വിവരങ്ങള്‍ കാണിക്കുക

പാസ്റ്ററാ​ണെന്ന്‌ തെറ്റി​ദ്ധ​രി​ച്ചു

പാസ്റ്ററാ​ണെന്ന്‌ തെറ്റി​ദ്ധ​രി​ച്ചു

 ചിലി​യി​ലെ ഒരു സെമി​ത്തേ​രി​ക്കു പുറത്ത്‌ ഒസ്‌മാ​നും ഭാര്യ​യും അദ്ദേഹ​ത്തി​ന്റെ മകളും കാർട്ട്‌ ഉപയോ​ഗിച്ച്‌ പരസ്യ​സാ​ക്ഷീ​ക​രണം നടത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു. പെട്ടെന്ന്‌ വലിയ സംഗീ​ത​ത്തി​ന്റെ അകമ്പടി​യോ​ടെ ഒരു ശവസം​സ്‌കാര ശുശ്രൂ​ഷ​യ്‌ക്കാ​യി അനേകം ആളുകൾ ആ വഴി വന്നു. അവരിൽ ചിലർ ഒസ്‌മാ​നെ കണ്ടപ്പോൾ അവരുടെ പാസ്റ്ററാ​ണെന്നു തെറ്റി​ദ്ധ​രിച്ച്‌ ഒസ്‌മാ​ന്റെ അടുത്ത്‌ വന്ന്‌ കെട്ടി​പ്പി​ടി​ച്ചു. എന്നിട്ട്‌ “കൃത്യ​സ​മ​യ​ത്തു​തന്നെ വന്നതിന്‌ ഒരുപാട്‌ നന്ദി ഞങ്ങൾ പാസ്റ്ററി​നെ പ്രതീ​ക്ഷി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു” എന്ന്‌ ഒസ്‌മാ​നോ​ടു പറഞ്ഞു.

 തെറ്റി​ദ്ധാ​രണ മാറ്റാൻ ഒസ്‌മാൻ ശ്രമി​ച്ചെ​ങ്കി​ലും ആ ബഹളത്തി​നി​ട​യിൽ അവർക്കു കാര്യം ഒട്ടും പിടി​കി​ട്ടി​യില്ല. ആ കൂട്ടം സെമി​ത്തേ​രി​യി​ലേക്കു പോയി അൽപ്പസ​മയം കഴിഞ്ഞ​പ്പോൾ കുറച്ചു​പേർ തിരി​ച്ചു​വന്ന്‌ അദ്ദേഹ​ത്തോട്‌ ഇങ്ങനെ പറഞ്ഞു: “പാസ്റ്റർ ഞങ്ങൾ അങ്ങയ്‌ക്കു​വേണ്ടി കാത്തി​രി​ക്കു​ക​യാണ്‌.”

 ഒച്ചപ്പാ​ടും ബഹളവും ഒന്നു കുറഞ്ഞ​തി​നു​ശേ​ഷ​മാണ്‌ താൻ ആരാണ്‌ താൻ എന്തിനു​വേണ്ടി അവിടെ വന്നു എന്നൊക്കെ ഒസ്‌മാ​നു പറയാൻ കഴിഞ്ഞത്‌. പാസ്റ്റർ വരാത്ത​തു​കാ​രണം അവിടെ കൂടി​വ​ന്ന​വ​രൊ​ക്കെ വലിയ ദേഷ്യ​ത്തി​ലാ​യി. അവർ ഒസ്‌മാ​നോ​ടു ചോദി​ച്ചു: “ഇവിടെ കൂടി​വ​ന്നി​രി​ക്കു​ന്ന​വ​രോ​ടു ബൈബി​ളിൽനിന്ന്‌ എന്തെങ്കി​ലും ചില കാര്യങ്ങൾ സംസാ​രി​ക്കാ​മോ?” ഒസ്‌മാൻ അതു സമ്മതിച്ചു.

 കല്ലറയി​ലേ​ക്കു നടക്കുന്ന സമയത്ത്‌ മരിച്ച വ്യക്തി​യെ​ക്കു​റിച്ച്‌ ഏതാനും ചില കാര്യങ്ങൾ ഒസ്‌മാൻ അവരോ​ടു ചോദി​ച്ചു. അതോ​ടൊ​പ്പം അവിടെ കൂടി​വ​ന്നി​രി​ക്കു​ന്ന​വ​രോ​ടു സംസാ​രി​ക്കാൻ പറ്റുന്ന തിരു​വെ​ഴു​ത്തു​കൾ എന്തൊ​ക്കെ​യാണ്‌ എന്നതി​നെ​ക്കു​റി​ച്ചും ചിന്തിച്ചു. കല്ലറയ്‌ക്കൽ എത്തിയ​പ്പോൾ താൻ ഒരു യഹോ​വ​യു​ടെ സാക്ഷി​യാ​ണെ​ന്നും മറ്റുള്ള​വ​രോ​ടു സന്തോ​ഷ​വാർത്ത അറിയി​ക്കുന്ന ഒരു വേലയിൽ ഏർപ്പെ​ട്ടി​രി​ക്കു​ക​യാ​ണെ​ന്നും അദ്ദേഹം പറഞ്ഞു.

 വെളി​പാട്‌ 21:3, 4, യോഹ​ന്നാൻ 5:28, 29 എന്നീ വാക്യങ്ങൾ ഉപയോ​ഗി​ച്ചു​കൊണ്ട്‌ മനുഷ്യൻ മരിക്കാൻ ദൈവം ഉദ്ദേശി​ച്ചി​രു​ന്നില്ല എന്ന കാര്യം അദ്ദേഹം വിശദീ​ക​രി​ച്ചു. കൂടാതെ ദൈവം മരിച്ച​വരെ വീണ്ടും ഭൂമി​യി​ലേക്കു കൊണ്ടു​വ​രു​മെ​ന്നും അവർക്ക്‌ ഇവിടെ എന്നേക്കും ജീവി​ക്കാ​നുള്ള അവസരം ഉണ്ടായി​രി​ക്കു​മെ​ന്നും അദ്ദേഹം വിശദീ​ക​രി​ച്ചു. അദ്ദേഹം പ്രസം​ഗി​ച്ചു കഴിഞ്ഞ ഉടനെ പലരും അദ്ദേഹത്തെ സ്‌നേ​ഹ​ത്തോ​ടെ കെട്ടി​പ്പി​ടി​ച്ചു​കൊണ്ട്‌ “യഹോ​വ​യിൽ നിന്നുള്ള സന്തോ​ഷ​വാർത്ത​യു​ടെ ഈ സന്ദേശം” അറിയി​ച്ച​തി​നു നന്ദി അറിയി​ച്ചു. പിന്നെ അദ്ദേഹം കാർട്ടി​ന​ടു​ത്തേക്കു മടങ്ങി.

 സംസ്‌കാ​ര​ത്തി​നു ശേഷം ചിലർ കാർട്ടി​ന​ടുത്ത്‌ വന്ന്‌ ഒസ്‌മാ​നോ​ടും അദ്ദേഹ​ത്തി​ന്റെ കുടും​ബാം​ഗ​ങ്ങ​ളോ​ടും ബൈബി​ളി​നെ​ക്കു​റിച്ച്‌ ചില ചോദ്യ​ങ്ങൾ ചോദി​ച്ചു. അത്‌ ഒരു നീണ്ട സംഭാ​ഷ​ണ​ത്തി​ലേക്കു നയിച്ചു. സംഭാ​ഷ​ണ​ത്തി​നൊ​ടു​വിൽ അവർ കാർട്ടി​ലു​ണ്ടാ​യി​രുന്ന മിക്ക പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളും വാങ്ങി കൊണ്ടു​പോ​യി.