വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പരിഹാരം വിവാഹമോചനമോ?

പരിഹാരം വിവാഹമോചനമോ?

ബൈബി​ളി​ന്റെ വീക്ഷണം

പരിഹാ​രം വിവാ​ഹ​മോ​ച​ന​മോ?

ബ്രിട്ട​നിൽ ഒരു വൈദി​കൻ, സന്നിഹി​ത​രാ​യി​രി​ക്കുന്ന എല്ലാവ​രെ​യും പരിപാ​വ​ന​മായ ഒരു ചടങ്ങി​ലേക്കു സ്വാഗതം ചെയ്യുന്നു. ഉറ്റ സുഹൃ​ത്തു​ക്ക​ളു​ടെ​യും കുട്ടി​ക​ളു​ടെ​യും അകമ്പടി​യോ​ടെ ഒരു ദമ്പതികൾ അദ്ദേഹ​ത്തി​ന്റെ മുമ്പി​ലേക്കു കടന്നു​വ​രു​ന്നു. ഒരു സന്തുഷ്ട വിവാ​ഹ​ത്തി​ന്റെ അനർഘ നിമി​ഷ​ങ്ങ​ളാ​യി​രു​ന്നോ അത്‌? അല്ലേ അല്ല! അവരുടെ ദാമ്പത്യ​ബ​ന്ധത്തെ മുറി​ച്ചു​മാ​റ്റുന്ന ഒരു മതകർമം ആയിരു​ന്നു അത്‌. അതേ, വിവാ​ഹ​മോ​ചനം ഇന്ന്‌ സർവസാ​ധാ​രണം ആയിത്തീർന്നി​രി​ക്കു​ന്നു. തന്നിമി​ത്തം, ചില സഭകൾ വിവാ​ഹ​മോ​ചന കർമങ്ങ​ളും നടത്തി​ക്കൊ​ടു​ക്കു​ന്നു.

വിവാ​ഹ​ബ​ന്ധം വേർപെ​ടു​ത്തു​ന്ന​തി​നെ കുറിച്ച്‌ ചിന്തി​ക്കുന്ന ഒരു വ്യക്തി​യാ​ണോ നിങ്ങൾ? ആണെങ്കിൽ അത്തരം ഒരു നടപടി, കൂടുതൽ സന്തുഷ്ട​മായ ഒരു ജീവി​ത​ത്തി​ലേക്കു നിങ്ങളെ നയിക്കു​മെന്ന്‌ ഉറപ്പാ​ണോ? ഇണയോ​ടൊ​പ്പം സന്തോ​ഷ​മുള്ള ഒരു ജീവിതം നയിക്കാൻ കഴി​യേ​ണ്ട​തിന്‌ പ്രാ​യോ​ഗി​ക​മാ​യി എന്തെങ്കി​ലും ചെയ്യാൻ നിങ്ങൾക്കു കഴിയു​മോ?

“അവർ ഏകദേ​ഹ​മാ​യി തീരും”

ആദ്യ മാനുഷ ജോഡി​യെ വിവാ​ഹ​ത്തിൽ ഒന്നിപ്പി​ക്കവേ, പുരുഷൻ “ഭാര്യ​യോ​ടു പററി​ച്ചേ​രും; അവർ ഏകദേ​ഹ​മാ​യി തീരും” എന്ന്‌ ദൈവം പ്രസ്‌താ​വി​ച്ചു. (ഉല്‌പത്തി 2:24) അതേ, വിവാഹം സ്ഥായി​യായ ഒരു ബന്ധം ആയിരി​ക്ക​ണ​മാ​യി​രു​ന്നു. പുനർവി​വാ​ഹ​ത്തിന്‌ അനുമതി നൽകുന്ന വിവാ​ഹ​മോ​ച​ന​ത്തി​നുള്ള തിരു​വെ​ഴു​ത്തു​പ​ര​മായ അടിസ്ഥാ​നം “പരസംഗം” മാത്ര​മാ​ണെന്ന്‌ പിൽക്കാ​ലത്ത്‌ യേശു പറഞ്ഞത്‌ അതു​കൊ​ണ്ടാ​യി​രു​ന്നു.—മത്തായി 19:3-9. a

വിവാ​ഹ​ത്തിൽ പ്രതി​ബ​ദ്ധ​ത​യ്‌ക്കുള്ള പ്രാധാ​ന്യ​ത്തിന്‌ ഇത്‌ അടിവ​ര​യി​ടു​ന്നു. എന്നാൽ നിങ്ങളു​ടെ ദാമ്പത്യ പ്രശ്‌നങ്ങൾ തികച്ചും ഗുരു​തരം ആണെങ്കി​ലോ?

ജ്ഞാനപൂർവ​ക​മായ ഗതി വിവാ​ഹ​മോ​ച​ന​മോ?

“ജ്ഞാനമോ തന്റെ പ്രവൃ​ത്തി​ക​ളാൽ നീതീ​ക​രി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു” എന്നു പറഞ്ഞ​പ്പോൾ യേശു, നമ്മുടെ പ്രവർത്ത​ന​ങ്ങളെ വിലയി​രു​ത്താ​നുള്ള ഒരു തത്ത്വം പ്രദാനം ചെയ്‌തു. (മത്തായി 11:19) നിസ്സാര കാര്യ​ങ്ങ​ളെ​ച്ചൊ​ല്ലി വിവാ​ഹ​ബന്ധം വേർപെ​ടു​ത്തുന്ന ആധുനിക പ്രവണ​ത​യു​ടെ പരിണ​ത​ഫ​ലങ്ങൾ എന്താണു സൂചി​പ്പി​ക്കു​ന്നത്‌?

“വിവാ​ഹ​മോ​ച​ന​ത്തിന്‌ ഇപ്പറഞ്ഞ പ്രയോ​ജ​ന​ങ്ങ​ളൊ​ന്നു​മില്ല” എന്ന്‌ അസന്തു​ഷ്ട​മായ വിവാ​ഹ​ങ്ങളെ കുറിച്ച്‌ പഠനം നടത്തിയ ഒരു വിദഗ്‌ധ സംഘത്തി​നു നേതൃ​ത്വം വഹിച്ച, ചിക്കാ​ഗോ യൂണി​വേ​ഴ്‌സി​റ്റി​യി​ലെ സാമൂ​ഹി​ക​വി​ദഗ്‌ധ പ്രൊ​ഫസർ ലിൻഡാ വെയ്‌റ്റ്‌ പറയുന്നു. സമാന​മാ​യി, “വിവാ​ഹ​മോ​ചനം നടത്തി​യ​വ​രോ വേർപെ​ട്ടി​രി​ക്കു​ന്ന​വ​രോ ആയിരു​ന്നു സമൂഹ​ത്തിൽ ഏറ്റവും അസന്തുഷ്ടർ” എന്ന്‌ ആയിര​ക്ക​ണ​ക്കിന്‌ ആളുക​ളു​ടെ പ്രതി​ക​ര​ണ​ങ്ങളെ 11 വർഷം വിശക​ലനം ചെയ്‌തു പഠിച്ച ശേഷം, ഓക്‌സ്‌ഫോർഡ്‌ യൂണി​വേ​ഴ്‌സി​റ്റി​യി​ലെ പ്രൊ​ഫ​സ​റായ മൈക്കിൾ ആർജൈൽ കണ്ടെത്തി. എന്തായി​രി​ക്കാം അതിന്റെ കാരണം?

വിവാ​ഹ​മോ​ച​നം ചില പ്രശ്‌നങ്ങൾ പരിഹ​രി​ച്ചേ​ക്കാം എങ്കിലും അത്‌ വേദനാ​ജ​ന​ക​മായ പല അനന്തര​ഫ​ല​ങ്ങൾക്കും ഇടയാ​ക്കി​യേ​ക്കാം. നിങ്ങൾക്ക്‌ അവയു​ടെ​മേൽ കാര്യ​മായ നിയ​ന്ത്രണം ഉണ്ടാ​യെ​ന്നും വരില്ല. അതേ, സാധാ​ര​ണ​ഗ​തി​യിൽ വിവാ​ഹ​മോ​ചനം, വിഷാ​ദ​ത്തി​ന്റെ ലക്ഷണങ്ങളെ ലഘൂക​രി​ക്കു​ക​യോ വ്യക്തി​യു​ടെ ആത്മാഭി​മാ​നം ഉയർത്തു​ക​യോ ചെയ്യു​ന്നില്ല എന്ന്‌ ഗവേഷ​ണങ്ങൾ പ്രകട​മാ​ക്കു​ന്നു.

നിങ്ങളു​ടേത്‌ “എല്ലാം​കൊ​ണ്ടും തികഞ്ഞ” ഒരു ദാമ്പത്യ​മ​ല്ലെ​ങ്കി​ലും, അതി​നോ​ടു പറ്റിനിൽക്കു​ന്നെ​ങ്കിൽ പ്രയോ​ജനം ആസ്വദി​ക്കാൻ കഴിയും. അത്തരം ദൃഢനി​ശ്ചയം ഉള്ളവർ സന്തുഷ്ട​രാ​യി തുടരു​ന്നു. “അനേകം പ്രശ്‌ന​ങ്ങ​ളും കാല​ക്ര​മേണ പരിഹ​രി​ക്ക​പ്പെ​ടു​ക​യും ഇണകൾ കൂടുതൽ പ്രസന്ന​രാ​യി കാണ​പ്പെ​ടു​ക​യും ചെയ്യുന്നു” എന്ന്‌ പ്രൊ​ഫസർ വെയ്‌റ്റ്‌ പറയുന്നു. വാസ്‌ത​വ​ത്തിൽ, ദാമ്പത്യ ജീവി​ത​ത്തിൽ “തികച്ചും അസന്തുഷ്ടർ” ആയിരു​ന്നി​ട്ടും ബന്ധം വേർപെ​ടു​ത്താ​തി​രുന്ന ഏതാണ്ട്‌ 80 ശതമാ​ന​വും, 5 വർഷത്തി​നു ശേഷം “സന്തുഷ്ട ദമ്പതികൾ” ആയി കാണ​പ്പെട്ടു എന്ന്‌ ഒരു പഠനം പ്രകട​മാ​ക്കി. രൂക്ഷമായ പ്രശ്‌നങ്ങൾ നേരി​ടു​മ്പോൾ പോലും ഇണകൾ തിടു​ക്ക​ത്തിൽ വിവാ​ഹ​മോ​ചനം നടത്താ​തി​രി​ക്കു​ന്ന​താണ്‌ അഭികാ​മ്യം.

പ്രാ​യോ​ഗിക മാർഗങ്ങൾ

വിവാ​ഹ​ബന്ധം വേർപെ​ടു​ത്തു​ന്ന​തി​നെ കുറിച്ചു ചിന്തി​ക്കു​ന്നവർ, തങ്ങളുടെ ദാമ്പത്യ സങ്കൽപ്പങ്ങൾ വാസ്‌ത​വി​ക​മാ​ണോ എന്നു സ്വയം ചോദി​ക്കേ​ണ്ട​തുണ്ട്‌. പ്രണയ​ബ​ദ്ധ​രായ കാമു​കീ​കാ​മു​ക​ന്മാർ ആഡംബ​ര​മായ ഒരു വിവാ​ഹ​ത്തിൽ ഒന്നു​ചേ​രു​ക​യും, സാങ്കൽപ്പിക കഥകളിൽ കാണു​ന്ന​തു​പോ​ലെ തുടർന്ന​ങ്ങോ​ട്ടു സുഖമാ​യി ജീവി​ക്കു​ക​യും ചെയ്യുന്നു എന്ന ധാരണ​യാണ്‌ മാധ്യ​മങ്ങൾ പ്രചരി​പ്പി​ച്ചി​രി​ക്കു​ന്നത്‌. എന്നാൽ അതിരു​കടന്ന മോഹങ്ങൾ വിവാ​ഹ​ത്തി​നു ശേഷം മോഹ​ഭം​ഗ​ങ്ങ​ളാ​യി മാറു​മ്പോൾ പരസ്‌പ​ര​വി​രോ​ധം ആളിക്ക​ത്തി​യേ​ക്കാം. പിരി​മു​റു​ക്കം വർധി​ക്കു​ന്ന​തോ​ടെ ഇണകളു​ടെ ഹൃദയ​ങ്ങ​ളിൽ വ്രണി​ത​വി​കാ​രങ്ങൾ അധീശ​ത്വം പുലർത്തു​ന്നു. സ്‌നേഹം വാടി​ക്ക​രി​യു​ന്നു, കോപ​വും വിദ്വേ​ഷ​വും മുള​പൊ​ട്ടി കരുത്താർജി​ക്കു​ന്നു. ഇത്തരം സാഹച​ര്യ​ങ്ങ​ളിൽ, ഏക പോം​വഴി വിവാ​ഹ​മോ​ചനം ആണെന്നു ചിലർ വിചാ​രി​ച്ചേ​ക്കാം.—സദൃശ​വാ​ക്യ​ങ്ങൾ 13:12.

നിങ്ങളു​ടെ വീക്ഷണത്തെ വികല​മാ​ക്കാൻ നിഷേ​ധാ​ത്മക ചിന്തകളെ അനുവ​ദി​ക്കു​ന്ന​തി​നു പകരം, വിവാ​ഹ​ത്തോ​ടു ശക്തമായ പ്രതി​ബദ്ധത പുലർത്തു​ന്ന​വ​രു​മാ​യി സഹവസി​ക്കുക. തങ്ങൾ “ചെയ്‌തു​വ​രു​ന്ന​തു​പോ​ലെ അന്യോ​ന്യം പ്രബോ​ധി​പ്പി​ച്ചും തമ്മിൽ ആത്മിക​വർദ്ധന വരുത്തി​യും പോരു​വിൻ” എന്ന്‌ ക്രിസ്‌ത്യാ​നി​കൾ ഉദ്‌ബോ​ധി​പ്പി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. (1 തെസ്സ​ലൊ​നീ​ക്യർ 5:11) നിശ്ചയ​മാ​യും, ദാമ്പത്യ പ്രശ്‌ന​ങ്ങ​ളിൽ മുങ്ങി​ത്താ​ഴു​ന്ന​വർക്ക്‌ സഹവി​ശ്വാ​സി​ക​ളിൽ നിന്നുള്ള പ്രോ​ത്സാ​ഹനം ആവശ്യ​മാണ്‌.

ദൈവിക ഗുണങ്ങ​ളു​ടെ പ്രാധാ​ന്യം

“മനസ്സലി​വു, ദയ, താഴ്‌മ, സൌമ്യത, ദീർഘക്ഷമ എന്നിവ ധരിച്ചു”കൊള്ളാൻ അപ്പൊ​സ്‌ത​ല​നായ പൗലൊസ്‌ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു. (കൊ​ലൊ​സ്സ്യർ 3:12) പ്രക്ഷുബ്ധ സമയങ്ങ​ളിൽ ദൈവി​ക​ഗു​ണങ്ങൾ വിവാ​ഹത്തെ കാത്തു​ര​ക്ഷി​ക്കു​ന്നു.

ഉദാഹ​ര​ണ​ത്തിന്‌, “അന്യോ​ന്യം പൊറു​ക്ക​യും ഒരുവ​നോ​ടു ഒരുവന്നു വഴക്കു​ണ്ടാ​യാൽ തമ്മിൽ ക്ഷമിക്ക​യും ചെയ്‌വിൻ” എന്ന്‌ പൗലൊസ്‌ എഴുതി. (കൊ​ലൊ​സ്സ്യർ 3:13) “സന്തുഷ്ടിക്ക്‌ ഏറ്റവു​മ​ധി​കം സംഭാവന ചെയ്യുന്ന ശക്തമായ ഒരു ഗുണമാണ്‌ ക്ഷമ” എന്ന്‌ മിഷിഗൺ യൂണി​വേ​ഴ്‌സി​റ്റി​യി​ലെ മനശ്ശാ​സ്‌ത്ര​ജ്ഞ​നായ ക്രിസ്റ്റഫർ പീറ്റർസൻ പറയുന്നു.

ദയയും ആർദ്ര​ത​യും ക്ഷമയും, “സമ്പൂർണ്ണ​ത​യു​ടെ ബന്ധമായ” സ്‌നേ​ഹത്തെ ഊട്ടി​വ​ളർത്തു​ന്നു. (കൊ​ലൊ​സ്സ്യർ 3:14) ഒരു സമയത്ത്‌, പരസ്‌പ​ര​മുള്ള സ്‌നേ​ഹ​ത്തിൽ നിങ്ങൾ സന്തോ​ഷി​ച്ചി​രു​ന്നു എന്നതിൽ സംശയ​മില്ല. ഒരിക്കൽ രുചി​ച്ച​റിഞ്ഞ ആ സ്‌നേഹം വീണ്ടെ​ടു​ക്കാൻ നിങ്ങൾക്കു കഴിയു​മോ? നിങ്ങളു​ടെ സാഹച​ര്യം എത്ര ദുഷ്‌കരം ആയിരു​ന്നാ​ലും വിഷമി​ക്കാ​തി​രി​ക്കുക. പ്രത്യാ​ശ​യ്‌ക്കു വകയുണ്ട്‌. പരസ്‌പരം പറ്റി​ച്ചേർന്നു​കൊണ്ട്‌ ബൈബിൾ തത്ത്വങ്ങൾ ബാധക​മാ​ക്കു​മ്പോൾ നിങ്ങൾ വിചാ​രി​ച്ചേ​ക്കാ​വു​ന്ന​തി​ലും അധികം സന്തോഷം നിങ്ങളെ തേടി​യെ​ത്തും. ഇക്കാര്യ​ത്തി​ലുള്ള നിങ്ങളു​ടെ പരി​ശ്രമം, വിവാ​ഹ​ത്തി​ന്റെ കാരണ​ഭൂ​ത​നായ യഹോ​വ​യാം ദൈവത്തെ നിശ്ചയ​മാ​യും സന്തോ​ഷി​പ്പി​ക്കും.—സദൃശ​വാ​ക്യ​ങ്ങൾ 15:20. (g04 9/8)

[അടിക്കു​റിപ്പ്‌]

a വ്യഭിചാരത്തിൽ ഏർപ്പെട്ട ജീവി​ത​പ​ങ്കാ​ളി​യെ ഉപേക്ഷി​ക്ക​ണ​മോ വേണ്ടയോ എന്നു തീരു​മാ​നി​ക്കാൻ നിരപ​രാ​ധി​യായ ഇണയ്‌ക്കുള്ള അവകാ​ശത്തെ, യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ക്രിസ്‌തീയ സഭ ആദരി​ക്കു​ന്നു. 1999 ഏപ്രിൽ 22 ലക്കം ഉണരുക!യുടെ 5-9 പേജുകൾ കാണുക.