വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഭാഗം 7—ആമുഖം

ഭാഗം 7—ആമുഖം

ശൗൽ രാജാ​വി​ന്റെ​യും ദാവീദ്‌ രാജാ​വി​ന്റെ​യും ജീവച​രി​ത്ര​മാണ്‌ ഈ ഭാഗത്തു​ള്ളത്‌, ഏകദേശം 80 വർഷത്തെ ചരിത്രം! തുടക്ക​ത്തിൽ ശൗലിനു താഴ്‌മ​യും ദൈവ​ഭ​യ​വും ഉണ്ടായി​രു​ന്നു. പക്ഷേ പെട്ടെ​ന്നു​തന്നെ അതൊക്കെ മാറി; ശൗൽ യഹോ​വ​യു​ടെ മാർഗ​നിർദേശം പിൻപ​റ്റാൻ വിസമ്മ​തി​ച്ചു. യഹോവ ശൗലിനെ തള്ളിക്ക​ളഞ്ഞു. എന്നിട്ട്‌ ഇസ്രാ​യേ​ലി​ന്റെ അടുത്ത രാജാ​വാ​യി ദാവീ​ദി​നെ അഭി​ഷേകം ചെയ്യാൻ ശമു​വേ​ലി​നു നിർദേശം കൊടു​ത്തു. അസൂയ മൂത്ത ശൗൽ ദാവീ​ദി​നെ കൊല്ലാൻ പലവട്ടം ശ്രമിച്ചു. എന്നാൽ ദാവീദ്‌ ഒരിക്ക​ലും പ്രതി​കാ​രം ചെയ്‌തില്ല. യഹോവ തിര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്നതു ദാവീ​ദി​നെ​യാ​ണെന്നു ശൗലിന്റെ മകൻ യോനാ​ഥാന്‌ അറിയാ​മാ​യി​രു​ന്നു. അതു​കൊണ്ട്‌ യോനാ​ഥാൻ ദാവീ​ദി​നോ​ടു വിശ്വസ്‌ത​മാ​യി പറ്റിനി​ന്നു. ദാവീദ്‌ ഗുരു​ത​ര​മായ ചില പാപങ്ങൾ ചെയ്‌തെ​ങ്കി​ലും യഹോ​വ​യു​ടെ ശിക്ഷണം ഒരിക്ക​ലും നിരസി​ച്ചില്ല. നിങ്ങൾ ഒരു അച്ഛനോ അമ്മയോ ആണെങ്കിൽ ദൈവ​ത്തി​ന്റെ ക്രമീ​ക​ര​ണ​ങ്ങളെ എല്ലായ്‌പോ​ഴും പിന്തു​ണയ്‌ക്കേ​ണ്ട​തി​ന്റെ പ്രാധാ​ന്യം മനസ്സി​ലാ​ക്കാൻ മക്കളെ സഹായി​ക്കുക.

ഈ വിഭാഗത്തിൽ

പാഠം 39

ഇസ്രാ​യേ​ലി​ലെ ആദ്യത്തെ രാജാവ്‌

ഇസ്രാ​യേ​ല്യ​രെ നയിക്കാൻ യഹോവ അവർക്കു ന്യായാ​ധി​പ​ന്മാ​രെ കൊടു​ത്തി​രു​ന്നു. പക്ഷേ, അവർ ഒരു രാജാ​വി​നെ ചോദി​ച്ചു. ആദ്യത്തെ രാജാ​വാ​യി ശമുവേൽ ശൗലിനെ അഭി​ഷേകം ചെയ്‌തു. പക്ഷേ പിന്നീട്‌ യഹോവ ശൗലിനെ തള്ളിക്ക​ളഞ്ഞു. എന്തു​കൊണ്ട്‌?

പാഠം 40

ദാവീ​ദും ഗൊല്യാ​ത്തും

ഇസ്രാ​യേ​ലി​ലെ അടുത്ത രാജാ​വാ​യി​രി​ക്കാൻ യഹോവ ദാവീ​ദി​നെ തിര​ഞ്ഞെ​ടു​ത്തു. അത്‌ ഒരു നല്ല തീരു​മാ​ന​മാ​യി​രു​ന്നെന്നു ദാവീദ്‌ തെളി​യി​ക്കു​ന്നു.

പാഠം 41

ദാവീ​ദും ശൗലും

ഇവരിൽ ഒരാൾ മറ്റെയാ​ളെ വെറു​ത്തത്‌ എന്തു​കൊണ്ട്‌? വെറു​ക്ക​പ്പെ​ട്ട​യാൾ തിരിച്ച്‌ എങ്ങനെ ഇടപെ​ടു​ന്നു?

പാഠം 42

ധീരനും വിശ്വസ്‌ത​നും ആയ യോനാ​ഥാൻ

രാജാ​വി​ന്റെ മകൻ ദാവീ​ദി​ന്റെ നല്ല കൂട്ടു​കാ​ര​നാ​യി​ത്തീ​രു​ന്നു.

പാഠം 43

ദാവീദ്‌ രാജാവ്‌ ചെയ്‌ത പാപം

മോശ​മായ ഒരു തീരു​മാ​നം ഒരുപാ​ടു പ്രശ്‌ന​ങ്ങ​ളി​ലേക്കു നയിക്കു​ന്നു.