വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പ്രവചനം 5. ഭൂമിയെ നശിപ്പി​ക്കു​ന്ന​വ​രു​ടെ നാശം

പ്രവചനം 5. ഭൂമിയെ നശിപ്പി​ക്കു​ന്ന​വ​രു​ടെ നാശം

പ്രവചനം 5. ഭൂമിയെ നശിപ്പി​ക്കു​ന്ന​വ​രു​ടെ നാശം

‘ഭൂമിയെ നശിപ്പി​ക്കു​ന്ന​വരെ (ദൈവം) നശിപ്പി​ക്കും’​—വെളി​പാട്‌ 11:18.

● നൈജീ​രി​യ​യി​ലെ കപോർ എന്ന സ്ഥലത്ത്‌ പന ചെത്തുന്ന ജോലി ചെയ്യു​ക​യാ​യി​രു​ന്നു പിരെ. നൈജർ തുരു​ത്തി​ലു​ണ്ടായ വലിയ എണ്ണ ചോർച്ച​യിൽ അദ്ദേഹ​ത്തി​ന്റെ ഉപജീ​വ​ന​മാർഗം നഷ്ടപ്പെട്ടു. പിരെ പറയുന്നു: “ആ എണ്ണ ചോർച്ച കാരണം മീനുകൾ ചത്തു​പൊ​ന്തി. ഞങ്ങൾക്ക്‌ ചർമ​രോ​ഗങ്ങൾ വരാൻ തുടങ്ങി. ഞങ്ങളുടെ തോടു​ക​ളും പുഴക​ളും നശിച്ചു. . . . എനിക്ക്‌ ജീവി​ക്കാൻ വേറെ മാർഗം ഒന്നുമി​ല്ലാ​താ​യി.”

കണക്കുകൾ കാണി​ക്കു​ന്നത്‌: 65 ലക്ഷം ടൺ മാലി​ന്യ​ങ്ങ​ളാണ്‌ ലോക​ത്താ​കെ ഓരോ വർഷവും കടലിൽ എത്തുന്നത്‌ എന്നാണ്‌ ചില വിദഗ്‌ധ​രു​ടെ അഭി​പ്രാ​യം. അതിൽ പകുതി​യോ​ളം പ്ലാസ്റ്റിക്‌ വസ്‌തു​ക്ക​ളാണ്‌. അത്‌ കടലിൽ ഒഴുകി നടക്കും, നൂറു​ക​ണ​ക്കി​നു വർഷ​മെ​ടു​ക്കും ഇതു​പോ​ലുള്ള വസ്‌തു​ക്കൾ ജീർണി​ച്ചു​പോ​കാൻ. ഭൂമിയെ നശിപ്പി​ക്കു​ന്ന​തോ​ടൊ​പ്പം അപകട​ക​ര​മായ വിധത്തിൽ അതിന്റെ വിഭവ​ങ്ങ​ളും മനുഷ്യർ തീർത്തു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌. ഒരു വർഷം​കൊണ്ട്‌ മനുഷ്യർ ഉപയോ​ഗി​ക്കുന്ന വിഭവങ്ങൾ ഉത്‌പാ​ദി​പ്പി​ച്ചെ​ടു​ക്കാൻ ഭൂമി ഏതാണ്ട്‌ ഒന്നര വർഷ​മെ​ടു​ക്കു​മെന്ന്‌ പഠനങ്ങൾ സൂചി​പ്പി​ക്കു​ന്നു. “ജനസം​ഖ്യ​യും വിഭവ​ങ്ങ​ളു​ടെ ഉപയോ​ഗ​വും ഇതേ വിധത്തിൽ തുടർന്നാൽ 2035 ആകു​മ്പോ​ഴെ​ക്കും നമുക്ക്‌ രണ്ടു ഭൂമി വേണ്ടി​വ​രും” എന്ന്‌ ഓസ്‌​ട്രേ​ലി​യൻ ദിനപ്പ​ത്ര​മായ സിഡ്‌നി മോർണിങ്‌ ഹെറാൾഡ്‌ പറയുന്നു.

പൊതുവേ പറയാ​റു​ള്ളത്‌: എന്തൊക്കെ പ്രശ്‌നങ്ങൾ ഉണ്ടായാ​ലും അതെല്ലാം പരിഹ​രി​ക്കാ​നുള്ള ബുദ്ധി മനുഷ്യർക്കുണ്ട്‌. ഓരോ​ന്നും പരിഹ​രിച്ച്‌ ഭൂമിയെ സംരക്ഷി​ക്കാൻ അവർക്കു കഴിയും.

വസ്‌തുത എന്താണ്‌? പരിസ്ഥി​തി​പ്ര​ശ്‌ന​ത്തി​ന്റെ ഗൗരവം ആളുകളെ ബോധ്യ​പ്പെ​ടു​ത്താൻ കഠിനാ​ധ്വാ​നി​ക​ളായ പല വ്യക്തി​ക​ളും കൂട്ടങ്ങ​ളും ഇന്നു പ്രവർത്തി​ക്കു​ന്നുണ്ട്‌. പക്ഷേ ഭൂമി ഇപ്പോ​ഴും വലിയ അളവിൽ മലിനീ​ക​രി​ക്ക​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌.

നിങ്ങൾക്ക്‌ എന്തു തോന്നു​ന്നു? നമ്മുടെ ഈ ഗ്രഹം നശിച്ചു​പോ​കാ​തെ സംരക്ഷി​ക്കാൻവേണ്ടി ദൈവം ഇടപെ​ട​ണ​മെന്ന്‌ തോന്നു​ന്നി​ല്ലേ? അതെക്കു​റിച്ച്‌ ദൈവം വാഗ്‌ദാ​നം ചെയ്‌തി​ട്ടു​ണ്ടെന്ന കാര്യം അറിയാ​മോ?

അവസാനകാലത്ത്‌ നടക്കുന്ന അഞ്ചു പ്രവച​ന​ങ്ങ​ളെ​ക്കു​റിച്ച്‌ നമ്മൾ മനസ്സി​ലാ​ക്കി. സന്തോ​ഷ​ക​ര​മായ ചില കാര്യ​ങ്ങൾകൂ​ടി നടക്കാ​നു​ണ്ടെന്ന്‌ ബൈബിൾ മുൻകൂ​ട്ടി​പ്പ​റ​യു​ന്നു. അത്‌ ആറാമത്തെ പ്രവച​ന​ത്തിൽ ഉണ്ട്‌. അതിന്‌ ഒരു ഉദാഹ​രണം നമുക്കു കാണാം.

[ആകർഷകവാക്യം]

“പറുദീ​സ​യു​ടെ ഒരു കഷണം സ്വന്തമാ​ക്കാ​മെന്ന്‌ വിചാ​രിച്ച്‌ ഞാൻ വാങ്ങി​യത്‌ വിഷമാ​ലി​ന്യ​ങ്ങൾ കുന്നു​കൂ​ട്ടി​യി​രി​ക്കുന്ന ഒരിട​മാണ്‌.”​—എറിൻ ടാമ്പർ, യു. എസ്‌. ഗൾഫ്‌ തീരത്ത്‌ താമസി​ക്കുന്ന ഒരാൾ. 2010-ൽ മെക്‌സി​ക്കോ ഗൾഫ്‌ കടലി​ടു​ക്കിൽ ഉണ്ടായ എണ്ണ ചോർച്ച​യെ​ക്കു​റിച്ച്‌ അദ്ദേഹം പറഞ്ഞ അഭി​പ്രാ​യം.

[ചതുരം]

ദൈവം ആണോ ഉത്തരവാ​ദി?

ഇക്കാലത്ത്‌ മോശ​മായ കാര്യങ്ങൾ നടക്കു​മെന്ന്‌ ബൈബിൾ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​ട്ടുണ്ട്‌ എന്നതു സത്യമാണ്‌. പക്ഷേ, അതിനർഥം ദൈവ​മാണ്‌ ഇതി​നെ​ല്ലാം ഉത്തരവാ​ദി എന്നാണോ? കഷ്ടപ്പാ​ടു​കൾ വരുത്തു​ന്നത്‌ ദൈവ​മാ​ണോ? ഈ ചോദ്യ​ങ്ങൾക്കുള്ള തൃപ്‌തി​ക​ര​മായ ഉത്തരം യഹോ​വ​യു​ടെ സാക്ഷികൾ പ്രസി​ദ്ധീ​ക​രിച്ച ബൈബിൾ യഥാർഥ​ത്തിൽ എന്തു പഠിപ്പി​ക്കു​ന്നു? എന്ന പുസ്‌ത​ക​ത്തി​ന്റെ 11-ാം പാഠത്തിൽ കാണാം.

[ചിത്രത്തിനു കടപ്പാട്‌]

U.S. Coast Guard photo