മർക്കൊസ്‌ എഴുതിയത്‌ 16:1-8

16  ശബത്ത്‌+ കഴിഞ്ഞപ്പോൾ മഗ്‌ദലക്കാരി മറിയയും യാക്കോബിന്റെ അമ്മ മറിയയും+ ശലോമയും യേശുവിന്റെ ശരീരത്തിൽ പൂശാൻ സുഗന്ധവ്യഞ്‌ജനങ്ങൾ വാങ്ങി.+  ആഴ്‌ചയുടെ ഒന്നാം ദിവസം അതിരാവിലെ, സൂര്യൻ ഉദിച്ചപ്പോൾത്തന്നെ അവർ കല്ലറയുടെ അടുത്ത്‌ എത്തി.+  “കല്ലറയുടെ വാതിൽക്കൽനിന്ന്‌ ആരു കല്ല്‌ ഉരുട്ടിമാറ്റിത്തരും”+ എന്ന്‌ അവർ തമ്മിൽത്തമ്മിൽ പറയുന്നുണ്ടായിരുന്നു.  എന്നാൽ അവർ നോക്കിയപ്പോൾ വളരെ വലുപ്പമുള്ള ആ കല്ല്‌ ഉരുട്ടിമാറ്റിയിരിക്കുന്നതായി കണ്ടു.+  കല്ലറയ്‌ക്കുള്ളിൽ കടന്നപ്പോൾ വെളുത്ത നീളൻ കുപ്പായം ധരിച്ച ഒരു ചെറുപ്പക്കാരൻ വലതുഭാഗത്ത്‌ ഇരിക്കുന്നതു കണ്ട്‌ അവർ പരിഭ്രമിച്ചുപോയി.  എന്നാൽ ആ ചെറുപ്പക്കാരൻ അവരോടു പറഞ്ഞു: “പരിഭ്രമിക്കേണ്ടാ.+ സ്‌തംഭത്തിലേറ്റി കൊന്ന നസറെത്തുകാരനായ യേശുവിനെയല്ലേ നിങ്ങൾ നോക്കുന്നത്‌? യേശു ഇവിടെയില്ല, ഉയിർപ്പിക്കപ്പെട്ടിരിക്കുന്നു.+ ഇതാ, ഇവിടെയാണു യേശുവിനെ വെച്ചിരുന്നത്‌.+  നിങ്ങൾ പോയി യേശുവിന്റെ ശിഷ്യന്മാരോടും പത്രോസിനോടും ഇങ്ങനെ പറയണം: ‘നിങ്ങൾക്കു മുമ്പേ യേശു ഗലീലയിൽ എത്തും.+ യേശു നിങ്ങളോടു പറഞ്ഞിരുന്നതുപോലെതന്നെ അവിടെവെച്ച്‌ നിങ്ങൾ യേശുവിനെ കാണും.’”+  കല്ലറയിൽനിന്ന്‌ പുറത്ത്‌ ഇറങ്ങിയ ആ സ്‌ത്രീകൾ പേടിച്ചുവിറയ്‌ക്കുന്നുണ്ടായിരുന്നു. ആകെ അമ്പരന്നുപോയ അവർ അവിടെ നിന്ന്‌ ഓടിപ്പോയി. പേടികൊണ്ട്‌ അവർ ആരോടും ഒന്നും പറഞ്ഞില്ല.+

അടിക്കുറിപ്പുകള്‍

പഠനക്കുറിപ്പുകൾ

മഗ്‌ദ​ല​ക്കാ​രി മറിയ: മറ്റു മറിയ​മാ​രിൽനിന്ന്‌ ഈ മറിയയെ വേർതി​രി​ച്ചു​കാ​ണി​ക്കുന്ന മഗ്‌ദ​ല​ക്കാ​രി എന്ന വിശേ​ഷണം മഗ്‌ദല എന്ന സ്ഥലപ്പേ​രിൽനിന്ന്‌ വന്നതാ​കാം. ഗലീല​ക്ക​ട​ലി​ന്റെ പടിഞ്ഞാ​റേ തീര​ത്തോ​ടു ചേർന്ന്‌ സ്ഥിതി​ചെ​യ്യുന്ന ഈ പട്ടണത്തി​ന്റെ സ്ഥാനം കഫർന്നഹൂമിനും തിബെ​ര്യാ​സി​നും ഇടയ്‌ക്ക്‌ ഏതാണ്ട്‌ അവയുടെ മധ്യഭാ​ഗ​ത്താ​യി​രു​ന്നു. ഇതു മറിയ ജനിച്ചു​വ​ളർന്ന സ്ഥലമോ അപ്പോൾ താമസി​ച്ചു​കൊ​ണ്ടി​രുന്ന സ്ഥലമോ ആയിരി​ക്കാം എന്നു കരുത​പ്പെ​ടു​ന്നു.​—മത്ത 15:39; ലൂക്ക 8:2 എന്നിവ​യു​ടെ പഠനക്കു​റി​പ്പു​കൾ കാണുക.

ശബത്ത്‌: ആ ശബത്ത്‌ ദിവസം (നീസാൻ 15) സൂര്യാസ്‌തമയത്തോടെ അവസാനിച്ചു. യേശുവിന്റെ പുനരുത്ഥാനത്തെക്കുറിച്ച്‌ നാലു സുവിശേഷയെഴുത്തുകാരും രേഖപ്പെടുത്തിയിട്ടുണ്ട്‌.​—മത്ത 28:1-10; മർ 16:1-8; ലൂക്ക 24:1-12; യോഹ 20:1-29.

മഗ്‌ദലക്കാരി മറിയ: മത്ത 27:56-ന്റെ പഠനക്കുറിപ്പു കാണുക.

യാക്കോബ്‌: അതായത്‌, ചെറിയ യാക്കോബ്‌.​—മർ 15:40-ന്റെ പഠനക്കുറിപ്പു കാണുക.

ശലോമ: മർ 15:40-ന്റെ പഠനക്കുറിപ്പു കാണുക.

യേശുവിന്റെ ശരീരത്തിൽ പൂശാൻ സുഗന്ധവ്യഞ്‌ജനങ്ങൾ വാങ്ങി: “ജൂതന്മാരുടെ ശവസംസ്‌കാരരീതിയനുസരിച്ച്‌ ” സുഗന്ധവ്യഞ്‌ജനങ്ങളും മറ്റും പൂശിയിട്ടുതന്നെയാണു യേശുവിന്റെ ശരീരം അടക്കിയത്‌. (യോഹ 19:39, 40) എന്നാൽ യേശു മരിച്ചതു ശബത്തു തുടങ്ങാൻ അൽപ്പം സമയം മാത്രം ബാക്കിയുള്ളപ്പോൾ, അതായത്‌ ശബത്തിന്‌ ഏതാണ്ട്‌ മൂന്നു മണിക്കൂർ മുമ്പ്‌ ആയതുകൊണ്ട്‌, യേശുവിന്റെ ശരീരത്തിൽ സുഗന്ധവ്യഞ്‌ജനങ്ങൾ പൂശിയതു തിരക്കിട്ടായിരുന്നിരിക്കാം. കാരണം, ശബത്തിൽ ഇത്തരം ജോലികളൊന്നും ചെയ്യാൻ ജൂതന്മാർക്ക്‌ അനുവാദമില്ലായിരുന്നു. അതുകൊണ്ട്‌ ഇപ്പോൾ ശബത്തിന്റെ പിറ്റേന്ന്‌, യേശുവിനെ വധിച്ച്‌ മൂന്നാം ദിവസം, ആ സ്‌ത്രീകൾ അവിടെ എത്തിയത്‌ യേശുവിന്റെ ശരീരത്തിൽ കുറെക്കൂടെ സുഗന്ധവ്യഞ്‌ജനങ്ങളും തൈലങ്ങളും പൂശാനായിരിക്കാം. യേശുവിന്റെ ശരീരം കൂടുതൽ കാലം പരിരക്ഷിക്കുക എന്നതായിരുന്നിരിക്കാം അവരുടെ ഉദ്ദേശ്യം. (ലൂക്ക 23:50–24:1) ഈ സുഗന്ധവ്യഞ്‌ജനങ്ങളും തൈലവും യേശുവിന്റെ ശരീരത്തിൽ ചുറ്റിയിരുന്ന തുണിയുടെ പുറമേ പൂശാനായിരിക്കാം അവർ വന്നത്‌.

ശലോമ: സാധ്യതയനുസരിച്ച്‌ “സമാധാനം” എന്ന്‌ അർഥമുള്ള എബ്രായപദത്തിൽനിന്ന്‌ വന്നത്‌. യേശുവിന്റെ ഒരു ശിഷ്യയായിരുന്നു ശലോമ. മത്ത 27:56-നെ മർ 3:17; 15:40 എന്നിവയുമായി താരതമ്യം ചെയ്യുമ്പോൾ അപ്പോസ്‌തലന്മാരായ യാക്കോബിന്റെയും യോഹന്നാന്റെയും അമ്മയായിരിക്കാം ശലോമ എന്നതിന്റെ സൂചന ലഭിക്കുന്നു. കാരണം മത്തായി ആ സ്‌ത്രീയെക്കുറിച്ച്‌ “സെബെദിപുത്രന്മാരുടെ അമ്മ” എന്നു പറയുമ്പോൾ മർക്കോസ്‌ അവരെ “ശലോമ” എന്നാണു വിളിച്ചിരിക്കുന്നത്‌. ഇനി ഈ വാക്യത്തെ യോഹ 19:25-മായി താരതമ്യം ചെയ്യുമ്പോൾ, ശലോമ യേശുവിന്റെ അമ്മയായ മറിയയുടെ സ്വന്തം സഹോദരിയായിരിക്കാം എന്നൊരു സൂചനയും കിട്ടുന്നു. അങ്ങനെയാണെങ്കിൽ യാക്കോബും യോഹന്നാനും യേശുവിന്റെ അടുത്ത ബന്ധുക്കളാണ്‌. ഇനി, യേശുവിനെ അനുഗമിക്കുകയും സ്വന്തം സ്വത്തുക്കൾകൊണ്ട്‌ യേശുവിനെ ശുശ്രൂഷിക്കുകയും ചെയ്‌ത സ്‌ത്രീകളുടെ കൂട്ടത്തിൽ ശലോമയും ഉണ്ടായിരുന്നെന്ന്‌ മത്ത 27:55, 56; മർ 15:41; ലൂക്ക 8:3 എന്നീ വാക്യങ്ങൾ കാണിക്കുന്നു.

ചെറിയ യാക്കോബ്‌: യേശുവിന്റെ അപ്പോസ്‌തലന്മാരിൽ ഒരാളായ ഇദ്ദേഹം അൽഫായിയുടെ മകനാണ്‌. (മത്ത 10:2, 3; മർ 3:18; ലൂക്ക 6:15; പ്രവൃ 1:13) ഇദ്ദേഹത്തിനു യേശുവിന്റെ മറ്റൊരു അപ്പോസ്‌തലനായ യാക്കോബിന്റെ (സെബദിയുടെ മകൻ) അത്രയും പ്രായമോ ഉയരമോ ഇല്ലായിരുന്നതുകൊണ്ടാകാം ഇദ്ദേഹത്തെ “ചെറിയ” യാക്കോബ്‌ എന്നു വിളിച്ചിരുന്നത്‌.

ആഴ്‌ചയുടെ ഒന്നാം ദിവസം: മത്ത 28:1-ന്റെ പഠനക്കുറിപ്പു കാണുക.

ആഴ്‌ച​യു​ടെ ഒന്നാം ദിവസം: അതായത്‌, നീസാൻ 16. ശബത്തിന്റെ തൊട്ട​ടുത്ത ദിവസ​മാ​ണു ജൂതന്മാർ ആഴ്‌ച​യു​ടെ ഒന്നാം ദിവസ​മാ​യി കണക്കാ​ക്കി​യി​രു​ന്നത്‌.

കല്ല്‌: സാധ്യതയനുസരിച്ച്‌ ഇതിനു വൃത്താകൃതിയായിരുന്നു. കാരണം ആര്‌ കല്ല്‌ “ഉരുട്ടിമാറ്റിത്തരും” എന്നു സ്‌ത്രീകൾ പറയുന്നതായി ഈ വാക്യത്തിലും കല്ല്‌ ‘ഉരുട്ടിമാറ്റിയതായി’ 4-ാം വാക്യത്തിലും പറയുന്നു. ഇതിന്‌ ഒരു ടണ്ണോ അതിൽ കൂടുതലോ ഭാരം വരുമായിരുന്നു. ഇനി, മത്തായിയുടെ വിവരണത്തിൽ ഇതിനെ “വലിയ കല്ല്‌ ” എന്നാണു വിളിച്ചിരിക്കുന്നത്‌.​—മത്ത 27:60.

പേടികൊണ്ട്‌ അവർ ആരോടും ഒന്നും പറഞ്ഞില്ല: ഈ സുവിശേഷത്തിന്റെ അവസാനഭാഗത്തിന്റെ, ലഭ്യമായ ഏറ്റവും പഴക്കമുള്ള കൈയെഴുത്തുപ്രതികളനുസരിച്ച്‌ 8-ാം വാക്യത്തിൽ കാണുന്ന ഈ വാക്കുകളോടെ മർക്കോസിന്റെ സുവിശേഷം അവസാനിക്കുകയാണ്‌. എന്നാൽ ചിലരുടെ അഭിപ്രായത്തിൽ, ഈ വിവരണം പ്രതീക്ഷിച്ചതിനെക്കാൾ പെട്ടെന്ന്‌ അവസാനിക്കുന്നതുപോലെ കാണപ്പെടുന്നതുകൊണ്ട്‌ ഇതു മർക്കോസ്‌ എഴുതിയ ഉപസംഹാരമായിരിക്കില്ല എന്നാണ്‌. പക്ഷേ മർക്കോസിന്റേതു പൊതുവേ കാര്യങ്ങൾ ചുരുക്കിപ്പറയുന്ന രചനാശൈലിയായതുകൊണ്ട്‌ ആ വാദത്തിൽ വലിയ കഴമ്പുണ്ടെന്നു പറയാനാകില്ല. മാത്രമല്ല, നാലാം നൂറ്റാണ്ടിലെ പണ്ഡിതന്മാരായ ജെറോമും യൂസേബിയസും പറയുന്നത്‌ ആധികാരികരേഖ അവസാനിക്കുന്നതു “പേടികൊണ്ട്‌ അവർ ആരോടും ഒന്നും പറഞ്ഞില്ല” എന്ന ഈ വാക്കുകളോടെതന്നെയാണെന്നാണ്‌.

പല ഗ്രീക്ക്‌ കൈയെഴുത്തുപ്രതികളും ഇതര ഭാഷാന്തരങ്ങളും 8-ാം വാക്യത്തിനുശേഷം ദീർഘമായ ഒരു ഉപസംഹാരമോ ഹ്രസ്വമായ ഉപസംഹാരമോ ചേർത്തിരിക്കുന്നതായി കാണാം. ദീർഘമായ ഉപസംഹാരം (അതിൽ 12 വാക്യങ്ങളുണ്ട്‌.) എ.ഡി. അഞ്ചാം നൂറ്റാണ്ടിലെ കോഡക്‌സ്‌ അലക്‌സാൻഡ്രിനസ്‌, കോഡക്‌സ്‌ എഫ്രയീമി സൈറി റെസ്‌ക്രിപ്‌റ്റസ്‌, കോഡക്‌സ്‌ ബസേ കാന്റാബ്രിജിയൻസിസ്‌ എന്നിവയിലെല്ലാം കാണാം. കൂടാതെ ഇതു ലത്തീനിലുള്ള വൾഗേറ്റ്‌, കുറേറ്റോണിയൻ സുറിയാനി കൈയെഴുത്തുപ്രതി, സുറിയാനിയിലുള്ള പ്‌ശീത്താ എന്നിവയിലുമുണ്ട്‌. എന്നാൽ നാലാം നൂറ്റാണ്ടിലെ രണ്ടു ഗ്രീക്ക്‌ കൈയെഴുത്തുപ്രതികളിലും (കോഡക്‌സ്‌ സൈനാറ്റിക്കസ്‌, കോഡക്‌സ്‌ വത്തിക്കാനസ്‌) നാലാം നൂറ്റാണ്ടിലെയോ അഞ്ചാം നൂറ്റാണ്ടിലെയോ കോഡക്‌സ്‌ സൈനാറ്റിക്കസ്‌ സിറിയാക്കസിലും മർക്കോസിന്റെ സുവിശേഷത്തിന്റെ ഏറ്റവും പഴക്കമുള്ള സഹിദിക്ക്‌ കോപ്‌ടിക്ക്‌ കൈയെഴുത്തുപ്രതിയിലും (അഞ്ചാം നൂറ്റാണ്ടിലേത്‌.) ദീർഘമായ ഈ ഉപസംഹാരം കാണുന്നില്ല. ഇനി, ഈ സുവിശേഷത്തിന്റെ അർമേനിയൻ, ജോർജിയൻ ഭാഷകളിലുള്ള ഏറ്റവും പഴയ കൈയെഴുത്തുപ്രതികളും 8-ാം വാക്യത്തോടെ അവസാനിക്കുന്നവയാണ്‌.

ചില പിൽക്കാല ഗ്രീക്ക്‌ കൈയെഴുത്തുപ്രതികളിലും ഇതര ഭാഷാന്തരങ്ങളിലും ഹ്രസ്വമായ ഉപസംഹാരമാണു (ഏതാനും വാചകങ്ങൾ മാത്രമുള്ളത്‌.) കാണുന്നത്‌. എ.ഡി. എട്ടാം നൂറ്റാണ്ടിലെ കോഡക്‌സ്‌ റെജസിൽ രണ്ട്‌ ഉപസംഹാരവും കാണാം. ഹ്രസ്വമായ ഉപസംഹാരമാണ്‌ അതിൽ ആദ്യം നൽകിയിരിക്കുന്നത്‌. ഓരോ ഉപസംഹാരത്തിന്റെയും തുടക്കത്തിലുള്ള കുറിപ്പിൽ, ഈ ഭാഗങ്ങൾ ചിലയിടങ്ങളിൽ പ്രചാരത്തിലുള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട്‌. എന്നാൽ ആ ഉപസംഹാരങ്ങൾക്ക്‌ ആധികാരികതയുണ്ടെന്നൊന്നും ആ കോഡക്‌സ്‌ സൂചിപ്പിക്കുന്നില്ല.

ഹ്രസ്വമായ ഉപസംഹാരം

മർ 16:8-നെ തുടർന്നു കാണുന്ന ഹ്രസ്വമായ ഈ ഉപസംഹാരം ദൈവപ്രചോദിതമായി എഴുതിയ തിരുവെഴുത്തുകളുടെ ഭാഗമല്ല. അത്‌ ഇങ്ങനെ വായിക്കുന്നു:

എന്നാൽ തങ്ങളോടു കല്‌പിച്ചതെല്ലാം അവർ പത്രോസിനോടും കൂടെയുണ്ടായിരുന്നവരോടും ചുരുക്കമായി വിവരിച്ചു. ഇതിനെല്ലാം ശേഷം യേശുതന്നെയും വിശുദ്ധവും അക്ഷയവും ആയ നിത്യരക്ഷയുടെ പ്രഖ്യാപനം കിഴക്കുമുതൽ പടിഞ്ഞാറുവരെ അവർ മുഖേന എത്തിച്ചു.

ദീർഘമായ ഉപസംഹാരം

മർ 16:8-നെ തുടർന്നു കാണുന്ന ദീർഘമായ ഈ ഉപസംഹാരം ദൈവപ്രചോദിതമായി എഴുതിയ തിരുവെഴുത്തുകളുടെ ഭാഗമല്ല. അത്‌ ഇങ്ങനെ വായിക്കുന്നു:

9 ആഴ്‌ചയുടെ ഒന്നാം ദിവസം രാവിലെ ഉയിർപ്പിക്കപ്പെട്ട ശേഷം യേശു ആദ്യം മഗ്‌ദലക്കാരി മറിയയ്‌ക്കു പ്രത്യക്ഷനായി. ഈ മറിയയിൽനിന്നാണ്‌ യേശു ഏഴു ഭൂതങ്ങളെ പുറത്താക്കിയത്‌. 10 മറിയ ചെന്ന്‌ യേശുവിനോടുകൂടെ ഉണ്ടായിരുന്നവരെ വിവരം അറിയിച്ചു. അവരോ കരഞ്ഞ്‌ വിലപിച്ചുകൊണ്ടിരിക്കുകയായിരുന്നു. 11 യേശു ജീവനിലേക്കു വന്നെന്നും താൻ യേശുവിനെ കണ്ടെന്നും മറിയ പറഞ്ഞെങ്കിലും അവർ വിശ്വസിച്ചില്ല. 12 ഇതിനു ശേഷം അവരിൽ രണ്ടു പേർ നാട്ടിൻപുറത്തേക്കു നടന്നുപോകുമ്പോൾ യേശു വേറൊരു രൂപത്തിൽ അവർക്കു പ്രത്യക്ഷനായി. 13 അവർ മടങ്ങിവന്ന്‌ ബാക്കിയുള്ളവരോട്‌ ഇക്കാര്യം അറിയിച്ചു. അതും അവർ വിശ്വസിച്ചില്ല. 14 പിന്നെ അവർ പതിനൊന്നു പേരും ഭക്ഷണമേശയ്‌ക്കൽ ഇരിക്കുമ്പോൾ യേശു അവർക്കു പ്രത്യക്ഷനായി. മരിച്ചവരുടെ ഇടയിൽനിന്ന്‌ ഉയിർപ്പിക്കപ്പെട്ട തന്നെ കണ്ടവരെ വിശ്വസിക്കാതിരുന്ന അവരുടെ വിശ്വാസമില്ലായ്‌മയെയും ഹൃദയകാഠിന്യത്തെയും യേശു കുറ്റപ്പെടുത്തി. 15 എന്നിട്ട്‌ യേശു അവരോടു പറഞ്ഞു: “ലോകമെങ്ങും പോയി സകലസൃഷ്ടികളോടും സന്തോഷവാർത്ത പ്രസംഗിക്കുക. 16 വിശ്വസിക്കുകയും സ്‌നാനമേൽക്കുകയും ചെയ്യുന്നവൻ രക്ഷിക്കപ്പടും. വിശ്വസിക്കാത്തവനോ ശിക്ഷാവിധിയുണ്ടാകും. 17 വിശ്വസിക്കുന്നവരോടുകൂടെ ഈ അടയാളങ്ങൾ ഉണ്ടായിരിക്കും: എന്റെ നാമത്തിൽ അവർ ഭൂതങ്ങളെ പുറത്താക്കും, അന്യഭാഷകളിൽ സംസാരിക്കും, 18 സർപ്പങ്ങളെ കൈകൊണ്ട്‌ എടുക്കും. മാരകവിഷം കുടിച്ചാലും അവർക്കു ഹാനി വരില്ല. അവർ രോഗികളുടെ മേൽ കൈ വെക്കുമ്പോൾ അവർ സുഖം പ്രാപിക്കും.”

19 അങ്ങനെ കർത്താവായ യേശു അവരോടു സംസാരിച്ചതിനുശേഷം സ്വർഗത്തിലേക്ക്‌ എടുക്കപ്പെട്ട്‌ ദൈവത്തിന്റെ വലതുഭാഗത്ത്‌ ഇരുന്നു. 20 തങ്ങളോടു പറഞ്ഞതനുസരിച്ച്‌ അവർ എല്ലായിടത്തും പോയി പ്രസംഗിച്ചു. കർത്താവ്‌ അവരോടൊപ്പം പ്രവർത്തിക്കുകയും അടയാളങ്ങളിലൂടെ ആ ദൂതിനെ പിന്താങ്ങുകയും ചെയ്‌തു.

ദൃശ്യാവിഷ്കാരം

കോഡ​ക്‌സ്‌ സൈനാ​റ്റി​ക്കസ്‌—മർക്കോ​സി​ന്റെ സുവി​ശേ​ഷ​ത്തി​ന്റെ അവസാ​ന​ഭാ​ഗം
കോഡ​ക്‌സ്‌ സൈനാ​റ്റി​ക്കസ്‌—മർക്കോ​സി​ന്റെ സുവി​ശേ​ഷ​ത്തി​ന്റെ അവസാ​ന​ഭാ​ഗം

എ.ഡി. നാലാം നൂറ്റാ​ണ്ടോ​ളം പഴക്കമുള്ള ഒരു ഗ്രീക്ക്‌ കൈ​യെ​ഴു​ത്തു​പ്ര​തി​യാണ്‌ കോഡ​ക്‌സ്‌ സൈനാ​റ്റി​ക്കസ്‌. തുകലു​കൊ​ണ്ടുള്ള ഈ പ്രതി​യിൽ ക്രിസ്‌തീയ ഗ്രീക്കു​തി​രു​വെ​ഴു​ത്തു​ക​ളും എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളു​ടെ ഗ്രീക്കു​പ​രി​ഭാ​ഷ​യായ സെപ്‌റ്റു​വ​ജി​ന്റി​ന്റെ ചില ഭാഗങ്ങ​ളും അടങ്ങി​യി​ട്ടുണ്ട്‌. ബൈബി​ളി​ന്റെ ആധികാ​രിക ഗ്രീക്കു​പാ​ഠ​ങ്ങ​ളിൽ ഒന്നായി​ട്ടാ​ണു പണ്ഡിത​ന്മാർ കോഡ​ക്‌സ്‌ സൈനാ​റ്റി​ക്ക​സി​നെ കാണു​ന്നത്‌. 1800-കളുടെ മധ്യകാ​ലം​വരെ ഈ കൈ​യെ​ഴു​ത്തു​പ്രതി സീനായ്‌ പർവത​ത്തി​ന്റെ അടിവാ​ര​ത്തുള്ള വി. കാതറി​ന്റെ ആശ്രമ​ത്തി​ലാ​യി​രു​ന്നു. ഇന്ന്‌ ഈ ചിത്ര​ത്തിൽ കാണി​ച്ചി​രി​ക്കുന്ന ഭാഗം ഉൾപ്പെടെ ഈ കൈ​യെ​ഴു​ത്തു​പ്ര​തി​യു​ടെ വലി​യൊ​രു ഭാഗം ഇംഗ്ലണ്ടി​ലെ ലണ്ടനി​ലുള്ള ബ്രിട്ടീഷ്‌ ലൈ​ബ്ര​റി​യി​ലാ​ണു സൂക്ഷി​ച്ചി​രി​ക്കു​ന്നത്‌. മർക്കോ​സി​ന്റെ സുവി​ശേ​ഷ​ത്തി​ന്റെ അവസാ​ന​വും (1) ലൂക്കോ​സി​ന്റെ വിവര​ണ​ത്തി​ന്റെ തുടക്ക​വും (2) ആണ്‌ ചിത്ര​ത്തിൽ കാണു​ന്നത്‌. ഈ കൈ​യെ​ഴു​ത്തു​പ്ര​തി​യും ഇതേ പ്രാധാ​ന്യ​മുള്ള നാലാം നൂറ്റാ​ണ്ടി​ലെ കോഡ​ക്‌സ്‌ വത്തിക്കാ​നസ്‌ എന്ന കൈ​യെ​ഴു​ത്തു​പ്ര​തി​യും പരി​ശോ​ധി​ച്ചാൽ ഒരു കാര്യം വ്യക്തമാ​കും: ആധുനി​ക​ബൈ​ബി​ളു​ക​ളിൽ മർക്കോസ്‌ 16:8-ാം വാക്യ​ത്തിൽ കാണുന്ന വാക്കു​ക​ളോ​ടെ മർക്കോ​സി​ന്റെ വിവരണം അവസാ​നി​ക്കു​ക​യാണ്‌.—മർ 16:8-ന്റെ പഠനക്കു​റി​പ്പു കാണുക.

കോഡ​ക്‌സ്‌ വത്തിക്കാ​നസ്‌—മർക്കോ​സി​ന്റെ സുവി​ശേ​ഷ​ത്തി​ന്റെ അവസാ​ന​ഭാ​ഗം
കോഡ​ക്‌സ്‌ വത്തിക്കാ​നസ്‌—മർക്കോ​സി​ന്റെ സുവി​ശേ​ഷ​ത്തി​ന്റെ അവസാ​ന​ഭാ​ഗം

കോഡ​ക്‌സ്‌ വത്തിക്കാ​നസ്‌ എന്നും പേരുള്ള 1209-ാം നമ്പർ വത്തിക്കാൻ കൈ​യെ​ഴു​ത്തു​പ്ര​തിക്ക്‌ എ.ഡി. നാലാം നൂറ്റാ​ണ്ടോ​ളം പഴക്കമുണ്ട്‌. ഇതിനെ ബൈബി​ളി​ന്റെ ആധികാ​രിക ഗ്രീക്കു​പാ​ഠ​ങ്ങ​ളിൽ ഒന്നായി​ട്ടാ​ണു പണ്ഡിത​ന്മാർ കാണു​ന്നത്‌. ചിത്ര​ത്തിൽ കാണി​ച്ചി​രി​ക്കു​ന്നതു മർക്കോ​സി​ന്റെ സുവി​ശേ​ഷ​ത്തി​ന്റെ അവസാ​ന​ഭാ​ഗ​മാണ്‌. ഈ കൈ​യെ​ഴു​ത്തു​പ്ര​തി​യും ഇതേ പ്രാധാ​ന്യ​മുള്ള നാലാം നൂറ്റാ​ണ്ടി​ലെ കോഡ​ക്‌സ്‌ സൈനാ​റ്റി​ക്കസ്‌ എന്ന കൈ​യെ​ഴു​ത്തു​പ്ര​തി​യും പരി​ശോ​ധി​ച്ചാൽ ഒരു കാര്യം വ്യക്തമാ​കും: ആധുനി​ക​ബൈ​ബി​ളു​ക​ളിൽ മർക്കോസ്‌ 16:8-ാം വാക്യ​ത്തിൽ കാണുന്ന വാക്കു​ക​ളോ​ടെ മർക്കോ​സി​ന്റെ വിവരണം അവസാ​നി​ക്കു​ക​യാണ്‌. (മർ 16:8-ന്റെ പഠനക്കു​റി​പ്പു കാണുക.) ഈ കോഡ​ക്‌സ്‌ ഈജി​പ്‌തി​ലെ അലക്‌സാൻഡ്രി​യ​യിൽ നിർമി​ച്ച​താ​ണെന്നു കരുത​പ്പെ​ടു​ന്നു. തുകലു​കൊ​ണ്ടുള്ള ഈ താളിൽ കാണുന്ന മങ്ങിയ അക്ഷരങ്ങൾ സൂചി​പ്പി​ക്കു​ന്നത്‌, മുമ്പ്‌ അതിൽ മറ്റ്‌ എന്തോ എഴുതി​യി​രു​ന്നു എന്നാണ്‌. ഏതാണ്ട്‌ 820 താളുകൾ ഉണ്ടായി​രു​ന്ന​താ​യി കരുത​പ്പെ​ടുന്ന ഈ കോഡ​ക്‌സിൽ ഗ്രീക്കു​ഭാ​ഷ​യി​ലുള്ള ബൈബിൾ മുഴു​വ​നാ​യി ഉണ്ടായി​രു​ന്നെ​ങ്കി​ലും ഇപ്പോൾ 759 താളു​കളേ ശേഷി​ക്കു​ന്നു​ള്ളൂ. ഉൽപത്തി​യു​ടെ ഭൂരി​ഭാ​ഗ​വും സങ്കീർത്ത​ന​ങ്ങ​ളു​ടെ ഒരു ഭാഗവും എബ്രായർ 9:14 മുതൽ 13:25 വരെയുള്ള ഭാഗവും, കൂടാതെ1-ഉം 2-ഉം തിമൊ​ഥെ​യൊസ്‌, തീത്തോസ്‌, ഫിലേ​മോൻ, വെളി​പാട്‌ എന്നിവ മുഴു​വ​നാ​യും നഷ്ടപ്പെ​ട്ടി​രി​ക്കു​ന്നു. കോഡ​ക്‌സ്‌ വത്തിക്കാ​നസ്‌ ഇറ്റലി​യി​ലെ റോമി​ലുള്ള വത്തിക്കാൻ ലൈ​ബ്ര​റി​യിൽ സൂക്ഷി​ച്ചി​ട്ടുണ്ട്‌. 15-ാം നൂറ്റാ​ണ്ടു​മു​തൽ അത്‌ അവിടെ ഉണ്ടെന്നാ​ണു പറയ​പ്പെ​ടു​ന്നത്‌.