യഹസ്‌കേൽ 3:1-27

3  ദൈവം എന്നോടു പറഞ്ഞു: “മനുഷ്യ​പു​ത്രാ, നിന്റെ മുന്നിലുള്ള* ഈ ചുരുൾ തിന്നിട്ട്‌ ചെന്ന്‌ ഇസ്രാ​യേൽഗൃ​ഹ​ത്തോ​ടു സംസാ​രി​ക്കണം.”+  അപ്പോൾ ഞാൻ എന്റെ വായ്‌ തുറന്നു. ദൈവം ആ ചുരുൾ എനിക്കു തിന്നാൻ തന്നു.  ദൈവം എന്നോട്‌ ഇങ്ങനെ​യും പറഞ്ഞു: “മനുഷ്യ​പു​ത്രാ, ഞാൻ തരുന്ന ഈ ചുരുൾ തിന്ന്‌ നിന്റെ വയറു നിറയ്‌ക്കുക.” അപ്പോൾ ഞാൻ അതു തിന്നു​തു​ടങ്ങി. അത്‌ എന്റെ വായിൽ തേൻപോ​ലെ മധുരി​ച്ചു.+  ദൈവം എന്നോടു പറഞ്ഞു: “മനുഷ്യ​പു​ത്രാ, ഇസ്രാ​യേൽഗൃ​ഹ​ത്തി​ന്റെ അടുത്ത്‌ ചെന്ന്‌ എന്റെ വാക്കുകൾ അവരെ അറിയി​ക്കുക.  അപരിചിതവും മനസ്സി​ലാ​ക്കാ​നാ​കാ​ത്ത​തും ആയ ഭാഷ സംസാ​രി​ക്കുന്ന ജനതയു​ടെ അടു​ത്തേക്കല്ല ഞാൻ നിന്നെ അയയ്‌ക്കു​ന്നത്‌, പകരം ഇസ്രാ​യേൽഗൃ​ഹ​ത്തി​ന്റെ അടു​ത്തേ​ക്കാണ്‌.  നിനക്കു മനസ്സി​ലാ​ക്കാ​നാ​കാ​ത്ത​തും അപരി​ചി​ത​വും ആയ ഭാഷ സംസാ​രി​ക്കുന്ന ജനതക​ളു​ടെ അടു​ത്തേ​ക്കാ​ണു നിന്നെ അയച്ചി​രു​ന്ന​തെ​ങ്കിൽ അവർ നീ പറയു​ന്നതു ശ്രദ്ധി​ച്ചേനേ.+  പക്ഷേ ഇസ്രാ​യേൽഗൃ​ഹം നീ പറയു​ന്നതു കേൾക്കാൻ കൂട്ടാ​ക്കില്ല. കാരണം, ഞാൻ പറയു​ന്നതു കേൾക്കാൻ മനസ്സി​ല്ലാ​ത്ത​വ​രാണ്‌ അവർ.+ ഇസ്രാ​യേൽഗൃ​ഹ​ത്തി​ലു​ള്ള​വ​രെ​ല്ലാം കടും​പി​ടു​ത്ത​ക്കാ​രും കഠിന​ഹൃ​ദ​യ​രും ആണ്‌.+  ഇതാ, ഞാൻ നിന്റെ മുഖം അവരുടെ മുഖം​പോ​ലെ​യും നിന്റെ നെറ്റി അവരുടെ നെറ്റി​പോ​ലെ​യും കടുപ്പ​മു​ള്ള​താ​ക്കി​യി​രി​ക്കു​ന്നു.+  ഞാൻ നിന്റെ നെറ്റി തീക്കല്ലി​നെ​ക്കാൾ കടുപ്പമുള്ള+ വജ്രം​പോ​ലെ​യാ​ക്കി​യി​രി​ക്കു​ന്നു. അവരെ പേടി​ക്കു​ക​യോ അവരുടെ മുഖഭാ​വം കണ്ട്‌ പരി​ഭ്രാ​ന്ത​നാ​കു​ക​യോ അരുത്‌;+ അവർ ഒരു മത്സരഗൃ​ഹ​മാ​ണ​ല്ലോ.” 10  ദൈവം ഇങ്ങനെ​യും എന്നോടു പറഞ്ഞു: “മനുഷ്യ​പു​ത്രാ, ഞാൻ നിന്നോ​ടു പറയുന്ന ഈ വാക്കു​ക​ളെ​ല്ലാം ശ്രദ്ധി​ച്ചു​കേൾക്കൂ. നീ അവ ഗൗരവ​മാ​യെ​ടു​ക്കണം. 11  ബന്ദികളായി കൊണ്ടു​പോ​ന്നി​ട്ടുള്ള നിന്റെ ജനത്തിന്റെ ഇടയിൽ ചെന്ന്‌+ നീ അവരോ​ടു സംസാ​രി​ക്കണം. അവർ കേട്ടാ​ലും ഇല്ലെങ്കി​ലും, ‘പരമാ​ധി​കാ​രി​യായ യഹോവ പറയു​ന്നത്‌ ഇതാണ്‌’ എന്നു നീ അവരോ​ടു പറയണം.”+ 12  അപ്പോൾ ഒരു ആത്മാവ്‌* എന്നെ എടുത്തു​കൊ​ണ്ടു​പോ​യി.+ “യഹോ​വ​യു​ടെ സ്ഥലത്ത്‌ അവിടു​ത്തെ മഹത്ത്വം വാഴ്‌ത്ത​പ്പെ​ടട്ടെ” എന്നു പറയുന്ന വലി​യൊ​രു ഹുങ്കാ​ര​ശബ്ദം പുറകിൽനി​ന്ന്‌ ഞാൻ കേട്ടു. 13  ജീവികളുടെ ചിറകു​കൾ പരസ്‌പരം കൂട്ടി​യു​ര​സു​ന്ന​തി​ന്റെ ശബ്ദവും+ ജീവി​ക​ളു​ടെ അടുത്തുള്ള ചക്രങ്ങ​ളു​ടെ ശബ്ദവും+ വലി​യൊ​രു ഹുങ്കാ​ര​ശ​ബ്ദ​വും ഞാൻ കേട്ടു. 14  അപ്പോൾ ആത്മാവ്‌* എന്നെ എടുത്തു​കൊ​ണ്ടു​പോ​യി. പോകു​മ്പോൾ എനിക്കു ദുഃഖ​വും അമർഷ​വും തോന്നി. യഹോ​വ​യു​ടെ കൈ എന്റെ മേൽ ശക്തി​യോ​ടെ​യു​ണ്ടാ​യി​രു​ന്നു. 15  അങ്ങനെ ഞാൻ, തെൽ-അബീബിൽ കെബാർ നദീതീരത്ത്‌+ കഴിയുന്ന നാടു​ക​ട​ത്ത​പ്പെട്ട ആളുക​ളു​ടെ അടുത്ത്‌ ചെന്ന്‌ ഏഴു ദിവസം അവരു​ടെ​കൂ​ടെ താമസി​ച്ചു. ആ ദിവസ​ങ്ങ​ള​ത്ര​യും ആകെ മരവിച്ച അവസ്ഥയി​ലാ​യി​രു​ന്നു ഞാൻ.+ 16  ഏഴു ദിവസം കഴിഞ്ഞ​പ്പോൾ എനിക്ക്‌ യഹോ​വ​യു​ടെ സന്ദേശം കിട്ടി: 17  “മനുഷ്യ​പു​ത്രാ, ഞാൻ നിന്നെ ഇസ്രാ​യേൽഗൃ​ഹ​ത്തി​ന്റെ കാവൽക്കാ​ര​നാ​യി നിയമി​ച്ചി​രി​ക്കു​ന്നു.+ എന്റെ വായിൽനി​ന്ന്‌ സന്ദേശം കേൾക്കു​മ്പോൾ നീ എന്റെ പേരിൽ അവർക്കു മുന്നറി​യി​പ്പു കൊടു​ക്കണം.+ 18  ഞാൻ ദുഷ്ട​നോട്‌, ‘നീ മരിക്കും’ എന്നു പറഞ്ഞി​ട്ടും നീ അവനു മുന്നറി​യി​പ്പു കൊടു​ക്കാ​തി​രു​ന്നാൽ, അവൻ ജീവി​ച്ചി​രി​ക്കേ​ണ്ട​തി​നു ദുഷിച്ച വഴി വിട്ടു​മാ​റാൻ താക്കീതു നൽകാ​തി​രു​ന്നാൽ,+ ദുഷ്ടനായ അവൻ തന്റെ തെറ്റു കാരണം മരിക്കും.+ എന്നാൽ അവന്റെ രക്തം ഞാൻ നിന്നോ​ടു ചോദി​ക്കും.*+ 19  പക്ഷേ നീ ദുഷ്ടനു മുന്നറി​യി​പ്പു കൊടു​ത്തി​ട്ടും അവൻ ദുഷ്ടത​യിൽനി​ന്നും ദുഷിച്ച വഴിക​ളിൽനി​ന്നും പിന്മാ​റു​ന്നി​ല്ലെ​ങ്കിൽ അവൻ തന്റെ തെറ്റു കാരണം മരിക്കും. എന്നാൽ നീ നിന്റെ ജീവൻ രക്ഷിക്കും.+ 20  പക്ഷേ ഒരു നീതി​മാൻ നീതി​മാർഗം ഉപേക്ഷി​ച്ച്‌ തെറ്റു* ചെയ്‌താൽ അവൻ തട്ടിവീ​ഴാൻവേണ്ടി ഞാൻ അവന്റെ മുന്നിൽ ഒരു തടസ്സം വെക്കും. അങ്ങനെ അവൻ മരിക്കും. നീ അവനു മുന്നറി​യി​പ്പു കൊടു​ക്കാ​ത്ത​തു​കൊണ്ട്‌ അവൻ തന്റെ പാപം കാരണം മരിക്കും.+ അവന്റെ നീതി​പ്ര​വൃ​ത്തി​ക​ളൊ​ന്നും ഓർക്കില്ല. അവന്റെ രക്തമോ ഞാൻ നിന്നോ​ടു ചോദി​ക്കും.*+ 21  പക്ഷേ പാപം ചെയ്യാ​തി​രി​ക്കാൻ നീ ഒരു നീതി​മാ​നു മുന്നറി​യി​പ്പു കൊടു​ത്ത​തു​കൊണ്ട്‌ അവൻ പാപം ചെയ്യാ​തി​രു​ന്നാൽ അവൻ നിശ്ചയ​മാ​യും ജീവി​ക്കും; കാരണം, അവൻ മുന്നറി​യി​പ്പി​നു ചെവി കൊടു​ത്ത​ല്ലോ.+ നീയും നിന്റെ ജീവൻ രക്ഷിക്കും.” 22  അവിടെവെച്ച്‌ യഹോ​വ​യു​ടെ കൈ എന്റെ മേൽ വന്നു. ദൈവം എന്നോടു പറഞ്ഞു: “എഴു​ന്നേറ്റ്‌ താഴ്‌വ​ര​യി​ലേക്കു പോകൂ! അവി​ടെ​വെച്ച്‌ ഞാൻ നിന്നോ​ടു സംസാ​രി​ക്കും.” 23  അങ്ങനെ, ഞാൻ എഴു​ന്നേറ്റ്‌ താഴ്‌വ​ര​യി​ലേക്കു ചെന്നു. അപ്പോൾ അതാ, അവിടെ യഹോ​വ​യു​ടെ തേജസ്സ്‌!+ കെബാർ നദീതീരത്തുവെച്ച്‌+ ഞാൻ കണ്ട അതേ തേജസ്സ്‌! ഉടനെ, ഞാൻ കമിഴ്‌ന്നു​വീ​ണു. 24  അപ്പോൾ ദൈവാ​ത്മാവ്‌ എന്നിൽ പ്രവേ​ശിച്ച്‌ എന്നെ എഴു​ന്നേൽപ്പി​ച്ചു​നി​റു​ത്തി.+ ദൈവം എന്നോടു പറഞ്ഞു: “നീ വീട്ടി​ലേക്കു ചെന്ന്‌ കതക്‌ അടച്ച്‌ ഇരിക്കുക. 25  പക്ഷേ മനുഷ്യ​പു​ത്രാ, നീ അവരുടെ ഇടയി​ലേക്കു ചെല്ലാ​തി​രി​ക്കാൻ അവർ നിന്നെ കയറു​കൊണ്ട്‌ ബന്ധിക്കും. 26  ഞാൻ നിന്റെ നാവ്‌ അണ്ണാക്കി​നോ​ടു പറ്റി​ച്ചേ​രാൻ ഇടയാ​ക്കും. അങ്ങനെ നീ മൂകനാ​യി​പ്പോ​കും; നിനക്ക്‌ അവരെ ശാസി​ക്കാൻ കഴിയാ​താ​കും. അവർ ഒരു മത്സരഗൃ​ഹ​മാ​ണ​ല്ലോ. 27  പക്ഷേ ഞാൻ നിന്നോ​ടു സംസാ​രി​ക്കു​മ്പോൾ ഞാൻ നിന്റെ വായ്‌ തുറക്കും.+ നീ അവരോ​ട്‌, ‘പരമാ​ധി​കാ​രി​യായ യഹോവ പറയു​ന്നത്‌ ഇതാണ്‌’ എന്നു പറയണം. കേൾക്കു​ന്നവൻ കേൾക്കട്ടെ.+ കേൾക്കാൻ മനസ്സി​ല്ലാ​ത്തവൻ കേൾക്കേണ്ടാ. അവർ ഒരു മത്സരഗൃ​ഹ​മാ​ണ​ല്ലോ.+

അടിക്കുറിപ്പുകള്‍

അക്ഷ. “നീ കാണുന്ന.”
ദൈവാത്മാവിനെയോ ഒരു ആത്മവ്യ​ക്തി​യെ​യോ ആയിരി​ക്കാം കുറി​ക്കു​ന്നത്‌.
ദൈവാത്മാവിനെയോ ഒരു ആത്മവ്യ​ക്തി​യെ​യോ ആയിരി​ക്കാം കുറി​ക്കു​ന്നത്‌.
അഥവാ “അവന്റെ രക്തത്തിനു ഞാൻ നിന്നോ​ടു കണക്കു ചോദി​ക്കും.”
അഥവാ “അനീതി.”
അഥവാ “അവന്റെ രക്തത്തിനു ഞാൻ നിന്നോ​ടു കണക്കു ചോദി​ക്കും.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം