വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഒരു അതുല്യഗ്രന്ഥം

ഒരു അതുല്യഗ്രന്ഥം

ഒരു അതുല്യഗ്രന്ഥം

“ചരിത്രത്തിൽ ഇന്നോളം ബൈബിളിനോളം വിതരണം ചെയ്യപ്പെട്ടിട്ടുള്ള മറ്റൊരു ഗ്രന്ഥം ഉണ്ടായിട്ടില്ല.” ​—⁠ദ വേൾഡ്‌ ബുക്ക്‌ എൻസൈക്ലോപീഡിയ.

ജർമൻ ഉപജ്ഞാതാവായ ജോഹാനസ്‌ ഗുട്ടൻബെർഗ്‌ 550-ലേറെ വർഷങ്ങൾക്കുമുമ്പ്‌ കൈകൊണ്ടു നിരത്താവുന്ന അച്ച്‌ ഉപയോഗിച്ചുള്ള അച്ചടി ആരംഭിച്ചു. അദ്ദേഹത്തിന്റെ പ്രസ്സിൽനിന്നു പുറത്തുവന്ന സുപ്രധാന ഗ്രന്ഥങ്ങളിൽ ആദ്യത്തേതു ബൈബിളായിരുന്നു. * അന്നുമുതൽ, സങ്കൽപ്പിക്കാനാകുന്ന എല്ലാ വിഷയങ്ങളെക്കുറിച്ചും ശതകോടിക്കണക്കിനു പുസ്‌തകങ്ങൾ അച്ചടിച്ചുവന്നിട്ടുണ്ട്‌. എന്നാൽ അവയെക്കാളൊക്കെ വളരെവളരെ ശ്രേഷ്‌ഠമാണു ബൈബിൾ.

▪ ഇന്നോളം ബൈബിളിന്റെ (മുഴുവനായോ ഭാഗികമായോ) 470 കോടിയിലധികം പ്രതികൾ വിതരണം ചെയ്യപ്പെട്ടിരിക്കുന്നതായി കണക്കാക്കുന്നു. വിതരണത്തിന്റെ കാര്യത്തിൽ രണ്ടാം സ്ഥാനത്തുനിൽക്കുന്ന ക്വട്ടേഷൻസ്‌ ഫ്രം ചെയർമാൻ മാവോ എന്ന പുസ്‌തകത്തിന്റെ അഞ്ചിരട്ടിയലധികം വരും ഇത്‌.

▪ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ മാത്രം സമ്പൂർണമായോ ഭാഗികമായോ ബൈബിളിന്റെ അഞ്ചുകോടി പ്രതികൾ വിതരണം ചെയ്യപ്പെട്ടിട്ടുണ്ട്‌. “എല്ലാവർഷവും ഏറ്റവുമധികം വിതരണം ചെയ്യപ്പെടുന്ന പുസ്‌തകം ബൈബിളാണ്‌,” ദ ന്യൂയോർക്കർ മാസികയിൽവന്ന ഒരു റിപ്പോർട്ടു പറയുന്നു.

▪ മുഴുവനായോ ഭാഗികമായോ 2,400-ലധികം ഭാഷകളിലേക്കു ബൈബിൾ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്‌. മാനവകുടുംബത്തിന്റെ 90-ലധികം ശതമാനത്തിനും സ്വന്തം ഭാഷയിൽ ബൈബിൾ ലഭ്യമാണ്‌​—⁠കുറഞ്ഞപക്ഷം ഭാഗികമായിട്ടെങ്കിലും.

▪ പ്രശസ്‌ത ചൈനീസ്‌ സന്ന്യാസി കൺഫ്യൂഷസും ബുദ്ധമതസ്ഥാപകനായ സിദ്ധാർഥ ഗൗതമനും ജനിക്കുന്നതിനുമുമ്പുതന്നെ ബൈബിളെഴുത്തുകാരിൽ പകുതിപ്പേരും അവരുടെ എഴുത്തുകൾ പൂർത്തിയാക്കി.

▪ കലയിൽ ബൈബിൾ ഗണ്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്‌. ലോകോത്തരങ്ങളായ ചില പെയിന്റിങ്ങുകളും സംഗീതവും സാഹിത്യവും ഇതിൽപ്പെടും.

▪ ഗവൺമെന്റുകളുടെ നിയന്ത്രണങ്ങളെയും മതവിരോധികളുടെ തീകൊളുത്തലുകളെയും വിമർശകരുടെ ആക്രമണങ്ങളെയുമൊക്കെ അതിജീവിച്ചിരിക്കുന്നു ബൈബിൾ. ഇത്രത്തോളം എതിർപ്പ്‌ നേരിട്ട, എതിർപ്പിനെ അതിജീവിച്ച മറ്റൊരു പുസ്‌തകമില്ല.

മുകളിൽപ്പറഞ്ഞ വസ്‌തുതകൾ ശ്രദ്ധേയമാണ്‌, അല്ലേ? എന്നാൽ ഇത്തരം വിശദാംശങ്ങളോ സ്ഥിതിവിവരക്കണക്കുകളോ മാത്രംപോരാ ബൈബിൾ വിശ്വസനീയമാണെന്നു തെളിയിക്കാൻ. തുടർന്നുവരുന്ന പേജുകളിൽ, ബൈബിൾ വിശ്വാസയോഗ്യമാണെന്ന നിഗമനത്തിലെത്താൻ ദശലക്ഷങ്ങളെ സഹായിച്ച അഞ്ചു കാരണങ്ങൾ നാം വിശകലനം ചെയ്യുന്നതായിരിക്കും.

[അടിക്കുറിപ്പ്‌]

^ ഖ. 3 42-വരി ബൈബിൾ എന്നുകൂടെ അറിയപ്പെടുന്ന ഗുട്ടൻബെർഗ്‌ ബൈബിൾ ലത്തീൻ ഭാഷാന്തരമാണ്‌; 1455-ഓടെയാണു പരിഭാഷ പൂർത്തിയായത്‌.

[4-ാം പേജിലെ ചിത്രങ്ങൾ]

ഗുട്ടൻബെർഗിന്റെ അച്ചടിയന്ത്രവും അദ്ദേഹത്തിന്റെ ബൈബിളിൽനിന്നുള്ള ഒരു പേജും

[കടപ്പാട്‌]

അച്ചടിയന്ത്രം: Courtesy American Bible Society; പേജ്‌: © Image Asset Management/age fotostock