ലേവ്യ 24:1-23

24  യഹോവ ഇങ്ങനെ​യും മോശയോ​ടു പറഞ്ഞു:  “ദീപങ്ങൾ എപ്പോ​ഴും കത്തിനിൽക്കാൻ അവയ്‌ക്കു വേണ്ട ഇടി​ച്ചെ​ടുത്ത ശുദ്ധമായ ഒലിവെണ്ണ നിന്റെ അടുത്ത്‌ കൊണ്ടു​വ​രാൻ ഇസ്രായേ​ല്യരോ​ടു കല്‌പി​ക്കുക.+  സാന്നിധ്യകൂടാരത്തിലുള്ള ‘സാക്ഷ്യ’ത്തിന്റെ തിരശ്ശീ​ല​യ്‌ക്കു വെളി​യിൽ, യഹോ​വ​യു​ടെ സന്നിധി​യിൽ വൈകുന്നേ​രം​മു​തൽ രാവിലെ​വരെ ദീപങ്ങൾ എപ്പോ​ഴും കത്തിനിൽക്കാൻവേണ്ട ക്രമീ​ക​ര​ണങ്ങൾ അഹരോൻ ചെയ്യണം. ഇതു നിങ്ങളു​ടെ എല്ലാ തലമു​റ​കൾക്കുംവേ​ണ്ടി​യുള്ള സ്ഥിരമായ നിയമ​മാണ്‌.  യഹോവയുടെ സന്നിധി​യിൽ തനിത്ത​ങ്കംകൊ​ണ്ടുള്ള തണ്ടുവിളക്കിൽ+ അവൻ നിത്യ​വും ദീപങ്ങൾ ഒരുക്കിവെ​ക്കണം.  “നീ നേർത്ത ധാന്യപ്പൊ​ടി എടുത്ത്‌ വളയാ​കൃ​തി​യി​ലുള്ള 12 അപ്പം ചുടണം. ഓരോ അപ്പവും ഒരു ഏഫായു​ടെ പത്തിൽ രണ്ട്‌* അളവ്‌ ധാന്യപ്പൊ​ടികൊ​ണ്ടു​ള്ള​താ​യി​രി​ക്കണം.  അവ യഹോ​വ​യു​ടെ മുമ്പാകെ തനിത്ത​ങ്കംകൊ​ണ്ടുള്ള മേശയിൽ+ ആറു വീതം രണ്ട്‌ അടുക്കാ​യി വെച്ച്‌+  ഓരോ അടുക്കിന്റെ​യും മുകളിൽ ശുദ്ധമായ കുന്തി​രി​ക്കം വെക്കണം. മുഴുവൻ യാഗത്തിന്റെ​യും പ്രതീകമായി* അഗ്നിയിൽ യഹോ​വ​യ്‌ക്ക്‌ അർപ്പി​ക്കാൻവേ​ണ്ടി​യുള്ള അപ്പമാ​യി​രി​ക്കും ഇത്‌.+  ഓരോ ശബത്തു​ദി​വ​സ​വും അവൻ പതിവാ​യി യഹോ​വ​യു​ടെ മുമ്പാകെ അത്‌ അടുക്കിവെ​ക്കണം.+ ഇത്‌ ഇസ്രായേ​ല്യ​രു​മാ​യി ചെയ്‌തി​രി​ക്കുന്ന ദീർഘ​കാ​ലത്തേ​ക്കുള്ള ഉടമ്പടി​യാണ്‌.  അത്‌ അഹരോ​നും പുത്ര​ന്മാർക്കും ഉള്ളതാ​യി​രി​ക്കും.+ അവർ അത്‌ ഒരു വിശു​ദ്ധ​സ്ഥ​ല​ത്തുവെച്ച്‌ കഴിക്കും.+ കാരണം അഗ്നിയിൽ യഹോ​വ​യ്‌ക്ക്‌ അർപ്പി​ക്കുന്ന യാഗങ്ങ​ളിൽനിന്ന്‌ പുരോ​ഹി​തനു കിട്ടുന്ന ഏറ്റവും വിശു​ദ്ധ​മായ ഓഹരി​യാണ്‌ അത്‌. ഇതു ദീർഘ​കാ​ലത്തേ​ക്കുള്ള ഒരു ചട്ടമാണ്‌.” 10  ഇസ്രായേല്യരുടെ ഇടയിൽ, അമ്മ ഇസ്രായേൽക്കാ​രി​യും അപ്പൻ ഈജിപ്‌തുകാരനും+ ആയ ഒരാളു​ണ്ടാ​യി​രു​ന്നു. അവനും ഒരു ഇസ്രായേ​ല്യ​പു​രു​ഷ​നും തമ്മിൽ പാളയ​ത്തിൽവെച്ച്‌ അടി ഉണ്ടായി. 11  അപ്പോൾ ഇസ്രായേൽക്കാ​രി​യു​ടെ മകൻ ദൈവ​നാ​മത്തെ അധി​ക്ഷേ​പി​ക്കാ​നും ശപിക്കാ​നും തുടങ്ങി.+ അതു​കൊണ്ട്‌ അവർ അവനെ മോശ​യു​ടെ അടുത്ത്‌ കൊണ്ടു​വന്നു.+ അവന്റെ അമ്മ ദാൻഗോത്ര​ത്തി​ലെ ദിബ്രി​യു​ടെ മകൾ ശെലോ​മീത്ത്‌ ആയിരു​ന്നു. 12  യഹോവയുടെ തീരു​മാ​നം എന്താ​ണെന്നു വ്യക്തമാ​യി അറിയു​ന്ന​തു​വരെ അവർ അവനെ തടവിൽ വെച്ചു.+ 13  തുടർന്ന്‌ യഹോവ മോശയോ​ടു പറഞ്ഞു: 14  “ശപിച്ച​വനെ പാളയ​ത്തി​നു വെളി​യിൽ കൊണ്ടു​വ​രുക. അവൻ പറഞ്ഞതു കേട്ടവരെ​ല്ലാം അവരുടെ കൈകൾ അവന്റെ തലയിൽ വെക്കണം. എന്നിട്ട്‌ സമൂഹം ഒന്നടങ്കം അവനെ കല്ലെറി​ഞ്ഞ്‌ കൊല്ലണം.+ 15  നീ ഇസ്രായേ​ല്യരോട്‌ ഇങ്ങനെ പറയു​ക​യും വേണം: ‘ആരെങ്കി​ലും ദൈവത്തെ ശപിച്ചാൽ അവൻ തന്റെ പാപത്തി​ന്‌ ഉത്തരം പറയേ​ണ്ടി​വ​രും. 16  യഹോവയുടെ നാമത്തെ അധി​ക്ഷേ​പി​ക്കു​ന്ന​വനെ ഒരു കാരണ​വ​ശാ​ലും കൊല്ലാ​തെ വിടരു​ത്‌.+ സമൂഹം ഒന്നടങ്കം അവനെ കല്ലെറി​ഞ്ഞ്‌ കൊല്ലണം. ദൈവ​നാ​മത്തെ അധി​ക്ഷേ​പി​ക്കു​ന്നത്‌ ആരായാ​ലും, അത്‌ ഒരു സ്വദേ​ശി​യാ​യാ​ലും ദേശത്ത്‌ വന്നുതാ​മ​സ​മാ​ക്കിയ ഒരു വിദേ​ശി​യാ​യാ​ലും, അവനെ കൊന്നു​ക​ള​യണം. 17  “‘ആരെങ്കി​ലും ഒരു മനുഷ്യ​നെ കൊന്നാൽ അവനെ ഒരു കാരണ​വ​ശാ​ലും ജീവ​നോ​ടെ വെക്കരു​ത്‌.+ 18  ആരെങ്കിലും മറ്റൊ​രാ​ളു​ടെ വളർത്തു​മൃ​ഗത്തെ കൊന്നാൽ മൃഗത്തി​നു പകരം മൃഗത്തെ നഷ്ടപരി​ഹാ​ര​മാ​യി കൊടു​ക്കണം. 19  ആരെങ്കിലും തന്റെ സഹമനു​ഷ്യ​നു പരിക്ക്‌ ഏൽപ്പി​ച്ചാൽ അവൻ ചെയ്‌ത​തു​തന്നെ തിരിച്ച്‌ അവനോ​ടും ചെയ്യണം.+ 20  ഒടിവിനു പകരം ഒടിവ്‌, കണ്ണിനു പകരം കണ്ണ്‌, പല്ലിനു പകരം പല്ല്‌. അവൻ ഏതുത​ര​ത്തി​ലുള്ള പരിക്ക്‌ ഏൽപ്പി​ച്ചോ അതേ തരത്തി​ലുള്ള പരിക്ക്‌ അവനും ഏൽപ്പി​ക്കണം.+ 21  ആരെങ്കിലും ഒരു മൃഗത്തെ അടിച്ചി​ട്ട്‌ അതു ചത്തു​പോ​യാൽ അവൻ അതിനു നഷ്ടപരി​ഹാ​രം കൊടു​ക്കണം.+ എന്നാൽ ഒരു മനുഷ്യനെ​യാ​ണു കൊല്ലു​ന്നതെ​ങ്കിൽ അവനെ കൊന്നു​ക​ള​യണം.+ 22  “‘സ്വദേ​ശി​യാ​യാ​ലും ദേശത്ത്‌ വന്നുതാ​മ​സ​മാ​ക്കിയ വിദേ​ശി​യാ​യാ​ലും എല്ലാവർക്കു​മുള്ള നിയമം ഒന്നുതന്നെ.+ കാരണം, ഞാൻ നിങ്ങളു​ടെ ദൈവ​മായ യഹോ​വ​യാണ്‌.’” 23  പിന്നെ മോശ ഇസ്രായേ​ല്യരോ​ടു സംസാ​രി​ച്ചു. തുടർന്ന്‌ ശാപം ഉച്ചരി​ച്ച​വനെ അവർ പാളയ​ത്തി​നു വെളി​യിൽ കൊണ്ടു​വന്ന്‌ കല്ലെറി​ഞ്ഞ്‌ കൊന്നു.+ അങ്ങനെ യഹോവ മോശയോ​ടു കല്‌പി​ച്ച​തുപോലെ​തന്നെ ഇസ്രായേ​ല്യർ ചെയ്‌തു.

അടിക്കുറിപ്പുകള്‍

ഒരു ഏഫായു​ടെ പത്തിൽ രണ്ട്‌ = 4.4 ലി. അനു. ബി14 കാണുക.
അഥവാ “മുഴുവൻ യാഗ​ത്തെ​യും ഓർമി​പ്പി​ക്കുന്ന (പ്രതി​നി​ധാ​നം ചെയ്യുന്ന) ഭാഗമാ​യി.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം