വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

ദൈവ​ത്തി​ന്റെ അദൃശ്യ​ഗു​ണങ്ങൾ നിങ്ങൾക്കു കാണാ​നാ​കു​ന്നു​ണ്ടോ?

ദൈവ​ത്തി​ന്റെ അദൃശ്യ​ഗു​ണങ്ങൾ നിങ്ങൾക്കു കാണാ​നാ​കു​ന്നു​ണ്ടോ?

നിറങ്ങൾ ചാരുത ചാർത്തുന്ന പുഷ്‌പങ്ങൾ, നക്ഷത്ര​നി​ബി​ഡ​മായ ആകാശം, ആർത്തി​ര​മ്പുന്ന ഒരു വെള്ളച്ചാ​ട്ടം ഇവയി​ലെ​ല്ലാം സ്രഷ്ടാ​വി​ന്റെ കരവി​രുത്‌ നിങ്ങൾക്കു കാണാ​നാ​കു​ന്നു​ണ്ടോ? നമുക്കു ചുറ്റു​മുള്ള സൃഷ്ടികൾ യഹോ​വ​യു​ടെ അദൃശ്യ​ഗു​ണങ്ങൾ വ്യക്തമാ​യും എടുത്തു​കാ​ണി​ക്കു​ന്നു. (റോമ 1:20) ഒരു നിമിഷം നിന്ന്‌, ചുറ്റും കാണുന്ന കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ നമ്മൾ ചിന്തി​ക്കു​ന്നെ​ങ്കിൽ ദൈവ​ത്തി​ന്റെ ശക്തി, സ്‌നേഹം, ജ്ഞാനം, നീതി, ഉദാരത തുടങ്ങിയ ഗുണങ്ങ​ളെ​ക്കു​റിച്ച്‌ നമുക്കു മനസ്സി​ലാ​ക്കാൻ കഴിയും.—സങ്ക 104:24.

ഓരോ ദിവസ​വും നിങ്ങളു​ടെ കണ്ണിൽപ്പെ​ടുന്ന യഹോ​വ​യു​ടെ ചില സൃഷ്ടികൾ എന്തെല്ലാ​മാണ്‌? നിങ്ങൾ ഒരു നഗരത്തി​ലാ​ണു താമസി​ക്കു​ന്ന​തെ​ങ്കിൽപ്പോ​ലും പക്ഷിക​ളെ​യും മരങ്ങ​ളെ​യും ഒക്കെ നിങ്ങൾക്കു കാണാൻ കഴി​ഞ്ഞേ​ക്കും. യഹോ​വ​യു​ടെ സൃഷ്ടി​കളെ അടുത്ത്‌ നിരീ​ക്ഷി​ക്കു​ന്നത്‌ ഉത്‌കണ്‌ഠ കുറയ്‌ക്കാ​നും നമ്മുടെ പ്രശ്‌ന​ങ്ങ​ളെ​ക്കാൾ പ്രധാ​ന​പ്പെട്ട കാര്യ​ങ്ങ​ളു​ണ്ടെന്നു കാണാ​നും സഹായി​ക്കും. അതു​പോ​ലെ നിത്യ​ത​യി​ലു​ട​നീ​ളം നമുക്കാ​യി കരുതാ​നുള്ള യഹോ​വ​യു​ടെ പ്രാപ്‌തി​യിൽ വിശ്വാ​സം വർധി​ക്കു​ക​യും ചെയ്യും. (മത്ത 6:25-32) നിങ്ങൾക്കു കുട്ടി​ക​ളു​ണ്ടെ​ങ്കിൽ, യഹോ​വ​യു​ടെ അനുപ​മ​മായ ഗുണങ്ങ​ളെ​ക്കു​റിച്ച്‌ മനസ്സി​ലാ​ക്കാൻ അവരെ സഹായി​ക്കുക. ചുറ്റു​മുള്ള സൃഷ്ടി​കളെ വിലമ​തി​ക്കാൻ പഠിക്കു​ന്ന​ത​നു​സ​രിച്ച്‌ സ്രഷ്ടാ​വി​നോ​ടു നമ്മൾ കൂടു​തൽക്കൂ​ടു​തൽ അടുക്കും.—സങ്ക 8:3, 4.

സൃഷ്ടിയിലെ അത്ഭുതങ്ങൾ ദൈവ​ത്തി​ന്റെ മഹത്ത്വം വിളി​ച്ചോ​തു​ന്നു—വെളി​ച്ച​വും നിറങ്ങ​ളും എന്ന വീഡി​യോ പ്ലേ ചെയ്യുക. എന്നിട്ട്‌ പിൻവ​രുന്ന ചോദ്യ​ങ്ങൾക്ക്‌ ഉത്തരം പറയുക:

  • നമുക്ക്‌ എങ്ങനെയാണു വ്യത്യസ്‌തനിറങ്ങൾ കാണാൻ കഴിയുന്നത്‌?

  • പല കോണു​ക​ളിൽനിന്ന്‌ നോക്കു​മ്പോൾ ഒരു പ്രതല​ത്തി​ന്റെ നിറം വ്യത്യാ​സ​പ്പെ​ട്ടു​കാ​ണു​ന്നത്‌ എന്തു​കൊണ്ട്‌?

  • ആകാശ​ത്തിൽ നമ്മൾ വ്യത്യ​സ്‌ത​നി​റങ്ങൾ കാണു​ന്നത്‌ എന്തു​കൊണ്ട്‌?

  • നിങ്ങളു​ടെ വീടിന്‌ ചുറ്റു​മുള്ള സൃഷ്ടി​ക​ളിൽ ഉജ്ജ്വല​മായ എന്തൊക്കെ നിറങ്ങ​ളാ​ണു നിങ്ങൾ കാണു​ന്നത്‌?

  • പ്രകൃ​തി​യെ അടുത്ത്‌ നിരീ​ക്ഷി​ക്കാൻ നമ്മൾ സമയ​മെ​ടു​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

വെളിച്ചവും നിറങ്ങളും യഹോവയുടെ ഗുണങ്ങളെക്കുറിച്ച്‌ എന്താണു പഠിപ്പി​ക്കു​ന്നത്‌?