ബൈബിൾ നൽകുന്ന ഗുണപാഠങ്ങൾ
ഈ പുസ്തകം യുഗങ്ങളിലൂടെ ഒരു യാത്രയ്ക്കു നിങ്ങളെ കൊണ്ടുപോകുന്നു—സൃഷ്ടിയെക്കുറിച്ചുള്ള ബൈബിൾവിവരണം മുതൽ യേശുക്രിസ്തുവിന്റെ ജനനവും ശുശ്രൂഷയും പിന്നിട്ട് ഒടുവിൽ ദൈവരാജ്യത്തിലേക്ക്!
ഭരണസംഘത്തിൽനിന്നുള്ള കത്ത്
ഈ പുസ്തകം എങ്ങനെ ഉപയോഗിക്കാം?
പാഠം 1
ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു
ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചെന്ന് ബൈബിൾ പറയുന്നു. മറ്റെല്ലാം സൃഷ്ടിക്കുന്നതിനു മുമ്പ് ദൈവം ഏതു ദൈവദൂതനെയാണു സൃഷ്ടിച്ചതെന്ന് അറിയാമോ?
പാഠം 2
ദൈവം ആദ്യത്തെ പുരുഷനെയും സ്ത്രീയെയും സൃഷ്ടിച്ചു
ദൈവം ആദ്യത്തെ പുരുഷനെയും സ്ത്രീയെയും സൃഷ്ടിച്ച് ഏദെൻ തോട്ടത്തിൽ ആക്കി. ഒരു കുടുംബത്തിനു തുടക്കമിടാനും ഭൂമി മുഴുവൻ ഒരു പറുദീസയാക്കാനും ദൈവം അവരോട് ആവശ്യപ്പെട്ടു.
പാഠം 3
ആദാമും ഹവ്വയും ദൈവത്തെ അനുസരിച്ചില്ല
ഏദെൻ തോട്ടത്തിലെ ഒരു മരത്തിന്റെ പ്രത്യേകത എന്തായിരുന്നു? അതിന്റെ പഴം ഹവ്വ തിന്നത് എന്തുകൊണ്ട്?
പാഠം 4
കോപം കൊലപാതകത്തിലേക്കു നയിക്കുന്നു
ദൈവം ഹാബേലിന്റെ യാഗം സ്വീകരിച്ചു, പക്ഷേ കയീന്റേതു സ്വീകരിച്ചില്ല. ഇത് അറിഞ്ഞപ്പോൾ നല്ല ദേഷ്യം വന്നിട്ട് കയീൻ ഭയങ്കരമായ ഒരു കാര്യം ചെയ്തു.
പാഠം 5
നോഹയുടെ പെട്ടകം
ചീത്ത ദൈവദൂതന്മാർ ഭൂമിയിലെ സ്ത്രീകളെ കല്യാണം കഴിച്ചു. അവർക്കു ജനിച്ച മക്കൾ മുട്ടാളന്മാരായ രാക്ഷസന്മാരായി. എല്ലായിടത്തും അക്രമം നിറഞ്ഞു. എന്നാൽ നോഹ വ്യത്യസ്തനായിരുന്നു. നോഹ ദൈവത്തെ സ്നേഹിക്കുകയും അനുസരിക്കുകയും ചെയ്തു.
പാഠം 6
എട്ടു പേർ രക്ഷപ്പെടുന്നു
പ്രളയസമയത്ത് 40 പകലും 40 രാത്രിയും മഴ പെയ്തു. ഒരു വർഷത്തിൽ അധികം നോഹയും കുടുംബവും പെട്ടകത്തിനുള്ളിലായിരുന്നു. അതു കഴിഞ്ഞ് അവർക്കു പെട്ടകത്തിൽനിന്ന് പുറത്തിറങ്ങാനായി.
പാഠം 7
ബാബേൽ ഗോപുരം
ഒരു നഗരവും ആകാശംവരെ എത്തുന്ന ഒരു ഗോപുരവും പണിയാൻ ആളുകൾ തീരുമാനിച്ചു. യഹോവ പെട്ടെന്നുതന്നെ ഓരോരുത്തരും ഓരോ ഭാഷ സംസാരിക്കാൻ ഇടയാക്കിയത് എന്തുകൊണ്ടാണ്?
പാഠം 8
അബ്രാഹാമും സാറയും ദൈവത്തെ അനുസരിച്ചു
കനാൻ ദേശത്ത് നാടോടികളായി ജീവിക്കാൻവേണ്ടി അബ്രാഹാമും സാറയും നഗരത്തിലെ ജീവിതം ഉപേക്ഷിച്ചത് എന്തുകൊണ്ട്?
പാഠം 9
അവസാനം ഒരു മകൻ ജനിച്ചു!
അബ്രാഹാമിനോടുള്ള വാഗ്ദാനം ദൈവം നിറവേറ്റുന്നത് എങ്ങനെയായിരിക്കും? ഏതു മകനിലൂടെയായിരിക്കും അതു നിറവേറുന്നത്—യിസ്ഹാക്കിലൂടെയോ യിശ്മായേലിലൂടെയോ?
പാഠം 10
ലോത്തിന്റെ ഭാര്യയെ ഓർത്തുകൊള്ളുക
ദൈവം സൊദോമിലും ഗൊമോറയിലും തീയും ഗന്ധകവും വർഷിച്ചു. എന്തുകൊണ്ടാണ് ആ നഗരങ്ങളെ നശിപ്പിച്ചത്? നമ്മൾ ലോത്തിന്റെ ഭാര്യയെ ഓർക്കേണ്ടത് എന്തുകൊണ്ട്?
പാഠം 11
വിശ്വാസത്തിന്റെ പരിശോധന
ദൈവം അബ്രാഹാമിനോടു പറഞ്ഞു: ‘നിന്റെ ഒരേ ഒരു മകനെ കൂട്ടിക്കൊണ്ട് മോരിയ ദേശത്തെ മലയിൽ ചെന്ന് അവനെ എനിക്ക് ബലി അർപ്പിക്കുക.’ വിശ്വാസത്തിന്റെ ഈ പരിശോധന അബ്രാഹാം എങ്ങനെ നേരിടുമായിരുന്നു?
പാഠം 12
യാക്കോബിന് അവകാശം കിട്ടി
യിസ്ഹാക്കിനും റിബെക്കയ്ക്കും ഇരട്ടക്കുട്ടികൾ ഉണ്ടായി, ഏശാവും യാക്കോബും. മൂത്തത് ഏശാവായിരുന്നതുകൊണ്ട് അവന് ഒരു പ്രത്യേകാവകാശം കിട്ടുമായിരുന്നു. ഒരു പാത്രം സൂപ്പിനുവേണ്ടി അവൻ അത് ഉപേക്ഷിച്ചത് എന്തുകൊണ്ട്?
പാഠം 13
യാക്കോബും ഏശാവും സമാധാനത്തിലാകുന്നു
യാക്കോബിന് ദൈവദൂതനിൽനിന്ന് അനുഗ്രഹം കിട്ടിയത് എങ്ങനെ? യാക്കോബ് ഏശാവുമായി സമാധാനത്തിലായത് എങ്ങനെ?
പാഠം 14
ദൈവത്തെ അനുസരിച്ച ഒരു അടിമ
യോസേഫ് ശരിയായതു ചെയ്തു. എന്നിട്ടും വല്ലാതെ കഷ്ടപ്പെട്ടു, എന്തുകൊണ്ട്?
പാഠം 15
യഹോവ യോസേഫിനെ ഒരിക്കലും മറന്നുകളഞ്ഞില്ല
യോസേഫ് വീട്ടുകാരിൽനിന്ന് വളരെ അകലെയായിരുന്നെങ്കിലും യോസേഫിന്റെകൂടെ താനുണ്ടെന്നു ദൈവം തെളിയിച്ചു.
പാഠം 16
ഇയ്യോബ് ആരായിരുന്നു?
യഹോവയെ അനുസരിക്കുന്നതു ബുദ്ധിമുട്ടായിരുന്നപ്പോഴും ഇയ്യോബ് അനുസരിച്ചു.
പാഠം 17
യഹോവയെ ആരാധിക്കാൻ മോശ തീരുമാനിച്ചു
അമ്മയുടെ സമർഥമായ പദ്ധതി, കുഞ്ഞായിരുന്ന മോശയുടെ ജീവൻ രക്ഷിച്ചു.
പാഠം 19
ആദ്യത്തെ മൂന്ന് ബാധകൾ
ദൈവം ആവശ്യപ്പെട്ട ഒരു ചെറിയകാര്യംപോലും സമ്മതിക്കാൻ ഫറവോൻ കൂട്ടാക്കിയില്ല. ഫറവോന്റെ അഹങ്കാരം മൂലം ജനം ദുരന്തം അനുഭവിച്ചു.
പാഠം 20
അടുത്ത ആറ് ബാധകൾ
ഈ ബാധകൾ ആദ്യത്തെ മൂന്ന് ബാധകളിൽനിന്ന് വ്യത്യാസപ്പെട്ടിരുന്നത് എങ്ങനെ?
പാഠം 21
പത്താമത്തെ ബാധ
ഈ ബാധ വരുത്തിയ നാശം അത്ര കഠിനമായിരുന്നതുകൊണ്ട് അഹങ്കാരിയായ ഫറവോൻപോലും അവസാനം അടിയറവ് പറഞ്ഞു.
പാഠം 22
ചെങ്കടലിലെ അത്ഭുതം
ഫറവോൻ പത്തു ബാധകളെ അതിജീവിച്ചു. പക്ഷേ ദൈവത്തിന്റെ ഈ അത്ഭുതത്തെ ഫറവോൻ അതിജീവിച്ചോ?
പാഠം 23
യഹോവയ്ക്കു കൊടുത്ത വാക്ക്
സീനായ് പർവതത്തിന്റെ അടുത്ത് കൂടാരം അടിച്ച സമയത്ത് ഇസ്രായേല്യർ ദൈവത്തിനു പ്രത്യേകമായ ഒരു വാക്കു കൊടുത്തു.
പാഠം 24
അവർ വാക്കു തെറ്റിച്ചു
മോശയ്ക്കു പത്തു കല്പന കിട്ടുന്ന സമയത്ത് ജനം ഗുരുതരമായ പാപം ചെയ്തു.
പാഠം 26
ഒറ്റുനോക്കിയ പന്ത്രണ്ടു പേർ
കനാൻ ദേശം ഒറ്റുനോക്കാൻ പോയ ബാക്കി പത്തു പേരെപ്പോലെയായിരുന്നില്ല യോശുവയും കാലേബും.
പാഠം 27
അവർ യഹോവയെ ധിക്കരിച്ചു
കോരഹ്, ദാഥാൻ, അബീരാം എന്നിവരും 250 പേരും യഹോവയെക്കുറിച്ച് പ്രധാനപ്പെട്ട ഒരു കാര്യം തിരിച്ചറിയാൻ പരാജയപ്പെടുന്നു.
പാഠം 28
ബിലെയാമിന്റെ കഴുത സംസാരിക്കുന്നു
ബിലെയാമിനു കാണാൻ പറ്റാതിരുന്ന ഒരാളെ കഴുത കാണുന്നു.
പാഠം 29
യഹോവ യോശുവയെ തിരഞ്ഞെടുത്തു
ഇന്നു ജീവിക്കുന്ന നമുക്കും പ്രയോജനം ചെയ്യുന്ന നിർദേശങ്ങൾ ദൈവം യോശുവയ്ക്കു കൊടുത്തു.
പാഠം 30
ഒറ്റുനോക്കാൻ വന്നവരെ രാഹാബ് ഒളിപ്പിച്ചു
യരീഹൊയുടെ മതിൽ തകർന്നടിഞ്ഞു. രാഹാബിന്റെ വീട് മതിലിൽ ആയിരുന്നെങ്കിലും അതു തകർന്നില്ല.
പാഠം 31
യോശുവയും ഗിബെയോന്യരും
യോശുവ ദൈവത്തോടു പ്രാർഥിച്ചു: ‘സൂര്യാ, നിശ്ചലമായി നിൽക്കൂ!’ ദൈവം അതിന് ഉത്തരം കൊടുത്തോ?
പാഠം 32
ഒരു പുതിയ നേതാവും രണ്ട് ധീരവനിതകളും
യോശുവ മരിച്ചശേഷം ഇസ്രായേല്യർ വിഗ്രഹങ്ങളെ ആരാധിക്കാൻതുടങ്ങി. ജീവിതം ദുരിതപൂർണമായി. എന്നാൽ ന്യായാധിപനായ ബാരാക്കിൽനിന്നും പ്രവാചികയായ ദബോരയിൽനിന്നും കൂടാരക്കുറ്റി ഉപയോഗിച്ച യായേലിൽനിന്നും സഹായം കിട്ടി!
പാഠം 33
രൂത്തും നൊവൊമിയും
ഭർത്താവ് മരിച്ച രണ്ടു സ്ത്രീകൾ ഇസ്രായേലിലേക്കു പോകുന്നു. അവരിൽ ഒരാളായ രൂത്ത് പോയി വയലിൽ ജോലി ചെയ്യുമ്പോൾ ബോവസ് ശ്രദ്ധിച്ചു.
പാഠം 34
ഗിദെയോൻ മിദ്യാന്യരെ തോൽപ്പിച്ചു
മിദ്യാന്യർ ഇസ്രായേല്യരുടെ ജീവിതം ദുരിതപൂർണമാക്കിയപ്പോൾ സഹായത്തിനായി അവർ യഹോവയോട് അപേക്ഷിച്ചു. ഗിദെയോന്റെ ചെറിയ സൈന്യം 1,35,000 വരുന്ന ശത്രുസൈന്യത്തെ പരാജയപ്പെടുത്തിയത് എങ്ങനെ?
പാഠം 35
ഹന്ന ഒരു മകനെ കിട്ടാൻ പ്രാർഥിക്കുന്നു
ഹന്നയെയും പെനിന്നയെയും കുടുംബത്തെയും കൂട്ടി എൽക്കാന ശീലോയിലെ വിശുദ്ധകൂടാരത്തിൽ ആരാധിക്കാൻ പോകുന്നു. അവിടെവെച്ച്, ഹന്ന ഒരു മകനെ കിട്ടാൻ പ്രാർഥിക്കുന്നു. ഒരു വർഷം കഴിയുമ്പോൾ ഹന്ന ശമുവേലിനു ജന്മം കൊടുക്കുന്നു!
പാഠം 36
യിഫ്താഹ് കൊടുത്ത വാക്ക്
യിഫിതാഹ് എന്തു വാക്കു കൊടുത്തു, എന്തുകൊണ്ട്? യിഫ്താഹ് കൊടുത്ത വാക്കിനെക്കുറിച്ച് അറിഞ്ഞ മകൾ എന്തു ചെയ്തു?
പാഠം 37
യഹോവ ശമുവേലിനോടു സംസാരിക്കുന്നു
മഹാപുരോഹിതനായ ഏലിയുടെ രണ്ട് ആൺമക്കൾ വിശുദ്ധകൂടാരത്തിൽ സേവിച്ചിരുന്നു. പക്ഷേ അവർ ദൈവനിയമം അനുസരിച്ചില്ല. ബാലനായ ശമുവേൽ അങ്ങനെയായിരുന്നില്ല. ഒരു രാത്രി യഹോവ ശമുവേലിനോടു സംസാരിച്ചു.
പാഠം 38
യഹോവ ശിംശോനെ ശക്തനാക്കി
ഫെലിസ്ത്യരോടു പോരാടാൻ ദൈവം ശിംശോനെ ശക്തനാക്കി. എന്നാൽ ശിംശോൻ ഒരു തെറ്റായ തീരുമാനമെടുത്തപ്പോൾ ഫെലിസ്ത്യർ ശിംശോനെ പിടികൂടി.
പാഠം 39
ഇസ്രായേലിലെ ആദ്യത്തെ രാജാവ്
ഇസ്രായേല്യരെ നയിക്കാൻ യഹോവ അവർക്കു ന്യായാധിപന്മാരെ കൊടുത്തിരുന്നു. പക്ഷേ, അവർ ഒരു രാജാവിനെ ചോദിച്ചു. ആദ്യത്തെ രാജാവായി ശമുവേൽ ശൗലിനെ അഭിഷേകം ചെയ്തു. പക്ഷേ പിന്നീട് യഹോവ ശൗലിനെ തള്ളിക്കളഞ്ഞു. എന്തുകൊണ്ട്?
പാഠം 40
ദാവീദും ഗൊല്യാത്തും
ഇസ്രായേലിലെ അടുത്ത രാജാവായിരിക്കാൻ യഹോവ ദാവീദിനെ തിരഞ്ഞെടുത്തു. അത് ഒരു നല്ല തീരുമാനമായിരുന്നെന്നു ദാവീദ് തെളിയിക്കുന്നു.
പാഠം 41
ദാവീദും ശൗലും
ഇവരിൽ ഒരാൾ മറ്റെയാളെ വെറുത്തത് എന്തുകൊണ്ട്? വെറുക്കപ്പെട്ടയാൾ തിരിച്ച് എങ്ങനെ ഇടപെടുന്നു?
പാഠം 42
ധീരനും വിശ്വസ്തനും ആയ യോനാഥാൻ
രാജാവിന്റെ മകൻ ദാവീദിന്റെ നല്ല കൂട്ടുകാരനായിത്തീരുന്നു.
പാഠം 43
ദാവീദ് രാജാവ് ചെയ്ത പാപം
മോശമായ ഒരു തീരുമാനം ഒരുപാടു പ്രശ്നങ്ങളിലേക്കു നയിക്കുന്നു.
പാഠം 44
യഹോവയ്ക്ക് ഒരു ആലയം
ദൈവം ശലോമോൻ രാജാവിന്റെ അപേക്ഷ കേൾക്കുകയും വലിയ പദവികൾ ശലോമോനു കൊടുക്കുകയും ചെയ്യുന്നു.
പാഠം 45
ഒരു രാജ്യം വിഭജിക്കപ്പെടുന്നു
അനേകം ഇസ്രായേല്യരും യഹോവയെ ആരാധിക്കുന്നതു നിറുത്തുന്നു.
പാഠം 47
യഹോവ ഏലിയയെ ശക്തിപ്പെടുത്തി
ദൈവത്തിനു നിങ്ങളെയും ശക്തിപ്പെടുത്താൻ കഴിയുമെന്നു തോന്നുന്നുണ്ടോ?
പാഠം 49
ദുഷ്ടരാജ്ഞിക്കു കിട്ടിയ ശിക്ഷ
നാബോത്തിന്റെ മുന്തിരിത്തോട്ടം തട്ടിയെടുക്കാൻവേണ്ടി ഇസബേൽ അയാളെ കൊല്ലാൻ പദ്ധതിയിടുന്നു! ഇസബേലിന്റെ ദുഷ്ടത യഹോവയുടെ ശ്രദ്ധയിൽപ്പെടാതിരിക്കുന്നില്ല.
പാഠം 50
യഹോശാഫാത്തിനുവേണ്ടി യഹോവ യുദ്ധം ചെയ്യുന്നു
ശത്രുജനതകൾ യഹൂദയെ ആക്രമിക്കാൻ ഒരുങ്ങുമ്പോൾ നല്ല രാജാവായ യഹോശാഫാത്ത് ദൈവത്തോടു പ്രാർഥിക്കുന്നു.
പാഠം 51
യോദ്ധാവും ചെറിയ പെൺകുട്ടിയും
ഒരു ഇസ്രായേല്യപെൺകുട്ടി യഹോവയുടെ മഹാശക്തിയെക്കുറിച്ച് യജമാനത്തിയോടു പറയുന്നു. അതിന്റെ ഫലം അതിശയിപ്പിക്കുന്നതായിരുന്നു.
പാഠം 52
യഹോവയുടെ അഗ്നിസേന
‘അവരോടുകൂടെയുള്ളതിനെക്കാൾ അധികം പേർ നമ്മളോടുകൂടെയുണ്ട്’ എന്ന് എലീശയുടെ ദാസൻ മനസ്സിലാക്കുന്നത് എങ്ങനെ?
പാഠം 53
യഹോയാദയുടെ ധൈര്യം
ഒരു ദുഷ്ടരാജ്ഞിക്കെതിരെ വിശ്വസ്തനായ ഒരു പുരോഹിതൻ ഉറച്ചനിലപാടെടുക്കുന്നു.
പാഠം 54
യോനയോട് യഹോവ ക്ഷമ കാണിച്ചു
ഒരു കൂറ്റൻ മത്സ്യം ദൈവത്തിന്റെ ഒരു പ്രവാചകനെ വിഴുങ്ങാൻ ഇടയായത് എങ്ങനെ? അതിന്റെ വായിൽനിന്ന് യോന രക്ഷപ്പെട്ടത് എങ്ങനെ? എന്തു പാഠമാണ് യഹോവ യോനയെ പഠിപ്പിച്ചത്?
പാഠം 55
യഹോവയുടെ ദൂതൻ ഹിസ്കിയയെ സംരക്ഷിച്ചു
യഹോവ തന്റെ ജനത്തെ സംരക്ഷിക്കില്ലെന്ന് ശത്രുക്കൾ പറയുന്നു, പക്ഷേ അവർക്കു തെറ്റി!
പാഠം 56
ദൈവനിയമം പ്രിയപ്പെട്ട യോശിയ
എട്ടാം വയസ്സിൽ രാജാവാകുന്ന യോശിയ യഹോവയെ ആരാധിക്കാൻ ജനത്തെ സഹായിക്കുന്നു.
പാഠം 57
യഹോവ യിരെമ്യയെ പ്രസംഗിക്കാൻ അയയ്ക്കുന്നു
ചെറുപ്പക്കാരനായ ഈ പ്രവാചകൻ പറഞ്ഞത് യഹൂദയിലെ മൂപ്പന്മാരെ ദേഷ്യംപിടിപ്പിച്ചു.
പാഠം 58
യരുശലേമിന്റെ നാശം
യഹൂദയിലെ ആളുകൾ വ്യാജദൈവങ്ങളെ ആരാധിക്കുന്നതിൽ തുടരുന്നതുകൊണ്ട് യഹോവ അവരെ കൈവിടുന്നു.
പാഠം 59
യഹോവയെ അനുസരിച്ച നാലു ചെറുപ്പക്കാർ
ബാബിലോണിലെ കൊട്ടാരത്തിലായിരുന്നപ്പോൾപ്പോലും യഹൂദയിലെ ചെറുപ്പക്കാർ യഹോവയോടു വിശ്വസ്തരായിരിക്കാൻ നിശ്ചയിച്ചുറച്ചിരിക്കുന്നു.
പാഠം 60
എന്നും നിലനിൽക്കുന്ന ഒരു രാജ്യം!
നെബുഖദ്നേസറിന്റെ വിചിത്രമായ സ്വപ്നത്തിന്റെ അർഥം ദാനിയേൽ വിശദീകരിക്കുന്നു.
പാഠം 61
അവർ കുമ്പിട്ടില്ല
ശദ്രക്കും മേശക്കും അബേദ്-നെഗൊയും ബാബിലോൺരാജാവിന്റെ സ്വർണപ്രതിമയെ ആരാധിക്കാൻ വിസമ്മതിക്കുന്നു.
പാഠം 62
വലിയ മരംപോലെ ഒരു രാജ്യം
നെബൂഖദ്നേസർ കണ്ട സ്വപ്നം രാജാവിന്റെതന്നെ ഭാവി മുൻകൂട്ടിപ്പറയുന്നു.
പാഠം 63
ഭിത്തിയിലെ കൈയെഴുത്ത്
എപ്പോഴാണ് നിഗൂഢമായ ഈ കൈയെഴുത്ത് പ്രത്യക്ഷപ്പെടുന്നത്? എന്താണ് ഇതിന്റെ അർഥം?
പാഠം 65
എസ്ഥേർ തന്റെ ജനത്തെ സംരക്ഷിക്കുന്നു
അന്യനാട്ടുകാരിയായ ഒരു അനാഥയായിരുന്നെങ്കിലും അവൾ ഒരു രാജ്ഞിയായി.
പാഠം 66
എസ്ര ദൈവനിയമം പഠിപ്പിച്ചു
ഇസ്രായേല്യർ എസ്രയുടെ വാക്കുകൾ ശ്രദ്ധിച്ചശേഷം ദൈവത്തിനു പ്രത്യേകമായ ഒരു വാക്ക് കൊടുത്തു.
പാഠം 67
യരുശലേമിന്റെ മതിൽ
ശത്രുക്കൾ ആക്രമിക്കാൻ പദ്ധതിയിട്ടെന്നു നെഹമ്യ അറിയുന്നു. നെഹമ്യക്ക് പേടി തോന്നാതിരുന്നത് എന്തുകൊണ്ട്?
പാഠം 68
എലിസബത്തിന് ഒരു കുഞ്ഞ്!
കുഞ്ഞ് ജനിക്കുന്നതുവരെ സംസാരിക്കാനാകില്ലെന്ന് എലിസബത്തിന്റെ ഭർത്താവിനോടു പറഞ്ഞത് എന്തുകൊണ്ട്?
പാഠം 70
ദൈവദൂതന്മാർ യേശുവിന്റെ ജനനം അറിയിക്കുന്നു
അറിയിപ്പു കേട്ട ദൂതന്മാർ പെട്ടെന്നു പ്രതികരിച്ചു.
പാഠം 73
യോഹന്നാൻ വഴിയൊരുക്കുന്നു
യോഹന്നാൻ ഒരു പ്രവാചകനായി വളർന്നുവരുന്നു. മിശിഹയുടെ വരവിനെക്കുറിച്ച് യോഹന്നാൻ പഠിപ്പിക്കുന്നു. യോഹന്നാൻ പ്രസംഗിക്കുന്നതു കേട്ട് ആളുകൾ എന്തു ചെയ്യുന്നു?
പാഠം 74
യേശു മിശിഹയായിത്തീരുന്നു
യേശു ദൈവത്തിന്റെ കുഞ്ഞാടാണ് എന്നു പറഞ്ഞപ്പോൾ യോഹന്നാൻ എന്താണ് അർഥമാക്കിയത്?
പാഠം 75
പിശാച് യേശുവിനെ പരീക്ഷിക്കുന്നു
പിശാച് യേശുവിനെ മൂന്നു പ്രാവശ്യം പരീക്ഷിക്കുന്നു. ഏതൊക്കെയാണ് ആ മൂന്നു പ്രലോഭനങ്ങൾ? യേശു പക്ഷേ എന്തു ചെയ്തു?
പാഠം 76
യേശു ആലയം ശുദ്ധീകരിക്കുന്നു
യേശു ദേവാലയത്തിൽനിന്ന് മൃഗങ്ങളെ ഓടിക്കുകയും നാണയം മാറ്റിക്കൊടുക്കുന്നവരുടെ മേശ മറിച്ചിടുകയും ചെയ്യുന്നത് എന്തുകൊണ്ട്?
പാഠം 77
വെള്ളം കോരാൻ വന്ന സ്ത്രീ
യേശു തന്നോടു സംസാരിച്ചപ്പോൾ ഒരു ശമര്യക്കാരി അതിശയിച്ചുപോയി. എന്തുകൊണ്ട്? മറ്റാരോടും പറയാത്ത എന്താണ് യേശു ആ സ്ത്രീയോടു പറഞ്ഞത്?
പാഠം 78
യേശു ദൈവരാജ്യസന്ദേശം അറിയിക്കുന്നു
പിന്നീട് ശിഷ്യന്മാരായിത്തീർന്ന ചിലരെ യേശു ‘മനുഷ്യരെ പിടിക്കുന്നവരാകാൻ’ ക്ഷണിക്കുന്നു. തുടർന്ന് യേശു, സന്തോഷവാർത്തയുടെ സന്ദേശം പ്രസംഗിക്കാൻ 70 അനുഗാമികളെ പരിശീലിപ്പിക്കുന്നു.
പാഠം 79
യേശു പല അത്ഭുതങ്ങളും ചെയ്യുന്നു
യേശു പോകുന്നിടത്തൊക്കെ രോഗികൾ യേശുവിനെ തേടി ചെല്ലുന്നു. യേശു അവരെയെല്ലാം സുഖപ്പെടുത്തുന്നു. ഒരു ചെറിയ പെൺകുട്ടിയെ ജീവനിലേക്കു കൊണ്ടുവരുകപോലും ചെയ്യുന്നു.
പാഠം 80
യേശു 12 അപ്പോസ്തലന്മാരെ തിരഞ്ഞെടുക്കുന്നു
യേശു അവരെ എന്തിനാണു തിരഞ്ഞെടുക്കുന്നത്? നിങ്ങൾ അവരുടെ പേരുകൾ ഓർക്കുന്നുണ്ടോ?
പാഠം 82
പ്രാർഥിക്കേണ്ട വിധം യേശു പഠിപ്പിക്കുന്നു
ഏതു കാര്യങ്ങൾക്കുവേണ്ടി ചോദിച്ചുകൊണ്ടിരിക്കാനാണു യേശു ശിഷ്യന്മാരോടു പറയുന്നത്?
പാഠം 83
യേശു ആയിരങ്ങളുടെ വിശപ്പടക്കുന്നു
ഈ അത്ഭുതം യേശുവിനെയും യഹോവയെയും കുറിച്ച് നമ്മളെ എന്തു പഠിപ്പിക്കുന്നു?
പാഠം 84
യേശു വെള്ളത്തിനു മുകളിലൂടെ നടക്കുന്നു
ഈ അത്ഭുതം കാണുമ്പോൾ അപ്പോസ്തലന്മാർക്ക് എന്തു തോന്നുന്നെന്നു നിങ്ങൾക്ക് അറിയാമോ?
പാഠം 85
യേശു ശബത്തിൽ സുഖപ്പെടുത്തുന്നു
യേശുവിന്റെ പ്രവർത്തനത്തിൽ എല്ലാവരും സന്തുഷ്ടരല്ലാത്തത് എന്തുകൊണ്ട്?
പാഠം 86
യേശു ലാസറിനെ ഉയിർപ്പിക്കുന്നു
മറിയ കരയുന്നതു കാണുമ്പോൾ യേശുവും കരയുന്നു. പക്ഷേ അവരുടെ കരച്ചിൽ പെട്ടെന്നുതന്നെ സന്തോഷത്തിനു വഴിമാറുന്നു.
പാഠം 87
യേശുവിന്റെ അവസാനത്തെ അത്താഴം
യേശു അപ്പോസ്തലന്മാരോടൊപ്പം അവസാനത്തെ അത്താഴം കഴിക്കുമ്പോൾ പ്രധാനപ്പെട്ട ചില നിർദേശങ്ങൾ അവർക്കു കൊടുക്കുന്നു.
പാഠം 88
യേശു അറസ്റ്റ് ചെയ്യപ്പെടുന്നു
യേശുവിനെ അറസ്റ്റു ചെയ്യാൻ വന്ന ഒരു വലിയ ജനക്കൂട്ടത്തെയുംകൊണ്ട് യൂദാസ് ഈസ്കര്യോത്ത് ഗത്ത്ശെമന തോട്ടത്തിൽ എത്തുന്നു. അവരുടെ കൈയിൽ വാളുകളും വടികളും ഉണ്ടായിരുന്നു.
പാഠം 89
പത്രോസ് യേശുവിനെ തള്ളിപ്പറയുന്നു
കയ്യഫയുടെ വീടിന്റെ നടുമുറ്റത്തുവെച്ച് എന്തു നടക്കുന്നു? ആ വീടിന്റെ ഉള്ളിൽവെച്ച് യേശുവിന് എന്തു സംഭവിക്കുന്നു?
പാഠം 90
യേശു ഗൊൽഗോഥയിൽവെച്ച് മരിക്കുന്നു
യേശുവിനെ കൊല്ലാൻ പീലാത്തൊസ് ആജ്ഞാപിക്കുന്നത് എന്തുകൊണ്ട്?
പാഠം 91
യേശു ഉയിർപ്പിക്കപ്പെടുന്നു
യേശു കൊല്ലപ്പെട്ടതിനെ തുടർന്നുള്ള ദിവസങ്ങളിൽ അതിശയകരമായ എന്തെല്ലാം കാര്യങ്ങൾ സംഭവിക്കുന്നു?
പാഠം 92
യേശു മീൻപിടുത്തക്കാർക്കു പ്രത്യക്ഷനാകുന്നു
അവരുടെ ശ്രദ്ധ പിടിച്ചുപറ്റാൻ യേശു എന്തു ചെയ്യുന്നു?
പാഠം 93
യേശു സ്വർഗത്തിലേക്കു തിരികെ പോകുന്നു
അങ്ങനെ ചെയ്യുന്നതിനു മുമ്പ് യേശു ശിഷ്യന്മാർക്കു വളരെ പ്രധാനപ്പെട്ട ചില നിർദേശങ്ങൾ കൊടുക്കുന്നു.
പാഠം 94
ശിഷ്യന്മാർക്കു പരിശുദ്ധാത്മാവ് ലഭിക്കുന്നു
പരിശുദ്ധാത്മാവ് അവർക്ക് അത്ഭുതകരമായ എന്തു ശക്തിയാണു കൊടുക്കുന്നത്?
പാഠം 95
ഒന്നിനും അവരെ തടയാനായില്ല
യേശുവിനെ കൊന്ന മതനേതാക്കന്മാർ ഇപ്പോൾ ശിഷ്യന്മാരെയും മിണ്ടാതാക്കാൻ ശ്രമിക്കുന്നു. പക്ഷേ അവർക്കു കഴിയുന്നില്ല.
പാഠം 96
യേശു ശൗലിനെ തിരഞ്ഞെടുക്കുന്നു
ക്രിസ്ത്യാനികളുടെ നിഷ്ഠുരനായ ശത്രുവായിരുന്നു ശൗൽ. പക്ഷേ അതിനു മാറ്റം വരാൻപോകുകയാണ്.
പാഠം 97
കൊർന്നേല്യൊസിനു പരിശുദ്ധാത്മാവ് ലഭിക്കുന്നു
ഒരു ജൂതനല്ലാത്ത ഈ മനുഷ്യന്റെ വീട്ടിലേക്ക് ദൈവം പത്രോസിനെ അയച്ചത് എന്തിനാണ്?
പാഠം 98
ക്രിസ്ത്യാനിത്വം അനേകദേശങ്ങളിലേക്കു വ്യാപിക്കുന്നു
അപ്പോസ്തലനായ പൗലോസും മിഷനറി പങ്കാളികളും ദൂരദേശങ്ങളിൽ പ്രസംഗപ്രവർത്തനം ആരംഭിക്കുന്നു.
പാഠം 99
ഒരു ജയിലധികാരി സത്യം പഠിക്കുന്നു
ഈ കഥയിൽ ഭൂതവും ഭൂകമ്പവും വാളും ഉൾപ്പെട്ടിരിക്കുന്നത് എങ്ങനെ?
പാഠം 100
പൗലോസും തിമൊഥെയൊസും
വർഷങ്ങളോളം ആ രണ്ടു പേരും കൂട്ടുകാരെപ്പോലെ സഹദാസന്മാരായി ഒരുമിച്ച് പ്രവർത്തിച്ചു.
പാഠം 101
പൗലോസിനെ റോമിലേക്ക് അയയ്ക്കുന്നു
അപകടം നിറഞ്ഞതാണ് ഈ യാത്ര. പക്ഷേ അതൊന്നും അപ്പോസ്തലനെ പിന്നോട്ടു വലിക്കുന്നില്ല.
പാഠം 102
യോഹന്നാനുണ്ടായ വെളിപാട്
ഭാവിയെക്കുറിച്ചുള്ള ദർശനങ്ങളുടെ ഒരു പരമ്പര യേശു യോഹന്നാനു നൽകുന്നു.
പാഠം 103
“അങ്ങയുടെ രാജ്യം വരേണമേ”
ദൈവരാജ്യം ഭൂമിയിലെ ജീവിതത്തിനു മാറ്റം വരുത്തുന്നത് എങ്ങനെയെന്ന് യോഹന്നാനു കിട്ടിയ വെളിപാട് കാണിക്കുന്നു.