വിവരങ്ങള്‍ കാണിക്കുക

കുടും​ബ​ങ്ങൾക്കു​വേണ്ടി

വ്യത്യ​സ്‌ത​കാ​ഴ്‌ച​പ്പാ​ടു വന്നാൽ

 ഇഷ്ടാനി​ഷ്ട​ങ്ങ​ളി​ലും ശീലങ്ങ​ളി​ലും സ്വഭാ​വ​ത്തി​ലും ഉള്ള വ്യത്യാ​സ​ങ്ങ​ളു​മാ​യി ഒത്തു​പോ​കുക എന്നതു ദമ്പതി​കൾക്ക്‌ എളുപ്പ​മുള്ള കാര്യമല്ല. പിൻവ​രു​ന്ന​തു​പോ​ലുള്ള ചില കാര്യങ്ങൾ വളരെ തലവേദന സൃഷ്ടി​ക്കുന്ന ഒന്നായി​രി​ക്കാം.

 •   ബന്ധുക്ക​ളോ​ടൊ​പ്പം എത്ര സമയം ചെലവ​ഴി​ക്കണം?

 •   പണം എങ്ങനെ കൈകാ​ര്യം ചെയ്യണം?

 •   കുട്ടികൾ വേണോ, വേണ്ടേ?

 ഇതു​പോ​ലു​ള്ള കാര്യ​ങ്ങ​ളിൽ നിങ്ങൾക്കും ഇണയ്‌ക്കും വ്യത്യ​സ്‌ത​കാ​ഴ്‌ച​പ്പാ​ടാ​ണു​ള്ള​തെ​ങ്കിൽ എന്തു ചെയ്യാൻ പറ്റും?

 നിങ്ങൾ അറിഞ്ഞി​രി​ക്കേ​ണ്ടത്‌

 ഒരുമ​യെ​ന്നു പറഞ്ഞാൽ ഒരേ അഭി​പ്രാ​യം എന്നല്ല. നല്ല ഒരുമ​യുള്ള ഭാര്യാ​ഭർത്താ​ക്ക​ന്മാർക്കി​ട​യിൽപ്പോ​ലും പ്രധാ​ന​പ്പെട്ട കാര്യ​ങ്ങ​ളിൽ വ്യത്യസ്‌ത അഭി​പ്രാ​യ​ങ്ങ​ളു​ണ്ടാ​കാം.

 “എല്ലാവ​രും എപ്പോ​ഴും ഒന്നിച്ചു​കൂ​ടുന്ന ഒരു കുടും​ബ​മാ​യി​രു​ന്നു ഞങ്ങളു​ടേത്‌. ശനിയും ഞായറും ഞങ്ങൾ അപ്പൂപ്പ​നും അമ്മൂമ്മ​യും അങ്കിൾമാ​രും ആന്റിമാ​രും ഒക്കെയാ​യി ഒത്തുകൂ​ടും. ഭർത്താ​വി​ന്റെ വീട്ടിൽ ഇതൊക്കെ കുറവാണ്‌. അതു​കൊ​ണ്ടു​തന്നെ വീട്ടു​കാ​രോ​ടൊ​പ്പം എത്ര സമയം ചെലവ​ഴി​ക്കണം, ദൂരെ​യുള്ള ബന്ധുക്ക​ളോട്‌ എത്ര നേരം സംസാ​രി​ക്കണം എന്നീ കാര്യ​ങ്ങ​ളിൽ എനിക്കും ഭർത്താ​വി​നും രണ്ട്‌ അഭി​പ്രാ​യ​മാ​ണു​ള്ളത്‌.”—തമാര

 “പണം കൈകാ​ര്യം ചെയ്യുന്ന കാര്യ​ത്തിൽ ഞങ്ങളുടെ കാഴ്‌ച​പ്പാ​ടു വ്യത്യ​സ്‌ത​മാ​യി​രു​ന്നു. കാരണം ഞങ്ങൾ വളർന്നു​വന്ന ചുറ്റു​പാട്‌ അങ്ങനെ​യു​ള്ള​താ​യി​രു​ന്നു. വിവാഹം കഴിഞ്ഞ ആദ്യത്തെ ഏതാനും മാസങ്ങ​ളിൽ ഞങ്ങൾ അതെക്കു​റിച്ച്‌ തർക്കി​ച്ചി​ട്ടു​മുണ്ട്‌. ഒരു ഒത്തുതീർപ്പിൽ എത്താൻ പല തവണ ഞങ്ങൾക്കു സംസാ​രി​ക്കേ​ണ്ടി​വന്നു.”—ടെയ്‌ലർ

