വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങൾ ഓർമിക്കുന്നുവോ?

നിങ്ങൾ ഓർമിക്കുന്നുവോ?

നിങ്ങൾ ഓർമിക്കുന്നുവോ?

വീക്ഷാഗോപുരത്തിന്റെ അടുത്തകാലത്തെ ലക്കങ്ങളുടെ വായന നിങ്ങൾ ആസ്വദിച്ചോ? എങ്കിൽ, പിൻവരുന്ന ചോദ്യങ്ങൾക്ക്‌ ഉത്തരം നൽകാൻ നിങ്ങൾക്കാകുമോ എന്നു നോക്കുക:

• ക്രിസ്‌തീയ ഗ്രീക്കു തിരുവെഴുത്തുകളിൽ “സഭ” എന്ന പദം ഏതു നാലു വിധങ്ങളിൽ ഉപയോഗിച്ചിരിക്കുന്നു?

അഭിഷിക്ത ക്രിസ്‌ത്യാനികളുടെ സംയുക്ത സംഘം എന്ന അർഥത്തിലാണു പ്രാഥമികമായും ഇത്‌ ഉപയോഗിച്ചിരിക്കുന്നത്‌ (ചിലപ്പോഴൊക്കെ ഇതിൽ ക്രിസ്‌തുവും ഉൾപ്പെട്ടിരിക്കും). മറ്റു ചില സന്ദർഭങ്ങളിൽ, “ദൈവസഭ”യെന്ന പ്രയോഗം ഒരു പ്രത്യേക കാലത്തു ജീവിച്ചിരുന്ന ക്രിസ്‌ത്യാനികൾക്കു ബാധകമാകുന്നു. മൂന്നാമതായി, ഒരു പ്രത്യേക ഭൂപ്രദേശത്തുള്ള എല്ലാ ക്രിസ്‌ത്യാനികളെയും സൂചിപ്പിക്കുന്നതിന്‌ ഈ പദം ഉപയോഗിച്ചിരിക്കുന്നു. അവസാനമായി, ഒരു പ്രാദേശിക സഭയിലെ ക്രിസ്‌ത്യാനികളെന്ന അർഥത്തിലും ഈ പദം ഉപയോഗിക്കുന്നുണ്ട്‌.—4/15, പേജ്‌ 21-3.

• ക്രിസ്‌ത്യാനികൾക്കുള്ള സ്വർഗീയവിളി എപ്പോഴാണ്‌ അവസാനിക്കുന്നത്‌?

ഇതിനുള്ള കൃത്യമായ ഉത്തരം ബൈബിൾ നൽകുന്നില്ല. പൊ.യു. 33-ൽ ആരംഭിച്ച്‌ ആധുനികകാലത്തോളം അതു തുടർന്നിരിക്കുന്നു. 1935-നുശേഷം ശിഷ്യരാക്കൽവേലയുടെ പ്രഥമലക്ഷ്യം മഹാപുരുഷാരത്തെ കൂട്ടിച്ചേർക്കുക എന്നതായിരുന്നു. 1935-നുശേഷം സ്‌നാപനമേറ്റ ചിലർക്ക്‌, തങ്ങൾ സ്വർഗീയവിളിക്കാരാണെന്നതിനു പരിശുദ്ധാത്മാവിന്റെ സാക്ഷ്യം ലഭിച്ചിട്ടുണ്ട്‌. അതുകൊണ്ട്‌ സ്വർഗീയവിളി അവസാനിക്കുന്നതിന്റെ കൃത്യസമയം പറയാൻ നമുക്കാവില്ല. അഭിഷിക്തർക്ക്‌ പരിശുദ്ധാത്മാവ്‌ കൂടുതലായിട്ടൊന്നും ലഭിക്കുന്നില്ല, അഭിഷിക്തരാണ്‌ എന്നതിന്റെ പേരിൽ പ്രത്യേക പരിഗണനയും അവർ പ്രതീക്ഷിക്കുന്നില്ല. പ്രത്യാശ എന്തുതന്നെയായിരുന്നാലും ക്രിസ്‌ത്യാനികൾ വിശ്വസ്‌തതയോടെ ദൈവേഷ്ടം ചെയ്യുന്നതിൽ തുടരണം.—5/1, പേജ്‌ 30-1.

• യിഫ്‌താഹ്‌ ദൈവത്തിനു നേർച്ചനേർന്നപ്പോൾ, തന്റെ മകളെ ഹോമയാഗം കഴിക്കുക എന്നതായിരുന്നോ അവന്റെ മനസ്സിലുണ്ടായിരുന്നത്‌?

അല്ല. തന്നെ എതിരേൽക്കുന്ന വ്യക്തിയെ പൂർണമായും ദൈവസേവനത്തിനായി അർപ്പിക്കും എന്നാണ്‌ യിഫ്‌താഹ്‌ അർഥമാക്കിയത്‌. ന്യായപ്രമാണപ്രകാരമുള്ള ഒരു ക്രമീകരണമായിരുന്നു അത്തരം സേവനം. (1 ശമൂവേൽ 2:22) യിഫ്‌താഹിന്റെ നേർച്ച നിറവേറ്റാൻ അവന്റെ മകൾ സമാഗമനകൂടാരത്തിലെ സേവനം ഏറ്റെടുത്തു, അവിവാഹിതയായി തുടരേണ്ടിയിരുന്നതിനാൽ അവളെ സംബന്ധിച്ചിടത്തോളം വലിയ ഒരു ത്യാഗമായിരുന്നു അത്‌.—5/15, പേജ്‌ 9-10.

• ആദിമ ക്രിസ്‌ത്യാനികളുടെ ചരിത്രത്തിൽ കോഡക്‌സ്‌ എന്തു പങ്കുവഹിച്ചു?

പൊ.യു. ഒന്നാം നൂറ്റാണ്ടിന്റെ അന്ത്യംവരെയെങ്കിലും ക്രിസ്‌ത്യാനികൾ മുഖ്യമായും ചുരുളുകൾ ഉപയോഗിച്ചിരുന്നതായി കാണപ്പെടുന്നു. തുടർന്നുവന്ന നൂറ്റാണ്ടിൽ, കോഡക്‌സ്‌ പ്രേമികൾക്കും ചുരുൾപ്രേമികൾക്കുമിടയിൽ ഒരു പോരാട്ടം രംഗപ്രവേശം ചെയ്‌തു. ക്രിസ്‌ത്യാനികൾ കോഡക്‌സ്‌ ഉപയോഗിച്ചത്‌ അതിന്‌ വ്യാപകമായ പ്രചാരം നേടിക്കൊടുത്തുവെന്നാണ്‌ വിദഗ്‌ധമതം.—6/1, പേജ്‌ 14-15.

• എന്താണു ഗേസെർ കലണ്ടർ?

1908-ൽ ഗേസെർ നഗരത്തിൽനിന്നു കണ്ടെടുത്ത, ചെറിയ ഒരു ചുണ്ണാമ്പുകൽഫലകമാണിത്‌. ഒരു സ്‌കൂൾക്കുട്ടി തന്റെ ഗൃഹപാഠത്തിന്റെ ഭാഗമായി തയ്യാറാക്കിയതാണ്‌ ഈ ഫലകം എന്ന്‌ അനേകരും കരുതുന്നു. ആധുനിക കലണ്ടറിലെ സെപ്‌റ്റംബർ/ഒക്ടോബർ-നു തത്തുല്യമായ വിളവെടുപ്പു മാസത്തിൽ ആരംഭിക്കുന്ന കാർഷിക സംവത്സരത്തിന്റെ അഥവാ പരിവൃത്തിയുടെ ഒരു ലളിതാവിഷ്‌കരണമായ പ്രസ്‌തുത ഫലകത്തിൽ വ്യത്യസ്‌ത കൃഷികളെയും ബന്ധപ്പെട്ട പണികളെയും പരാമർശിക്കുന്നുണ്ട്‌.—6/15, പേജ്‌ 8.

• പരിശുദ്ധാത്മാവിനെതിരെ പാപം ചെയ്യുക എന്നതിന്റെ അർഥമെന്ത്‌?

യഹോവയുടെ പരിശുദ്ധാത്മാവിനെതിരെ പാപം ചെയ്യുക സാധ്യമാണ്‌, അത്തരം പാപങ്ങൾക്കു ക്ഷമ ലഭിക്കുകയില്ല. (മത്തായി 12:31) ക്ഷമ സാധ്യമല്ലാത്ത പാപമാണോ നാം ചെയ്‌തിരിക്കുന്നതെന്നു നിശ്ചയിക്കുന്നത്‌ യഹോവയാണ്‌. നാം അത്തരം പാപം ചെയ്‌തിട്ടുണ്ടെങ്കിൽ നമ്മിൽനിന്നു തന്റെ ആത്മാവിനെ പിൻവലിക്കാൻ അവനു കഴിയും. (സങ്കീർത്തനം 51:11) ഒരു പാപം സംബന്ധിച്ചു നമുക്ക്‌ അഗാധമായ ദുഃഖം തോന്നുന്നെങ്കിൽ, സാധ്യതയനുസരിച്ച്‌ നമുക്കു യഥാർഥ അനുതാപമുണ്ടെന്നാണ്‌ അതിന്റെയർഥം; അതുകൊണ്ടുതന്നെ ആ പാപം പരിശുദ്ധാത്മാവിനെതിരെ ഉള്ളതായിരിക്കില്ല.—7/15, പേജ്‌ 16-17.

• ദാവീദുമായി മുമ്പു സഹവസിച്ചിട്ടുണ്ടായിരുന്നിട്ടും, അവൻ ആരുടെ മകനാണെന്ന്‌ ശൗൽ രാജാവ്‌ ചോദിച്ചത്‌ എന്തുകൊണ്ട്‌? (1 ശമൂവേൽ 16:22; 17:58)

ദാവീദിന്റെ പിതാവിന്റെ പേരറിയുക എന്നതായിരുന്നില്ല ശൗലിന്റെ ലക്ഷ്യം. ഗൊല്യാത്തിനെ തറപറ്റിക്കാൻപോന്ന വിശ്വാസവും ധൈര്യവും പ്രകടമാക്കിയ ദാവീദിനെ വളർത്തിക്കൊണ്ടുവന്നത്‌ എങ്ങനെയുള്ള ഒരു വ്യക്തിയാണെന്ന്‌ അറിയാനായിരുന്നു അവൻ ആഗ്രഹിച്ചത്‌. യിശ്ശായിയെയോ അവന്റെ കുടുംബത്തിലെ മറ്റംഗങ്ങളെയോ സൈന്യത്തിൽ ചേർക്കാൻ ശൗൽ ഉദ്ദേശിച്ചിരുന്നിരിക്കണം.—8/1, പേജ്‌ 31.