വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അവൻ സഹിച്ചുനിന്നു

അവൻ സഹിച്ചുനിന്നു

അവരുടെ വിശ്വാ​സം അനുക​രി​ക്കു​ക

അവൻ സഹിച്ചു​നി​ന്നു

ശീലോ​വിൽ എങ്ങും ദുഃഖം തളം​കെട്ടി നിൽക്കു​ക​യാണ്‌. അത്‌ ശമൂ​വേ​ലി​ന്റെ മനസ്സി​നെ​യും മഥിക്കു​ന്നുണ്ട്‌. എവി​ടെ​യും വിലാപം മാത്രം. സ്‌ത്രീ​ക​ളും കുട്ടി​ക​ളും അലമു​റ​യി​ടു​ക​യാണ്‌; ഒരിക്ക​ലും തിരി​ച്ചു​വ​രി​ല്ലാത്ത അച്ഛന്മാ​രെ​യും ഭർത്താ​ക്ക​ന്മാ​രെ​യും പുത്ര​ന്മാ​രെ​യും സഹോ​ദ​ര​ന്മാ​രെ​യും കുറി​ച്ചോർത്ത്‌. എന്താണ്‌ സംഭവി​ച്ചത്‌? ഫെലി​സ്‌ത്യ​രു​മാ​യുള്ള ഘോര​യു​ദ്ധ​ത്തിൽ ഇസ്രാ​യേൽ പരാജ​യ​പ്പെട്ടു; ഏതാണ്ട്‌ 30,000 പടയാ​ളി​ക​ളാണ്‌ പോർക്ക​ള​ത്തിൽ മരിച്ചു​വീ​ണത്‌! അതും, മറ്റൊരു യുദ്ധത്തിൽ 4,000 പേരെ നഷ്ടമാ​യ​തി​ന്റെ ദുഃഖം മാറു​ന്ന​തി​നു​മുമ്പ്‌.—1 ശമൂവേൽ 4:1, 2, 10.

ഇതു പക്ഷേ, ദുരന്ത​ങ്ങ​ളു​ടെ പരമ്പര​യി​ലെ ഒരു കണ്ണിമാ​ത്രം. ഈ മഹാസം​ഹാ​ര​ത്തി​നു​മുമ്പ്‌ മഹാപു​രോ​ഹി​ത​നായ ഏലിയു​ടെ പുത്ര​ന്മാ​രായ ഹൊഫ്‌നി​യു​ടെ​യും ഫീനെ​ഹാ​സി​ന്റെ​യും നേതൃ​ത്വ​ത്തിൽ യഹോ​വ​യു​ടെ നിയമ​പെ​ട്ടകം ശീലോ​വിൽനിന്ന്‌ എടുത്തു​കൊ​ണ്ടു​പോ​യി​രു​ന്നു. സമാഗ​മ​ന​കൂ​ടാ​ര​ത്തി​ന്റെ അതിവി​ശുദ്ധ ഭാഗത്ത്‌ സൂക്ഷി​ച്ചി​രുന്ന ഈ പെട്ടകം ദൈവ​ത്തി​ന്റെ സാന്നി​ധ്യ​ത്തി​ന്റെ പ്രതീ​ക​മാ​യി​രു​ന്നു. എന്നാൽ, ഫെലി​സ്‌ത്യ​രെ ജയിക്കാൻ പെട്ടകം തങ്ങളെ സഹായി​ക്കു​മെന്ന മിഥ്യാ​ധാ​ര​ണ​യിൽ ജനം അത്‌ യുദ്ധഭൂ​മി​യി​ലേക്ക്‌ കൊണ്ടു​പോ​യി. പക്ഷേ സംഭവി​ച്ചത്‌ മറ്റൊ​ന്നാണ്‌. ഹൊഫ്‌നി​യെ​യും ഫീനെ​ഹാ​സി​നെ​യും വധിച്ച്‌ ഫെലി​സ്‌ത്യർ പെട്ടകം പിടി​ച്ചെ​ടു​ത്തു.—1 ശമൂവേൽ 4:3-11.

നൂറ്റാ​ണ്ടു​ക​ളോ​ളം ശീലോ​വി​ലെ സമാഗ​മ​ന​കൂ​ടാ​ര​ത്തിൽ ഉണ്ടായി​രുന്ന ആ ദിവ്യ​സാ​ന്നി​ധ്യ​മാണ്‌ ഇപ്പോൾ പൊയ്‌പോ​യി​രി​ക്കു​ന്നത്‌. ഈ ദുരന്ത​വാർത്ത കേട്ട്‌ നടുങ്ങി​പ്പോയ 98 വയസ്സുള്ള ഏലി തന്റെ ഇരിപ്പി​ട​ത്തിൽനിന്ന്‌ പുറ​കോ​ട്ടു വീണ്‌ കഴു​ത്തൊ​ടി​ഞ്ഞു മരിക്കു​ന്നു. അന്നുതന്നെ, വിധവ​യാ​യി​ത്തീർന്ന അദ്ദേഹ​ത്തി​ന്റെ മരുമ​ക​ളും മരിക്കു​ന്നു, പ്രസവ​ത്തെ​ത്തു​ടർന്ന്‌. “മഹത്വം യിസ്രാ​യേ​ലിൽനി​ന്നു പൊയ്‌പോ​യി” എന്നു വിലപി​ച്ചു​കൊ​ണ്ടാണ്‌ അവൾ മരിക്കു​ന്നത്‌. അതെ, ആ വാക്കുകൾ സത്യമാ​യി​രു​ന്നു! ശീലോ​വി​ന്റെ മഹത്ത്വം പൊയ്‌പോ​യി​രു​ന്നു!—1 ശമൂവേൽ 4:12-22.

ആരെയും പിടി​ച്ചു​ല​യ്‌ക്കാൻപോന്ന ഈ സാഹച​ര്യ​ങ്ങ​ളിൽ ശമൂവേൽ പതറി​പ്പോ​യോ? യഹോ​വ​യു​ടെ പ്രീതി​യും സംരക്ഷ​ണ​വും നഷ്ടമായ ഒരു ജനതയെ സഹായി​ക്കു​ക​യെന്ന ദുഷ്‌ക​ര​മായ ദൗത്യം ഏറ്റെടു​ക്കാൻ അവനു കഴിയു​മോ? വിശ്വാ​സ​ത്തി​ന്റെ മാറ്റു​ര​യ്‌ക്കുന്ന പരി​ശോ​ധ​ന​ക​ളും പ്രതി​ബ​ന്ധ​ങ്ങ​ളും നിത്യേന അഭിമു​ഖീ​ക​രി​ക്കുന്ന നമുക്ക്‌ ശമൂ​വേ​ലി​ന്റെ ജീവി​താ​നു​ഭ​വ​ത്തിൽനിന്ന്‌ എന്തെങ്കി​ലും പഠിക്കാ​നാ​കു​മോ? നമുക്കു നോക്കാം.

അവൻ “നീതി നടപ്പാക്കി”

വിവരണം തുടർന്നു പറയു​ന്നത്‌ നിയമ​പെ​ട്ട​ക​ത്തെ​ക്കു​റി​ച്ചാണ്‌—അത്‌ പിടി​ച്ചെ​ടു​ത്ത​തി​ന്റെ പേരിൽ ഫെലി​സ്‌ത്യർക്ക്‌ നേരിട്ട കഷ്ടങ്ങ​ളെ​ക്കു​റി​ച്ചും അങ്ങനെ അവർ അത്‌ തിരി​ച്ചേൽപ്പി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചും. വിവരണം വീണ്ടും ശമൂ​വേ​ലി​നെ​ക്കു​റി​ച്ചു പറയു​മ്പോൾ ഏതാണ്ട്‌ 20 സംവത്സരം കടന്നു​പോ​യി​രു​ന്നു. (1 ശമൂവേൽ 7:2) ആ 20 വർഷക്കാ​ലം ശമൂവേൽ എന്തു ചെയ്യു​ക​യാ​യി​രു​ന്നു? ബൈബി​ളിൽ അതിനുള്ള സൂചന​യുണ്ട്‌.

ഈ കാലഘട്ടം തുടങ്ങു​മ്പോൾ, ശമൂവേൽ യഹോ​വ​യു​ടെ വചനം ഇസ്രാ​യേ​ലി​നെ അറിയി​ച്ചു​കൊ​ണ്ടി​രു​ന്ന​താ​യി രേഖ പറയുന്നു. (1 ശമൂവേൽ 4:1) 20 വർഷത്തി​നു​ശേഷം ശമൂ​വേ​ലി​നെ​ക്കു​റി​ച്ചു വീണ്ടും പറയവെ, അവൻ വർഷ​ന്തോ​റും ഇസ്രാ​യേ​ലി​ലെ മൂന്നു​പ​ട്ട​ണങ്ങൾ സന്ദർശിച്ച്‌ അവർക്ക്‌ ന്യായ​പാ​ലനം നടത്തി​പ്പോ​ന്ന​താ​യി നാം കാണുന്നു; സന്ദർശ​ന​ങ്ങൾക്കു​ശേഷം ശമൂവേൽ രാമയി​ലെ തന്റെ ഭവനത്തി​ലേക്ക്‌ മടങ്ങി​പ്പോ​കു​മാ​യി​രു​ന്നു. (1 ശമൂവേൽ 7:15-17) ഇതിൽനിന്ന്‌ ഒരുകാ​ര്യം മനസ്സി​ലാ​ക്കാം: ആ 20 വർഷക്കാ​ലത്തെ ശമൂ​വേ​ലി​ന്റെ ജീവിതം വളരെ തിര​ക്കേ​റി​യ​താ​യി​രു​ന്നു.

ഏലിയു​ടെ പുത്ര​ന്മാ​രു​ടെ അധാർമി​ക​ത​യും അഴിമ​തി​യും ജനത്തിന്റെ വിശ്വാ​സത്തെ കുറ​ച്ചൊ​ന്നു​മല്ല ബാധി​ച്ചത്‌. പലരും വിഗ്ര​ഹാ​രാ​ധ​ന​യി​ലേക്കു തിരി​യാൻ അത്‌ ഇടയാ​ക്കി​യ​താ​യി കാണ​പ്പെ​ടു​ന്നു. എന്നാൽ 20 വർഷത്തെ സേവന​ത്തി​നു​ശേഷം ശമൂവേൽ യഹോ​വ​യു​ടെ വാക്കുകൾ ജനത്തെ അറിയി​ക്കു​ന്നു: “നിങ്ങൾ പൂർണ്ണ​ഹൃ​ദ​യ​ത്തോ​ടെ യഹോ​വ​യി​ങ്ക​ലേക്കു തിരി​യു​ന്നു എങ്കിൽ അന്യ​ദൈ​വ​ങ്ങ​ളെ​യും അസ്‌തോ​രെ​ത്ത്‌പ്ര​തി​ഷ്‌ഠ​ക​ളെ​യും നിങ്ങളു​ടെ ഇടയിൽനി​ന്നു നീക്കി​ക്ക​ളഞ്ഞു നിങ്ങളു​ടെ ഹൃദയ​ങ്ങളെ യഹോ​വ​യി​ങ്ക​ലേക്കു തിരി​ക്ക​യും അവനെ മാത്രം സേവി​ക്ക​യും ചെയ്‌വിൻ; എന്നാൽ അവൻ നിങ്ങളെ ഫെലി​സ്‌ത്യ​രു​ടെ കയ്യിൽനി​ന്നു വിടു​വി​ക്കും.”—1 ശമൂവേൽ 7:3.

ഫെലി​സ്‌ത്യ​രു​ടെ ഉപദ്ര​വം​കൊണ്ട്‌ ജനം പൊറു​തി​മു​ട്ടി. ഇസ്രാ​യേൽ​സൈ​ന്യം പരാജ​യ​പ്പെട്ട സ്ഥിതിക്ക്‌ ദൈവ​ജ​നത്തെ അനായാ​സം അടിച്ച​മർത്താ​മെന്ന്‌ ഫെലി​സ്‌ത്യർ കരുതി​യി​രി​ക്കാം. എന്നാൽ ജനം യഹോ​വ​യി​ലേക്കു തിരി​യു​ന്ന​പക്ഷം അവൻ അവരെ വിടു​വി​ക്കു​മെന്ന്‌ ശമൂവേൽ ഉറപ്പു​കൊ​ടു​ത്തു. ജനം അതിനു മനസ്സു​കാ​ണി​ച്ചോ? ഉവ്വ്‌! അവർ ശമൂ​വേ​ലി​ന്റെ വാക്കു​കേട്ട്‌ തങ്ങളുടെ വിഗ്ര​ഹ​ങ്ങളെ നീക്കി​ക്ക​ള​യു​ക​യും “യഹോ​വയെ മാത്രം” ആരാധി​ക്കു​ക​യും ചെയ്‌തു. ശമൂവേൽ മുഴു ഇസ്രാ​യേ​ലി​നെ​യും മിസ്‌പ​യിൽ (യെരു​ശ​ലേ​മി​നു വടക്കുള്ള പർവത​പ്ര​ദേ​ശത്തെ ഒരു പട്ടണം) കൂട്ടി​വ​രു​ത്തി. കൂടിവന്ന ജനം, തങ്ങളുടെ കടുത്ത പാപ​ത്തെ​ക്കു​റിച്ച്‌ അനുത​പി​ക്കു​ക​യും ഉപവസി​ക്കു​ക​യും ചെയ്‌തു.—1 ശമൂവേൽ 7:4-6.

ദൈവ​ജ​നം മിസ്‌പ​യിൽ കൂടി​വ​ന്നി​രി​ക്കു​ന്നെന്നു കേട്ട​പ്പോൾ ഫെലി​സ്‌ത്യർ ജനത്തെ ആക്രമി​ക്കാൻ പുറ​പ്പെട്ടു. അവരെ വകവരു​ത്തു​ക​യാ​യി​രു​ന്നു ലക്ഷ്യം. ഇതറിഞ്ഞ്‌ പരി​ഭ്രാ​ന്ത​രായ ജനം തങ്ങൾക്കാ​യി പ്രാർഥി​ക്കാൻ ശമൂ​വേ​ലി​നോട്‌ അപേക്ഷി​ക്കു​ന്നു. യഹോ​വ​യ്‌ക്ക്‌ ഒരു ഹോമ​യാ​ഗം അർപ്പി​ച്ചു​കൊണ്ട്‌ അവൻ ജനത്തി​നു​വേണ്ടി പ്രാർഥി​ച്ചു. യാഗാർപ്പ​ണ​ത്തി​നി​ടെ ഫെലി​സ്‌ത്യ​സൈ​ന്യം മിസ്‌പ​യി​ലെത്തി. അപ്പോൾ യഹോവ ശമൂ​വേ​ലിന്‌ ഉത്തരമ​രു​ളി. യഹോ​വ​യു​ടെ ക്രോധം ഫെലി​സ്‌ത്യർക്കെ​തി​രെ ജ്വലിച്ചു. “യഹോവ . . . ഫെലി​സ്‌ത്യ​രു​ടെ​മേൽ വലിയ ഇടിമു​ഴക്കി അവരെ പരി​ഭ്ര​മി​പ്പി​ച്ചു.”—1 ശമൂവേൽ 7:7-10.

ഒരു ഇടിമു​ഴ​ക്ക​ത്തി​ന്റെ ശബ്ദം കേൾക്കു​മ്പോൾ അമ്മയുടെ പിന്നി​ലൊ​ളി​ക്കുന്ന കുട്ടി​ക​ളെ​പ്പോ​ലെ ഭീരു​ക്ക​ളാ​യി​രു​ന്നോ ഈ പടയാ​ളി​കൾ? അല്ല, പൊരു​തി പരിച​യിച്ച ധീര​യോ​ദ്ധാ​ക്ക​ളാ​യി​രു​ന്നു അവർ. അങ്ങനെ​യെ​ങ്കിൽ അവരെ സംഭ്രാ​ന്ത​രാ​ക്കാൻപോന്ന ഈ ഇടിമു​ഴക്കം അസാധാ​ര​ണ​മായ ഒന്നായി​രു​ന്നു​വെന്ന്‌ സ്‌പഷ്ടം. ഇടിയു​ടെ കാതട​പ്പി​ക്കുന്ന ശബ്ദമാ​ണോ അവരെ പരി​ഭ്രാ​ന്ത​രാ​ക്കി​യത്‌? ഇനി, തെളിഞ്ഞ ആകാശ​ത്തു​നിന്ന്‌ അപ്രതീ​ക്ഷി​ത​മാ​യി കേട്ട ഇടിനാ​ദ​മാ​ണോ അവരെ കുഴക്കി​യത്‌? അതോ മലകളിൽത്തട്ടി പ്രതി​ധ്വ​നിച്ച അതിന്റെ മുഴക്ക​മാ​ണോ? എന്തായി​രു​ന്നാ​ലും, ആ ഇടിമു​ഴക്കം ഫെലി​സ്‌ത്യ​സൈ​ന്യ​ത്തെ കിടി​ലം​കൊ​ള്ളി​ച്ചു! ആകെ കുഴങ്ങി​പ്പോയ ആ അക്രമി​കൾ നിസ്സഹാ​യ​രായ ഇരകളാ​യി! അതെ, പിടി​ച്ച​ട​ക്കാൻ വന്നവർ പിടി​ക്ക​പ്പെ​ട്ടു​പോ​യി! ഇസ്രാ​യേൽ ജനം ഫെലി​സ്‌ത്യ​രെ തോൽപ്പിച്ച്‌ യെരു​ശ​ലേ​മി​ന്റെ തെക്കു​പ​ടി​ഞ്ഞാ​റെ ഭാഗം​വരെ പിന്തു​ടർന്ന്‌ അവരെ സംഹരി​ച്ചു.—1 ശമൂവേൽ 7:11.

ദൈവ​ജ​ന​ത്തെ സംബന്ധി​ച്ചി​ട​ത്തോ​ളം ഒരു വഴിത്തി​രി​വാ​യി​രു​ന്നു ആ യുദ്ധം. ശമൂവേൽ ഇസ്രാ​യേ​ലിന്‌ ന്യായ​പാ​ലനം ചെയ്‌ത ശിഷ്ടകാ​ല​ത്തൊ​ക്കെ​യും ഫെലി​സ്‌ത്യർ പിൻവാ​ങ്ങി​നി​ന്നു. പട്ടണങ്ങൾ ഒന്നൊ​ന്നാ​യി ഇസ്രാ​യേ​ലി​നു തിരികെ കിട്ടി.—1 ശമൂവേൽ 7:13, 14.

നൂറ്റാ​ണ്ടു​കൾക്കു​ശേഷം, ‘നീതി നടപ്പാ​ക്കിയ’ വിശ്വ​സ്‌ത​രായ ന്യായാ​ധി​പ​ന്മാ​രെ​യും പ്രവാ​ച​ക​ന്മാ​രെ​യും കുറിച്ചു പറയവെ പൗലോസ്‌ അപ്പൊ​സ്‌തലൻ ശമൂ​വേ​ലി​ന്റെ പേരും പരാമർശി​ച്ചു. (എബ്രായർ 11:32, 33) ദൈവ​ദൃ​ഷ്ടി​യിൽ ശരിയാ​യതു ചെയ്യാൻ ശമൂവേൽ ദൈവ​ജ​നത്തെ സഹായി​ക്കു​ക​തന്നെ ചെയ്‌തു. പ്രശ്‌ന​പൂ​രി​ത​മായ സാഹച​ര്യ​ങ്ങ​ളി​ലും യഹോ​വ​യ്‌ക്കാ​യി കാത്തി​രി​ക്കു​ക​യും തന്റെ ഉത്തരവാ​ദി​ത്വ​ങ്ങൾ വിശ്വ​സ്‌ത​ത​യോ​ടെ നിർവ​ഹി​ക്കു​ക​യും ചെയ്‌തു​കൊണ്ട്‌ അവൻ കർമോ​ത്സു​ക​നാ​യി നില​കൊ​ണ്ടു. യഹോവ ചെയ്‌ത നന്മക​ളെ​പ്രതി അവൻ യഹോ​വ​യോ​ടു കൃതജ്ഞ​ത​യു​ള്ള​വ​നാ​യി​രു​ന്നു. മിസ്‌പ​യി​ലെ വിജയത്തെ തുടർന്ന്‌, ദൈവം തന്റെ ജനത്തെ സംരക്ഷി​ച്ച​തി​ന്റെ സ്‌മാ​ര​ക​മാ​യി അവൻ ഒരു കല്ല്‌ നാട്ടി.—1 ശമൂവേൽ 7:12.

ശമൂ​വേ​ലി​നെ​പ്പോ​ലെ നീതി​യോ​ടു പറ്റിനിൽക്കാൻ നിങ്ങൾ ആഗ്രഹി​ക്കു​ന്നു​ണ്ടോ? എങ്കിൽ ശമൂ​വേ​ലി​ന്റെ സഹിഷ്‌ണു​ത​യിൽനി​ന്നും താഴ്‌മ​യിൽനി​ന്നും കൃതജ്ഞതാ മനോ​ഭാ​വ​ത്തിൽനി​ന്നും പാഠം ഉൾക്കൊ​ള്ളുക. നമു​ക്കെ​ല്ലാം അവശ്യം​വേണ്ട ഗുണങ്ങ​ളാ​ണവ. നന്നേ ചെറു​പ്പ​ത്തിൽത്തന്നെ ഈ സദ്‌ഗു​ണങ്ങൾ വളർത്തി​യെ​ടു​ത്തത്‌ പിൽക്കാ​ലത്ത്‌ കഠിന​മായ പരി​ശോ​ധ​ന​കളെ നേരി​ടാൻ ശമൂ​വേ​ലി​നെ സജ്ജനാക്കി.

“നിന്റെ പുത്ര​ന്മാർ നിന്റെ വഴിയിൽ നടക്കു​ന്നില്ല”

വാർധ​ക്യ​ത്തി​ലാ​യി​രി​ക്കുന്ന ശമൂ​വേ​ലി​നെ​യാണ്‌ പിന്നെ നാം കാണു​ന്നത്‌. അവന്റെ പുത്ര​ന്മാ​രായ യോ​വേ​ലും അബീയാ​വും മുതിർന്നി​രി​ക്കു​ന്നു. ന്യായ​പാ​ല​ന​ത്തിൽ തന്നെ സഹായി​ക്കാ​നുള്ള ഉത്തരവാ​ദി​ത്വം ശമൂവേൽ അവരെ ഏൽപ്പിച്ചു. സങ്കടക​ര​മെന്നു പറയട്ടെ, അവർ അവന്റെ പ്രതീ​ക്ഷ​യ്‌ക്കൊത്ത്‌ ഉയർന്നില്ല. ശമൂവേൽ സത്യസ​ന്ധ​നും നീതി​നി​ഷ്‌ഠ​നു​മാ​യി​രു​ന്നെ​ങ്കി​ലും അവന്റെ പുത്ര​ന്മാർ, ‘ദുരാ​ഗ്ര​ഹി​ക​ളാ​യി കൈക്കൂ​ലി വാങ്ങി ന്യായം മറിച്ചു​ക​ളഞ്ഞു.’—1 ശമൂവേൽ 8:1-3.

ഒരിക്കൽ ഇസ്രാ​യേൽ മൂപ്പന്മാർ ഒന്നിച്ചു​കൂ​ടി ഒരു പരാതി​യു​മാ​യി ശമൂ​വേ​ലി​നെ സമീപി​ച്ചു. “നിന്റെ പുത്ര​ന്മാർ നിന്റെ വഴിയിൽ നടക്കു​ന്നില്ല,” അവർ പറഞ്ഞു. (1 ശമൂവേൽ 8:4, 5) ശമൂ​വേ​ലിന്‌ ഇക്കാര്യം അറിയാ​മാ​യി​രു​ന്നോ? അതേക്കു​റിച്ച്‌ ബൈബിൾ ഒന്നും പറയു​ന്നില്ല. പക്ഷേ ഒന്നു തീർച്ച, മക്കളുടെ വഴിവിട്ട ഗതി കണ്ടി​ല്ലെന്നു നടിച്ച ഏലി​യെ​പ്പോ​ലെ ആയിരു​ന്നില്ല ശമൂവേൽ. മക്കളെ തിരു​ത്തു​ന്ന​തിൽ വീഴ്‌ച വരുത്തിയ ഏലിയെ യഹോവ ശാസി​ക്കു​ക​യും ശിക്ഷി​ക്കു​ക​യും ചെയ്‌തു. ‘നീ നിന്റെ പുത്ര​ന്മാ​രെ എന്നെക്കാൾ ബഹുമാ​നി​ച്ചത്‌ എന്ത്‌?’ എന്ന്‌ യഹോവ അവനോ​ടു ചോദി​ച്ചു. (1 ശമൂവേൽ 2:27-29) എന്നാൽ, ശമൂ​വേ​ലിൽ യഹോവ അങ്ങനെ​യൊ​രു കുറ്റം ആരോ​പി​ക്കു​ന്ന​താ​യി കാണു​ന്നില്ല.

മക്കളുടെ ദുഷ്‌ചെ​യ്‌തി​കൾ ശമൂ​വേ​ലി​നു​ണ്ടാ​ക്കിയ മനോ​വ്യ​ഥ​യെ​യോ നാണ​ക്കേ​ടി​നെ​യോ കുറിച്ച്‌ ബൈബിൾ രേഖ ഒന്നും പറയു​ന്നില്ല. പക്ഷേ ഇന്നത്തെ പല മാതാ​പി​താ​ക്കൾക്കും ശമൂ​വേ​ലി​ന്റെ വികാരം മനസ്സി​ലാ​കും. ഈ അന്ത്യകാ​ലത്ത്‌ മാതാ​പി​താ​ക്ക​ളോ​ടു മത്സരി​ക്കു​ക​യും അവരുടെ ശാസനയെ മറുക്കു​ക​യും ചെയ്യുന്ന പ്രവണത കുട്ടി​കൾക്കി​ട​യിൽ വ്യാപ​ക​മാണ്‌. (2 തിമൊ​ഥെ​യൊസ്‌ 3:1-5) അതിന്റെ പേരിൽ വൈകാ​രിക വേദന അനുഭ​വി​ക്കുന്ന മാതാ​പി​താ​ക്കൾക്ക്‌ ശമൂ​വേ​ലി​ന്റെ മാതൃക ഒരു വഴികാ​ട്ടി​യാണ്‌; അത്‌ അവർക്ക്‌ ഏറെ ആശ്വാസം പകരും. പുത്ര​ന്മാ​രു​ടെ ദുർന്ന​ട​പ​ടി​കൾ ശമൂ​വേ​ലി​ന്റെ വിശ്വ​സ്‌ത​തയെ ബാധി​ച്ചോ? ഇല്ല. അവൻ തന്റെ വിശ്വ​സ്‌ത​ഗ​തി​യിൽനിന്ന്‌ അണുവി​ട​പോ​ലും വ്യതി​ച​ലി​ച്ചില്ല. ഗുണ​ദോ​ഷ​വും ശാസന​ക​ളു​മൊ​ന്നും ഫലിക്കാ​ത്ത​പ്പോ​ഴും അച്ഛനമ്മ​മാ​രു​ടെ നല്ല മാതൃക ഒരുപക്ഷേ മക്കളുടെ മനസ്സിന്‌ പരിവർത്തനം വരുത്തി​യേ​ക്കാം. അങ്ങനെ​യുള്ള മാതാ​പി​താ​ക്കൾ അവരുടെ സ്വർഗീയ പിതാ​വായ യഹോ​വ​യ്‌ക്ക്‌ അഭിമാ​ന​മാ​യി​രി​ക്കും, ശമൂ​വേ​ലി​നെ​പ്പോ​ലെ.

‘ഞങ്ങൾക്ക്‌ ഒരു രാജാ​വി​നെ നിയമി​ച്ചു​ത​രേണം’

ശമൂ​വേ​ലി​ന്റെ പുത്ര​ന്മാ​രു​ടെ ദുർന്ന​ട​പ​ടി​ക​ളിൽ മനംമ​ടുത്ത്‌ ഇസ്രാ​യേല്യ മൂപ്പന്മാർ, ‘ഞങ്ങൾക്ക്‌ ഒരു രാജാ​വി​നെ നിയമി​ച്ചു​ത​രേണം’ എന്ന്‌ ശമൂ​വേ​ലി​നോട്‌ അഭ്യർഥി​ക്കു​ന്നു. തങ്ങളുടെ ദുരാ​ഗ്ര​ഹ​വും സ്വാർഥ​ബു​ദ്ധി​യും ഇത്ര​യേറെ ഭവിഷ്യ​ത്തു​കൾ വരുത്തി​വെ​ക്കു​മെന്ന്‌ ശമൂ​വേ​ലി​ന്റെ പുത്ര​ന്മാർ ചിന്തി​ച്ചു​കാ​ണില്ല. ആകട്ടെ, ജനത്തിന്റെ ഈ ആവശ്യം കേട്ട​പ്പോൾ അവർ തന്നെ തിരസ്‌ക​രി​ക്കു​ക​യാ​ണെന്ന്‌ ശമൂ​വേ​ലി​നു തോന്നി​യോ? പതിറ്റാ​ണ്ടു​ക​ളോ​ളം ഇസ്രാ​യേ​ലിന്‌ ന്യായ​പാ​ലനം നടത്തിയ വ്യക്തി​യാണ്‌ ശമൂവേൽ. ഇപ്പോൾ ശമൂ​വേ​ലി​നെ​പ്പോ​ലെ വെറു​മൊ​രു പ്രവാ​ച​ക​നെയല്ല ജനം ആവശ്യ​പ്പെ​ടു​ന്നത്‌. തങ്ങൾക്ക്‌ ന്യായ​പാ​ലനം ചെയ്യാൻ ഒരു രാജാ​വി​നെ​യാണ്‌! ചുറ്റു​മുള്ള ജനതകൾക്കു​ള്ള​തു​പോ​ലെ തങ്ങളുടെ അധിപ​നാ​യി ഒരു രാജാ​വി​നെ! എന്തായി​രു​ന്നു ശമൂ​വേ​ലി​ന്റെ പ്രതി​ക​രണം? “അവർ പറഞ്ഞ കാര്യം ശമൂ​വേ​ലി​ന്നു അനിഷ്ട​മാ​യി” എന്നു നാം വായി​ക്കു​ന്നു.—1 ശമൂവേൽ 8:5, 6.

ശമൂവേൽ ഇതേപ്പറ്റി യഹോ​വ​യോ​ടു പ്രാർഥി​ച്ച​പ്പോൾ യഹോവ എന്താണു പറഞ്ഞത്‌? “ജനം നിന്നോ​ടു പറയുന്ന സകലത്തി​ലും അവരുടെ അപേക്ഷ കേൾക്ക; അവർ നിന്നെയല്ല, ഞാൻ അവരെ ഭരിക്കാ​ത​വണ്ണം എന്നെയാ​കു​ന്നു ത്യജി​ച്ചി​രി​ക്കു​ന്നത്‌.” യഹോ​വ​യു​ടെ ഈ വാക്കുകൾ ശമൂ​വേ​ലി​ന്റെ മനസ്സിനെ തെല്ലൊന്ന്‌ ആശ്വസി​പ്പി​ച്ചി​രി​ക്കണം. പക്ഷേ സർവശ​ക്ത​നോ​ടുള്ള എത്ര കടുത്ത അനാദ​ര​വാ​യി​രു​ന്നു ജനത്തിന്റെ ആ അപേക്ഷ! ഒരു മാനു​ഷ​രാ​ജാ​വി​ന്റെ ന്യായ​പാ​ലനം ജനത്തിന്‌ എത്ര ക്ലേശങ്ങൾ വരുത്തി​ക്കൂ​ട്ടു​മെന്ന വസ്‌തുത അവരുടെ ശ്രദ്ധയിൽപ്പെ​ടു​ത്താൻ യഹോവ പ്രവാ​ച​ക​നോ​ടു നിർദേ​ശി​ച്ചു. ശമൂവേൽ അങ്ങനെ ചെയ്‌തെ​ങ്കി​ലും ജനം തങ്ങളുടെ നിലപാ​ടിൽ ഉറച്ചു​നി​ന്നു. “അല്ല, ഞങ്ങൾക്കു ഒരു രാജാവു വേണം,” ഏകസ്വ​ര​ത്തിൽ അവർ പറഞ്ഞു. എന്നും ദൈവത്തെ അനുസ​രി​ക്കു​ക​മാ​ത്രം ചെയ്‌തി​ട്ടുള്ള ശമൂവേൽ പുറ​പ്പെട്ട്‌ യഹോവ തിര​ഞ്ഞെ​ടുത്ത പുരു​ഷനെ രാജാ​വാ​യി അഭി​ഷേകം ചെയ്‌തു.—1 ശമൂവേൽ 8:7-19.

എന്നാൽ മനസ്സി​ല്ലാ​മ​ന​സ്സോ​ടെ, മുറു​മു​റു​ത്തു​കൊ​ണ്ടാ​ണോ ശമൂവേൽ അതു ചെയ്‌തത്‌? മനസ്സിലെ നിരാശ നീരസ​മാ​യി വളരാൻ അവൻ അനുവ​ദി​ച്ചോ? ഇത്തര​മൊ​രു സാഹച​ര്യ​ത്തിൽ മിക്കവ​രും അങ്ങനെ​യാ​കും പ്രതി​ക​രി​ക്കുക. ശമൂവേൽ പക്ഷേ അതു ചെയ്‌തില്ല. അവൻ ശൗലിനെ അഭി​ഷേകം ചെയ്‌തെന്നു മാത്രമല്ല, ശൗലിനെ യഹോവ തിര​ഞ്ഞെ​ടു​ത്ത​താ​ണെന്ന വസ്‌തുത അംഗീ​ക​രി​ക്കു​ക​യും ചെയ്‌തു. പുതിയ രാജാ​വി​നെ അംഗീ​ക​രി​ച്ചു​കൊണ്ട്‌ അവനോ​ടുള്ള വിധേ​യ​ത്വ​ത്തി​ന്റെ അടയാ​ള​മാ​യി ശമൂവേൽ, രാജാ​വി​നെ ചുംബി​ക്കു​ന്ന​താ​യും നാം വിവര​ണ​ത്തിൽ വായി​ക്കു​ന്നു. തുടർന്ന്‌ അവൻ ജനത്തോട്‌, “യഹോവ തിര​ഞ്ഞെ​ടു​ത്ത​വനെ നിങ്ങൾ കാണു​ന്നു​വോ? സർവ്വജ​ന​ത്തി​ലും അവനെ​പ്പോ​ലെ ഒരുത്ത​നും ഇല്ലല്ലോ” എന്നു പറഞ്ഞു.—1 ശമൂവേൽ 10:1, 24.

യഹോവ തിര​ഞ്ഞെ​ടുത്ത രാജാ​വി​ന്റെ കുറവു​കളല്ല നന്മകളാണ്‌ ശമൂവേൽ ശ്രദ്ധി​ച്ചത്‌. ഇനി തന്നെ സംബന്ധി​ച്ചാ​ണെ​ങ്കിൽ, തന്റെ വിശ്വസ്‌ത ജീവി​ത​രേ​ഖ​യി​ലാണ്‌ അവൻ മനസ്സു കേന്ദ്രീ​ക​രി​ച്ചത്‌. അഭി​പ്രാ​യ​സ്ഥി​ര​ത​യി​ല്ലാത്ത ജനത്തിന്റെ അംഗീ​കാ​രം അവൻ ഒരിക്ക​ലും കാംക്ഷി​ച്ചി​രു​ന്നില്ല. (1 ശമൂവേൽ 12:1-4) ആത്മീയ അപകട​ങ്ങ​ളെ​ക്കു​റിച്ച്‌ ജനത്തിനു ബോധം​വ​രു​ത്തു​ക​യും യഹോ​വ​യോട്‌ വിശ്വ​സ്‌ത​രാ​യി​രി​ക്കാൻ അവരെ ഉദ്‌ബോ​ധി​പ്പി​ക്കു​ക​യും ചെയ്‌തു​കൊണ്ട്‌ വിശ്വ​സ്‌ത​ത​യോ​ടെ അവൻ തന്റെ നിയോ​ഗം നിറ​വേറ്റി. ശമൂ​വേ​ലി​ന്റെ ഉപദേശം അവരുടെ മനസ്സിൽത്തട്ടി. പശ്ചാത്താ​പം തോന്നിയ അവർ തങ്ങൾക്കു​വേണ്ടി യഹോ​വ​യോട്‌ അപേക്ഷി​ക്കാൻ ശമൂ​വേ​ലി​നോട്‌ യാചിച്ചു. അതിനു ശമൂവേൽ നൽകിയ മറുപടി ശ്രദ്ധാർഹ​മാണ്‌: “എന്നെ സംബന്ധി​ച്ചാ​കട്ടെ, നിങ്ങൾക്കു​വേണ്ടി പ്രാർഥി​ക്കാ​തി​രുന്ന്‌ കർത്താ​വി​നോ​ടു (യഹോ​വ​യോ​ടു) പാപം ചെയ്‌ക എന്നത്‌ അചിന്ത്യ​മാണ്‌. ഞാൻ നിങ്ങൾക്കു നേരും ചൊവ്വു​മുള്ള വഴി ഉപദേ​ശി​ച്ചു തരും.”—1 ശമൂവേൽ 12:21-24, ഓശാന ബൈബിൾ.

ഒരു പ്രത്യേക പദവി​ക്കാ​യി നിങ്ങൾക്കു പകരം വേറൊ​രാ​ളെ തിര​ഞ്ഞെ​ടു​ക്കു​ന്നു​വെന്നു കരുതുക. നിങ്ങൾക്കു നിരാശ തോന്നു​മോ? ഇത്തരം സാഹച​ര്യ​ങ്ങ​ളിൽ അസൂയ​യ്‌ക്കോ നീരസ​ത്തി​നോ വഴി​പ്പെ​ട​രുത്‌ എന്ന വസ്‌തുത നമ്മെ അനുസ്‌മ​രി​പ്പി​ക്കു​ന്ന​താണ്‌ ശമൂ​വേ​ലി​ന്റെ ദൃഷ്ടാന്തം. തന്റെ ഓരോ വിശ്വ​സ്‌ത​ദാ​സ​ന്മാ​രെ​യും കുറിച്ച്‌ ദൈവ​ത്തി​നു വ്യക്തമായ ഉദ്ദേശ്യ​മുണ്ട്‌; അവന്റെ സേവന​ത്തിൽ നമു​ക്കെ​ല്ലാം ധാരാളം കാര്യങ്ങൾ ചെയ്യാ​നുണ്ട്‌.

“നീ അവനെ​ക്കു​റി​ച്ചു എത്ര​ത്തോ​ളം ദുഃഖി​ക്കും?”

ശൗലിനെ ശമൂ​വേ​ലി​നു ബോധി​ച്ച​തിൽ അതിശ​യി​ക്കാ​നില്ല. കാരണം അവൻ ഉത്തമനായ ഒരു പുരു​ഷ​നാ​യി​രു​ന്നു. അരോ​ഗ​ദൃ​ഢ​ഗാ​ത്ര​നും സുമു​ഖ​നു​മായ ആ ചെറു​പ്പ​ക്കാ​രൻ ധീരനും കാര്യ​ശേ​ഷി​യു​ള്ള​വ​നും ആയിരു​ന്നു. താൻ വലിയ​വ​നാ​ണെന്ന ഭാവവും അവന്‌ ഇല്ലായി​രു​ന്നു. (1 ശമൂവേൽ 10:22, 23, 27) ഇതി​ലെ​ല്ലാം ഉപരി, ദൈവ​ദ​ത്ത​മായ മറ്റൊരു പ്രാപ്‌തി അവനു​ണ്ടാ​യി​രു​ന്നു. ഇച്ഛാസ്വാ​ത​ന്ത്ര്യം! അതായത്‌, തീരു​മാ​ന​ങ്ങ​ളെ​ടു​ക്കാ​നും സ്വന്തം ജീവി​ത​ഗതി നിശ്ചയി​ക്കാ​നു​മുള്ള പ്രാപ്‌തി. (ആവർത്ത​ന​പു​സ്‌തകം 30:19) ഈ സവിശേഷ പ്രാപ്‌തി അവൻ ശരിയാ​യി ഉപയോ​ഗി​ച്ചോ?

