വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഗീതം 105

“ദൈവം സ്‌നേ​ഹ​മാണ്‌”

“ദൈവം സ്‌നേ​ഹ​മാണ്‌”

(1 യോഹ​ന്നാൻ 4:7, 8)

  1. 1. പോകാം സ്‌നേ​ഹ​മാർഗേ നമ്മൾ

    യാഹാം ദൈവം സ്‌നേഹം താൻ.

    എന്നും സ്‌നേ​ഹി​ക്കാം യാഹിന്നെ,

    അയൽക്കാ​രെ​ല്ലാ​രെ​യും.

    സ്‌നേ​ഹ​ചെ​യ്‌തി​യാൽ നിറയ്‌ക്കാം

    ജീവനാ​ളു​കൾ നമ്മൾ.

    ക്രിസ്‌തു​തു​ല്യ​സ്‌നേഹം നമ്മെ

    എന്നും കാത്തു​ര​ക്ഷി​ക്കും.

  2. 2. നൻമ ഏറെ ചെയ്‌വാൻ എന്നും

    സ്‌നേഹം പ്രേര​ക​മ​ല്ലോ.

    വീഴു​മ്പോൾ എഴു​ന്നേ​റ്റി​ടാൻ,

    ദൈവ​സ്‌നേ​ഹം താങ്ങല്ലോ.

    ദോഷങ്ങൾ സഹിക്കും സ്‌നേഹം

    ഈർഷ്യ തോന്നി​ടാ​തെ​ന്നും.

    സ്‌നേ​ഹ​ത്തിൽ മുതിർന്നി​ടാം നാം

    പ്രാപി​ക്കാം അനു​ഗ്രഹം.

  3. 3. നമ്മിൽ ദ്വേഷം കൂടു​കൂ​ട്ടിൽ

    നീക്കാം വൈകി​ടാ​തെ നാം.

    ദൈവത്തെ, അയൽക്കാ​രെ​യും

    സ്‌നേഹം നൽകി മാനി​പ്പാൻ,

    ദൈവ​ത്തിൻ സഹായ​ത്താൽ നാം

    സ്‌നേ​ഹ​ത്തിൽ വളർന്നി​ടാം.

    യാഹാം സ്‌നേ​ഹ​ദീ​പം നമ്മെ,

    കാക്കും സ്‌നേ​ഹ​മാർഗ​ത്തിൽ.