വിവരങ്ങള്‍ കാണിക്കുക

ഈസ്റ്ററി​നെ​ക്കു​റിച്ച്‌ ബൈബിൾ എന്തു പറയുന്നു?

ഈസ്റ്ററി​നെ​ക്കു​റിച്ച്‌ ബൈബിൾ എന്തു പറയുന്നു?

ബൈബി​ളി​ന്റെ ഉത്തരം

ഈസ്റ്റർ ബൈബി​ള​ധി​ഷ്‌ഠി​ത​മായ ഒരു ആഘോ​ഷ​മല്ല. നിങ്ങൾ അതിന്റെ ചരിത്രം ഒന്നു പരി​ശോ​ധി​ച്ചാൽ ഈസ്റ്റർ എന്ന ആഘോ​ഷ​ത്തി​ന്റെ പിന്നിൽ ശരിക്കും എന്താ​ണെ​ന്നു മനസ്സി​ലാ​കും. അതിന്റെ പാരമ്പ​ര്യം പണ്ടുകാ​ലത്ത്‌ വിളവു വർധി​പ്പി​ക്കാൻ നടത്തി​യി​രു​ന്ന ചടങ്ങു​മാ​യി ബന്ധപ്പെ​ട്ടി​രി​ക്കു​ന്നു. പിൻവ​രു​ന്ന കാര്യങ്ങൾ കാണുക.

  1. പേര്‌: ബ്രിട്ടാ​നി​ക്ക സർവവി​ജ്ഞാ​ന​കോ​ശം (ഇംഗ്ലീഷ്‌) പറയുന്നു: “ഈസ്റ്റർ എന്ന ഇംഗ്ലീഷ്‌ പേര്‌ എവി​ടെ​നിന്ന്‌ വന്നതാ​ണെ​ന്നു വ്യക്തമല്ല. ആംഗ്ലോ സാക്‌സൺ വിശ്വാ​സ​മ​നു​സ​രിച്ച്‌ വസന്തത്തി​ന്റെ ദേവത​യാ​യ ഈസ്‌ട്ര​യു​ടെ പേരിൽനി​ന്നാണ്‌ ഈസ്റ്റർ വന്നത്‌ എന്ന്‌ 8-ാം നൂറ്റാ​ണ്ടിൽ ജീവി​ച്ചി​രു​ന്ന ആംഗ്ലോ-സാക്‌സൺ പുരോ​ഹി​തൻ സംപൂ​ജ്യ​നാ​യ ബീഡ്‌ അനുമാ​നി​ച്ചു.” ഫലപു​ഷ്ടി​യു​ടെ ഫിനീ​ഷ്യൻ ദേവത​യാ​യ അസ്റ്റാർട്ടീയുടെ പേരിൽനി​ന്നാണ്‌ ഈസ്റ്റർ വന്നതെന്ന്‌ മറ്റു ചിലർ പറയുന്നു. ബാബി​ലോൺകാർ ഈ ദേവതയെ ഇഷ്‌തർ എന്നാണ്‌ വിളി​ക്കു​ന്നത്‌.

  2. മുയൽ: ഇത്‌ ഫലപു​ഷ്ടി​യു​ടെ പ്രതീ​ക​മാണ്‌. “യൂറോ​പ്പി​ലും മധ്യപൂർവ​ദേ​ശ​ത്തും വസന്തകാ​ലത്ത്‌ നടത്തുന്ന പുറജാ​തീ​യ ഉത്സവങ്ങ​ളി​ലെ ചടങ്ങു​ക​ളിൽനി​ന്നും പ്രതി​രൂ​പ​ങ്ങ​ളിൽനി​ന്നും വന്നതാണ്‌” ഈ പ്രതീകം.—ബ്രിട്ടാ​നി​ക്ക സർവവി​ജ്ഞാ​ന​കോ​ശം (ഇംഗ്ലീഷ്‌).

  3. മുട്ടകൾ: ഫങ്കി​ന്റെ​യും വോഗ്നൽസി​ന്റെ​യും, പുരാ​ണ​ക​ഥ​ക​ളു​ടെ​യും ഐതി​ഹ്യ​ങ്ങ​ളു​ടെ​യും ഇതിഹാ​സ​ങ്ങ​ളു​ടെ​യും പ്രമാ​ണ​നി​ഘ​ണ്ടു (ഇംഗ്ലീഷ്‌) പറയു​ന്ന​ത​നു​സ​രിച്ച്‌ ഈസ്റ്റർമു​യൽ കൊണ്ടു​വ​രു​ന്ന​താ​യി കരുത​പ്പെ​ടു​ന്ന ഈസ്റ്റർ മുട്ടകൾക്കു​വേ​ണ്ടി​യു​ള്ള തിരച്ചിൽ “വെറും ഒരു കുട്ടി​ക്ക​ളി​യല്ല, പകരം ഫലപു​ഷ്ടി​യു​മാ​യി ബന്ധപ്പെട്ട ഒരു ആചാര​ത്തി​ന്റെ ബാക്കി​പ​ത്ര​മാണ്‌.” അലങ്കരിച്ച ഈസ്റ്റർ മുട്ടകൾക്ക്‌, “സന്തോ​ഷ​വും ഐശ്വ​ര്യ​വും ആരോ​ഗ്യ​വും സംരക്ഷ​ണ​വും നൽകാ​നു​ള്ള മാന്ത്രി​ക​ശ​ക്തി​യുണ്ട്‌” എന്നു ചില സംസ്‌കാ​ര​ങ്ങ​ളിൽപ്പെട്ട ആളുകൾ വിശ്വ​സി​ക്കു​ന്നു.—പരമ്പരാ​ഗത ഉത്സവങ്ങൾ (ഇംഗ്ലീഷ്‌).