ഒരു സ്ഥലം രണ്ടു പേർക്കു വ്യത്യ​സ്‌ത​കോ​ണിൽനിന്ന്‌ നോക്കാൻ കഴിയു​ന്ന​തു​പോ​ലെ ദമ്പതികൾ ഒരു പ്രശ്‌നത്തെ വ്യത്യ​സ്‌ത​കാ​ഴ്‌ച​പ്പാ​ടി​ലൂ​ടെ കണ്ടേക്കാം

 ചില പ്രശ്‌നങ്ങൾ ചെറിയ വിട്ടു​വീ​ഴ്‌ച​കൊ​ണ്ടു തീരില്ല. ഉദാഹ​ര​ണ​ത്തിന്‌, ഇണയുടെ കുടും​ബാം​ഗ​ങ്ങ​ളിൽ ഒരാൾക്കു സുഖമി​ല്ലെ​ങ്കിൽ അവരെ ആരു പരിച​രി​ക്കും? ദമ്പതി​ക​ളിൽ ഒരാൾക്ക്‌ മക്കൾ വേണ​മെ​ന്നും മറ്റേയാൾക്കു വേണ്ടെ​ന്നും വന്നാലോ? *

 “മക്കൾ വേണോ എന്നതി​നെ​ക്കു​റിച്ച്‌ ഞാനും ഭാര്യ​യും ഒരുപാ​ടു സംസാ​രി​ച്ചി​ട്ടുണ്ട്‌. എപ്പോ​ഴും അവളുടെ ചിന്ത അതാണ്‌. അതു​കൊണ്ട്‌ ഞങ്ങളുടെ കാഴ്‌ച​പ്പാ​ടി​ലുള്ള വ്യത്യാ​സം കൂടി​ക്കൂ​ടി വന്നു. വിട്ടു​വീഴ്‌ച ചെയ്യാൻ ഒരു വഴിയും ഞാൻ കാണു​ന്നില്ല.”—അലക്‌സ്‌

 വ്യത്യ​സ്‌ത​കാ​ഴ്‌ച​പ്പാ​ടു വന്നാൽ വിവാഹം തകർന്നെന്നല്ല. ചില വിദഗ്‌ധർ പറയു​ന്നത്‌, ഒരു പ്രധാ​ന​പ്പെട്ട വിഷയ​ത്തിൽ നിങ്ങൾക്കും ഇണയ്‌ക്കും യോജി​ക്കാൻ കഴിയു​ന്നി​ല്ലെ​ങ്കിൽ നിങ്ങൾ വിചാ​രി​ക്കു​ന്ന​തു​പോ​ലെ​ന​ട​ക്കാൻ വേണ്ടി​വ​ന്നാൽ വിവാ​ഹ​ജീ​വി​തം അവസാ​നി​പ്പി​ക്കു​ന്ന​തിൽവരെ തെറ്റില്ല എന്നാണ്‌. എന്നാൽ ആ “പരിഹാ​രം” നിങ്ങളു​ടെ വികാ​ര​ങ്ങൾക്കു കൂടുതൽ പ്രാധാ​ന്യം കൊടു​ക്കു​ന്ന​തും എന്തുവ​ന്നാ​ലും ഇണയോ​ടൊ​പ്പം നിൽക്കു​മെന്നു ദൈവ​മു​മ്പാ​കെ നിങ്ങൾ കൊടുത്ത വാക്കിന്‌ ഒരു വിലയും കല്‌പി​ക്കാ​ത്ത​തും ആയിരി​ക്കും.

 നിങ്ങൾക്കു ചെയ്യാ​നാ​കു​ന്നത്‌

 വിവാ​ഹ​പ്ര​തി​ജ്ഞയെ ആദരി​ക്കാൻ നിശ്ചയി​ച്ചു​റ​യ്‌ക്കുക. അപ്പോൾ എതിരാ​ളി​ക​ളെ​പ്പോ​ലെയല്ല ഒരു ടീമിലെ അംഗങ്ങ​ളെ​പ്പോ​ലെ പ്രശ്‌നങ്ങൾ കൈകാ​ര്യം ചെയ്യാൻ നിങ്ങൾക്ക്‌ എളുപ്പ​മാ​യി​രി​ക്കും.

 ബൈബിൾത​ത്ത്വം: “ദൈവം കൂട്ടി​ച്ചേർത്ത​തി​നെ ഒരു മനുഷ്യ​നും വേർപെ​ടു​ത്താ​തി​രി​ക്കട്ടെ.”—മത്തായി 19:6.

 ചെലവ്‌ കണക്കു​കൂ​ട്ടുക. ഉദാഹ​ര​ണ​ത്തിന്‌, ദമ്പതി​ക​ളിൽ ഒരാൾക്കു കുഞ്ഞു വേണ​മെ​ന്നും മറ്റേയാൾക്കു വേണ്ടാ എന്നും ആണെങ്കിൽ പരിഗ​ണി​ക്കേണ്ട പല കാര്യ​ങ്ങ​ളു​മുണ്ട്‌:

 •   നിങ്ങളു​ടെ ബന്ധത്തിന്റെ കെട്ടു​റപ്പ്‌.

   ഒരു കുട്ടി ജനിച്ചാൽ നിങ്ങളു​ടെ ബന്ധത്തെ ഏതെങ്കി​ലും വിധത്തിൽ ബാധി​ക്കു​മോ?

 •   കുട്ടിയെ വളർത്തി​ക്കൊ​ണ്ടു​വ​രു​ന്ന​തി​ലെ ഉത്തരവാ​ദി​ത്വ​ങ്ങൾ.

   ആഹാര​വും വസ്‌ത്ര​വും പാർപ്പി​ട​വും മാത്രം നൽകി​യാൽ പോരാ.

 •   നിങ്ങളു​ടെ സാമ്പത്തി​ക​സ്ഥി​തി.

   ജോലി​യും കുടും​ബ​വും മറ്റ്‌ ഉത്തരവാ​ദി​ത്വ​ങ്ങ​ളും ഒരുമി​ച്ചു​കൊ​ണ്ടു​പോ​കാൻ നിങ്ങൾക്കു പറ്റുമോ?

 ബൈബിൾത​ത്ത്വം: “നിങ്ങളിൽ ഒരാൾ ഒരു ഗോപു​രം പണിയാൻ ആഗ്രഹി​ക്കു​ന്നെന്നു കരുതുക. അതു തീർക്കാൻ വേണ്ടതു കൈയി​ലു​ണ്ടോ എന്ന്‌ അറിയാൻ ആദ്യം ഇരുന്ന്‌ ചെലവ്‌ കണക്കു​കൂ​ട്ടി​നോ​ക്കി​ല്ലേ?”—ലൂക്കോസ്‌ 14:28.

 എല്ലാ വശങ്ങളും കണക്കി​ലെ​ടു​ക്കുക. പ്രശ്‌ന​ത്തിൽ ഉൾപ്പെ​ടുന്ന ചില കാര്യങ്ങൾ നിങ്ങൾക്കു പരിഹ​രി​ക്കാൻ കഴി​ഞ്ഞേ​ക്കും. ഉദാഹ​ര​ണ​ത്തിന്‌, കുഞ്ഞു വേണോ വേണ്ടേ എന്നതാണു പ്രശ്‌ന​മെ​ങ്കിൽ, വേണ്ടാ എന്നു പറയുന്ന ഇണയ്‌ക്കു സ്വയം ഇങ്ങനെ ചോദി​ക്കാം:

 •   ‘കുഞ്ഞു വേണ്ടാ എന്നു പറയു​മ്പോൾ ഇപ്പോൾ വേണ്ടാ എന്നാണോ അതോ ഒരിക്ക​ലും വേണ്ടാ എന്നാണോ ഞാൻ ഉദ്ദേശി​ക്കു​ന്നത്‌?’

 •   ‘ഒരു നല്ല അച്ഛനോ അമ്മയോ ആകാൻ പറ്റില്ലെന്ന പേടി​യാ​ണോ എനിക്ക്‌?’

 •   ‘എന്റെ കാര്യ​ത്തി​ലുള്ള ഇണയുടെ ശ്രദ്ധ കുറയു​മെന്ന പേടി എനിക്കു​ണ്ടോ?’

 ഇനി, കുഞ്ഞു വേണ​മെന്ന്‌ ആഗ്രഹി​ക്കുന്ന ഇണയ്‌ക്ക്‌ ഇങ്ങനെ​യൊ​ക്കെ ചിന്തി​ക്കാം:

 •   ‘മാതാ​പി​താ​ക്കൾക്കുള്ള ഉത്തരവാ​ദി​ത്വ​ങ്ങൾ ചെയ്യാൻ ഞങ്ങൾ തയ്യാറാ​യി​ട്ടു​ണ്ടോ?’

 •   ‘കുട്ടിയെ വളർത്തി​ക്കൊ​ണ്ടു​വ​രാ​നുള്ള സാമ്പത്തി​ക​സ്ഥി​തി ഞങ്ങൾക്കു​ണ്ടോ?’

 ബൈബിൾത​ത്ത്വം: ‘ഉയരത്തിൽനി​ന്നുള്ള ജ്ഞാനം വിട്ടു​വീഴ്‌ച ചെയ്യാൻ മനസ്സു​ള്ള​താണ്‌.’—യാക്കോബ്‌ 3:17.

 ഇണയുടെ കാഴ്‌ച​പ്പാ​ടി​ലെ നല്ല വശങ്ങൾ മനസ്സി​ലാ​ക്കുക. ഒരു സ്ഥലത്തെ​ത്തന്നെ രണ്ടു പേർക്കു വ്യത്യ​സ്‌ത​കോ​ണിൽനിന്ന്‌ നോക്കാൻ കഴിയും. ഇതു​പോ​ലെ ദമ്പതികൾ ഒരു പ്രശ്‌നത്തെ വ്യത്യ​സ്‌ത​കാ​ഴ്‌ച​പ്പാ​ടി​ലൂ​ടെ കണ്ടേക്കാം. പണം എങ്ങനെ ചെലവ​ഴി​ക്ക​ണ​മെ​ന്നത്‌ അതിന്‌ ഒരു ഉദാഹ​ര​ണ​മാണ്‌. വ്യത്യ​സ്‌ത​കാ​ഴ്‌ച​പ്പാ​ടുള്ള ഒരു കാര്യ​ത്തെ​ക്കു​റിച്ച്‌ ചർച്ച ചെയ്യു​മ്പോൾ രണ്ടു പേരും യോജി​ക്കുന്ന ഒരു കാര്യ​ത്തിൽനിന്ന്‌ തുടങ്ങുക.

 •   രണ്ടു പേരു​ടെ​യും ലക്ഷ്യം എന്താണ്‌?

 •   രണ്ടു പേരു​ടെ​യും കാഴ്‌ച​പ്പാ​ടി​ലെ നല്ല വശങ്ങൾ എന്തൊ​ക്കെ​യാണ്‌?

 •   വിവാ​ഹ​ജീ​വി​തം കെട്ടു​റ​പ്പു​ള്ള​താ​ക്കി നിറു​ത്താൻ ഒരാൾക്കോ അല്ലെങ്കിൽ രണ്ടു പേർക്കു​മോ കാഴ്‌ച​പ്പാ​ടിൽ എന്തെങ്കി​ലും മാറ്റം വരുത്താ​നാ​കു​മോ?

 ബൈബിൾത​ത്ത്വം: “തനിക്ക്‌ എന്തു നേട്ടമു​ണ്ടെന്നല്ല, മറ്റുള്ള​വർക്ക്‌ എന്തു നേട്ടമു​ണ്ടാ​കു​മെ​ന്നാണ്‌ ഓരോ​രു​ത്ത​രും നോ​ക്കേ​ണ്ടത്‌.”—1 കൊരി​ന്ത്യർ 10:24.

^ ഗൗരവമേറിയ കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ വിവാ​ഹ​ത്തി​നു മുമ്പ്‌ ചർച്ച ചെയ്യണം. എങ്കിലും അപ്രതീ​ക്ഷിത സാഹച​ര്യ​ങ്ങ​ളു​ണ്ടാ​കു​ക​യോ ഇണകളിൽ ഒരാളു​ടെ മനോ​ഭാ​വ​ത്തി​നു നാളുകൾ പിന്നി​ടു​മ്പോൾ മാറ്റം സംഭവി​ക്കു​ക​യോ ചെയ്‌തേ​ക്കാം.—സഭാ​പ്ര​സം​ഗകൻ 9:11.