ലേവ്യ 2:1-16

2  “‘ആരെങ്കി​ലും യഹോ​വ​യ്‌ക്ക്‌ ഒരു ധാന്യയാഗം+ അർപ്പി​ക്കുന്നെ​ങ്കിൽ, ആ യാഗം നേർത്ത ധാന്യപ്പൊ​ടി​യാ​യി​രി​ക്കണം. അതിനു മുകളിൽ എണ്ണ ഒഴിക്കു​ക​യും കുന്തി​രി​ക്കം ഇടുക​യും വേണം.+ 2  പിന്നെ അവൻ അത്‌ അഹരോ​ന്റെ പുത്ര​ന്മാ​രായ പുരോ​ഹി​ത​ന്മാ​രു​ടെ അടുത്ത്‌ കൊണ്ടു​വ​രും. പുരോ​ഹി​തൻ അതിൽനി​ന്ന്‌ ഒരു കൈ നിറയെ ധാന്യപ്പൊ​ടി​യും എണ്ണയും അതിലെ കുന്തി​രി​ക്കം മുഴു​വ​നും എടുക്കും. എന്നിട്ട്‌, ആ മുഴുവൻ യാഗത്തിന്റെ​യും പ്രതീകമായി*+ അതു യാഗപീ​ഠ​ത്തിൽ വെച്ച്‌ ദഹിപ്പി​ക്കും.* ഇത്‌ യഹോ​വയെ പ്രസാദിപ്പിക്കുന്ന* സുഗന്ധ​മാ​യി അഗ്നിയിൽ അർപ്പി​ക്കുന്ന യാഗം. 3  ധാന്യയാഗത്തിൽ ശേഷി​ക്കു​ന്നതെ​ല്ലാം അഹരോ​നും പുത്ര​ന്മാർക്കും ഉള്ളതാ​യി​രി​ക്കും.+ അത്‌ അഗ്നിയിൽ യഹോ​വ​യ്‌ക്ക്‌ അർപ്പി​ക്കുന്ന യാഗങ്ങ​ളിൽനി​ന്നുള്ള ഏറ്റവും വിശു​ദ്ധ​മായ ഭാഗമാ​ണ്‌.+ 4  “‘അടുപ്പിൽ ചുട്ടെ​ടു​ത്ത​താ​ണു ധാന്യ​യാ​ഗ​മാ​യി അർപ്പി​ക്കു​ന്നതെ​ങ്കിൽ അത്‌ ഒന്നുകിൽ നേർത്ത ധാന്യപ്പൊ​ടികൊണ്ട്‌, എണ്ണ ചേർത്ത്‌ വളയാ​കൃ​തി​യിൽ ഉണ്ടാക്കിയ പുളിപ്പില്ലാത്ത* അപ്പമാ​യി​രി​ക്കണം. അല്ലെങ്കിൽ, കനം കുറച്ച്‌ മൊരിച്ചെ​ടുത്ത, എണ്ണ പുരട്ടിയ പുളി​പ്പി​ല്ലാത്ത അപ്പമാ​യി​രി​ക്കണം.+ 5  “‘അപ്പക്കല്ലിൽ ഉണ്ടാക്കി​യ​താ​ണു ധാന്യ​യാ​ഗ​മാ​യി കൊണ്ടുവരുന്നതെങ്കിൽ+ അത്‌ എണ്ണ ചേർത്ത, നേർത്ത, പുളി​പ്പി​ല്ലാത്ത മാവുകൊ​ണ്ടു​ള്ള​താ​യി​രി​ക്കണം. 6  അതു നുറുക്കി കഷണങ്ങ​ളാ​ക്കി​യിട്ട്‌ അതിനു മുകളിൽ എണ്ണ ഒഴിക്കണം.+ ഇത്‌ ഒരു ധാന്യ​യാ​ഗ​മാണ്‌. 7  “‘ചട്ടിയിൽ തയ്യാറാ​ക്കി​യ​താ​ണു ധാന്യ​യാ​ഗ​മാ​യി കൊണ്ടു​വ​രു​ന്നതെ​ങ്കിൽ അതു നേർത്ത ധാന്യപ്പൊ​ടി​യും എണ്ണയും ഉപയോ​ഗിച്ച്‌ ഉണ്ടാക്കി​യ​താ​യി​രി​ക്കണം. 8  ഇങ്ങനെ ഉണ്ടാക്കി​യതു ധാന്യ​യാ​ഗ​മാ​യി യഹോ​വ​യു​ടെ മുന്നിൽ കൊണ്ടു​വ​രുമ്പോൾ അതു പുരോ​ഹി​തനെ ഏൽപ്പി​ക്കണം. അവൻ അതു യാഗപീ​ഠ​ത്തിന്‌ അടു​ത്തേക്കു കൊണ്ടു​വ​രണം. 9  പുരോഹിതൻ ധാന്യ​യാ​ഗ​ത്തിൽനിന്ന്‌ കുറച്ച്‌ എടുത്ത്‌ മുഴുവൻ യാഗത്തിന്റെ​യും ഒരു പ്രതീകമായി+ യാഗപീ​ഠ​ത്തിൽ വെച്ച്‌ ദഹിപ്പി​ക്കും. യഹോ​വയെ പ്രസാ​ദി​പ്പി​ക്കുന്ന സുഗന്ധ​മാ​യി അഗ്നിയിൽ അർപ്പി​ക്കുന്ന യാഗമാ​ണ്‌ ഇത്‌.+ 10  ധാന്യയാഗത്തിൽ മിച്ചമു​ള്ളതു മുഴുവൻ, അഗ്നിയിൽ യഹോ​വ​യ്‌ക്ക്‌ അർപ്പി​ക്കുന്ന യാഗങ്ങ​ളിൽനി​ന്നുള്ള ഏറ്റവും വിശു​ദ്ധ​മായ ഒന്നായി, അഹരോ​നും പുത്ര​ന്മാർക്കും ഉള്ളതാ​യി​രി​ക്കും.+ 11  “‘നിങ്ങൾ യഹോ​വ​യ്‌ക്ക്‌ അർപ്പി​ക്കുന്ന ധാന്യ​യാ​ഗമൊ​ന്നും പുളി​ച്ച​താ​യി​രി​ക്ക​രുത്‌.+ ഒരുത​ര​ത്തി​ലു​മുള്ള പുളിച്ച മാവോ തേനോ അഗ്നിയിൽ യഹോ​വ​യ്‌ക്ക്‌ അർപ്പി​ക്കുന്ന യാഗമാ​യി നിങ്ങൾ ദഹിപ്പി​ക്കാൻ പാടില്ല. 12  “‘അവ ആദ്യഫലങ്ങളുടെ+ യാഗമാ​യി യഹോ​വ​യ്‌ക്ക്‌ അർപ്പി​ക്കാം. എന്നാൽ, പ്രസാ​ദി​പ്പി​ക്കുന്ന സുഗന്ധ​മാ​യി അവ യാഗപീ​ഠ​ത്തിൽ അർപ്പി​ക്ക​രുത്‌. 13  “‘നീ അർപ്പി​ക്കുന്ന ധാന്യ​യാ​ഗമെ​ല്ലാം ഉപ്പു ചേർത്ത​താ​യി​രി​ക്കണം. നിന്റെ ദൈവ​ത്തി​ന്റെ ഉടമ്പടി​യു​ടെ ഉപ്പു നിന്റെ ധാന്യ​യാ​ഗ​ത്തിൽ ഇല്ലാ​തെപോ​ക​രുത്‌. നിന്റെ എല്ലാ യാഗങ്ങ​ളുടെ​യും​കൂ​ടെ നീ ഉപ്പ്‌+ അർപ്പി​ക്കണം. 14  “‘നീ യഹോ​വ​യ്‌ക്ക്‌ അർപ്പി​ക്കുന്ന ധാന്യ​യാ​ഗം ആദ്യവി​ള​യിൽനി​ന്നാണെ​ങ്കിൽ, അതു പുതിയ ധാന്യ​മാ​യി​രി​ക്കണം. അതു തീയിൽ വറുത്ത്‌, തരിയാ​യി പൊടി​ക്കണം. ഇതായി​രി​ക്കണം നിന്റെ ആദ്യവിളയിൽനിന്നുള്ള+ ധാന്യ​യാ​ഗം. 15  നീ അതിന്റെ മുകളിൽ എണ്ണ ഒഴിച്ച്‌ കുന്തി​രി​ക്കം വെക്കണം. ഇത്‌ ഒരു ധാന്യ​യാ​ഗ​മാണ്‌. 16  തരിയായി പൊടിച്ച ധാന്യ​ത്തിൽ കുറച്ചും അൽപ്പം എണ്ണയും കുന്തി​രി​ക്കം മുഴു​വ​നും പുരോ​ഹി​തൻ, മുഴുവൻ യാഗത്തിന്റെ​യും പ്രതീകമായി+ ദഹിപ്പി​ക്കും. ഇത്‌ അഗ്നിയിൽ യഹോ​വ​യ്‌ക്ക്‌ അർപ്പി​ക്കുന്ന യാഗമാ​ണ്‌.

അടിക്കുറിപ്പുകള്‍

അഥവാ “മുഴുവൻ യാഗ​ത്തെ​യും ഓർമി​പ്പി​ക്കുന്ന (പ്രതി​നി​ധാ​നം ചെയ്യുന്ന) ഭാഗമാ​യി.”
അഥവാ “പുക ഉയരും​വി​ധം ദഹിപ്പി​ക്കും.”
അഥവാ “യഹോ​വ​യ്‌ക്കു പ്രീതി​ക​ര​മായ; യഹോ​വ​യു​ടെ മനം കുളിർപ്പി​ക്കുന്ന.” അക്ഷ. “യഹോ​വയെ ശാന്തമാ​ക്കുന്ന.”
പദാവലി കാണുക.

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം