വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഭരണസംഘത്തിന്റെ കത്ത്‌

ഭരണസംഘത്തിന്റെ കത്ത്‌

ഭരണസം​ഘ​ത്തി​ന്റെ കത്ത്‌

“നമ്മുടെ പിതാ​വായ ദൈവ​ത്തി​ങ്കൽനി​ന്നും കർത്താ​വായ യേശു​ക്രി​സ്‌തു​വി​ങ്കൽനി​ന്നും നിങ്ങൾക്കു കൃപയും സമാധാ​ന​വും ഉണ്ടാകട്ടെ.” അപ്പൊ​സ്‌ത​ല​നായ പൗലൊസ്‌ സഭകൾക്കുള്ള തന്റെ പല ലേഖന​ങ്ങ​ളി​ലും ഇപ്രകാ​രം ആശംസി​ച്ചി​രു​ന്നു. നിങ്ങൾ എല്ലാവ​രു​ടെ​യും കാര്യ​ത്തിൽ ഞങ്ങൾ ആഗ്രഹി​ക്കു​ന്ന​തും ഇതുത​ന്നെ​യാണ്‌.—എഫെ. 1:2.

ക്രിസ്‌തു​യേ​ശു​വി​ന്റെ മറുവി​ല​യാ​ഗ​ത്തി​ലൂ​ടെ യഹോവ പ്രകട​മാ​ക്കിയ കൃപ അഥവാ അനർഹദയ നാം എത്ര വിലമ​തി​ക്കു​ന്നു! മറുവില മുഖാ​ന്തരം നമുക്ക്‌ യഹോ​വ​യു​ടെ മുമ്പാകെ ഒരു അംഗീ​കൃത നിലയുണ്ട്‌. നാം എത്ര ഉത്സാഹ​പൂർവം ബൈബിൾ പഠിച്ചാ​ലും സുവാർത്ത പ്രസം​ഗി​ക്കു​ക​യോ മറ്റു സത്‌പ്ര​വൃ​ത്തി​ക​ളിൽ ഏർപ്പെ​ടു​ക​യോ ചെയ്‌താ​ലും ശരി, നമ്മുടെ സ്വന്തം ശ്രമങ്ങ​ളാൽ നമുക്ക്‌ ഒരിക്ക​ലും അതു നേടി​യെ​ടു​ക്കാൻ കഴിയു​ക​യില്ല. പാപങ്ങ​ളു​ടെ ക്ഷമയും നിത്യ​ജീ​വ​നും നമുക്കു നീട്ടി​ത്ത​ന്നി​രി​ക്കു​ന്നത്‌ നമ്മുടെ ശ്രമങ്ങൾക്കുള്ള പ്രതി​ഫ​ല​മാ​യി​ട്ടല്ല, മറിച്ച്‌ യേശു​ക്രി​സ്‌തു മുഖാ​ന്ത​ര​മുള്ള യഹോ​വ​യു​ടെ അനർഹദയ പ്രതി​ഫ​ലി​പ്പി​ക്കുന്ന ദാനമെന്ന നിലയി​ലാണ്‌.—റോമ. 11:6.

പൗലൊസ്‌ സഹവി​ശ്വാ​സി​കൾക്ക്‌ ഇപ്രകാ​രം എഴുതി: “നിങ്ങൾക്കു ദൈവ​ത്തി​ന്റെ കൃപ ലഭിച്ചതു വ്യർത്ഥ​മാ​യി​ത്തീ​ര​രു​തു എന്നു ഞങ്ങൾ . . . നിങ്ങളെ പ്രബോ​ധി​പ്പി​ക്കു​ന്നു. ‘പ്രസാ​ദ​കാ​ലത്തു ഞാൻ നിനക്കു ഉത്തരം അരുളി; രക്ഷാദി​വ​സ​ത്തിൽ ഞാൻ നിന്നെ സഹായി​ച്ചു’ എന്നു അവൻ അരുളി​ച്ചെ​യ്യു​ന്നു​വ​ല്ലോ. ഇപ്പോൾ ആകുന്നു സുപ്ര​സാ​ദ​കാ​ലം; ഇപ്പോൾ ആകുന്നു രക്ഷാദി​വസം.” ഒന്നാം നൂറ്റാ​ണ്ടി​ലെ യെരൂ​ശ​ലേ​മി​ന്റെ നാശത്തി​നു​മുമ്പ്‌ ഒരു “സുപ്ര​സാ​ദ​കാ​ലം” ഉണ്ടായി​രു​ന്നു. യഹോ​വയെ സ്‌നേ​ഹിച്ച ആത്മാർഥ​ഹൃ​ദ​യ​രായ ആളുകൾ ആത്മീയ​മാ​യി രക്ഷിക്ക​പ്പെട്ടു. ആത്യന്തി​ക​മാ​യി, അത്‌ പൊ.യു. 70-ലെ യെരൂ​ശ​ലേ​മി​ന്റെ നാശത്തി​നു​മുമ്പ്‌ അവി​ടെ​നി​ന്നു പലായനം ചെയ്‌ത വിശ്വ​സ്‌ത​രായ എല്ലാവ​രു​ടെ​യും ശാരീ​രിക രക്ഷയിൽ കലാശി​ച്ചു.—2 കൊരി. 6:1, 2.

ഇന്ന്‌ നാം ജീവി​ക്കു​ന്ന​തും “സുപ്ര​സാ​ദ​കാല”ത്തും “രക്ഷാദി​വസ”ത്തിലു​മാണ്‌. യഹോവ തന്റെ ദാസന്മാ​രാ​യി അംഗീ​ക​രി​ക്കു​ന്ന​വർക്കും ആത്മീയ​മാ​യി രക്ഷിക്ക​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന​വർക്കും ഇപ്പോൾ വളരെ അടുത്തി​രി​ക്കുന്ന “യഹോ​വ​യു​ടെ മഹാദി​വസ”ത്തിൽ ശാരീ​രി​ക​മാ​യി രക്ഷിക്ക​പ്പെ​ടു​ന്ന​തി​നുള്ള പ്രതീ​ക്ഷ​യുണ്ട്‌.—സെഫ. 1:14.

യഹോ​വ​യു​ടെ ദിവസ​ത്തി​ന്റെ വരവ്‌ നമ്മു​ടെ​മേൽ ഗൗരവ​മേ​റിയ ഒരു ഉത്തരവാ​ദി​ത്വം വരുത്തി​വെ​ക്കു​ന്നു. നാം ആ ദിവസ​ത്തെ​ക്കു​റിച്ച്‌ ആളുകൾക്കു മുന്നറി​യി​പ്പു നൽകു​ക​യും യഹോ​വ​യു​ടെ അനർഹ​ദ​യ​യിൽനി​ന്നു പ്രയോ​ജനം നേടാൻ ആത്മാർഥ​ഹൃ​ദ​യരെ സഹായി​ക്കു​ക​യും വേണം, തന്മൂലം അവരും രക്ഷിക്ക​പ്പെ​ട്ടേ​ക്കാം. ഈ ഉത്തരവാ​ദി​ത്വ​ത്തി​ന്റെ ഗൗരവം നന്നായി തിരി​ച്ച​റിഞ്ഞ വ്യക്തി​യാണ്‌ പൗലൊസ്‌. അവൻ എഴുതി: “ഞാൻ സുവി​ശേഷം അറിയി​ക്കു​ന്നില്ല എങ്കിൽ എനിക്കു അയ്യോ കഷ്ടം!” തന്റെ വികാരം അവൻ ഇപ്രകാ​രം പ്രകടി​പ്പി​ച്ചു: “ജ്ഞാനി​കൾക്കും ബുദ്ധി​ഹീ​നർക്കും ഞാൻ കടക്കാരൻ ആകുന്നു. അങ്ങനെ . . . സുവി​ശേഷം അറിയി​പ്പാൻ എന്നാൽ ആവോളം ഞാൻ ഒരുങ്ങി​യി​രി​ക്കു​ന്നു.”—1 കൊരി. 9:16; റോമ. 1:14, 15.

ആളുകൾക്കു മുന്നറി​യി​പ്പു നൽകു​ക​യെന്ന ജീവത്‌പ്ര​ധാന വേല നാം അവഗണി​ക്കു​ന്നെ​ങ്കിൽ യഹോവ നമ്മോടു കണക്കു​ചോ​ദി​ക്കും. പ്രവാ​ച​ക​നായ യെഹെ​സ്‌കേ​ലി​നോട്‌ യഹോവ എന്താണു പറഞ്ഞ​തെന്നു നമുക്ക​റി​യാം: “മനുഷ്യ​പു​ത്രാ, ഞാൻ നിന്നെ യിസ്രാ​യേൽഗൃ​ഹ​ത്തി​ന്നു കാവല്‌ക്കാ​ര​നാ​ക്കി​യി​രി​ക്കു​ന്നു; നീ എന്റെ വായിൽനി​ന്നു വചനം കേട്ടു എന്റെ നാമത്തിൽ അവരെ പ്രബോ​ധി​പ്പി​ക്കേണം. ഞാൻ ദുഷ്ട​നോ​ടു: നീ മരിക്കും എന്നു കല്‌പി​ക്കു​മ്പോൾ നീ അവനെ ഓർപ്പി​ക്ക​യോ ദുഷ്ടനെ ജീവ​നോ​ടെ രക്ഷി​ക്കേ​ണ്ട​തി​ന്നു അവൻ തന്റെ ദുർമ്മാർഗ്ഗം വിടു​വാൻ അവനെ ഓർപ്പി​ച്ചു​കൊ​ണ്ടും ഒന്നും പറകയോ ചെയ്യാ​ഞ്ഞാൽ, ദുഷ്ടൻ തന്റെ അകൃത്യ​ത്തിൽ മരിക്കും; അവന്റെ രക്തമോ ഞാൻ നിന്നോ​ടു ചോദി​ക്കും.”—യെഹെ. 3:17, 18.

ഈ അന്ത്യനാ​ളു​കൾ ഇടപെ​ടാൻ പ്രയാ​സ​മാ​യ​വ​യാണ്‌. കുടും​ബ​കാ​ര്യ​ങ്ങൾ, ലൗകിക പ്രവർത്ത​നങ്ങൾ, സഭാ​പ്ര​വർത്ത​നങ്ങൾ, പ്രസം​ഗ​വേല എന്നിവ സമനി​ല​യിൽ കൊണ്ടു​പോ​കുക എളുപ്പമല്ല. കൂടാതെ നിങ്ങളിൽ പലർക്കും രോഗം, വിഷാദം, വാർധ​ക്യം, എതിർപ്പ്‌ എന്നിവ​യു​ടേ​തായ പ്രശ്‌ന​ങ്ങ​ളു​മുണ്ട്‌. നിങ്ങളിൽ മിക്കവ​രും “ഭാരം ചുമക്കു​ന്നവ”രാണ്‌. നിങ്ങ​ളോ​ടുള്ള ഞങ്ങളുടെ സഹാനു​ഭൂ​തി പ്രകടി​പ്പി​ക്കാൻ ഞങ്ങൾ ആഗ്രഹി​ക്കു​ന്നു, “അദ്ധ്വാ​നി​ക്കു​ന്ന​വ​രും ഭാരം ചുമക്കു​ന്ന​വ​രും ആയു​ള്ളോ​രേ, എല്ലാവ​രും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസി​പ്പി​ക്കും” എന്ന യേശു​വി​ന്റെ വാക്കു​കൾക്കു ചേർച്ച​യിൽത്തന്നെ. (മത്താ. 11:28) ചെറു​തും വലുതു​മായ വെല്ലു​വി​ളി​കൾ ഉണ്ടായി​രു​ന്നി​ട്ടും യഹോ​വയെ വിശ്വ​സ്‌ത​മാ​യി സേവി​ക്കു​ന്ന​തിൽ തുടരാൻ ശ്രമം​ചെ​യ്യുന്ന നിങ്ങളെ എല്ലാവ​രെ​യും ഞങ്ങൾ ഊഷ്‌മ​ള​മാ​യി അഭിന​ന്ദി​ക്കു​ന്നു.

നിങ്ങളു​ടെ തീക്ഷ്‌ണ​മായ പ്രസംഗ-പഠിപ്പി​ക്കൽ വേലയു​ടെ​യും യഹോ​വ​യു​ടെ അനു​ഗ്ര​ഹ​ത്തി​ന്റെ​യും ഫലമായി ഓരോ ആഴ്‌ച​യി​ലും ശരാശരി 4,762 പേർ ലോക​വ്യാ​പ​ക​മാ​യി സ്‌നാ​പ​ന​മേൽക്കു​ന്നു. കഴിഞ്ഞ സേവന​വർഷ​ത്തിൽ 1,375 പുതിയ സഭകൾ രൂപീ​ക​രി​ക്ക​പ്പെട്ടു. ഇതി​നോ​ടകം 120-ലധികം ഭാഷക​ളിൽ ലഭ്യമായ ബൈബിൾ യഥാർഥ​ത്തിൽ എന്തു പഠിപ്പി​ക്കു​ന്നു? എന്ന പുതിയ പുസ്‌തകം, ഈ “രക്ഷാദി​വസ”ത്തിൽ യഹോ​വ​യിൽനി​ന്നുള്ള അനർഹ​ദ​യ​യിൽനി​ന്നും സമാധാ​ന​ത്തിൽനി​ന്നും പ്രയോ​ജനം നേടാൻ ദശലക്ഷ​ങ്ങളെ സഹായി​ക്കു​മെന്നു ഞങ്ങൾ പ്രത്യാ​ശി​ക്കു​ന്നു, അതിനാ​യി ഞങ്ങൾ പ്രാർഥി​ക്കു​ക​യും ചെയ്യുന്നു.

ഭരണസം​ഘം നിങ്ങളെ സ്‌നേ​ഹി​ക്കു​ന്നെ​ന്നും നിങ്ങൾക്കു​വേണ്ടി പ്രാർഥി​ക്കു​ന്നെ​ന്നും ഉറപ്പു​ണ്ടാ​യി​രി​ക്കുക. നിങ്ങൾ ഞങ്ങൾക്കു​വേണ്ടി പ്രാർഥി​ക്കു​ന്ന​തി​നു ഞങ്ങൾ നന്ദിപ​റ​യു​ക​യും ചെയ്യുന്നു.

നിങ്ങളുടെ സഹോ​ദ​ര​ന്മാർ,

യഹോവയുടെ സാക്ഷി​ക​ളു​ടെ ഭരണസം​ഘം