​പ്പെ​ടു​വി​ക്കുക എന്നിവ​യാ​യി​രു​ന്നു അവരുടെ ഉത്തരവാ​ദി​ത്വ​ങ്ങൾ.—ദാനി 3:2; പ്രവൃ 16:20.