വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികളുടെ പ്രവർത്തനങ്ങൾ ആധുനിക നാളിൽ

യഹോവയുടെ സാക്ഷികളുടെ പ്രവർത്തനങ്ങൾ ആധുനിക നാളിൽ

യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ പ്രവർത്ത​നങ്ങൾ ആധുനിക നാളിൽ

റൊ​മേ​നി​യ

ചാരന്മാർ, വിവരങ്ങൾ എത്തിച്ചു​കൊ​ടു​ക്കു​ന്നവർ, കള്ളസ​ഹോ​ദ​ര​ന്മാർ, പീഡനം, തടവ്‌, നിർബ​ന്ധി​ത​വേല—വ്യക്തി​ക​ളെന്ന നിലയിൽ റൊ​മേ​നി​യ​യി​ലെ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ വീര്യം കെടു​ത്താ​നും അവിടത്തെ അവരുടെ സംഘട​നയെ തകർക്കാ​നും സാത്താൻ ഉപയോ​ഗി​ച്ചു പരാജ​യ​പ്പെട്ട ചില മാർഗ​ങ്ങ​ളാ​യി​രു​ന്നു ഇവ. ഒരു ഫയറിങ്‌ സ്‌ക്വാ​ഡി​നു മുമ്പാകെ ഉച്ചത്തിൽ പ്രാർഥിച്ച യ്‌വാൺ എന്ന വ്യക്തി​യെ​ക്കു​റി​ച്ചു വായി​ക്കുക. ചുറ്റും ബോംബു വർഷി​ക്ക​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കെ, മറ്റു സാക്ഷി​ക​ളോ​ടൊ​പ്പം രാജ്യ​ഗീ​തങ്ങൾ ആലപിച്ച റ്റിയോ​ഡോ​റി​നെ പരിച​യ​പ്പെ​ടുക. യോഗ​ങ്ങ​ളിൽ സംബന്ധി​ക്കാ​നാ​യി 100 കിലോ​മീ​റ്റ​റോ​ളം നഗ്നപാ​ദ​രാ​യി നടന്ന വ്യക്തി​ക​ളെ​ക്കു​റി​ച്ചു വായി​ക്കുക. “ഡാഡീ, ഡാഡി​ക്കിന്ന്‌ ദിനവാ​ക്യ​ത്തി​ന്റെ മണമാണ്‌!” എന്ന്‌ ഒരു കൊച്ചു​കു​ട്ടി പറഞ്ഞത്‌ എന്തു​കൊ​ണ്ടെ​ന്നും കാണുക.

സാംബിയ

ഗവൺമെന്റ്‌ നിരോ​ധ​നങ്ങൾ, മിഷന​റി​മാ​രെ നാടു​ക​ടത്തൽ, സ്‌കൂ​ളിൽനി​ന്നു പുറത്താ​ക്കൽ—സാംബി​യ​യി​ലെ നമ്മുടെ സഹോ​ദ​രങ്ങൾ അഭിമു​ഖീ​ക​രിച്ച ചില വെല്ലു​വി​ളി​ക​ളാ​യി​രു​ന്നു ഇവ. സുവാർത്ത​യ്‌ക്കു​വേണ്ടി കോട​തി​യിൽ സധൈ​ര്യം പ്രതി​വാ​ദം നടത്തിയ ഒരു സ്‌കൂൾ വിദ്യാർഥി​നി, “കഴുക​ന്മാ​രെ​ക്കാൾ വേഗത്തിൽ” സഞ്ചരിച്ച ശാരീ​രിക വൈക​ല്യ​മുള്ള ഒരു അഭയാർഥി, ചാട്ടവാ​റ​ടി​യേറ്റ ഒരു ആദ്യകാല ബൈബിൾ വിദ്യാർഥി എന്നിവ​രെ​ക്കു​റിച്ച്‌ ഈ വിവര​ണ​ത്തിൽ നിങ്ങൾ വായി​ക്കും. തീയ്‌ക്കി​ര​യായ ലാൻഡ്‌ റോവർ, സ്‌ഫോ​ട​ക​വ​സ്‌തു​ക്കൾ ഉപയോ​ഗി​ച്ചു ഭാഗി​ക​മാ​യി തകർത്ത ഒരു ചിതൽപ്പുറ്റ്‌, കറുത്ത കുതി​ര​യെ​പ്പോ​ലെ തോന്നിച്ച യോഗ​സ്ഥലം എന്നിവ​യെ​ക്കു​റി​ച്ചു വായി​ക്കുക. കൊതു​കു​കൾ, സെറ്റ്‌സി ഈച്ചകൾ, പാമ്പുകൾ, സിംഹങ്ങൾ എന്നിവ​യെ​ല്ലാം ഈ മനോ​ഹ​ര​മായ ആഫ്രിക്കൻ ദേശത്തു​ട​നീ​ളം സുവാർത്ത ഘോഷി​ക്കാൻ നമ്മുടെ സഹോ​ദ​രങ്ങൾ ചെയ്‌ത കഠിനാ​ധ്വാ​ന​ത്തെ​ക്കു​റി​ച്ചു വിവരി​ക്കുന്ന കഥയുടെ ഭാഗമാണ്‌.