വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പ്രവചനം 6. ലോക​മെ​ങ്ങു​മാ​യി നടക്കുന്ന പ്രസം​ഗ​പ്ര​വർത്തനം

പ്രവചനം 6. ലോക​മെ​ങ്ങു​മാ​യി നടക്കുന്ന പ്രസം​ഗ​പ്ര​വർത്തനം

പ്രവചനം 6. ലോക​മെ​ങ്ങു​മാ​യി നടക്കുന്ന പ്രസം​ഗ​പ്ര​വർത്തനം

“ദൈവ​രാ​ജ്യ​ത്തി​ന്റെ ഈ സന്തോ​ഷ​വാർത്ത എല്ലാ ജനതക​ളും അറിയാ​നാ​യി ഭൂലോ​ക​ത്തെ​ങ്ങും പ്രസം​ഗി​ക്ക​പ്പെ​ടും.”​—മത്തായി 24:14.

● പസിഫിക്‌ സമു​ദ്ര​ത്തി​ലെ റ്റ്യുഎ​മോ​ട്ടു ദ്വീപ​സ​മൂ​ഹ​ങ്ങ​ളി​ലൊ​ന്നി​ലാണ്‌ വയറ്റി​യോ താമസി​ക്കു​ന്നത്‌. 80 ദ്വീപ​സ​മൂ​ഹങ്ങൾ ചേർന്ന്‌ കിടക്കു​ന്ന​താണ്‌ റ്റ്യുഎ​മോ​ട്ടു. 8,02,900 ചതുര​ശ്ര​കി​ലോ​മീ​റ്റ​റാണ്‌ അതിന്റെ വിസ്‌തീർണം. അവിടെ വെറും 16,000-ത്തോളം ആളുകളേ താമസി​ക്കു​ന്നു​ള്ളൂ. എന്നാൽ ഈ ഒറ്റപ്പെട്ട ദ്വീപ​സ​മൂ​ഹ​ത്തിൽപ്പോ​ലും യഹോ​വ​യു​ടെ സാക്ഷികൾ വന്നിട്ടുണ്ട്‌. എന്തിനാണ്‌ അവർ ഈ ഒറ്റപ്പെട്ട സ്ഥലത്തു​പോ​ലും വന്നത്‌? ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചുള്ള സന്തോ​ഷ​വാർത്ത അറിയി​ക്കു​ന്ന​തി​നു​വേണ്ടി. ആളുകൾ എവിടെ താമസി​ച്ചാ​ലും യഹോ​വ​യു​ടെ സാക്ഷികൾ ഈ സന്ദേശ​വു​മാ​യി അവിടെ എത്തും.

കണക്കുകൾ കാണി​ക്കു​ന്നത്‌: ലോക​ത്തി​ന്റെ എല്ലാ കോണി​ലും ദൈവ​രാ​ജ്യ​സ​ന്ദേശം എത്തുന്നു. യഹോ​വ​യു​ടെ സാക്ഷികൾ 2010-ൽ മാത്രം 236 ദേശങ്ങ​ളി​ലാ​യി 160 കോടി​യി​ല​ധി​കം മണിക്കൂ​റാണ്‌ ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചുള്ള സന്തോ​ഷ​വാർത്ത പ്രസം​ഗി​ക്കു​ന്ന​തി​നു​വേണ്ടി ചെലവ​ഴി​ച്ചി​രി​ക്കു​ന്നത്‌. ഒരു ശരാശരി കണക്കെ​ടു​ത്താൽ ഓരോ ദിവസ​വും ഓരോ യഹോ​വ​യു​ടെ സാക്ഷി​യും അരമണി​ക്കൂർ സമയം ഇതിനു​വേണ്ടി മാറ്റി​വെ​ച്ചി​രി​ക്കു​ന്നു. കഴിഞ്ഞ കുറേ വർഷങ്ങ​ളിൽ ബൈബി​ളി​നെ അടിസ്ഥാ​ന​മാ​ക്കി​യുള്ള 2,000 കോടി​യി​ല​ധി​കം പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളാണ്‌ അവർ ഉത്‌പാ​ദി​പ്പി​ക്കു​ക​യും വിതരണം നടത്തു​ക​യും ചെയ്‌തി​ട്ടു​ള്ളത്‌.

പൊതുവേ പറയാ​റു​ള്ളത്‌: ബൈബി​ളി​ലെ സന്ദേശം ആയിര​ക്ക​ണ​ക്കിന്‌ വർഷങ്ങ​ളാ​യി​ല്ലേ പ്രസം​ഗി​ക്കു​ന്നു?

വസ്‌തുത എന്താണ്‌? ശരിയാണ്‌. ബൈബി​ളി​ലെ സന്ദേശ​ത്തെ​ക്കു​റിച്ച്‌ ആയിര​ക്ക​ണ​ക്കിന്‌ വർഷങ്ങ​ളാ​യി പ്രസം​ഗി​ക്കു​ന്നുണ്ട്‌. പക്ഷേ അതൊക്കെ ഏതെങ്കി​ലും ഒരു പ്രദേ​ശത്ത്‌ കുറച്ചു കാലം മാത്രം ചെയ്‌തി​ട്ടു​ള്ള​താണ്‌. എന്നാൽ അതിൽനിന്ന്‌ വ്യത്യ​സ്‌ത​മാ​യി യഹോ​വ​യു​ടെ സാക്ഷികൾ സംഘടി​ത​മായ വിധത്തിൽ ലോക​മെ​ങ്ങു​മുള്ള കോടി​ക്ക​ണ​ക്കിന്‌ ആളുക​ളോട്‌ ദൈവ​രാ​ജ്യ​ത്തി​ന്റെ സന്തോ​ഷ​വാർത്ത പ്രസം​ഗി​ക്കു​ന്നു. മനുഷ്യ​ച​രി​ത്ര​ത്തി​ലെ ക്രൂര​ത​യ്‌ക്കു പേരു​കേട്ട പല സംഘട​ന​ക​ളും അവരെ അടിച്ച​മർത്താൻ നോക്കി​യി​ട്ടുണ്ട്‌. അവർ ഈ എതിർപ്പി​നെ​യെ​ല്ലാം അതിജീ​വിച്ച്‌ ദൈവ​രാ​ജ്യ​ത്തെ​ക്കു​റിച്ച്‌ പ്രസം​ഗി​ച്ചി​രി​ക്കു​ന്നു. * (മർക്കോസ്‌ 13:13) ശമ്പളം വാങ്ങി​ക്കൊ​ണ്ടല്ല യഹോ​വ​യു​ടെ സാക്ഷികൾ പ്രസം​ഗ​പ്ര​വർത്തനം നടത്തു​ന്നത്‌. പ്രസം​ഗ​പ്ര​വർത്തനം നടത്താൻ ആരും അവരെ നിർബ​ന്ധി​ക്കു​ന്നു​മില്ല. ഇനി അവർ പ്രസി​ദ്ധീ​ക​ര​ണങ്ങൾ സൗജന്യ​മാ​യും കൊടു​ക്കു​ന്നു. ഓരോ​രു​ത്ത​രും സ്വമന​സ്സാ​ലെ കൊടു​ക്കുന്ന സംഭാ​വ​ന​ക​ളാ​ലാണ്‌ ഈ പ്രവർത്തനം മുന്നോ​ട്ടു പോകു​ന്നത്‌.

നിങ്ങൾക്ക്‌ എന്ത്‌ തോന്നു​ന്നു? “ദൈവ​രാ​ജ്യ​ത്തി​ന്റെ ഈ സന്തോ​ഷ​വാർത്ത” ലോക​മെ​ങ്ങും പ്രസം​ഗി​ക്ക​പ്പെ​ടു​ന്നി​ല്ലേ? സന്തോ​ഷ​മുള്ള കാലമാണ്‌ മുന്നി​ലു​ള്ളത്‌ എന്നല്ലേ ഇതു സൂചി​പ്പി​ക്കു​ന്നത്‌?

[അടിക്കുറിപ്പ്‌]

^ ഖ. 6 കൂടുതൽ വിവര​ങ്ങൾക്കാ​യി “പരി​ശോ​ധ​ന​ക​ളിൻമ​ധ്യേ വിശ്വ​സ്‌തർ, പർപ്പിൾ ട്രയാ​ങ്കിൾ” (ഇംഗ്ലീഷ്‌) “യഹോ​വ​യു​ടെ സാക്ഷികൾ നാസി ആക്രമ​ണ​ത്തി​നെ​തി​രെ ഉറച്ചു​നിൽക്കു​ന്നു” (ഇംഗ്ലീഷ്‌) യഹോ​വ​യു​ടെ സാക്ഷികൾ പുറത്തി​റ​ക്കിയ ഈ രണ്ടു വിഡീ​യോ ഡോക്യു​മെ​ന്റ​റി​കൾ കാണുക.

[ആകർഷകവാക്യം]

“യഹോവ അനുവ​ദി​ക്കു​ന്നി​ട​ത്തോ​ളം കാലം ദൈവ​രാ​ജ്യ​ത്തി​ന്റെ സന്തോ​ഷ​വാർത്ത തീക്ഷ്‌ണ​ത​യോ​ടെ പ്രസം​ഗി​ക്കു​ന്ന​തിൽ നാം തുടരും. ആളുക​ളു​ടെ അടുത്ത്‌ സന്തോ​ഷ​വാർത്ത എത്തിക്കാ​നുള്ള എല്ലാ മാർഗ​ങ്ങ​ളും നമ്മൾ പ്രയോ​ജ​ന​പ്പെ​ടു​ത്തും.”​—യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ വാർഷി​ക​പു​സ്‌തകം 2010.