ദാനി​യേൽ 3:1-30

3  നെബൂ​ഖ​ദ്‌നേസർ രാജാവ്‌ സ്വർണം​കൊ​ണ്ടുള്ള ഒരു പ്രതിമ ഉണ്ടാക്കി. അതിന്റെ ഉയരം 60 മുഴവും* വീതി 6 മുഴവും* ആയിരു​ന്നു. ബാബി​ലോൺ സംസ്ഥാ​ന​ത്തി​ലെ ദൂരാ സമതല​ത്തിൽ അദ്ദേഹം അതു സ്ഥാപിച്ചു.  എന്നിട്ട്‌, സംസ്ഥാ​നാ​ധി​പ​തി​മാ​രും മേധാ​വി​ക​ളും ഗവർണർമാ​രും ഉപദേ​ഷ്ടാ​ക്ക​ളും ധനകാ​ര്യ​വി​ചാ​ര​ക​രും ന്യായാ​ധി​പ​ന്മാ​രും മജിസ്‌റ്റ്രേ​ട്ടു​മാ​രും സംസ്ഥാ​ന​ങ്ങ​ളി​ലെ എല്ലാ അധികാ​രി​ക​ളും താൻ സ്ഥാപിച്ച പ്രതി​മ​യു​ടെ ഉദ്‌ഘാ​ട​ന​ത്തി​നു കൂടി​വ​രാൻ നെബൂ​ഖ​ദ്‌നേസർ രാജാവ്‌ സന്ദേശം അയച്ചു.  അങ്ങനെ, സംസ്ഥാ​നാ​ധി​പ​തി​മാ​രും മേധാ​വി​ക​ളും ഗവർണർമാ​രും ഉപദേ​ഷ്ടാ​ക്ക​ളും ധനകാ​ര്യ​വി​ചാ​ര​ക​രും ന്യായാ​ധി​പ​ന്മാ​രും മജിസ്‌റ്റ്രേ​ട്ടു​മാ​രും സംസ്ഥാ​ന​ങ്ങ​ളി​ലെ എല്ലാ അധികാ​രി​ക​ളും നെബൂ​ഖ​ദ്‌നേസർ രാജാവ്‌ സ്ഥാപിച്ച പ്രതി​മ​യു​ടെ ഉദ്‌ഘാ​ട​ന​ത്തി​നു കൂടി​വന്നു; അവരെ​ല്ലാം ആ പ്രതി​മ​യു​ടെ മുന്നിൽ വന്ന്‌ നിന്നു.  വിളംബരം ചെയ്യു​ന്നവൻ ഉച്ചത്തിൽ വിളി​ച്ചു​പ​റഞ്ഞു: “ജനതകളേ, വിവി​ധ​രാ​ജ്യ​ക്കാ​രേ, വിവി​ധ​ഭാ​ഷ​ക്കാ​രേ, നിങ്ങ​ളോട്‌ ഇങ്ങനെ കല്‌പി​ച്ചി​രി​ക്കു​ന്നു:  കൊമ്പ്‌, കുഴൽവാ​ദ്യം, സീതെർ, ചെറു​കി​ന്നരം, തന്ത്രി​വാ​ദ്യം, സഞ്ചിവാ​ദ്യം, മറ്റു സംഗീ​തോ​പ​ക​ര​ണങ്ങൾ എന്നിവ​യു​ടെ ശബ്ദം കേൾക്കു​മ്പോൾ നിങ്ങൾ വീണ്‌ നെബൂ​ഖ​ദ്‌നേസർ രാജാവ്‌ സ്ഥാപിച്ച സ്വർണ​പ്ര​തി​മയെ ആരാധി​ക്കണം.  ആരെങ്കിലും വീണ്‌ ആരാധി​ക്കാ​തി​രു​ന്നാൽ ഉടൻ അയാളെ കത്തിജ്വ​ലി​ക്കുന്ന തീച്ചൂ​ള​യി​ലേക്ക്‌ എറിയും.”+  അതുകൊണ്ട്‌, കൊമ്പ്‌, കുഴൽവാ​ദ്യം, സീതെർ, ചെറു​കി​ന്നരം, തന്ത്രി​വാ​ദ്യം, മറ്റു സംഗീ​തോ​പ​ക​ര​ണങ്ങൾ എന്നിവ​യു​ടെ ശബ്ദം കേട്ട​പ്പോൾ അവിടെ കൂടി​യി​രുന്ന എല്ലാ ജനതക​ളും രാജ്യ​ക്കാ​രും ഭാഷക്കാ​രും വീണ്‌ നെബൂ​ഖ​ദ്‌നേസർ രാജാവ്‌ സ്ഥാപിച്ച സ്വർണ​പ്ര​തി​മയെ ആരാധി​ച്ചു.  ആ സമയത്ത്‌ ചില കൽദയർ മുന്നോ​ട്ടു വന്ന്‌ ജൂതന്മാർക്കെ​തി​രെ കുറ്റം ആരോ​പി​ച്ചു.*  അവർ നെബൂ​ഖ​ദ്‌നേസർ രാജാ​വി​നോ​ടു പറഞ്ഞു: “രാജാവേ, അങ്ങ്‌ നീണാൾ വാഴട്ടെ. 10  രാജാവേ, കൊമ്പ്‌, കുഴൽവാ​ദ്യം, സീതെർ, ചെറു​കി​ന്നരം, തന്ത്രി​വാ​ദ്യം, സഞ്ചിവാ​ദ്യം, മറ്റു സംഗീ​തോ​പ​ക​ര​ണങ്ങൾ എന്നിവ​യു​ടെ ശബ്ദം കേൾക്കു​മ്പോൾ എല്ലാവ​രും വീണ്‌ സ്വർണ​പ്ര​തി​മയെ ആരാധി​ക്ക​ണ​മെന്ന്‌ അങ്ങ്‌ കല്‌പി​ച്ച​ല്ലോ. 11  ആരെങ്കിലും വീണ്‌ ആരാധി​ക്കാ​തി​രു​ന്നാൽ അയാളെ കത്തിജ്വ​ലി​ക്കുന്ന തീച്ചൂ​ള​യി​ലേക്ക്‌ എറിയണം എന്നും കല്‌പി​ച്ചി​രു​ന്ന​ല്ലോ.+ 12  എന്നാൽ, അങ്ങ്‌ ബാബി​ലോൺ സംസ്ഥാ​ന​ത്തി​ന്റെ ഭരണച്ചു​മതല ഏൽപ്പിച്ച ശദ്രക്ക്‌, മേശക്ക്‌, അബേദ്‌-നെഗൊ+ എന്നീ ജൂതന്മാ​രു​ണ്ട​ല്ലോ; രാജാവേ, അവർ അങ്ങയെ ഒട്ടും വകവെ​ക്കു​ന്നില്ല. അവർ അങ്ങയുടെ ദൈവ​ങ്ങളെ സേവി​ക്കു​ന്നില്ല. മാത്രമല്ല, അങ്ങ്‌ സ്ഥാപിച്ച സ്വർണ​പ്ര​തി​മയെ ആരാധി​ക്കാ​നും വിസമ്മ​തി​ക്കു​ന്നു.” 13  അതു കേട്ട്‌ കോപ​പ​ര​വ​ശ​നായ നെബൂ​ഖ​ദ്‌നേസർ ശദ്രക്കി​നെ​യും മേശക്കി​നെ​യും അബേദ്‌-നെഗൊ​യെ​യും തന്റെ മുന്നിൽ ഹാജരാ​ക്കാൻ കല്‌പി​ച്ചു. അങ്ങനെ, അവരെ രാജസ​ന്നി​ധി​യിൽ കൊണ്ടു​വന്നു. 14  നെബൂഖദ്‌നേസർ അവരോ​ടു ചോദി​ച്ചു: “ശദ്രക്കേ, മേശക്കേ, അബേദ്‌-നെഗൊ​യേ, നിങ്ങൾ എന്റെ ദൈവ​ങ്ങളെ സേവിക്കുന്നില്ലെന്നും+ ഞാൻ സ്ഥാപിച്ച സ്വർണ​പ്ര​തി​മയെ ആരാധി​ക്കാൻ കൂട്ടാ​ക്കു​ന്നി​ല്ലെ​ന്നും കേട്ടതു നേരാ​ണോ? 15  ഇപ്പോൾ കൊമ്പ്‌, കുഴൽവാ​ദ്യം, സീതെർ, ചെറു​കി​ന്നരം, തന്ത്രി​വാ​ദ്യം, സഞ്ചിവാ​ദ്യം, മറ്റു സംഗീ​തോ​പ​ക​ര​ണങ്ങൾ എന്നിവ​യു​ടെ ശബ്ദം കേൾക്കു​മ്പോൾ വീണ്‌ ഞാൻ സ്ഥാപിച്ച സ്വർണ​പ്ര​തി​മയെ ആരാധി​ക്കാൻ തയ്യാറാ​യാൽ നല്ലത്‌. ആരാധി​ക്കാൻ കൂട്ടാ​ക്കു​ന്നി​ല്ലെ​ങ്കിൽ ഉടനടി നിങ്ങളെ കത്തിജ്വ​ലി​ക്കുന്ന തീച്ചൂ​ള​യി​ലേക്ക്‌ എറിയും. എന്റെ കൈക​ളിൽനിന്ന്‌ നിങ്ങളെ രക്ഷിക്കാൻ ഏതു ദൈവ​ത്തി​നു കഴിയു​മെന്നു നോക്കട്ടെ.”+ 16  ശദ്രക്കും മേശക്കും അബേദ്‌-നെഗൊ​യും രാജാ​വി​നോ​ടു പറഞ്ഞു: “നെബൂ​ഖ​ദ്‌നേ​സറേ, ഇക്കാര്യ​ത്തിൽ ഞങ്ങൾ പ്രത്യേ​കി​ച്ചു മറുപ​ടി​യൊ​ന്നും പറയേ​ണ്ട​തില്ല. 17  രാജാവേ, ഞങ്ങളെ തീച്ചൂ​ള​യിൽ ഇട്ടാൽപ്പോ​ലും ഞങ്ങൾ സേവി​ക്കുന്ന ദൈവ​ത്തി​നു കത്തിജ്വ​ലി​ക്കുന്ന തീച്ചൂ​ള​യിൽനി​ന്നും അങ്ങയുടെ കൈക​ളിൽനി​ന്നും ഞങ്ങളെ രക്ഷിക്കാ​നാ​കും.+ 18  എന്നാൽ, ദൈവം അങ്ങനെ ചെയ്യു​ന്നി​ല്ലെ​ങ്കി​ലും രാജാവേ, ഇത്‌ അറിഞ്ഞാ​ലും: ഞങ്ങൾ അങ്ങയുടെ ദൈവ​ങ്ങളെ സേവി​ക്കു​ക​യോ അങ്ങ്‌ സ്ഥാപിച്ച സ്വർണ​പ്ര​തി​മയെ ആരാധി​ക്കു​ക​യോ ഇല്ല.”+ 19  ശദ്രക്കിന്റെയും മേശക്കി​ന്റെ​യും അബേദ്‌-നെഗൊ​യു​ടെ​യും മറുപടി കേട്ട്‌ നെബൂ​ഖ​ദ്‌നേ​സ​റിന്‌ കോപം അടക്കാ​നാ​യില്ല; രാജാ​വി​ന്റെ മുഖഭാവം* ആകെ മാറി. ചൂള പതിവി​ലും ഏഴു മടങ്ങു ചൂടാ​ക്കാൻ രാജാവ്‌ കല്‌പി​ച്ചു. 20  ശദ്രക്കിനെയും മേശക്കി​നെ​യും അബേദ്‌-നെഗൊ​യെ​യും ബന്ധിച്ച്‌ കത്തിജ്വ​ലി​ക്കുന്ന തീച്ചൂ​ള​യി​ലേക്ക്‌ എറിയാൻ രാജാവ്‌ തന്റെ സൈന്യ​ത്തി​ലെ ബലവാ​ന്മാ​രായ ചില​രോട്‌ ആജ്ഞാപി​ച്ചു. 