അധികാ​ര​ത്തി​ന്റെ പ്രഭയിൽ ഒരാൾക്ക്‌ മിക്ക​പ്പോ​ഴും ആദ്യം കൈ​മോ​ശം വരുന്നത്‌ എളിമ​യാ​യി​രി​ക്കും. സങ്കടക​ര​മെന്നു പറയട്ടെ, ശൗലിന്റെ കാര്യ​ത്തി​ലും അതുതന്നെ സംഭവി​ച്ചു. ശൗലിന്റെ എളിമ അഹന്തയ്‌ക്ക്‌ വഴിമാ​റി. ശമൂവേൽ മുഖാ​ന്തരം യഹോവ നൽകിയ നിർദേ​ശങ്ങൾ പിൻപ​റ്റാൻ അവൻ കൂട്ടാ​ക്കി​യില്ല. ഒരു സന്ദർഭ​ത്തിൽ അക്ഷമനാ​യി​ത്തീർന്ന ശൗൽ, ശമൂവേൽ അർപ്പി​ക്കേ​ണ്ടി​യി​രുന്ന ഒരു യാഗം അർപ്പിച്ചു. അതിന്റെ പേരിൽ ശമൂവേൽ അവനെ ശാസി​ക്കു​ക​യും രാജത്വം ശൗലിന്റെ കുടും​ബ​ത്തിൽനിന്ന്‌ നീങ്ങി​പ്പോ​കു​മെന്ന്‌ മുന്നറി​യി​ക്കു​ക​യും ചെയ്‌തു. ബുദ്ധി​യു​പ​ദേ​ശ​ത്തിൽനിന്ന്‌ പാഠം ഉൾക്കൊ​ള്ളു​ന്ന​തി​നു പകരം ശൗൽ വലിയ പാതകങ്ങൾ ചെയ്‌തു​കൂ​ട്ടു​ക​യാ​ണു​ണ്ടാ​യത്‌.—1 ശമൂവേൽ 13:8, 9, 13, 14.

അമാ​ലേ​ക്യ​രു​മാ​യി യുദ്ധം ചെയ്യാൻ ശമൂവേൽ മുഖാ​ന്തരം യഹോവ ശൗലി​നോ​ടു പറഞ്ഞു. അവരുടെ ദുഷ്ടരാ​ജാ​വായ ആഗാഗി​നെ വധിക്ക​ണ​മെന്ന്‌ യഹോവ കൽപ്പി​ച്ചി​രു​ന്നു. എന്നാൽ, ശൗൽ ആഗാഗി​നെ വധിച്ചി​ല്ലെന്നു മാത്രമല്ല, നശിപ്പി​ച്ചു കളയണ​മെന്ന്‌ യഹോവ കൽപ്പി​ച്ചി​രുന്ന കൊള്ള​മു​ത​ലിൽ മേൽത്ത​ര​മാ​യവ എടുക്കു​ക​യും ചെയ്‌തു. ശൗലിനെ തിരു​ത്താൻ ശ്രമി​ച്ച​പ്പോ​ഴാണ്‌ അവൻ എത്ര മാറി​പ്പോ​യി എന്ന്‌ ശമൂ​വേ​ലി​നു മനസ്സി​ലാ​യത്‌. എളിമ​യോ​ടെ ഗുണ​ദോ​ഷം സ്വീക​രി​ക്കു​ന്ന​തി​നു പകരം ശൗൽ എന്താണു ചെയ്‌ത​തെ​ന്നോ? തന്റെ ഭാഗം ന്യായീ​ക​രി​ച്ചു​കൊണ്ട്‌ കുറ്റം ജനത്തി​ന്റെ​മേൽ കെട്ടി​വെ​ക്കാൻ നോക്കി. കൊള്ള​യിൽ ചിലത്‌ യഹോ​വ​യ്‌ക്ക്‌ യാഗം കഴിക്കാൻ എടുത്ത​താ​ണെന്നു പറഞ്ഞു​കൊണ്ട്‌ ശമൂ​വേ​ലി​ന്റെ ശാസനയെ നിസ്സാ​രീ​ക​രി​ക്കാ​നാണ്‌ അവൻ ശ്രമി​ച്ചത്‌. ഈ സന്ദർഭ​ത്തി​ലാണ്‌ ശമൂവേൽ പിൻവ​രുന്ന വിഖ്യാ​ത​മായ പ്രസ്‌താ​വന നടത്തു​ന്നത്‌: “അനുസ​രി​ക്കു​ന്നതു യാഗ​ത്തെ​ക്കാ​ളും . . . നല്ലത്‌.” തുടർന്ന്‌, ശമൂവേൽ ധൈര്യ​സ​മേതം യഹോ​വ​യു​ടെ തീരു​മാ​നം അവനെ അറിയി​ക്കു​ന്നു. രാജത്വം ശൗലിന്റെ പക്കൽനി​ന്നെ​ടുത്ത്‌ ഉത്തമനായ മറ്റൊരു പുരു​ഷനു കൊടു​ക്കും എന്നതാ​യി​രു​ന്നു ആ തീരു​മാ​നം.—1 ശമൂവേൽ 15:1-33.

ശൗലിന്റെ പെരു​മാ​റ്റം ശമൂ​വേ​ലി​നെ വല്ലാതെ വിഷമി​പ്പി​ച്ചു. ആ രാത്രി മുഴുവൻ അവൻ അതേക്കു​റിച്ച്‌ യഹോ​വ​യോ​ടു നിലവി​ളി​ച്ചു. എന്തിന്‌, അവൻ ശൗലി​നെ​പ്രതി വിലാപം കഴിക്കു​ക​പോ​ലും ചെയ്‌തു. ഏറെ നന്മകളുള്ള, പ്രജാ​ത​ത്‌പ​ര​നായ ഒരു രാജാ​വി​നെ​യാണ്‌ ശമൂവേൽ ശൗലിൽ കണ്ടത്‌. പക്ഷേ അവന്റെ പ്രതീ​ക്ഷകൾ അസ്ഥാന​ത്താ​യി. ശമൂ​വേ​ലി​ന്റെ മനസ്സിനു ബോധിച്ച ആളേയല്ല അവൻ ഇന്ന്‌. സദ്‌ഗു​ണങ്ങൾ ഒന്നൊ​ന്നാ​യി നഷ്ടപ്പെട്ട അവൻ ഇപ്പോൾ യഹോ​വ​യ്‌ക്കെ​തി​രെ തിരി​ഞ്ഞി​രി​ക്കു​ക​യാണ്‌. ഈ സംഭവ​ത്തി​നു​ശേഷം ശൗലിനെ കാണാൻ ശമൂവേൽ കൂട്ടാ​ക്കു​ന്നില്ല. അങ്ങനെ​യി​രി​ക്കെ​യാണ്‌ യഹോവ ശമൂ​വേ​ലിന്‌ സൗമ്യ​മാ​യൊ​രു തിരുത്തൽ നൽകു​ന്നത്‌: “യിസ്രാ​യേ​ലി​ലെ രാജസ്ഥാ​ന​ത്തിൽനി​ന്നു ഞാൻ ശൗലിനെ തള്ളി​യെ​ന്ന​റി​ഞ്ഞി​രി​ക്കെ നീ അവനെ​ക്കു​റി​ച്ചു എത്ര​ത്തോ​ളം ദുഃഖി​ക്കും? കൊമ്പിൽ തൈലം നിറെച്ചു പുറ​പ്പെ​ടുക; ഞാൻ നിന്നെ ബേത്ത്‌ലേ​ഹെ​മ്യ​നായ യിശ്ശാ​യി​യു​ടെ അടുക്കൽ അയക്കും; അവന്റെ മക്കളിൽ ഞാൻ ഒരു രാജാ​വി​നെ കണ്ടിരി​ക്കു​ന്നു.”—1 ശമൂവേൽ 15:34, 35; 16:1.

അപൂർണ മനുഷ്യ​രു​ടെ അവിശ്വ​സ്‌തത യഹോ​വ​യു​ടെ ഉദ്ദേശ്യ​ങ്ങളെ ഒരുത​ര​ത്തി​ലും ബാധി​ക്കില്ല. ഒരാൾ അവിശ്വ​സ്‌ത​നാ​യാൽ തന്റെ ഹിതം നിറ​വേ​റ്റാൻ യഹോവ മറ്റൊ​രാ​ളെ ഉപയോ​ഗി​ക്കും. ഒടുവിൽ, ശൗലിനെ പ്രതി​യുള്ള ശമൂ​വേ​ലി​ന്റെ ദുഃഖം ശമിച്ചു. യഹോ​വ​യു​ടെ നിർദേ​ശ​പ്ര​കാ​രം ശമൂവേൽ ബേത്ത്‌ലെ​ഹെ​മി​ലുള്ള യിശ്ശാ​യി​യു​ടെ ഭവനത്തി​ലേക്ക്‌ പുറ​പ്പെ​ടു​ന്നു. അവിടെ അവൻ യിശ്ശാ​യി​യു​ടെ പുത്ര​ന്മാ​രെ കാണുന്നു. അഴകും ആരോ​ഗ്യ​വും തികഞ്ഞ​വ​രാ​യി​രു​ന്നു അവർ. എന്നാൽ യിശ്ശാ​യി​യു​ടെ മൂത്തപു​ത്രനെ കണ്ട്‌ അവനെ അഭി​ഷേകം ചെയ്യാ​നൊ​രു​ങ്ങിയ ശമൂ​വേ​ലി​നെ യഹോവ തടയുന്നു: “അവന്റെ മുഖമോ പൊക്ക​മോ നോക്ക​രു​തു; . . . മനുഷ്യൻ നോക്കു​ന്ന​തു​പോ​ലെയല്ല; മനുഷ്യൻ കണ്ണിന്നു കാണു​ന്നതു നോക്കു​ന്നു; യഹോ​വ​യോ ഹൃദയത്തെ നോക്കു​ന്നു.” (1 ശമൂവേൽ 16:7) ഒടുവിൽ യിശ്ശാ​യി​യു​ടെ ഇളയ പുത്രന്റെ ഊഴമാ​യി. അവനെ അഭി​ഷേകം ചെയ്യാൻ യഹോവ കൽപ്പി​ക്കു​ന്നു. ദാവീ​ദാ​യി​രു​ന്നു അവൻ, യഹോവ തിര​ഞ്ഞെ​ടുത്ത പുതിയ രാജാവ്‌!

ശൗലിനു പകരം ദാവീ​ദി​നെ രാജാ​വാ​ക്കാ​നുള്ള യഹോ​വ​യു​ടെ തീരു​മാ​നം ശരിയാ​യി​രു​ന്നെന്ന്‌ പിൽക്കാല വർഷങ്ങ​ളിൽ ശമൂ​വേ​ലിന്‌ ബോധ്യ​മാ​യി. ശൗൽ ഒന്നി​നൊന്ന്‌ അധഃപ​തി​ച്ചു​കൊ​ണ്ടി​രു​ന്നു. അസൂയാ​ലു​വാ​യി​ത്തീർന്ന ശൗൽ ദാവീ​ദി​നെ കൊല്ലാൻവരെ മുതിർന്നു; ഒടുവിൽ അവൻ വിശ്വാ​സ​ത്യാ​ഗി​യാ​യി മാറി. എന്നാൽ ആകർഷ​ക​മായ ഒരു വ്യക്തി​ത്വ​ത്തി​ന്റെ ഉടമയാ​യി​രു​ന്നു ദാവീദ്‌. ധൈര്യ​ശാ​ലി​യും ദൈവ​ത്തോ​ടു കൂറു​ള്ള​വ​നും ആയിരു​ന്നു അവൻ. ജീവി​താ​വ​സാ​ന​ത്തോട്‌ അടുത്ത​പ്പോൾ ശമൂ​വേ​ലി​ന്റെ വിശ്വാ​സം എന്നത്തേ​തി​ലും ബലിഷ്‌ഠ​മാ​യി. ആത്യന്തി​ക​മാ​യി യഹോ​വ​യ്‌ക്ക്‌ പരിഹ​രി​ക്കാ​നാ​കാ​ത്ത​താ​യി ഒന്നുമി​ല്ലെന്ന്‌ അവനു മനസ്സി​ലാ​യി. എന്തിന്‌, ദുഷ്‌ക​ര​മായ ഒരു സാഹച​ര്യ​ത്തെ അനു​ഗ്ര​ഹ​മാ​യി മാറ്റാൻപോ​ലും അവനു കഴിയും. ഏതാണ്ട്‌ ഒരു നൂറ്റാണ്ടു ദീർഘിച്ച ഒരു വിശ്വസ്‌ത ജീവി​ത​രേഖ പിന്നിൽ അവശേ​ഷി​പ്പി​ച്ചി​ട്ടാണ്‌ ശമൂവേൽ മരിക്കു​ന്നത്‌. സകല ഇസ്രാ​യേ​ല്യ​രും അവനെ​ച്ചൊ​ല്ലി വിലാപം കഴിച്ച​തിൽ അതിശ​യി​ക്കാ​നില്ല. ഇന്നത്തെ ഓരോ ദൈവ​ദാ​സ​ന്മാ​രും സ്വയം ചോദി​ക്കണം: ‘ഞാൻ ശമൂ​വേ​ലി​ന്റെ വിശ്വാ​സം അനുക​രി​ക്കു​മോ?’

[17-ാം പേജിലെ ചിത്രം]

പ്രിയപ്പെട്ടവരുടെ വേർപാട്‌ വരുത്തി​വെച്ച വേദന സഹിക്കാൻ ശമൂവേൽ ജനത്തെ സഹായി​ച്ചത്‌ എങ്ങനെ?

[18-ാം പേജിലെ ചിത്രം]

സ്വന്തം പുത്ര​ന്മാർ വഴിപി​ഴ​ച്ചു​പോ​യ​തി​ന്റെ ദുഃഖം മറിക​ട​ക്കാൻ ശമൂ​വേ​ലി​നു കഴിഞ്ഞത്‌ എങ്ങനെ?