വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കുന്തിരിക്കം

കുന്തിരിക്കം

കുങ്ങി​ല്യം (Boswellia) വർഗത്തിൽപ്പെട്ട മരത്തിൽനി​ന്നോ ചെടി​യിൽനി​ന്നോ എടുക്കുന്ന ഉണങ്ങിയ കറ (മരപ്പശ). കത്തിക്കു​മ്പോൾ ഇതിൽനി​ന്ന്‌ സുഗന്ധം ഉയരുന്നു. വിശു​ദ്ധ​കൂ​ടാ​ര​ത്തി​ലും ദേവാ​ല​യ​ത്തി​ലും ഉപയോ​ഗി​ച്ചി​രുന്ന വിശു​ദ്ധ​സു​ഗ​ന്ധ​ക്കൂ​ട്ടിൽ ഇത്‌ അടങ്ങി​യി​രു​ന്നു. ധാന്യ​യാ​ഗത്തോടൊ​പ്പ​വും ഇതു ചേർത്തി​രു​ന്നു. വിശു​ദ്ധ​ത്തിൽ വെച്ചി​രുന്ന കാഴ്‌ച​യ​പ്പ​ത്തി​ന്റെ ഓരോ അടുക്കി​ന്റെ മുകളി​ലും കുന്തി​രി​ക്കം വെച്ചി​രു​ന്നു.—പുറ 30:34-36; ലേവ 2:1; 24:7; മത്ത 2:11.