വിവരങ്ങള്‍ കാണിക്കുക

യഹോ​വ​യു​ടെ സാക്ഷികൾ ഈസ്റ്റർ ആഘോ​ഷി​ക്കാ​ത്തത്‌ എന്തു​കൊ​ണ്ടാണ്‌?

യഹോ​വ​യു​ടെ സാക്ഷികൾ ഈസ്റ്റർ ആഘോ​ഷി​ക്കാ​ത്തത്‌ എന്തു​കൊ​ണ്ടാണ്‌?

പൊതു​വി​ലു​ള്ള തെറ്റി​ദ്ധാ​ര​ണ​കൾ

മിഥ്യ: യഹോ​വ​യു​ടെ സാക്ഷികൾ ക്രിസ്‌ത്യാ​നി​കൾ അല്ലാത്ത​തു​കൊ​ണ്ടാണ്‌ അവർ ഈസ്റ്റർ ആഘോ​ഷി​ക്കാ​ത്തത്‌.

സത്യം: യേശു​ക്രി​സ്‌തു നമ്മുടെ രക്ഷകനാ​ണെന്ന്‌ ഞങ്ങൾ വിശ്വ​സി​ക്കു​ന്നു. “അവന്റെ കാൽച്ചു​വ​ടു​കൾ അടുത്തു പിന്തു​ട​രു​വാൻ” ഞങ്ങൾ പരമാ​വ​ധി ശ്രമി​ക്കു​ന്നു.—1 പത്രോസ്‌ 2:21; ലൂക്കോസ്‌ 2:11.

മിഥ്യ: യേശു ഉയിർപ്പി​ക്ക​പ്പെ​ട്ടെന്ന്‌ നിങ്ങൾ വിശ്വ​സി​ക്കു​ന്നി​ല്ല.

സത്യം: യേശു​വി​ന്റെ പുനരു​ത്ഥാ​ന​ത്തിൽ ഞങ്ങൾ വിശ്വ​സി​ക്കു​ന്നുണ്ട്‌. അത്‌ ക്രിസ്‌തീ​യ​വി​ശ്വാ​സ​ത്തി​ന്റെ കേന്ദ്ര​ബി​ന്ദു​വാ​ണെന്ന്‌ ഞങ്ങൾ വിശ്വ​സി​ക്കു​ന്നു. മാത്രമല്ല, ഞങ്ങളുടെ പ്രസം​ഗ​വേ​ല​യിൽ ഞങ്ങൾ എടുത്തു​പ​റ​യു​ന്ന​തും ആ വിശ്വാ​സ​മാണ്‌.—1 കൊരി​ന്ത്യർ 15:3, 4, 12-15.

മിഥ്യ: ഈസ്റ്റർ ആഘോ​ഷ​ത്തി​ന്റെ രസങ്ങ​ളെ​ല്ലാം നിങ്ങളു​ടെ കുട്ടി​കൾക്ക്‌ നഷ്ടപ്പെ​ടു​ക​യാ​ണെന്ന്‌ നിങ്ങൾക്ക്‌ ഒരു ചിന്തയു​മി​ല്ല.

സത്യം: ഞങ്ങൾ മക്കളെ വളരെ​യ​ധി​കം സ്‌നേ​ഹി​ക്കു​ന്നു. അവർക്കു പരിശീ​ല​നം നൽകി​യും അവരു​മൊത്ത്‌ സന്തോ​ഷ​വേ​ള​കൾ ആസ്വദി​ച്ചും ഞങ്ങളുടെ സമയവും ഊർജ​വും മടിയി​ല്ലാ​തെ അവർക്കാ​യി ചെലവി​ടു​ന്നു.—തീത്തൊസ്‌ 2:4.

യഹോ​വ​യു​ടെ സാക്ഷികൾ ഈസ്റ്റർ ആഘോ​ഷി​ക്കാ​ത്തത്‌ എന്തു​കൊ​ണ്ടാണ്‌?

  • ഈസ്റ്റർ ആഘോഷം ബൈബി​ളിൽ അടിസ്ഥാ​ന​പ്പെ​ട്ടു​ള്ള​തല്ല.

  • തന്റെ മരണത്തി​ന്റെ ഓർമ ആചരി​ക്കാ​നാണ്‌ യേശു കല്‌പി​ച്ചത്‌, അല്ലാതെ പുനരു​ത്ഥാ​ന​ത്തി​ന്റെ ഓർമ ആഘോ​ഷി​ക്കാ​നല്ല. എല്ലാവർഷ​വും ഞങ്ങൾ യേശു​വി​ന്റെ മരണത്തി​ന്റെ ഓർമ ആചരി​ക്കു​ന്നുണ്ട്‌. ബൈബി​ള​നു​സ​രി​ച്ചു​ള്ള ചാന്ദ്ര​മാ​സ കലണ്ടർപ്ര​കാ​ര​മാണ്‌ ഇത്‌ ആചരി​ക്കു​ന്നത്‌.—ലൂക്കോസ്‌ 22:19, 20.

  • ഈസ്റ്റർ ആചാര​ങ്ങ​ളു​ടെ ഉത്ഭവം പുരാ​ത​ന​കാ​ല​ത്തെ ഫലപുഷ്ടി ആചാര​ങ്ങ​ളിൽനി​ന്നാ​ണെന്ന്‌ ഞങ്ങൾ മനസ്സി​ലാ​ക്കു​ന്നു. അതു​കൊ​ണ്ടു​ത​ന്നെ അത്‌ ദൈവ​ത്തിന്‌ സ്വീകാ​ര്യ​മല്ല. ദൈവം “തീക്ഷ്‌ണ​ത​യു​ള്ള ദൈവ”മാണെന്ന്‌ ബൈബിൾ പറയുന്നു. അതായത്‌, സമ്പൂർണ​ഭ​ക്തി ആവശ്യ​പ്പെ​ടു​ന്ന ദൈവം! താൻ അംഗീ​ക​രി​ക്കാ​ത്ത ആചാരങ്ങൾ ആരാധ​ന​യിൽ ഉൾപ്പെ​ടു​ത്തു​ന്നത്‌ അവന്‌ അനിഷ്ട​വും വെറു​പ്പും ആണ്‌.—പുറപ്പാ​ടു 20:5; 1 രാജാ​ക്ക​ന്മാർ 18:21.

ഈസ്റ്റർ ആഘോ​ഷ​ങ്ങ​ളിൽനിന്ന്‌ വിട്ടു നിൽക്ക​ണ​മെ​ന്നു​ള്ള ഞങ്ങളുടെ തീരു​മാ​നം ബൈബി​ളി​നെ അടിസ്ഥാ​ന​പ്പെ​ടു​ത്തി​യു​ള്ള​താണ്‌. മനുഷ്യ​രു​ടെ പാരമ്പ​ര്യ​ങ്ങൾ കണ്ണുമ​ട​ച്ചു പിന്തു​ട​രാ​തെ “ജ്ഞാനവും വകതി​രി​വും കാത്തു​കൊൾക” എന്ന്‌ ബൈബിൾ നമ്മളോ​ടെ​ല്ലാ​വ​രോ​ടും പറയുന്നു. (സദൃശ​വാ​ക്യ​ങ്ങൾ 3:21; മത്തായി 15:3) ഈസ്റ്ററി​നെ​ക്കു​റിച്ച്‌ ഞങ്ങളുടെ കാഴ്‌ച​പ്പാട്‌ ചോദി​ക്കു​ന്ന​വ​രോട്‌ ഞങ്ങളുടെ നിലപാട്‌ ഞങ്ങൾ വിശദീ​ക​രി​ച്ചു​കൊ​ടു​ക്കും. എന്നാൽ ഇക്കാര്യ​ത്തിൽ തീരു​മാ​ന​മെ​ടു​ക്കാ​നുള്ള ഓരോ വ്യക്തി​യു​ടെ​യും സ്വാത​ന്ത്ര്യം ഞങ്ങൾ മാനി​ക്കു​ന്നു.—1 പത്രോസ്‌ 3:15.