വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കുടുംബസന്തുഷ്ടിക്ക്‌ ന്യായബോധമുള്ളവരായിരിക്കുക

കുടുംബസന്തുഷ്ടിക്ക്‌ ന്യായബോധമുള്ളവരായിരിക്കുക

കുടുംബസന്തുഷ്ടിക്ക്‌ ന്യായബോധമുള്ളവരായിരിക്കുക

“നിങ്ങളുടെ ന്യായബോധം സകല മനുഷ്യരും അറിയട്ടെ.”—ഫിലിപ്പിയർ 4:5.

എന്താണ്‌ അതിനർഥം? പരസ്‌പരം ക്ഷമിച്ച്‌ മുന്നോട്ടുപോകുന്ന ഭാര്യാഭർത്താക്കന്മാർക്ക്‌ സന്തുഷ്ടമായ ദാമ്പത്യം നയിക്കാനാകും. (റോമർ 3:23) അവർ കുട്ടികളോട്‌ അമിതമായ കാർക്കശ്യം കാണിക്കുകയോ അവർക്ക്‌ അമിതമായ സ്വാതന്ത്ര്യം അനുവദിച്ചുകൊടുക്കുകയോ ചെയ്യില്ല. വീട്ടിൽ എന്തിനും ഏതിനും അവർ നിയമങ്ങൾ ഉണ്ടാക്കിവെക്കില്ല. ‘ന്യായമായ’ അല്ലെങ്കിൽ ഉചിതമായ അളവിൽ മാത്രമേ അവർ മക്കൾക്ക്‌ ശിക്ഷണം നൽകുകയുള്ളൂ.—യിരെമ്യാവു 30:11.

അതിന്റെ പ്രാധാന്യം: ‘ഉയരത്തിൽനിന്നുള്ള ജ്ഞാനമോ ന്യായബോധമുള്ളതാകുന്നു’ എന്ന്‌ ബൈബിൾ പറയുന്നു. (യാക്കോബ്‌ 3:17) പരിപൂർണനായ ദൈവംപോലും മനുഷ്യരിൽനിന്ന്‌ പൂർണത പ്രതീക്ഷിക്കുന്നില്ല. അപ്പോൾപ്പിന്നെ അപൂർണരായ മനുഷ്യർ അവരുടെ വിവാഹ പങ്കാളിയിൽനിന്ന്‌ അതു പ്രതീക്ഷിക്കുന്നത്‌ ഉചിതമാണോ? തൊട്ടതിനും പിടിച്ചതിനുമെല്ലാം പരസ്‌പരം കുറ്റം പറയാൻ തുടങ്ങിയാൽ അത്‌ നീരസത്തിനിടയാക്കുകയേയുള്ളൂ; സാഹചര്യം മെച്ചപ്പെടാൻ സഹായിക്കുകയില്ല. “നാമെല്ലാം പലതിലും തെറ്റിപ്പോകുന്നു” എന്ന വസ്‌തുത നാം അംഗീകരിക്കേണ്ടതുണ്ട്‌.—യാക്കോബ്‌ 3:2.

ഒരു നല്ല മാതാവ്‌ അല്ലെങ്കിൽ പിതാവ്‌ ന്യായബോധത്തോടെയായിരിക്കും കുട്ടികളോട്‌ ഇടപെടുന്നത്‌. അവർ “കഠിനചിത്തർ” ആയിരിക്കില്ല. അവരുടെ ശിക്ഷണവും കടുത്തതായിരിക്കില്ല. (1 പത്രോസ്‌ 2:18) മുതിർന്ന കുട്ടികൾ ഉത്തരവാദിത്വത്തോടെ പെരുമാറുമ്പോൾ അവർ കുറെക്കൂടെ സ്വാതന്ത്ര്യം അനുവദിച്ചുകൊടുക്കും. മക്കളുടെ ജീവിതത്തിലെ ഓരോ കാര്യത്തിലും അവർ തലയിടാൻ ശ്രമിക്കില്ല. അങ്ങനെ ചെയ്യാൻ ശ്രമിക്കുന്നത്‌ “മഴപെയ്യിക്കാനായി നൃത്തംചെയ്യുന്നതുപോലെയാണ്‌” എന്ന്‌ ഒരു റഫറൻസ്‌ ഗ്രന്ഥം പറയുന്നു. “മഴപെയ്യില്ല; ആടിത്തളർന്നതു മിച്ചം.”

നിങ്ങളുടെ ഉത്തരം എന്താണ്‌? പിൻവരുന്ന ചോദ്യങ്ങളുടെ സഹായത്തോടെ സ്വയം വിലയിരുത്തുക.

നിങ്ങൾ അവസാനമായി ഭാര്യയെ/ഭർത്താവിനെ പ്രശംസിച്ചത്‌ എപ്പോഴാണ്‌?

നിങ്ങൾ അവസാനമായി ഭാര്യയെ/ഭർത്താവിനെ വിമർശിച്ചത്‌ എപ്പോഴാണ്‌?

ഒരു ഉറച്ച തീരുമാനം എടുക്കുക. ആദ്യത്തെ ചോദ്യത്തിന്‌ ഉത്തരം ഓർത്തെടുക്കാൻ ബുദ്ധിമുട്ടായിരുന്നോ? രണ്ടാമത്തെ ചോദ്യത്തിന്‌ എളുപ്പം ഉത്തരം കണ്ടെത്താനായോ? എങ്കിൽ കൂടുതൽ ന്യായബോധം കാണിക്കാൻ എന്തുചെയ്യാനാകും എന്നു ചിന്തിക്കുക.

നിങ്ങൾ എടുക്കുന്ന തീരുമാനം ഭാര്യയുമായി/ഭർത്താവുമായി ചർച്ചചെയ്യുക.

ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കുന്നപക്ഷം കൗമാരത്തിലുള്ള നിങ്ങളുടെ മകനോ മകൾക്കോ ഏതൊക്കെ സ്വാതന്ത്ര്യം അനുവദിച്ചുകൊടുക്കാനാകും എന്നു ചിന്തിക്കുക.

കൗമാരത്തിലുള്ള മകനോട്‌ അല്ലെങ്കിൽ മകളോട്‌ വീട്ടിൽ തിരിച്ചെത്തേണ്ട സമയത്തെക്കുറിച്ചും മറ്റും സംസാരിക്കുമ്പോൾ അവരുടെ അഭിപ്രായംകൂടെ കണക്കിലെടുക്കുക.

[7-ാം പേജിലെ ചിത്രം]

ഒരു നല്ല ഡ്രൈവർ വണ്ടിക്ക്‌ ബ്രേക്കിട്ട്‌ മറ്റു വണ്ടികൾക്ക്‌ കടന്നുപോകാൻ അവസരം നൽകുന്നതുപോലെ, ന്യായബോധമുള്ള ഒരു വ്യക്തി കുടുംബത്തിൽ വിട്ടുവീഴചയ്‌ക്കു തയ്യാറാകും