  4. ഈസ്റ്ററിനു ധരിക്കുന്ന പുത്തൻ വസ്‌ത്ര​ങ്ങൾ: “വസന്തത്തി​ന്റെ സ്‌കാൻഡ​നേ​വി​യൻ ദേവതയെ, അഥവാ ഈസ്‌ട്ര​യെ, പുതു​വ​സ്‌ത്ര​ങ്ങ​ളി​ല​ല്ലാ​തെ വണങ്ങു​ന്നത്‌ ഒരു അപമര്യാ​ദ​യാ​യും അതു​കൊ​ണ്ടു​ത​ന്നെ ഭാഗ്യ​ക്കേ​ടാ​യും ആണ്‌ കണക്കാ​ക്കി​യി​രു​ന്നത്‌.”—അന്ധവി​ശ്വാ​സ​ങ്ങ​ളു​ടെ ഭീമൻഗ്ര​ന്ഥം (ഇംഗ്ലീഷ്‌).

  5. സൂര്യോദയശുശ്രൂഷകൾ: “സൂര്യ​നെ​യും, വളരുന്ന എല്ലാ വസ്‌തു​ക്കൾക്കും പുതു​ജീ​വൻ നൽകാ​നു​ള്ള സൂര്യന്റെ മഹാശ​ക്തി​യെ​യും സ്വാഗതം ചെയ്യാ​നാ​യി വസന്തവി​ഷു​വ​ത്തിൽ നടത്തുന്ന” പണ്ടുകാ​ല​ത്തെ സൂര്യാ​രാ​ധ​ക​രു​ടെ ആചാര​ങ്ങ​ളു​മാ​യി ഇതിനു ബന്ധമുണ്ട്‌.—ആഘോ​ഷ​ങ്ങൾ—അമേരി​ക്കൻ വിശേ​ഷ​ദി​വ​സ​ങ്ങ​ളു​ടെ സമ്പൂർണ​ഗ്ര​ന്ഥം (ഇംഗ്ലീഷ്‌).

ദിവസ​ങ്ങ​ളെ​ക്കു​റി​ച്ചുള്ള അമേരി​ക്കൻ ഗ്രന്ഥം (ഇംഗ്ലീഷ്‌) ഈസ്റ്ററി​ന്റെ ഉത്ഭവ​ത്തെ​ക്കു​റിച്ച്‌ ഇങ്ങനെ പറയുന്നു: “തിരുസഭ അതിന്റെ ആരംഭ​ദ​ശ​യിൽ, പണ്ടുകാ​ല​ത്തെ പുറജാ​തീ​യ ആചാരങ്ങൾ കടമെ​ടുത്ത്‌ അവയ്‌ക്ക്‌ ഒരു ക്രിസ്‌തീ​യ പരി​വേ​ഷം നൽകി എന്നതിനു സംശയ​മി​ല്ല.”

ദൈവത്തെ അപ്രീ​തി​പ്പെ​ടു​ത്തു​ന്ന ആചാര​ങ്ങ​ളും പാരമ്പ​ര്യ​ങ്ങ​ളും പിന്തു​ടർന്നു​കൊണ്ട്‌ ദൈവത്തെ ആരാധി​ക്കു​ന്ന​തിന്‌ എതിരെ ബൈബിൾ മുന്നറി​യി​പ്പു തരുന്നു. (മർക്കോസ്‌ 7:6-8) 2 കൊരി​ന്ത്യർ 6:17 ഇങ്ങനെ പറയുന്നു: ‘“‘അവരിൽനിന്ന്‌ അകന്നു​മാ​റൂ, അശുദ്ധ​മാ​യ​തു തൊട​രുത്‌;’” . . . എന്ന്‌ യഹോവ പറയുന്നു.’ ഈസ്റ്റർ വ്യാജ​മ​ത​വു​മാ​യി ബന്ധമുള്ള ഒരു വിശേ​ഷ​ദി​വ​സ​മാണ്‌. ദൈവത്തെ സന്തോ​ഷി​പ്പി​ക്കാൻ ആഗ്രഹി​ക്കു​ന്ന​വർ അത്‌ ആഘോ​ഷി​ക്കി​ല്ല.