21  അങ്ങനെ അവരെ, മേലങ്കി​യും കുപ്പാ​യ​വും തൊപ്പി​യും മറ്റെല്ലാ വസ്‌ത്ര​ങ്ങ​ളും സഹിതം വരിഞ്ഞു​കെട്ടി കത്തിജ്വ​ലി​ക്കുന്ന തീച്ചൂ​ള​യി​ലേക്ക്‌ എറിഞ്ഞു. 22  രാജാവിന്റെ ആജ്ഞ കർശന​മാ​യി​രു​ന്നു, ചൂള അസാധാ​ര​ണ​മാ​യി ചൂടു​ള്ള​തും; അതു​കൊണ്ട്‌, ശദ്രക്കി​നെ​യും മേശക്കി​നെ​യും അബേദ്‌-നെഗൊ​യെ​യും കൊണ്ടു​പോ​യ​വരെ തീജ്വാല ദഹിപ്പി​ച്ചു​ക​ളഞ്ഞു. 23  എന്നാൽ ശദ്രക്ക്‌, മേശക്ക്‌, അബേദ്‌-നെഗൊ എന്നീ മൂന്നു പുരു​ഷ​ന്മാർ ബന്ധനസ്ഥ​രാ​യി കത്തിജ്വ​ലി​ക്കുന്ന തീച്ചൂ​ള​യിൽ വീണു. 24  നെബൂഖദ്‌നേസർ രാജാവ്‌ പരി​ഭ്ര​മ​ത്തോ​ടെ ചാടി​യെ​ഴു​ന്നേറ്റ്‌ തന്റെ ഉന്നതോ​ദ്യോ​ഗ​സ്ഥ​രോ​ടു പറഞ്ഞു: “മൂന്നു പുരു​ഷ​ന്മാ​രെ​യല്ലേ നമ്മൾ ബന്ധിച്ച്‌ തീയിൽ എറിഞ്ഞത്‌?” “അതെ രാജാവേ” എന്ന്‌ അവർ മറുപടി പറഞ്ഞു. 25  രാജാവ്‌ പറഞ്ഞു: “പക്ഷേ കണ്ടോ! തീയുടെ നടുവിൽ നാലു പുരു​ഷ​ന്മാർ സ്വത​ന്ത്ര​രാ​യി നടക്കുന്നു. അവർക്ക്‌ ഒരു കുഴപ്പ​വും പറ്റിയി​ട്ടില്ല. നാലാ​മനെ കണ്ടിട്ട്‌ ദൈവ​ങ്ങ​ളു​ടെ ഒരു പുത്ര​നെ​പ്പോ​ലി​രി​ക്കു​ന്നു.” 26  നെബൂഖദ്‌നേസർ കത്തിജ്വ​ലി​ക്കുന്ന തീച്ചൂ​ള​യു​ടെ വാതി​ലി​ന്റെ അടുത്ത്‌ ചെന്ന്‌ പറഞ്ഞു: “അത്യുന്നതദൈവത്തിന്റെ+ ദാസന്മാ​രായ ശദ്രക്കേ, മേശക്കേ, അബേദ്‌-നെഗൊ​യേ, പുറത്ത്‌ വരൂ!” ശദ്രക്കും മേശക്കും അബേദ്‌-നെഗൊ​യും തീയുടെ നടുവിൽനി​ന്ന്‌ പുറത്ത്‌ വന്നു. 27  അവിടെ കൂടി​യി​രുന്ന സംസ്ഥാ​നാ​ധി​പ​തി​മാ​രും മേധാ​വി​ക​ളും ഗവർണർമാ​രും രാജാ​വി​ന്റെ ഉന്നതോദ്യോഗസ്ഥരും+ നോക്കി​യ​പ്പോൾ ആ പുരു​ഷ​ന്മാ​രു​ടെ ശരീര​ത്തിൽ അൽപ്പം​പോ​ലും പൊള്ളൽ ഏറ്റിട്ടില്ല.+ അവരുടെ ഒറ്റ മുടി​പോ​ലും കരിഞ്ഞി​ട്ടില്ല. മേലങ്കി​കൾ അതു​പോ​ലെ​തന്നെ ഇരിക്കു​ന്നു. അവരുടെ ദേഹത്ത്‌ തീയുടെ മണം​പോ​ലു​മി​ല്ലാ​യി​രു​ന്നു. 28  അപ്പോൾ, നെബൂ​ഖ​ദ്‌നേസർ പറഞ്ഞു: “ശദ്രക്കി​ന്റെ​യും മേശക്കി​ന്റെ​യും അബേദ്‌-നെഗൊ​യു​ടെ​യും ദൈവം വാഴ്‌ത്ത​പ്പെ​ടട്ടെ.+ സ്വന്തം ദൂതനെ അയച്ച്‌ ദൈവം തന്റെ ഈ ദാസന്മാ​രെ രക്ഷിച്ച​ല്ലോ. അവർ അവരുടെ ദൈവ​ത്തിൽ ആശ്രയി​ച്ച്‌ രാജക​ല്‌പ​ന​പോ​ലും ലംഘിച്ചു. അവരുടെ ദൈവ​ത്തെ​യ​ല്ലാ​തെ മറ്റ്‌ ഒരു ദൈവ​ത്തെ​യും സേവി​ക്കാ​നോ ആരാധി​ക്കാ​നോ അവർ തയ്യാറാ​യില്ല. അതിനു​വേണ്ടി മരിക്കാ​നും അവർ ഒരുക്ക​മാ​യി​രു​ന്നു.+ 29  അതുകൊണ്ട്‌, എന്റെ ആജ്ഞ കേട്ടു​കൊ​ള്ളൂ! ഏതെങ്കി​ലും ജനതയോ രാജ്യ​ക്കാ​രോ ഭാഷക്കാ​രോ ശദ്രക്കി​ന്റെ​യും മേശക്കി​ന്റെ​യും അബേദ്‌-നെഗൊ​യു​ടെ​യും ദൈവ​ത്തിന്‌ എതിരെ എന്തെങ്കി​ലും മിണ്ടി​യാൽ അവരെ തുണ്ടം​തു​ണ്ട​മാ​ക്കും. അവരുടെ വീടുകൾ പൊതു​ശൗ​ചാ​ല​യ​മാ​ക്കും.* രക്ഷിക്കാൻ ഇതു​പോ​ലെ കഴിവു​ള്ളൊ​രു ദൈവം വേറെ​യി​ല്ല​ല്ലോ.”+ 30  തുടർന്ന്‌, രാജാവ്‌ ശദ്രക്കി​നും മേശക്കി​നും അബേദ്‌-നെഗൊ​യ്‌ക്കും ബാബി​ലോൺ സംസ്ഥാ​നത്ത്‌ സ്ഥാനക്കയറ്റം* നൽകി.+

അടിക്കുറിപ്പുകള്‍

ഏകദേശം 27 മീ. (88 അടി). അനു. ബി14 കാണുക.
ഏകദേശം 2.7 മീ. (8.8 അടി). അനു. ബി14 കാണുക.
അഥവാ “പരദൂ​ഷണം പറഞ്ഞു.”
അഥവാ “മനോ​ഭാ​വം.”
മറ്റൊരു സാധ്യത “ചവറ്റു​കൂ​ന​യാ​ക്കും; ചാണക​ക്കൂ​ന​യാ​ക്കും.”
അക്ഷ. “അഭിവൃ​ദ്ധി.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം