വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ക്രിസ്‌ത്യാനികളായി ജീവിക്കാം

ഇനി ഉത്‌കണ്‌ഠപ്പെടരുത്‌

ഇനി ഉത്‌കണ്‌ഠപ്പെടരുത്‌

ഗിരി​പ്ര​ഭാ​ഷ​ണ​ത്തിൽ യേശു ഇങ്ങനെ പറഞ്ഞു: ‘ജീവ​നെ​ക്കു​റിച്ച് ഇനി ഉത്‌ക​ണ്‌ഠ​പ്പെ​ട​രുത്‌.’ (മത്ത 6:25) സാത്താന്‍റെ ലോക​ത്തിൽ ജീവിക്കുമ്പോൾ അപൂർണമനുഷ്യർക്ക് ഇടയ്‌ക്കൊ​ക്കെ ഉത്‌കണ്‌ഠ തോന്നു​ന്നതു സ്വാഭാ​വി​ക​മാണ്‌. എങ്കിലും അമിത​മായ ഉത്‌കണ്‌ഠ ഒഴിവാ​ക്കാൻ യേശു അനുഗാ​മി​കളെ പഠിപ്പി​ച്ചു. (സങ്ക 13:2) എന്തു​കൊണ്ട്? കാരണം അനാവ​ശ്യ​മായ ഉത്‌ക​ണ്‌ഠ​യ്‌ക്ക്, അത്‌ അനുദിന ആവശ്യ​ങ്ങൾക്കു​വേ​ണ്ടി​യാ​ണെ​ങ്കിൽപ്പോ​ലും നമ്മുടെ ശ്രദ്ധ പതറി​ക്കാൻ കഴിയും, ദൈവ​രാ​ജ്യം ഒന്നാമതു വെക്കു​ന്നതു ബുദ്ധി​മു​ട്ടാ​ക്കും. (മത്ത 6:33) യേശു തുടർന്ന് പറഞ്ഞ കാര്യങ്ങൾ അനാവ​ശ്യ​മാ​യി വേവലാ​തി​പ്പെ​ടു​ന്നതു നിറു​ത്താൻ നമ്മളെ സഹായി​ക്കും.

  • മത്ത 6:26—പക്ഷികളെ അടുത്ത്‌ നിരീ​ക്ഷി​ച്ചാൽ നമുക്ക് എന്തു മനസ്സി​ലാ​ക്കാ​നാ​കും? (w16.07 9-10 ¶11-13)

  • മത്ത 6:27—അനാവ​ശ്യ​മാ​യി ഉത്‌ക​ണ്‌ഠ​പ്പെ​ടു​ന്നതു സമയവും ഊർജ​വും നഷ്ടപ്പെ​ടു​ത്തു​മെന്നു പറയു​ന്നത്‌ എന്തു​കൊണ്ട്? (w05 11/1 22 ¶5)

  • മത്ത 6:28-30—പറമ്പിലെ ലില്ലികൾ നമ്മളെ എന്താണു പഠിപ്പി​ക്കു​ന്നത്‌? (w16.07 10-11 ¶15-16)

  • മത്ത 6:31, 32—ക്രിസ്‌ത്യാ​നി​കൾ ജനതക​ളിൽനിന്ന് ഏതൊക്കെ വിധങ്ങ​ളി​ലാ​ണു വ്യത്യ​സ്‌ത​രാ​യി​രി​ക്കു​ന്നത്‌? (w16.07 11 ¶17)

ഉത്‌ക​ണ്‌ഠ​പ്പെ​ടു​ന്നതു നിറുത്താൻ ഞാൻ എന്താണ്‌ ചെയ്യേണ്ടത്‌?