യിരെമ്യ 30:1-24

30  യിരെ​മ്യ​ക്ക്‌ യഹോ​വ​യിൽനിന്ന്‌ ഈ സന്ദേശം കിട്ടി:  “ഇസ്രാ​യേ​ലി​ന്റെ ദൈവ​മായ യഹോവ പറയുന്നു: ‘ഞാൻ നിന്നോ​ടു പറയു​ന്ന​തെ​ല്ലാം ഒരു പുസ്‌ത​ക​ത്തിൽ എഴുതി​വെ​ക്കുക.  കാരണം, “എന്റെ ജനമായ ഇസ്രാ​യേ​ലി​ന്റെ​യും യഹൂദ​യു​ടെ​യും ബന്ദികളെ ഞാൻ കൂട്ടി​ച്ചേർക്കുന്ന നാളുകൾ വരുന്നു”+ എന്ന്‌ യഹോവ പ്രഖ്യാ​പി​ക്കു​ന്നു. “ഞാൻ അവരുടെ പൂർവി​കർക്കു കൊടുത്ത ദേശ​ത്തേക്ക്‌ അവരെ തിരികെ കൊണ്ടു​വ​രും. അവർ അതു വീണ്ടും കൈവ​ശ​മാ​ക്കും”+ എന്നും യഹോവ പറയുന്നു.’”  യഹോവ ഇസ്രാ​യേ​ലി​നോ​ടും യഹൂദ​യോ​ടും പറഞ്ഞ കാര്യങ്ങൾ.   യഹോവ പറയുന്നു: “പേടി​ച്ചു​വി​റ​യ്‌ക്കുന്ന ശബ്ദം ഞങ്ങൾ കേട്ടു.സമാധാ​ന​മി​ല്ല, ഭീതി മാത്രം.   ഒന്നു ചോദി​ച്ചു​നോ​ക്കൂ. പുരുഷൻ പ്രസവി​ക്കു​മോ? പിന്നെ എന്താണു ശക്തരായ പുരു​ഷ​ന്മാ​രെ​ല്ലാംപ്രസവി​ക്കാ​റാ​യ സ്‌ത്രീയെപ്പോലെ+ വയറ്റത്ത്‌* കൈയും​വെച്ച്‌ നിൽക്കു​ന്നത്‌? എല്ലാവ​രു​ടെ​യും മുഖം വിളറി​യി​രി​ക്കു​ന്നത്‌ എന്താണ്‌?   കാരണം, ആ ദിവസം ഭീകര​മാ​യി​രി​ക്കും.*+ കഷ്ടംതന്നെ! അതു​പോ​ലു​ള്ള മറ്റൊരു ദിവസം ഉണ്ടാകില്ല.യാക്കോ​ബി​നു കഷ്ടതയു​ടെ ഒരു സമയമാ​യി​രി​ക്കും അത്‌. പക്ഷേ അവനെ അതിൽനി​ന്ന്‌ രക്ഷിക്കും.”  സൈന്യങ്ങളുടെ അധിപ​നായ യഹോവ പ്രഖ്യാ​പി​ക്കു​ന്നു: “ആ ദിവസം ഞാൻ നിങ്ങളു​ടെ കഴുത്തി​ലുള്ള നുകം ഒടിച്ചു​ക​ള​യും. അതിന്റെ കെട്ടുകൾ ഞാൻ പൊട്ടി​ച്ചെ​റി​യും. മേലാൽ അന്യർ* അവനെ* അടിമ​യാ​ക്കില്ല.  അവർ അവരുടെ ദൈവ​മായ യഹോ​വ​യെ​യും ഞാൻ അവർക്കു​വേണ്ടി എഴു​ന്നേൽപ്പി​ക്കുന്ന അവരുടെ രാജാ​വായ ദാവീ​ദി​നെ​യും സേവി​ക്കും.”+ 10  “എന്റെ ദാസനായ യാക്കോ​ബേ, നീ പേടി​ക്കേണ്ടാ.ഇസ്രാ​യേ​ലേ, ഭയപ്പെ​ടേണ്ടാ.+ ഞാൻ ദൂരത്തു​നിന്ന്‌ നിന്നെ രക്ഷിക്കും.ബന്ദിക​ളാ​യി കൊണ്ടു​പോയ ദേശത്തു​നിന്ന്‌ നിന്റെ സന്തതിയെ മോചി​പ്പി​ക്കും.+ യാക്കോബ്‌ മടങ്ങി​വന്ന്‌ ശാന്തത​യോ​ടെ, ആരു​ടെ​യും ശല്യമി​ല്ലാ​തെ കഴിയും.ആരും അവരെ പേടി​പ്പി​ക്കില്ല”+ എന്ന്‌ യഹോവ പ്രഖ്യാ​പി​ക്കു​ന്നു. 11  “കാരണം, നിന്നെ രക്ഷിക്കാൻ ഞാൻ നിന്റെ​കൂ​ടെ​യുണ്ട്‌. പക്ഷേ ഏതു ജനതക​ളു​ടെ ഇടയി​ലേ​ക്കാ​ണോ ഞാൻ നിന്നെ ചിതറി​ച്ചത്‌ അവയെ​യെ​ല്ലാം ഞാൻ നിശ്ശേഷം നശിപ്പി​ക്കും.+പക്ഷേ നിന്നെ ഞാൻ നിശ്ശേഷം നശിപ്പി​ക്കില്ല.+ നിനക്കു ഞാൻ ന്യായ​മായ തോതിൽ ശിക്ഷണം തരും.*ഒരു കാരണ​വ​ശാ​ലും നിന്നെ ശിക്ഷി​ക്കാ​തെ വിടില്ല”+ എന്ന്‌ യഹോവ പ്രഖ്യാ​പി​ക്കു​ന്നു. 12  യഹോവ പറയു​ന്നത്‌ ഇതാണ്‌: “നിന്റെ മുറി​വി​നു ചികി​ത്സ​യില്ല.+ നിന്റെ മുറിവ്‌ ഭേദമാ​ക്കാ​നാ​കില്ല. 13  നിനക്കുവേണ്ടി വാദി​ക്കാൻ ആരുമില്ല.നിന്റെ വ്രണം സുഖ​പ്പെ​ടു​ത്താൻ ഒരു വഴിയു​മില്ല. നിന്നെ ചികി​ത്സിച്ച്‌ ഭേദമാ​ക്കാ​നാ​കില്ല. 14  നിന്റെ കാമു​ക​ന്മാ​രെ​ല്ലാം നിന്നെ മറന്നു.+ അവർ നിന്നെ തേടി വരുന്നില്ല. കാരണം, നിന്റെ വലിയ തെറ്റും അനവധി പാപങ്ങ​ളും നിമിത്തം+ഒരു ശത്രു​വി​നെ​പ്പോ​ലെ ഞാൻ നിന്നെ പ്രഹരി​ച്ചി​രി​ക്കു​ന്നു;+ഒരു ക്രൂര​നെ​പ്പോ​ലെ ഞാൻ നിന്നെ ശിക്ഷി​ച്ചി​രി​ക്കു​ന്നു. 15  നിന്റെ മുറി​വി​നെ​പ്രതി നീ നിലവി​ളി​ച്ചിട്ട്‌ എന്തു കാര്യം? നിന്റെ വേദന​യ്‌ക്കു ചികി​ത്സ​യി​ല്ല​ല്ലോ! നിന്റെ വലിയ തെറ്റും അനവധി പാപങ്ങ​ളും കാരണമാണ്‌+നിന്നോ​ടു ഞാൻ ഇതു ചെയ്‌തത്‌. 16  ഉറപ്പായും, നിന്നെ വിഴു​ങ്ങു​ന്ന​വ​രെ​യെ​ല്ലാം വിഴു​ങ്ങി​ക്ക​ള​യും.+നിന്റെ ശത്രു​ക്ക​ളെ​യെ​ല്ലാം ബന്ദിക​ളാ​യി കൊണ്ടു​പോ​കും.+ നിന്നെ കൊള്ള​യ​ടി​ക്കു​ന്ന​വ​രെ​ല്ലാം കൊള്ള​യ​ടി​ക്ക​പ്പെ​ടും.നിന്നെ കവർച്ച ചെയ്യു​ന്ന​വ​രെ​യെ​ല്ലാം ഞാൻ കവർച്ച​യ്‌ക്കി​ര​യാ​ക്കും.”+ 17  “‘ആരും തിരി​ഞ്ഞു​നോ​ക്കാത്ത സീയോൻ’ എന്നു പറഞ്ഞ്‌അവർ നിന്നെ തിരസ്‌ക​രി​ക്ക​പ്പെ​ട്ട​വ​ളെന്നു വിളിച്ചെങ്കിലും+ ഞാൻ നിനക്കു പഴയതു​പോ​ലെ ആരോ​ഗ്യം നൽകും, നിന്റെ മുറി​വു​കൾ സുഖ​പ്പെ​ടു​ത്തും”+ എന്ന്‌ യഹോവ പ്രഖ്യാ​പി​ക്കു​ന്നു. 18  യഹോവ പറയുന്നു: “ഇതാ, യാക്കോ​ബി​ന്റെ കൂടാ​ര​ങ്ങ​ളി​ലെ ബന്ദികളെ ഞാൻ കൂട്ടി​ച്ചേർക്കു​ന്നു!+അവന്റെ കൂടാ​ര​ങ്ങ​ളോട്‌ എനിക്ക്‌ അലിവ്‌ തോന്നും. നഗരത്തെ അവളുടെ കുന്നിൽ വീണ്ടും പണിയും.+ഗോപു​രം സ്വസ്ഥാ​ന​ത്തു​തന്നെ വീണ്ടും ഉയർന്നു​നിൽക്കും. 19  അവരിൽനിന്ന്‌ നന്ദിവാ​ക്കു​ക​ളും ചിരി​യു​ടെ ശബ്ദവും ഉയരും.+ ഞാൻ അവരെ വർധി​പ്പി​ക്കും. അവർ കുറഞ്ഞു​പോ​കില്ല.+ഞാൻ അവരെ അസംഖ്യ​മാ​ക്കും.*ആരും അവരെ നിസ്സാ​ര​രാ​യി കാണില്ല.+ 20  അവന്റെ മക്കൾ പണ്ടത്തെ​പ്പോ​ലെ​ത​ന്നെ​യാ​കും.അവന്റെ സമൂഹം എന്റെ മുന്നിൽ സുസ്ഥാ​പി​ത​മാ​കും.+ അവനെ ഞെരു​ക്കു​ന്ന​വ​രെ​യെ​ല്ലാം ഞാൻ കൈകാ​ര്യം ചെയ്യും.+ 21  അവന്റെ ശ്രേഷ്‌ഠൻ അവന്റെ ആളുക​ളിൽനി​ന്നു​തന്നെ വരും.അവന്റെ ആളുകൾക്കി​ട​യിൽനി​ന്നു​തന്നെ അവന്റെ ഭരണാ​ധി​കാ​രി എഴു​ന്നേൽക്കും. എന്റെ അടുത്ത്‌ വരാൻ ഞാൻ അവനെ അനുവ​ദി​ക്കും. അവൻ എന്നെ സമീപി​ക്കും.” “അല്ലാത്ത​പക്ഷം എന്നെ സമീപി​ക്കാൻ ആരെങ്കി​ലും ധൈര്യ​പ്പെ​ടു​മോ”* എന്ന്‌ യഹോവ ചോദി​ക്കു​ന്നു. 22  “നിങ്ങൾ എന്റെ ജനമാ​കും;+ ഞാൻ നിങ്ങളു​ടെ ദൈവ​മാ​യി​രി​ക്കും.”+ 23  ഇതാ, യഹോ​വ​യു​ടെ ക്രോധം കൊടു​ങ്കാ​റ്റു​പോ​ലെ വീശാൻപോ​കു​ന്നു;+ഒരു ചുഴലി​ക്കാ​റ്റു​പോ​ലെ അതു ദുഷ്ടമാ​രു​ടെ തലമേൽ ആഞ്ഞടി​ക്കും. 24  തന്റെ ഹൃദയ​ത്തി​ലെ ഉദ്ദേശ്യ​ങ്ങൾ നടപ്പാ​ക്കാ​തെ, അവ പൂർത്തി​യാ​ക്കാ​തെ,യഹോ​വ​യു​ടെ ഉഗ്ര​കോ​പം പിന്തി​രി​യില്ല.+ അവസാ​ന​നാ​ളു​ക​ളിൽ നിങ്ങൾക്ക്‌ അതു മനസ്സി​ലാ​കും.+

അടിക്കുറിപ്പുകള്‍

അഥവാ “അരയ്‌ക്ക്‌.”
അക്ഷ. “അത്‌ ഒരു മഹാദി​വ​സ​മാ​യി​രി​ക്കും.”
അഥവാ “വിദേ​ശി​കൾ.”
അഥവാ “അവരെ.”
അഥവാ “തിരുത്തൽ തരും.”
മറ്റൊരു സാധ്യത “ബഹുമാ​ന്യ​രാ​ക്കും.”
അക്ഷ. “തന്റെ ഹൃദയം പണയം വെക്കു​മോ?”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം