കൊരി​ന്തി​ലു​ള്ള​വർക്ക്‌ എഴുതിയ ഒന്നാമത്തെ കത്ത്‌ 12:1-31

12  സഹോ​ദ​ര​ങ്ങളേ, ആത്മീയ​മായ കഴിവുകളെക്കുറിച്ച്‌*+ നിങ്ങൾ അറിവി​ല്ലാ​ത്ത​വ​രാ​യി​രി​ക്കാൻ ഞാൻ ആഗ്രഹി​ക്കു​ന്നില്ല.  വിശ്വാസികളാകുന്നതിനു മുമ്പ്‌* നിങ്ങൾ വശീക​രി​ക്കപ്പെട്ട്‌ ഊമവിഗ്രഹങ്ങളുടെ+ അടു​ത്തേക്കു വഴി​തെ​റ്റിപ്പോ​യി​രുന്നെ​ന്നും അവർ നയിക്കു​ന്നി​ടത്തേക്കെ​ല്ലാം നിങ്ങൾ പോകാ​റു​ണ്ടാ​യി​രുന്നെ​ന്നും നിങ്ങൾക്ക്‌ അറിയാ​മ​ല്ലോ.  എന്നാൽ ഇപ്പോൾ നിങ്ങൾ ഇതു മനസ്സി​ലാ​ക്ക​ണമെന്നു ഞാൻ ആഗ്രഹി​ക്കു​ന്നു: ദൈവാ​ത്മാ​വി​നാൽ സംസാ​രി​ക്കു​ന്നവർ ആരും, “യേശു ശപിക്കപ്പെ​ട്ടവൻ” എന്നു പറയില്ല. പരിശു​ദ്ധാ​ത്മാ​വി​നാ​ല​ല്ലാ​തെ ആർക്കും, “യേശു കർത്താ​വാണ്‌” എന്നു പറയാ​നും സാധ്യമല്ല.+  കഴിവുകൾ* പലവി​ധ​മുണ്ട്‌. എന്നാൽ ദൈവാ​ത്മാവ്‌ ഒന്നുതന്നെ​യാണ്‌.+  ശുശ്രൂഷകൾ പലവി​ധ​മുണ്ട്‌.+ എന്നാൽ കർത്താവ്‌ ഒന്നുതന്നെ​യാണ്‌.  പ്രവർത്തനങ്ങൾ പലവി​ധ​മുണ്ട്‌. എങ്കിലും അതെല്ലാം എല്ലാവ​രി​ലും നടത്തു​ന്നത്‌ ഒരേ ദൈവം​തന്നെ​യാണ്‌.+  ഓരോരുത്തരിലും ദൈവാ​ത്മാവ്‌ വെളിപ്പെ​ടു​ന്നത്‌ എല്ലാവ​രുടെ​യും പ്രയോ​ജ​ന​ത്തി​നുവേ​ണ്ടി​യാണ്‌.+  ഒരാൾക്ക്‌ ആത്മാവി​ന്റെ പ്രവർത്ത​ന​ത്താൽ ജ്ഞാന​ത്തോ​ടെ സംസാ​രി​ക്കാ​നുള്ള കഴിവ്‌* കിട്ടുന്നു. മറ്റൊ​രാൾക്ക്‌ അതേ ആത്മാവി​നാൽ അറി​വോ​ടെ സംസാ​രി​ക്കാ​നുള്ള കഴിവ്‌ കിട്ടുന്നു.  ഇനി, വേറൊ​രാൾക്ക്‌ അതേ ആത്മാവി​നാൽ വിശ്വാ​സം.+ മറ്റൊ​രാൾക്ക്‌ അതേ ആത്മാവി​നാൽ രോഗം മാറ്റാ​നുള്ള കഴിവ്‌.*+ 10  ഒരാൾക്ക്‌ അത്ഭുതപ്ര​വൃ​ത്തി​കൾ.+ മറ്റൊ​രാൾക്കു പ്രവചനം. വേറൊ​രാൾക്ക്‌ അരുള​പ്പാ​ടു​കൾ വിവേ​ചി​ച്ച​റി​യാ​നുള്ള പ്രാപ്‌തി.+ ഇനി​യൊ​രാൾക്കു പലവിധ ഭാഷകൾ.+ മറ്റൊ​രാൾക്കു ഭാഷക​ളു​ടെ വ്യാഖ്യാ​നം.+ 11  എന്നാൽ ഇവയെ​ല്ലാം ഒരേ ആത്മാവി​ന്റെ പ്രവർത്ത​ന​ങ്ങ​ളാണ്‌. അത്‌ ആഗ്രഹി​ക്കു​ന്ന​തുപോ​ലെ, ഓരോ​രു​ത്തർക്കും ഓരോ പ്രാപ്‌തി നൽകുന്നു. 12  ശരീരം ഒന്നാ​ണെ​ങ്കി​ലും അതിനു പല അവയവ​ങ്ങ​ളുണ്ട്‌.+ അവയവങ്ങൾ പലതുണ്ടെ​ങ്കി​ലും അവയെ​ല്ലാം ചേർന്ന്‌ ഒരൊറ്റ ശരീര​മാ​യി​രി​ക്കു​ന്ന​തുപോലെ​യാ​ണു ക്രിസ്‌തു​വും. 13  കാരണം ജൂതന്മാരെ​ന്നോ ഗ്രീക്കു​കാരെ​ന്നോ അടിമ​കളെ​ന്നോ സ്വത​ന്ത്രരെ​ന്നോ വ്യത്യാ​സ​മി​ല്ലാ​തെ നമ്മളെ​ല്ലാ​വ​രും ഒരേ ആത്മാവി​നാൽ ഒരു ശരീര​മാ​കാൻ സ്‌നാ​നമേ​റ്റ​വ​രാണ്‌; നമു​ക്കെ​ല്ലാം ഒരേ ആത്മാവിനെ​യാ​ണു കിട്ടി​യത്‌.* 14  ശരീരം എന്നത്‌ ഒരൊറ്റ അവയവമല്ല, പല അവയവങ്ങൾ ചേർന്ന​താണ്‌.+ 15  “ഞാൻ കൈ അല്ലാത്ത​തുകൊണ്ട്‌ ശരീര​ത്തി​ന്റെ ഭാഗമല്ല” എന്നു കാൽ പറഞ്ഞാൽ അതു ശരീര​ത്തി​ന്റെ ഭാഗമ​ല്ലെന്നു വരുമോ? 16  “ഞാൻ കണ്ണ്‌ അല്ലാത്ത​തുകൊണ്ട്‌ ശരീര​ത്തി​ന്റെ ഭാഗമല്ല” എന്നു ചെവി പറഞ്ഞാൽ അതു ശരീര​ത്തി​ന്റെ ഭാഗമ​ല്ലെന്നു വരുമോ? 17  മുഴുശരീരവും ഒരു കണ്ണാ​ണെ​ങ്കിൽ കേൾക്കു​ന്നത്‌ എങ്ങനെ? മുഴു​ശ​രീ​ര​വും ഒരു ചെവി​യാണെ​ങ്കിൽ എങ്ങനെ മണം അറിയാൻ പറ്റും? 18  എന്നാൽ ദൈവം തന്റെ ഇഷ്ടാനു​സ​രണം ഓരോ അവയവത്തെ​യും ശരീര​ത്തിൽ ക്രമീ​ക​രി​ച്ചി​രി​ക്കു​ന്നു. 19  അവയെല്ലാം ഒരേ അവയവ​മാണെ​ങ്കിൽ അതു ശരീര​മാ​കു​ന്നത്‌ എങ്ങനെ​യാണ്‌? 20  എന്നാൽ അവയവങ്ങൾ പലതാണെ​ങ്കി​ലും ശരീരം ഒന്നുതന്നെ. 21  കണ്ണിനു കൈ​യോട്‌, “എനിക്കു നിന്നെ ആവശ്യ​മില്ല” എന്നു പറയാ​നാ​കില്ല. തലയ്‌ക്കു കാലിനോ​ടും, “എനിക്കു നിന്നെ ആവശ്യ​മില്ല” എന്നു പറയാ​നാ​കില്ല. 22  വാസ്‌തവത്തിൽ, ദുർബ​ലമെന്നു നമ്മൾ കരുതുന്ന അവയവങ്ങൾ ഒഴിച്ചു​കൂ​ടാ​നാ​വാ​ത്ത​വ​യാണ്‌. 23  മാനം കുറഞ്ഞ​തെന്നു കരുതുന്ന അവയവ​ങ്ങളെ നമ്മൾ ഏറെ മാനം അണിയി​ക്കു​ന്നു.+ അങ്ങനെ, അഴകു കുറഞ്ഞ​വ​യ്‌ക്ക്‌ അധികം അഴകു കൈവ​രു​ന്നു. 24  എന്നാൽ അഴകുള്ള അവയവ​ങ്ങൾക്ക്‌ അലങ്കാ​ര​ത്തി​ന്റെ ആവശ്യ​മില്ല. മാനം കുറവു​ള്ള​തി​നെ അധികം മാനം അണിയി​ച്ചാ​ണു ദൈവം ശരീരത്തെ രൂപ​പ്പെ​ടു​ത്തി​യത്‌. 25  ശരീരത്തിൽ ഭിന്നി​പ്പു​ണ്ടാ​കാ​തെ അവയവങ്ങൾ അന്യോ​ന്യം പരിഗണന കാണി​ക്കാൻവേ​ണ്ടി​യാ​ണു ദൈവം അങ്ങനെ ചെയ്‌തത്‌.+ 26  ഒരു അവയവം കഷ്ടപ്പെ​ടുമ്പോൾ മറ്റുള്ള​വയെ​ല്ലാം അതി​നോടൊ​പ്പം കഷ്ടപ്പെ​ടു​ന്നു.+ ഒരു അവയവ​ത്തി​നു ബഹുമാ​നം കിട്ടു​മ്പോൾ മറ്റുള്ള​വയെ​ല്ലാം അതി​നോടൊ​പ്പം സന്തോ​ഷി​ക്കു​ന്നു.+ 27  നിങ്ങൾ ക്രിസ്‌തു​വി​ന്റെ ശരീരവും+ നിങ്ങൾ ഓരോ​രു​ത്ത​രും അതിലെ ഓരോ അവയവ​വും ആണ്‌.+ 28  ദൈവം ഒന്നാമത്‌ അപ്പോസ്‌തലന്മാരെയും+ രണ്ടാമതു പ്രവാചകന്മാരെയും+ മൂന്നാ​മത്‌ അധ്യാപകരെയും+ കൂടാതെ അത്ഭുതങ്ങൾ ചെയ്യു​ന്നവർ,+ രോഗം മാറ്റാൻ കഴിവു​ള്ളവർ,*+ സഹായം ചെയ്യു​ന്നവർ, നേതൃ​ത്വ​പാ​ട​വ​മു​ള്ളവർ,+ അന്യഭാ​ഷകൾ സംസാരിക്കുന്നവർ+ എന്നിവരെ​യും സഭയിൽ അതാതു സ്ഥാനങ്ങ​ളിൽ നിയമി​ച്ചി​രി​ക്കു​ന്നു. 29  എല്ലാവരും അപ്പോ​സ്‌ത​ല​ന്മാ​രാ​ണോ? എല്ലാവ​രും പ്രവാ​ച​ക​ന്മാ​രാ​ണോ? എല്ലാവ​രും അധ്യാ​പ​ക​രാ​ണോ? എല്ലാവ​രും അത്ഭുതങ്ങൾ ചെയ്യു​ന്ന​വ​രാ​ണോ? 30  എല്ലാവർക്കും രോഗം മാറ്റാൻ കഴിവു​ണ്ടോ? എല്ലാവ​രും അന്യഭാ​ഷ​ക​ളിൽ സംസാ​രി​ക്കു​ന്നു​ണ്ടോ?+ എല്ലാവ​രും വ്യാഖ്യാ​നി​ക്കു​ന്ന​വ​രാ​ണോ?*+ 31  ശ്രേഷ്‌ഠമായ കഴിവു​കൾക്കുവേണ്ടി പരി​ശ്ര​മി​ച്ചുകൊ​ണ്ടി​രി​ക്കുക.*+ എന്നാൽ അതിലും ശ്രേഷ്‌ഠ​മായ ഒരു മാർഗ​മുണ്ട്‌. അതു ഞാൻ നിങ്ങൾക്കു കാണി​ച്ചു​ത​രാം.+

അടിക്കുറിപ്പുകള്‍

അഥവാ “വരങ്ങ​ളെ​ക്കു​റി​ച്ച്‌.”
അക്ഷ. “ജനതക​ളിൽപ്പെ​ട്ട​വ​രാ​യി​രു​ന്ന​പ്പോൾ.”
അഥവാ “വരങ്ങൾ.”
അഥവാ “ജ്ഞാനത്തി​ന്റെ സന്ദേശം.”
അഥവാ “രോഗ​ശാ​ന്തി​വരം.”
അക്ഷ. “നമ്മളെ​ല്ലാം ഒരേ ആത്മാവി​നെ​യാ​ണു കുടി​ച്ചത്‌.”
അഥവാ “രോഗ​ശാ​ന്തി​വ​ര​മു​ള്ളവർ.”
അഥവാ “പരിഭാ​ഷ​ക​രാ​ണോ?”
അഥവാ “ഉത്സാഹ​ത്തോ​ടെ തേടി​ക്കൊ​ണ്ടി​രി​ക്കുക.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം