വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വഴിപിരിയുന്ന ദാമ്പത്യങ്ങൾ—എവിടെയാണ്‌ കുഴപ്പം?

വഴിപിരിയുന്ന ദാമ്പത്യങ്ങൾ—എവിടെയാണ്‌ കുഴപ്പം?

വഴിപിരിയുന്ന ദാമ്പത്യങ്ങൾ—എവിടെയാണ്‌ കുഴപ്പം?

“പരീശന്മാർ (യേശുവിനെ) പരീക്ഷിക്കെണ്ടതിന്‌ അടുത്തു ചെന്ന്‌ അവനോട്‌, ‘ഒരു പുരുഷൻ ഏതു കാരണത്തെച്ചൊല്ലിയും തന്റെ ഭാര്യയെ ഉപേക്ഷിക്കുന്നത്‌ നിയമാനുസൃതമോ?’ എന്നു ചോദിച്ചു.”—മത്തായി 19:3.

ദാമ്പത്യം നിലനിൽക്കുന്ന ഒരു ബന്ധം ആയിരിക്കെണ്ടതുണ്ടോ എന്ന്‌ യേശുവിന്റെ നാളിലെ ചിലർക്ക്‌ സംശയമുണ്ടായിരുന്നു. അവർ അതേക്കുറിച്ച്‌ യേശുവിനൊടു ചോദിക്കുകയും ചെയ്‌തു. യേശുവിന്റെ മറുപടി ഇതായിരുന്നു: “ആദിയിൽ അവരെ സൃഷ്ടിച്ചവൻ ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു എന്നും, ‘ഇക്കാരണത്താൽ ഒരു പുരുഷൻ തന്റെ അപ്പനെയും അമ്മയെയും വിട്ട്‌ ഭാര്യയൊടു പറ്റിച്ചെരും; അവർ ഇരുവരും ഏകശരീരമായിത്തീരും’ എന്നും നിങ്ങൾ വായിച്ചിട്ടില്ലയോ? അങ്ങനെ, അവർ മേലാൽ രണ്ടല്ല: ഒരു ശരീരമത്രേ. അതിനാൽ ദൈവം കൂട്ടിച്ചെർത്തതിനെ ഒരു മനുഷ്യനും വേർപിരിക്കാതിരിക്കട്ടെ.” a (മത്തായി 19:4-6) അതെ, ദാമ്പത്യം എന്നും നിലനിൽക്കുന്ന ഒരു ബന്ധം ആയിരിക്കാനാണ്‌ ദൈവം ഉദ്ദേശിച്ചത്‌.

എന്നാൽ ഇന്ന്‌ പല ദേശങ്ങളിലും ഏതാണ്ട്‌ 40 ശതമാനമോ അതിലെറെയോ ദാമ്പത്യങ്ങൾ വിവാഹമൊചനത്തിലൂടെ വഴിപിരിയുകയാണെന്ന്‌ കണക്കുകൾ സൂചിപ്പിക്കുന്നു. ദാമ്പത്യത്തെക്കുറിച്ച്‌ ബൈബിൾ നൽകുന്ന ബുദ്ധിയുപദെശം കാലഹരണപ്പെട്ടുപൊയെന്നാണോ ഇതു കാണിക്കുന്നത്‌? ഒരുപക്ഷേ, ദാമ്പത്യക്രമീകരണത്തിന്റെതന്നെ പാളിച്ചകൊണ്ടായിരിക്കുമോ ഇത്രയെറെ ദമ്പതികൾ വഴിപിരിയുന്നത്‌?

നമുക്കൊരു ദൃഷ്ടാന്തം ചിന്തിക്കാം: രണ്ടു ദമ്പതികൾ ഒരേ മോഡലിലുള്ള കാർ വാങ്ങുന്നു. ഒരു ദമ്പതികൾ അവരുടെ കാർ സൂക്ഷിച്ച്‌ ഉപയോഗിക്കുന്നു, ശ്രദ്ധയൊടെ ഓടിക്കുന്നു. ആ കാർ കേടുപാടുകളൊന്നുമില്ലാതെ നല്ല കണ്ടീഷനിലാണ്‌. എന്നാൽ മറ്റേ ദമ്പതികൾ കാർ നന്നായി സൂക്ഷിക്കാനോ കേടുപാടുകൾ തീർക്കാനോ ശ്രമിക്കുന്നില്ലെന്നു മാത്രമല്ല തികച്ചും അശ്രദ്ധമായി അത്‌ ഓടിക്കുകയും ചെയ്യുന്നു. അങ്ങനെ അത്‌ ഉപയോഗക്ഷമമല്ലാതാകുന്നു; ഒടുവിൽ ഉപേക്ഷിക്കപ്പെടുന്നു. എവിടെയാണ്‌ കുഴപ്പം? കാറിനോ അതോ ഉടമസ്ഥർക്കോ? ഉത്തരം വ്യക്തം.

ദാമ്പത്യത്തിന്റെ കാര്യത്തിലും ഇതുതന്നെ സത്യമാണ്‌. ഏറിവരുന്ന ദാമ്പത്യത്തകർച്ചകളുടെ കാരണം ദാമ്പത്യക്രമീകരണത്തിന്റെ എന്തെങ്കിലും അപാകതയല്ല. ലക്ഷോപലക്ഷം സന്തുഷ്ട ദാമ്പത്യങ്ങൾ ആ വസ്‌തുതയിലെക്കാണ്‌ വിരൽചൂണ്ടുന്നത്‌. ഇത്തരം ദൃഢദാമ്പത്യങ്ങൾ ഇണകളെയും കുടുംബങ്ങളെയും സമൂഹത്തെത്തന്നെയും കെട്ടുറപ്പുള്ളതാക്കുന്നു. എന്നാൽ കാറിന്റെ കാര്യത്തിലെന്നപൊലെ, ദാമ്പത്യബന്ധത്തെയും സമയവും ശ്രമവും ചെലവഴിച്ച്‌ പരിരക്ഷിക്കെണ്ടതുണ്ട്‌. എങ്കിൽ മാത്രമേ അത്‌ നിലനിൽക്കുന്ന ഒരു ബന്ധമായി പരിണമിക്കൂ.

നിങ്ങൾ വിവാഹിതരായിട്ട്‌ ദിവസങ്ങളോ ദശകങ്ങളോ ആയാലും സന്തുഷ്ട ദാമ്പത്യത്തിന്‌ ബൈബിൾ നൽകുന്ന മാർഗദർശനങ്ങൾ പിൻപറ്റുന്നത്‌ നിങ്ങൾക്കു പ്രയോജനം ചെയ്യും. അങ്ങനെ പ്രയോജനം നേടിയ പല ദമ്പതികളെയും തുടർന്നുവരുന്ന പേജുകളിൽ നിങ്ങൾ പരിചയപ്പെടും.

[അടിക്കുറിപ്പ്‌]

a ലൈംഗിക അധാർമികത ഉൾപ്പെട്ടിരിക്കുന്ന സാഹചര്യങ്ങളിൽ ബൈബിൾ വിവാഹമൊചനം അനുവദിക്കുന്നുണ്ട്‌.—മത്തായി 19:9.