മർക്കൊസ്‌ എഴുതിയത്‌ 12:1-44

12  പിന്നെ യേശു അവരോടു ദൃഷ്ടാന്തങ്ങൾ ഉപയോഗിച്ച്‌ സംസാരിക്കാൻതുടങ്ങി: “ഒരാൾ ഒരു മുന്തിരിത്തോട്ടം നട്ടുപിടിപ്പിച്ചു.+ അതിനു ചുറ്റും വേലി കെട്ടി. ഒരു മുന്തിരിച്ചക്കു സ്ഥാപിച്ച്‌ വീഞ്ഞുസംഭരണി കുഴിച്ചുണ്ടാക്കി. ഒരു കാവൽഗോപുരവും പണിതു.+ എന്നിട്ട്‌ അതു കൃഷി ചെയ്യാൻ പാട്ടത്തിനു കൊടുത്തിട്ട്‌ വിദേശത്തേക്കു പോയി.+  വിളവെടുപ്പിനു സമയമായപ്പോൾ തോട്ടത്തിലെ മുന്തിരിപ്പഴങ്ങളുടെ ഓഹരി വാങ്ങാൻ അദ്ദേഹം ഒരു അടിമയെ ആ കൃഷിക്കാരുടെ അടുത്തേക്ക്‌ അയച്ചു.  എന്നാൽ അവർ അയാളെ പിടിച്ച്‌ തല്ലി വെറുങ്കൈയോടെ തിരിച്ചയച്ചു.  വീണ്ടും അദ്ദേഹം മറ്റൊരു അടിമയെ അവരുടെ അടുത്തേക്ക്‌ അയച്ചു. അവർ അയാളുടെ തലയ്‌ക്ക്‌ അടിച്ച്‌ പരിക്കേൽപ്പിക്കുകയും അപമാനിക്കുകയും ചെയ്‌തു.+  അദ്ദേഹം മറ്റൊരാളെയും അയച്ചു. അവർ അയാളെ കൊന്നുകളഞ്ഞു. മറ്റു പലരെയും അദ്ദേഹം അയച്ചു. ചിലരെ അവർ തല്ലുകയും ചിലരെ കൊല്ലുകയും ചെയ്‌തു.  അയയ്‌ക്കാൻ ഇനി ഒരാൾക്കൂടെയുണ്ടായിരുന്നു, അദ്ദേഹത്തിന്റെ പ്രിയപ്പെട്ട മകൻ!+ ‘എന്റെ മകനെ അവർ മാനിക്കും’ എന്നു പറഞ്ഞ്‌ ഒടുവിൽ മകനെയും അയച്ചു.  എന്നാൽ ആ കൃഷിക്കാർ തമ്മിൽത്തമ്മിൽ ഇങ്ങനെ പറഞ്ഞു: ‘ഇവനാണ്‌ അവകാശി.+ വരൂ, നമുക്ക്‌ ഇവനെ കൊന്നുകളയാം. അപ്പോൾ സ്വത്തു നമ്മുടെ കൈയിലാകും.’  അങ്ങനെ, അവർ അവനെ പിടിച്ച്‌ കൊന്ന്‌ മുന്തിരിത്തോട്ടത്തിനു വെളിയിലേക്ക്‌ എറിഞ്ഞു.+  മുന്തിരിത്തോട്ടത്തിന്റെ ഉടമ ഇപ്പോൾ എന്തു ചെയ്യും? അദ്ദേഹം വന്ന്‌ ആ കൃഷിക്കാരെ കൊന്ന്‌ മുന്തിരിത്തോട്ടം വേറെ ആരെയെങ്കിലും ഏൽപ്പിക്കും.+ 10  നിങ്ങൾ ഈ തിരുവെഴുത്ത്‌ ഇതുവരെ വായിച്ചിട്ടില്ലേ? ‘പണിയുന്നവർ തള്ളിക്കളഞ്ഞ കല്ലു മുഖ്യ മൂലക്കല്ലായിത്തീർന്നിരിക്കുന്നു.+ 11  ഇതിനു പിന്നിൽ യഹോവയാണ്‌; നമുക്ക്‌ ഇതൊരു അതിശയംതന്നെ.’”+ 12  യേശു തങ്ങളെ ഉദ്ദേശിച്ചാണ്‌ ഈ ദൃഷ്ടാന്തം പറഞ്ഞതെന്ന്‌ അവർക്കു മനസ്സിലായി. അതുകൊണ്ട്‌ അവർ യേശുവിനെ പിടികൂടാൻ* ആഗ്രഹിച്ചു. എങ്കിലും ജനക്കൂട്ടത്തെ പേടിയായിരുന്നതുകൊണ്ട്‌ അവർ യേശുവിനെ വിട്ട്‌ പോയി.+ 13  പിന്നെ അവർ യേശുവിനെ വാക്കിൽ കുടുക്കാൻവേണ്ടി പരീശന്മാരിലും ഹെരോദിന്റെ അനുയായികളിലും ചിലരെ യേശുവിന്റെ അടുത്തേക്ക്‌ അയച്ചു.+ 14  അവർ വന്ന്‌ യേശുവിനോടു പറഞ്ഞു: “ഗുരുവേ, അങ്ങ്‌ സത്യസന്ധനും ആളുകളുടെ അംഗീകാരം ആഗ്രഹിക്കാത്തവനും ആണെന്നു ഞങ്ങൾക്ക്‌ അറിയാം. കാരണം അങ്ങ്‌ ആരുടെയും മുഖം നോക്കാറില്ലല്ലോ. അങ്ങ്‌ ദൈവത്തിന്റെ വഴി ശരിയായി* പഠിപ്പിക്കുന്നു. അതുകൊണ്ട്‌ പറയൂ, സീസറിനു തലക്കരം കൊടുക്കുന്നതു ശരിയാണോ* അല്ലയോ? 15  ഞങ്ങൾ അതു കൊടുക്കണോ വേണ്ടയോ?” അവരുടെ കാപട്യം തിരിച്ചറിഞ്ഞ്‌ യേശു അവരോട്‌, “നിങ്ങൾ എന്തിനാണ്‌ എന്നെ ഇങ്ങനെ പരീക്ഷിക്കുന്നത്‌? ഒരു ദിനാറെ കൊണ്ടുവരൂ, ഞാൻ നോക്കട്ടെ” എന്നു പറഞ്ഞു. 16  അവർ ഒരെണ്ണം കൊണ്ടുവന്നു. യേശു അവരോട്‌, “ഇതിലുള്ള ചിത്രവും എഴുത്തും ആരുടേതാണ്‌ ” എന്നു ചോദിച്ചപ്പോൾ, “സീസറിന്റേത്‌ ”+ എന്ന്‌ അവർ പറഞ്ഞു. 17  അപ്പോൾ യേശു അവരോട്‌, “സീസർക്കുള്ളതു സീസർക്കും+ ദൈവത്തിനുള്ളതു ദൈവത്തിനും കൊടുക്കുക”+ എന്നു പറഞ്ഞു. യേശുവിന്റെ വാക്കുകൾ കേട്ട്‌ അവർ അതിശയിച്ചുപോയി. 18  പുനരുത്ഥാനമില്ലെന്നു പറയുന്ന സദൂക്യർ+ അപ്പോൾ യേശുവിന്റെ അടുത്ത്‌ വന്ന്‌ ചോദിച്ചു:+ 19  “ഗുരുവേ, വിവാഹിതനായ ഒരാൾ മക്കളില്ലാതെ മരിച്ചുപോയാൽ അയാളുടെ സഹോദരൻ അയാളുടെ ഭാര്യയെ സ്വീകരിച്ച്‌ സഹോദരനുവേണ്ടി മക്കളെ ജനിപ്പിക്കേണ്ടതാണെന്നു മോശ നമ്മളോടു പറഞ്ഞിട്ടുണ്ടല്ലോ.+ 20  ഒരിടത്ത്‌ ഏഴു സഹോദരന്മാരുണ്ടായിരുന്നു. ഒന്നാമൻ ഒരു സ്‌ത്രീയെ വിവാഹം കഴിച്ചു. എന്നാൽ മക്കളില്ലാതെ മരിച്ചു. 21  അപ്പോൾ രണ്ടാമൻ അവളെ സ്വീകരിച്ചു. അയാളും മക്കളില്ലാതെ മരിച്ചു. മൂന്നാമനും അങ്ങനെതന്നെ. 22  അങ്ങനെ ഏഴു പേരും മക്കളില്ലാതെ മരിച്ചു. ഒടുവിൽ ആ സ്‌ത്രീയും മരിച്ചു. 23  പുനരുത്ഥാനത്തിൽ ആ സ്‌ത്രീ അവരിൽ ആരുടെ ഭാര്യയായിരിക്കും? ആ സ്‌ത്രീ ഏഴു പേരുടെയും ഭാര്യയായിരുന്നല്ലോ.” 24  യേശു അവരോടു പറഞ്ഞു: “തിരുവെഴുത്തുകളെക്കുറിച്ചോ ദൈവത്തിന്റെ ശക്തിയെക്കുറിച്ചോ അറിയാത്തതുകൊണ്ടല്ലേ നിങ്ങൾക്കു തെറ്റു പറ്റുന്നത്‌?+ 25  അവർ മരിച്ചവരിൽനിന്ന്‌ ഉയിർക്കുമ്പോൾ പുരുഷന്മാർ വിവാഹം കഴിക്കുകയോ സ്‌ത്രീകളെ വിവാഹം കഴിച്ചുകൊടുക്കുകയോ ഇല്ല. അവർ സ്വർഗത്തിലെ ദൂതന്മാരെപ്പോലെയായിരിക്കും.+ 26  മരിച്ചവർ ഉയിർപ്പിക്കപ്പെടുന്നതിനെക്കുറിച്ചോ, മോശയുടെ പുസ്‌തകത്തിലെ മുൾച്ചെടിയുടെ വിവരണത്തിൽ ദൈവം മോശയോട്‌, ‘ഞാൻ അബ്രാഹാമിന്റെ ദൈവവും യിസ്‌ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും ആണ്‌ ’ എന്നു പറഞ്ഞതായി നിങ്ങൾ വായിച്ചിട്ടില്ലേ?+ 27  ദൈവം മരിച്ചവരുടെ ദൈവമല്ല, ജീവനുള്ളവരുടെ ദൈവമാണ്‌. നിങ്ങൾക്കു വലിയ തെറ്റു പറ്റിയിരിക്കുന്നു.”+ 28  അവിടെ വന്നിരുന്ന ശാസ്‌ത്രിമാരിൽ ഒരാൾ അവർ തർക്കിക്കുന്നതു കേട്ടു. യേശു അവരുടെ ചോദ്യത്തിനു നന്നായി ഉത്തരം കൊടുത്തെന്നു മനസ്സിലാക്കി ആ ശാസ്‌ത്രി യേശുവിനോട്‌, “എല്ലാ കല്‌പനകളിലുംവെച്ച്‌ ഏറ്റവും പ്രധാനപ്പെട്ടത്‌ ഏതാണ്‌ ” എന്നു ചോദിച്ചു.+ 29  അപ്പോൾ യേശു പറഞ്ഞു: “ഒന്നാമത്തേത്‌ ഇതാണ്‌: ‘ഇസ്രായേലേ കേൾക്കുക, യഹോവ—നമ്മുടെ ദൈവമായ യഹോവ—ഒരുവനേ ഉള്ളൂ; 30  നിന്റെ ദൈവമായ യഹോവയെ നീ നിന്റെ മുഴുഹൃദയത്തോടും നിന്റെ മുഴുദേഹിയോടും നിന്റെ മുഴുമനസ്സോടും നിന്റെ മുഴുശക്തിയോടും കൂടെ സ്‌നേഹിക്കണം.’+ 31  രണ്ടാമത്തേത്‌, ‘നിന്റെ അയൽക്കാരനെ നീ നിന്നെപ്പോലെതന്നെ സ്‌നേഹിക്കണം’+ എന്നതും. ഇവയെക്കാൾ വലിയ മറ്റൊരു കല്‌പനയുമില്ല.” 32  ശാസ്‌ത്രി യേശുവിനോടു പറഞ്ഞു: “ഗുരുവേ, കൊള്ളാം, അങ്ങ്‌ പറഞ്ഞതു സത്യമാണ്‌: ‘ദൈവം ഒരുവനേ ഉള്ളൂ; മറ്റൊരു ദൈവവുമില്ല.’+ 33  ദൈവത്തെ മുഴുഹൃദയത്തോടും മുഴുചിന്താശേഷിയോടും* മുഴുശക്തിയോടും കൂടെ സ്‌നേഹിക്കുന്നതും അയൽക്കാരനെ തന്നെപ്പോലെതന്നെ സ്‌നേഹിക്കുന്നതും ആണ്‌ സമ്പൂർണദഹനയാഗങ്ങളെക്കാളും ബലികളെക്കാളും ഏറെ മൂല്യമുള്ളത്‌.”+ 34  ശാസ്‌ത്രി ബുദ്ധിപൂർവം ഉത്തരം പറഞ്ഞെന്നു മനസ്സിലാക്കി യേശു, “താങ്കൾ ദൈവരാജ്യത്തിൽനിന്ന്‌ അകലെയല്ല” എന്നു പറഞ്ഞു. പിന്നെ ആരും യേശുവിനോട്‌ ഒന്നും ചോദിക്കാൻ ധൈര്യപ്പെട്ടില്ല.+ 35  ദേവാലയത്തിൽ പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോൾ, യേശു അവരോടു പറഞ്ഞു: “ക്രിസ്‌തു ദാവീദിന്റെ മകനാണെന്നു ശാസ്‌ത്രിമാർ പറയുന്നത്‌ എങ്ങനെ ശരിയാകും?+ 36  ‘“ഞാൻ നിന്റെ ശത്രുക്കളെ നിന്റെ കാൽക്കീഴാക്കുന്നതുവരെ എന്റെ വലതുവശത്ത്‌ ഇരിക്കുക” എന്ന്‌ യഹോവ എന്റെ കർത്താവിനോടു പറഞ്ഞു’+ എന്നു പരിശുദ്ധാത്മാവിനാൽ പ്രേരിതനായി+ ദാവീദ്‌ പറഞ്ഞല്ലോ. 37  ദാവീദുതന്നെ ക്രിസ്‌തുവിനെ ‘കർത്താവ്‌ ’ എന്നു വിളിക്കുന്ന സ്ഥിതിക്ക്‌, ക്രിസ്‌തു എങ്ങനെ ദാവീദിന്റെ മകനാകും?”+ ആ വലിയ ജനക്കൂട്ടം യേശു പറയുന്നതെല്ലാം ആസ്വദിച്ച്‌ കേട്ടുകൊണ്ടിരുന്നു. 38  പഠിപ്പിക്കുന്നതിനിടെ യേശു അവരോട്‌ ഇങ്ങനെയും പറഞ്ഞു: “നീളൻ കുപ്പായങ്ങൾ ധരിച്ച്‌ ചുറ്റിനടക്കാനും ചന്തസ്ഥലങ്ങളിൽ അഭിവാദനം ലഭിക്കാനും+ 39  സിനഗോഗുകളിൽ മുൻനിരയിൽ ഇരിക്കാനും അത്താഴവിരുന്നുകളിൽ പ്രമുഖസ്ഥാനങ്ങൾ കിട്ടാനും ആഗ്രഹിക്കുന്ന ശാസ്‌ത്രിമാരെ സൂക്ഷിച്ചുകൊള്ളുക.+ 40  അവർ വിധവമാരുടെ വീടുകൾ* വിഴുങ്ങുകയും ആളുകളെ കാണിക്കാൻവേണ്ടി നീണ്ട പ്രാർഥനകൾ നടത്തുകയും ചെയ്യുന്നു. അവർക്കു കിട്ടുന്ന ശിക്ഷാവിധി ഏറെ കടുത്തതായിരിക്കും.” 41  യേശു, സംഭാവനപ്പെട്ടികൾ കാണാവുന്ന ഒരിടത്ത്‌ പോയി ഇരുന്നു.+ എന്നിട്ട്‌ ആളുകൾ ആ പെട്ടികളിൽ പണം ഇടുന്നതു നിരീക്ഷിച്ചു. പണക്കാരായ പലരും ധാരാളം നാണയങ്ങൾ ഇടുന്നുണ്ടായിരുന്നു.+ 42  അപ്പോൾ ദരിദ്രയായ ഒരു വിധവ വന്ന്‌ തീരെ മൂല്യം കുറഞ്ഞ രണ്ടു ചെറുതുട്ടുകൾ ഇട്ടു.+ 43  ഇതു കണ്ട യേശു ശിഷ്യന്മാരെ അടുത്ത്‌ വിളിച്ച്‌ അവരോടു പറഞ്ഞു: “ഞാൻ സത്യമായി നിങ്ങളോടു പറയുന്നു: സംഭാവനപ്പെട്ടികളിൽ മറ്റെല്ലാവരും ഇട്ടതിനെക്കാൾ കൂടുതലാണു ദരിദ്രയായ ഈ വിധവ ഇട്ടത്‌.+ 44  അവരെല്ലാം ഇട്ടത്‌ അവരുടെ സമൃദ്ധിയിൽനിന്നാണ്‌. പക്ഷേ ഈ വിധവ ഇല്ലായ്‌മയിൽനിന്ന്‌* തനിക്കുള്ളതെല്ലാം, തന്റെ ഉപജീവനത്തിനുള്ള വക മുഴുവനും, ഇട്ടു.”+

അടിക്കുറിപ്പുകള്‍

അഥവാ “അറസ്റ്റു ചെയ്യാൻ.”
അഥവാ “സത്യത്തിനു ചേർച്ചയിൽ.”
അഥവാ “നിയമാനുസൃതമാണോ.”
അതായത്‌, ഗ്രഹിക്കാനുള്ള പ്രാപ്‌തി.
അഥവാ “വസ്‌തുവകകൾ.”
അഥവാ “ദാരിദ്ര്യത്തിലും.”

പഠനക്കുറിപ്പുകൾ

ദൃഷ്ടാന്തങ്ങൾ: അഥവാ “ദൃഷ്ടാന്തകഥകൾ.” ഇതിന്റെ ഗ്രീക്കു​പ​ദ​മായ പരബൊ​ളേ​യു​ടെ അക്ഷരാർഥം “അരികിൽ (ചേർത്ത്‌) വെക്കുക” എന്നാണ്‌. ഇതിന്‌ ഒരു ദൃഷ്ടാ​ന്ത​ക​ഥ​യെ​യോ പഴമൊ​ഴി​യെ​യോ ദൃഷ്ടാ​ന്ത​ത്തെ​യോ അർഥമാക്കാനാകും. പലപ്പോ​ഴും യേശു ഒരു കാര്യം വിശദീ​ക​രി​ച്ചി​രു​ന്നത്‌ അതിനെ സാമ്യ​മുള്ള എന്തി​ന്റെ​യെ​ങ്കി​ലും ‘അരികിൽ വെച്ചുകൊണ്ട്‌,’ അഥവാ സാമ്യ​മുള്ള എന്തി​നോ​ടെ​ങ്കി​ലും താരത​മ്യം ചെയ്‌തു​കൊണ്ട്‌ ആയിരുന്നു. (മർ 4:30) ധാർമി​ക​മോ ആത്മീയ​മോ ആയ സത്യങ്ങൾ വേർതി​രി​ച്ചെ​ടു​ക്കാ​വുന്ന ഹ്രസ്വ​മായ ദൃഷ്ടാ​ന്ത​ങ്ങ​ളാ​ണു യേശു ഉപയോഗിച്ചത്‌. പലപ്പോ​ഴും അവ സാങ്കൽപ്പികകഥകളായിരുന്നു.

കാവൽഗോ​പു​രം: കള്ളന്മാ​രിൽനി​ന്നും മൃഗങ്ങ​ളിൽനി​ന്നും മുന്തി​രി​ത്തോ​ട്ട​ങ്ങളെ സംരക്ഷി​ക്കാൻ ആളുകൾ ഇതിന്റെ മുകളിൽ കയറി നിന്ന്‌ ചുറ്റു​പാ​ടും നിരീ​ക്ഷി​ക്കു​മാ​യി​രു​ന്നു.​—യശ 5:2.

പാട്ടത്തി​നു കൊടു​ത്തിട്ട്‌: ഒന്നാം നൂറ്റാ​ണ്ടിൽ ഇസ്രാ​യേ​ലി​ലെ ഒരു സാധാ​ര​ണ​രീ​തി​യാ​യി​രു​ന്നു ഇത്‌. ഇവിടെ ഉടമസ്ഥൻതന്നെ പ്രാരം​ഭ​ജോ​ലി​ക​ളു​ടെ ഭൂരി​ഭാ​ഗ​വും ചെയ്‌തു​തീർത്തി​രു​ന്നു. അതു​കൊ​ണ്ടു​തന്നെ അദ്ദേഹം ഇതിൽനിന്ന്‌ ഒരു ആദായം പ്രതീ​ക്ഷി​ക്കു​ന്നതു തികച്ചും ന്യായ​മാ​യി​രു​ന്നു.

ദൃഷ്ടാന്തങ്ങൾ: മത്ത 13:3-ന്റെ പഠനക്കുറിപ്പു കാണുക.

കാവൽഗോപുരം: മത്ത 21:33-ന്റെ പഠനക്കുറിപ്പു കാണുക.

പാട്ടത്തിനു കൊടുത്തു: മത്ത 21:33-ന്റെ പഠനക്കുറിപ്പു കാണുക.

മുഖ്യ മൂലക്കല്ല്‌: അഥവാ “ഏറ്റവും പ്രധാ​ന​പ്പെട്ട കല്ല്‌.” സങ്ക 118:22-ലെ എബ്രാ​യ​പ​ദ​പ്ര​യോ​ഗ​ത്തി​ന്റെ​യും ഇവിടെ ഉപയോ​ഗി​ച്ചി​രി​ക്കുന്ന ഗ്രീക്കു​പ​ദ​പ്ര​യോ​ഗ​ത്തി​ന്റെ​യും അക്ഷരാർഥം “മൂലയു​ടെ തല” എന്നാണ്‌. ഇതിനെ പല രീതി​യിൽ മനസ്സി​ലാ​ക്കാ​മെ​ങ്കി​ലും സാധ്യ​ത​യ​നു​സ​രിച്ച്‌ രണ്ടു ഭിത്തി​കളെ ഒന്നിപ്പി​ച്ചു​നി​റു​ത്താൻവേണ്ടി അവ തമ്മിൽ ചേരു​ന്നി​ടത്ത്‌ ഏറ്റവും മുകളി​ലാ​യി സ്ഥാപി​ക്കുന്ന കല്ലായി​രു​ന്നി​രി​ക്കാം ഇത്‌. ഈ പ്രവചനം ഉദ്ധരിച്ച യേശു അതിലെ “മുഖ്യ മൂലക്കല്ല്‌” എന്ന പ്രയോ​ഗം തന്നെ ഉദ്ദേശി​ച്ചാ​ണെന്നു വ്യക്തമാ​ക്കി. ഒരു കെട്ടി​ട​ത്തി​ന്റെ ഏറ്റവും മുകളി​ലെ കല്ല്‌ എളുപ്പം എല്ലാവ​രു​ടെ​യും ശ്രദ്ധയിൽപ്പെ​ടു​ന്ന​തു​പോ​ലെ യേശു​ക്രി​സ്‌തു എന്ന കല്ല്‌ അഭിഷി​ക്ത​ക്രി​സ്‌ത്യാ​നി​കൾ ചേർന്ന ക്രിസ്‌തീ​യ​സ​ഭ​യ്‌ക്കു (ഇതിനെ ഒരു ആത്മീയാ​ല​യ​ത്തോ​ടാ​ണു താരത​മ്യം ചെയ്‌തി​രി​ക്കു​ന്നത്‌.) മകുടം ചാർത്തു​ന്നു.

ഈ തിരുവെഴുത്ത്‌: ഇവിടെ കാണുന്ന ഗ്രാഫേ എന്ന ഗ്രീക്കുപദത്തിന്റെ ഏകവചനരൂപം തിരുവെഴുത്തുകളിലെ ഏതെങ്കിലും ഒരു പ്രത്യേകഭാഗത്തെ മാത്രമാണു കുറിക്കുന്നത്‌. ഇവിടെ അതു സങ്ക 118:22, 23 ആണ്‌.

മുഖ്യ മൂലക്കല്ല്‌: മത്ത 21:42-ന്റെ പഠനക്കുറിപ്പു കാണുക.

യഹോവ: ഇതു സങ്ക 118:22, 23 വാക്യങ്ങളിൽനിന്നുള്ള ഉദ്ധരണിയാണ്‌. അതിന്റെ മൂല എബ്രായപാഠത്തിൽ ദൈവത്തിന്റെ പേരിനെ പ്രതിനിധാനം ചെയ്യുന്ന നാല്‌ എബ്രായവ്യഞ്‌ജനാക്ഷരങ്ങൾ (അതിന്റെ ലിപ്യന്തരണം യ്‌ഹ്‌വ്‌ഹ്‌ എന്നാണ്‌.) കാണാം.​—അനു. സി കാണുക.

ഹെരോദിന്റെ അനുയായികൾ: പദാവലി കാണുക.

തലക്കരം: വാർഷി​ക​നി​കു​തി​യാ​യി​രു​ന്നു ഇത്‌. സാധ്യ​ത​യ​നു​സ​രിച്ച്‌ ഈ തുക ഒരു ദിവസത്തെ കൂലിക്കു തുല്യ​മായ ഒരു ദിനാറെ ആയിരു​ന്നു. ജനസം​ഖ്യാ​ക​ണ​ക്കെ​ടു​പ്പിൽ പേര്‌ വന്നിട്ടുള്ള എല്ലാവ​രിൽനി​ന്നും റോമാ​ക്കാർ ഇത്‌ ഈടാ​ക്കി​യി​രു​ന്നു.​—ലൂക്ക 2:1-3.

സീസർ: അഥവാ “ചക്രവർത്തി.” യേശു​വി​ന്റെ ഭൗമി​ക​ശു​ശ്രൂ​ഷ​ക്കാ​ലത്ത്‌ തിബെ​ര്യൊസ്‌ ആയിരു​ന്നു റോമൻ ചക്രവർത്തി. പക്ഷേ ഭരണത്തി​ലി​രുന്ന ചക്രവർത്തി​യെ മാത്രമല്ല “സീസർ” എന്ന പദം കുറി​ച്ചി​രു​ന്നത്‌. റോമൻ ഗവൺമെ​ന്റി​നെ​യും അതിന്റെ നിയമി​ത​പ്ര​തി​നി​ധി​ക​ളെ​യും അതിന്‌ അർഥമാ​ക്കാ​നാ​കു​മാ​യി​രു​ന്നു. പൗലോസ്‌ പറഞ്ഞ ‘ഉന്നതാ​ധി​കാ​രി​ക​ളും’ പത്രോസ്‌ പറഞ്ഞ ‘രാജാ​വും’ ‘ഗവർണർമാ​രും’ ഇതിൽപ്പെ​ടും.​—റോമ 13:1-7; 1പത്ര 2:13-17; തീത്ത 3:1; പദാവലി കാണുക.

ദിനാറെ: സീസറിന്റെ രൂപം ആലേഖനം ചെയ്‌ത ഈ റോമൻ വെള്ളിനാണയമാണു റോമാക്കാർ ജൂതന്മാരിൽനിന്ന്‌ ‘തലക്കരമായി’ ഈടാക്കിയിരുന്നത്‌. (മർ 12:14) യേശുവിന്റെ കാലത്ത്‌, 12 മണിക്കൂർ ദൈർഘ്യമുള്ള ഒരു പ്രവൃത്തിദിവസത്തെ കൂലിയായി കൃഷിപ്പണിക്കാർക്കു കിട്ടിയിരുന്നത്‌ ഒരു ദിനാറെ ആയിരുന്നു. ഗ്രീക്കുതിരുവെഴുത്തുകളിൽ മിക്കപ്പോഴും എന്തിന്റെയെങ്കിലും മൂല്യത്തെക്കുറിച്ച്‌ പറഞ്ഞിരിക്കുന്നതും ദിനാറെയിലാണ്‌. (മത്ത 20:2; മർ 6:37; 14:5; വെളി 6:6) സോരിൽ നിർമിച്ച വെള്ളിനാണയങ്ങൾ (ദേവാലയനികുതി കൊടുക്കാൻ ഉപയോഗിച്ചിരുന്നത്‌ ഇതാണ്‌.) ഉൾപ്പെടെ വ്യത്യസ്‌തതരം ചെമ്പുനാണയങ്ങളും വെള്ളിനാണയങ്ങളും ഇസ്രായേലിൽ പ്രചാരത്തിലുണ്ടായിരുന്നു. എങ്കിലും തെളിവനുസരിച്ച്‌ ആളുകൾ റോമിനു നികുതി കൊടുക്കാൻ ഉപയോഗിച്ചിരുന്നതു സീസറിന്റെ രൂപമുള്ള വെള്ളിദിനാറെയാണ്‌.​—പദാവലിയും അനു. ബി14-ഉം കാണുക.

ചിത്ര​വും എഴുത്തും: അക്കാലത്ത്‌ സാധാ​ര​ണ​യാ​യി ഉപയോ​ഗ​ത്തി​ലു​ണ്ടാ​യി​രുന്ന ദിനാ​റെ​യു​ടെ മുൻവ​ശത്ത്‌ റോമൻ ചക്രവർത്തി​യായ തിബെര്യൊസിന്റെ, ഇലക്കി​രീ​ടം അണിഞ്ഞ ശിരസ്സി​ന്റെ രൂപം ഉണ്ടായി​രു​ന്നു. (എ.ഡി. 14 മുതൽ 37 വരെയാ​യി​രു​ന്നു അദ്ദേഹ​ത്തി​ന്റെ ഭരണകാ​ലം.) ഒപ്പം ലത്തീൻ ഭാഷയിൽ ഇങ്ങനെ​യൊ​രു എഴുത്തും ഉണ്ടായി​രു​ന്നു: “തിബെ​ര്യൊസ്‌ സീസർ അഗസ്റ്റസ്‌, ആരാധ്യ​നായ അഗസ്റ്റസി​ന്റെ മകൻ.”​—അനു. ബി14-ഉം കാണുക.

ചിത്രവും എഴുത്തും: മത്ത 22:20-ന്റെ പഠനക്കുറിപ്പു കാണുക.

ദൈവ​ത്തി​നു​ള്ള​തു ദൈവ​ത്തിന്‌: ഇതിൽ ഒരാളു​ടെ മുഴു​ഹൃ​ദ​യ​ത്തോ​ടെ​യുള്ള ആരാധ​ന​യും മുഴു​ദേ​ഹി​യോ​ടെ​യുള്ള സ്‌നേ​ഹ​വും വിശ്വസ്‌തതയോടെയുള്ള, സമ്പൂർണ​മായ അനുസ​ര​ണ​വും ഉൾപ്പെ​ടു​ന്നു.​—മത്ത 4:10; 22:37, 38; പ്രവൃ 5:29; റോമ 14:8.

സീസർക്കുള്ളതു സീസർക്ക്‌: ഈ വാക്യത്തിലെ യേശുവിന്റെ മറുപടിയിലും സമാന്തരവിവരണങ്ങളായ മത്ത 22:21; ലൂക്ക 20:25 എന്നീ വാക്യങ്ങളിലും മാത്രമാണു യേശു റോമൻ ചക്രവർത്തിയെക്കുറിച്ച്‌ പരാമർശിച്ചതായി കാണുന്നത്‌. “സീസർക്കുള്ളത്‌ ” എന്നു പറയുന്നതിൽ, ഗവൺമെന്റുകൾ ചെയ്‌തുതരുന്ന സേവനങ്ങൾക്കായി കൊടുക്കേണ്ട പണവും അതുപോലെ അത്തരം അധികാരികളോടു കാണിക്കേണ്ട ആദരവും ആപേക്ഷികകീഴ്‌പെടലും ഉൾപ്പെട്ടിരിക്കുന്നു.​—റോമ 13:1-7.

ദൈവത്തിനുള്ളതു ദൈവത്തിന്‌: മത്ത 22:21-ന്റെ പഠനക്കുറിപ്പു കാണുക.

പുനരുത്ഥാനം: ഇവിടെ കാണുന്ന അനസ്‌താസിസ്‌ എന്ന ഗ്രീക്കുപദത്തിന്റെ അക്ഷരാർഥം “എഴുന്നേൽപ്പിക്കുക; എഴുന്നേറ്റ്‌ നിൽക്കുക” എന്നെല്ലാമാണ്‌. മരിച്ചവരുടെ പുനരുത്ഥാനവുമായി ബന്ധപ്പെട്ട്‌ ഈ പദം 40-ഓളം പ്രാവശ്യം ഗ്രീക്കുതിരുവെഴുത്തുകളിൽ ഉപയോഗിച്ചിട്ടുണ്ട്‌. (മത്ത 22:23, 31; പ്രവൃ 4:2; 24:15; 1കൊ 15:12, 13) യശ 26:19-ലെ “നിങ്ങളുടെ മരിച്ചവർ ജീവിക്കും” എന്ന പദപ്രയോഗത്തിലെ “ജീവിക്കുക” എന്ന എബ്രായക്രിയ പരിഭാഷപ്പെടുത്താൻ സെപ്‌റ്റുവജിന്റിൽ ഉപയോഗിച്ചിരിക്കുന്നത്‌ അനസ്‌താസിസിന്റെ ക്രിയാരൂപമാണ്‌.​—പദാവലി കാണുക.

സദൂക്യർ: സദൂക്യരെക്കുറിച്ച്‌ മർക്കോസിന്റെ സുവിശേഷത്തിൽ ഇവിടെ മാത്രമേ കാണുന്നുള്ളൂ. (പദാവലി കാണുക.) സാധ്യതയനുസരിച്ച്‌ ഈ പേരിന്‌ (ഗ്രീക്കിൽ, സദൗകൈയോസ്‌) ശലോമോന്റെ കാലത്ത്‌ മഹാപുരോഹിതനായി നിയമിതനായ സാദോക്കുമായി (സെപ്‌റ്റുവജിന്റിൽ മിക്കയിടങ്ങളിലും സദൗക്‌ എന്നു കാണുന്നു.) ബന്ധമുണ്ട്‌. അദ്ദേഹത്തിന്റെ പിൻതലമുറക്കാർ തെളിവനുസരിച്ച്‌ നൂറ്റാണ്ടുകളോളം പുരോഹിതന്മാരായി സേവിച്ചു.​—1രാജ 2:35.

രണ്ടാമൻ അവളെ സ്വീകരിച്ചു: പണ്ട്‌ എബ്രായരുടെ ഇടയിൽ, ആൺമക്കളില്ലാതെ മരിച്ചുപോയ ഒരാളുടെ ഭാര്യയെ അദ്ദേഹത്തിന്റെ സഹോദരൻ വിവാഹം ചെയ്യാൻ പ്രതീക്ഷിച്ചിരുന്നു. മരിച്ചയാളുടെ സന്തതിപരമ്പര നിലനിറുത്താനായിരുന്നു ഇത്‌. (ഉൽ 38:8) പിൽക്കാലത്ത്‌ ഈ ക്രമീകരണം മോശയുടെ നിയമത്തിന്റെ ഭാഗമായി. ഇത്തരത്തിൽ ഭർത്തൃസഹോദരധർമം അനുഷ്‌ഠിച്ചിരുന്ന വിവാഹത്തെ ദേവരവിവാഹം എന്നും വിളിച്ചിരുന്നു. (ആവ 25:5, 6) ഇവിടെ സദൂക്യർ ഇതെക്കുറിച്ച്‌ പരാമർശിച്ചു എന്ന വസ്‌തുത സൂചിപ്പിക്കുന്നത്‌, യേശുവിന്റെ കാലത്തും ഇത്തരം വിവാഹങ്ങൾ നിലനിന്നിരുന്നു എന്നാണ്‌. ഭർത്തൃസഹോദരധർമം അനുഷ്‌ഠിക്കാതിരിക്കാൻ മരിച്ചയാളുടെ ബന്ധുക്കളെ മോശയുടെ നിയമം അനുവദിക്കുന്നുണ്ടായിരുന്നു. എന്നാൽ ഒരാൾ ഇത്തരത്തിൽ ‘സഹോദരന്റെ ഭവനം പണിയാതിരിക്കുന്നത്‌ ’ അയാൾക്കുതന്നെ ഒരു അപമാനമായിരുന്നു.​—ആവ 25:7-10; രൂത്ത്‌ 4:7, 8.

തിരുവെഴുത്തുകൾ: മത്ത 22:29-ന്റെ പഠനക്കുറിപ്പു കാണുക.

തിരു​വെ​ഴു​ത്തു​കൾ: ദൈവ​പ്ര​ചോ​ദി​ത​മാ​യി എഴുതിയ എബ്രാ​യ​ലി​ഖി​ത​ങ്ങളെ മുഴു​വ​നാ​യി കുറി​ക്കാ​നാ​ണു പൊതു​വേ ഈ പദം ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌.

മോശയുടെ പുസ്‌തകം: മോശ എഴുതിയ ഭാഗങ്ങൾ മാത്രമേ സദൂക്യർ ദൈവപ്രചോദിതമായി കണ്ടിരുന്നുള്ളൂ. പഞ്ചഗ്രന്ഥിയിൽ പുനരുത്ഥാനം എന്ന ഉപദേശത്തെ പിന്താങ്ങുന്ന ഒന്നുമില്ല എന്നു കരുതിയിട്ടാകാം പുനരുത്ഥാനത്തെക്കുറിച്ച്‌ യേശു പഠിപ്പിച്ച കാര്യങ്ങളെ അവർ എതിർത്തത്‌. മരിച്ചവർ ഉയിർക്കുമെന്നു തെളിയിക്കാൻ യേശുവിനു വേണമെങ്കിൽ യശ 26:19, ദാനി 12:13, ഹോശ 13:14 എന്നതുപോലുള്ള പല വാക്യങ്ങളും ഉദ്ധരിക്കാമായിരുന്നു. എന്നാൽ സദൂക്യർ ഏതെല്ലാം തിരുവെഴുത്തുഭാഗങ്ങളാണ്‌ അംഗീകരിക്കുന്നതെന്ന്‌ അറിയാമായിരുന്ന യേശു, ഇക്കാര്യം തെളിയിക്കാൻ യഹോവ മോശയോടു സംസാരിച്ച വാക്കുകൾതന്നെ ഉപയോഗിച്ചു.​—പുറ 3:2, 6.

ദൈവം മോശയോട്‌: ബി.സി. 1514-നോട്‌ അടുത്ത്‌ മോശയും യഹോവയും തമ്മിൽ നടന്ന ഒരു സംഭാഷണത്തെക്കുറിച്ച്‌ പറയുകയായിരുന്നു യേശു. (പുറ 3:2, 6) അക്കാലമായപ്പോഴേക്കും അബ്രാഹാം മരിച്ചിട്ട്‌ 329 വർഷവും യിസ്‌ഹാക്ക്‌ മരിച്ചിട്ട്‌ 224 വർഷവും യാക്കോബ്‌ മരിച്ചിട്ട്‌ 197 വർഷവും ആയിരുന്നു. എന്നിട്ടും യഹോവ പറഞ്ഞത്‌, ‘ഞാൻ അവരുടെ ദൈവം ആയിരുന്നു’ എന്നല്ല മറിച്ച്‌ ‘ഞാൻ അവരുടെ ദൈവം ആണ്‌’ എന്നാണ്‌.​—മർ 12:27-ന്റെ പഠനക്കുറിപ്പു കാണുക.

ജീവനുള്ളവരുടെ ദൈവമാണ്‌: ലൂക്ക 20:38-ലെ സമാന്തരവിവരണമനുസരിച്ച്‌ യേശു ഈ വാക്കുകളും കൂട്ടിച്ചേർക്കുന്നുണ്ട്‌: “കാരണം ദൈവമുമ്പാകെ (അഥവാ, “ദൈവത്തിന്റെ വീക്ഷണത്തിൽ”) അവരെല്ലാം ജീവിച്ചിരിക്കുന്നവരാണ്‌.” ദൈവത്തിൽനിന്ന്‌ അകന്നവരാണെങ്കിൽ, ജീവിച്ചിരിക്കുന്നവർപോലും ദൈവത്തിന്റെ വീക്ഷണത്തിൽ മരിച്ചവരാണെന്നു ബൈബിൾ പറയുന്നു. (എഫ 2:1; 1തിമ 5:6) അതുപോലെതന്നെ, ദൈവാംഗീകാരമുള്ള ദൈവദാസന്മാർ മരിച്ചാലും ദൈവത്തിന്റെ വീക്ഷണത്തിൽ ജീവനുള്ളവരാണ്‌. കാരണം അവരെ പുനരുത്ഥാനപ്പെടുത്തണമെന്ന ദൈവോദ്ദേശ്യം നടപ്പാകുമെന്ന്‌ അത്രയ്‌ക്ക്‌ ഉറപ്പാണ്‌.​—റോമ 4:16, 17.

ജീവനുള്ളവരുടെ ദൈവമാണ്‌: ലൂക്ക 20:38-ലെ സമാന്തരവിവരണമനുസരിച്ച്‌ യേശു ഈ വാക്കുകളും കൂട്ടിച്ചേർക്കുന്നുണ്ട്‌: “കാരണം ദൈവമുമ്പാകെ (അഥവാ, “ദൈവത്തിന്റെ വീക്ഷണത്തിൽ”) അവരെല്ലാം ജീവിച്ചിരിക്കുന്നവരാണ്‌.” ദൈവത്തിൽനിന്ന്‌ അകന്നവരാണെങ്കിൽ, ജീവിച്ചിരിക്കുന്നവർപോലും ദൈവത്തിന്റെ വീക്ഷണത്തിൽ മരിച്ചവരാണെന്നു ബൈബിൾ പറയുന്നു. (എഫ 2:1; 1തിമ 5:6) അതുപോലെതന്നെ, ദൈവാംഗീകാരമുള്ള ദൈവദാസന്മാർ മരിച്ചാലും ദൈവത്തിന്റെ വീക്ഷണത്തിൽ ജീവനുള്ളവരാണ്‌. കാരണം അവരെ പുനരുത്ഥാനപ്പെടുത്തണമെന്ന ദൈവോദ്ദേശ്യം നടപ്പാകുമെന്ന്‌ അത്രയ്‌ക്ക്‌ ഉറപ്പാണ്‌.​—റോമ 4:16, 17.

യഹോവ . . . യഹോവ: ഇത്‌ ആവ 6:4-ൽനിന്നുള്ള ഉദ്ധരണിയാണ്‌. അതിന്റെ മൂല എബ്രായപാഠത്തിൽ ദൈവത്തിന്റെ പേരിനെ പ്രതിനിധാനം ചെയ്യുന്ന നാല്‌ എബ്രായവ്യഞ്‌ജനാക്ഷരങ്ങൾ (അതിന്റെ ലിപ്യന്തരണം യ്‌ഹ്‌വ്‌ഹ്‌ എന്നാണ്‌.) രണ്ടു പ്രാവശ്യം കാണുന്നുണ്ട്‌.​—അനു. സി കാണുക.

ദേഹി: അഥവാ “മുഴു​വ്യ​ക്തി​യും.”​—പദാവലി കാണുക.

മനസ്സ്‌: അതായത്‌ ബൗദ്ധി​ക​പ്രാ​പ്‌തി​കൾ. ദൈവത്തെ അറിയാ​നും ദൈവ​ത്തോ​ടുള്ള സ്‌നേഹം വളർത്താ​നും ഒരാൾ തന്റെ മാനസി​ക​പ്രാ​പ്‌തി​കൾ ഉപയോ​ഗി​ക്കണം. (യോഹ 17:3, അടിക്കുറിപ്പ്‌; റോമ 12:1) ഈ വാക്യം ആവ 6:5-ൽനിന്നുള്ള ഉദ്ധരണി​യാണ്‌. അവിടെ മൂല എബ്രാ​യ​പാ​ഠ​ത്തിൽ ‘ഹൃദയം, ദേഹി, ശക്തി’ എന്നീ മൂന്നു പദങ്ങൾ കാണുന്നു. എന്നാൽ മത്തായി​യു​ടെ സുവി​ശേ​ഷ​ത്തിൽ “ശക്തി” എന്നതിനു പകരം “മനസ്സ്‌” എന്ന പദമാണു ഗ്രീക്കിൽ കാണു​ന്നത്‌. ഇങ്ങനെ വ്യത്യ​സ്‌ത​മായ ഒരു പദം ഉപയോ​ഗി​ച്ച​തി​നു പിന്നിൽ പല കാരണ​ങ്ങ​ളു​ണ്ടാ​കാം. ഒന്നാമ​താ​യി പുരാതന എബ്രാ​യ​ഭാ​ഷ​യിൽ “മനസ്സ്‌” എന്നതിനു പ്രത്യേ​ക​മായ ഒരു പദമി​ല്ലാ​യി​രു​ന്നു. എങ്കിലും “മനസ്സ്‌” എന്ന ആശയവും​കൂ​ടെ ഉൾക്കൊ​ള്ളുന്ന ഒരു പദമാ​യി​രു​ന്നു “ഹൃദയം.” കാരണം ആലങ്കാ​രി​കാർഥ​ത്തിൽ “ഹൃദയം” എന്ന പദത്തിന്‌, ചിന്തക​ളും വികാ​ര​ങ്ങ​ളും പ്രേര​ണ​ക​ളും മനോ​ഭാ​വ​വും ഉൾപ്പെടെ ഒരാളു​ടെ മുഴു ആന്തരി​ക​വ്യ​ക്തി​യെ​യും കുറി​ക്കാ​നാ​കു​മാ​യി​രു​ന്നു. (ആവ 29:4; സങ്ക 26:2; 64:6; ഈ വാക്യ​ത്തി​ലെ ഹൃദയം എന്നതിന്റെ പഠനക്കു​റി​പ്പു കാണുക.) അതു​കൊ​ണ്ടു​തന്നെ എബ്രാ​യ​പാ​ഠ​ത്തിൽ “ഹൃദയം” എന്നു വരുന്നി​ടത്ത്‌ ഗ്രീക്ക്‌ സെപ്‌റ്റു​വ​ജിന്റ്‌ മിക്ക​പ്പോ​ഴും “മനസ്സ്‌” എന്നതി​നുള്ള ഗ്രീക്കു​പ​ദ​മാണ്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌. (ഉൽ 8:21; 17:17; സുഭ 2:10; യശ 14:13) ഇനി, ആവ 6:5-ൽനിന്ന്‌ ഉദ്ധരി​ച്ച​പ്പോൾ മത്തായി, “ശക്തി” എന്നതിനു പകരം “മനസ്സ്‌” എന്നതി​നുള്ള ഗ്രീക്കു​പദം ഉപയോ​ഗി​ക്കാൻ മറ്റൊരു കാരണ​വും ഉണ്ടായി​രി​ക്കാം. “ശക്തി” (അഥവാ, “ഓജസ്സ്‌,” അടിക്കു​റിപ്പ്‌.) എന്നതിന്റെ എബ്രാ​യ​പ​ദ​ത്തി​നു ശാരീ​രി​ക​ശ​ക്തി​യെ മാത്രമല്ല മാനസി​ക​മോ ബൗദ്ധി​ക​മോ ആയ പ്രാപ്‌തി​യെ​യും കുറി​ക്കാ​നാ​കും എന്നതാണ്‌ അത്‌. കാരണം എന്തുത​ന്നെ​യാ​യാ​ലും എബ്രായ, ഗ്രീക്ക്‌ പദങ്ങൾ തമ്മിലുള്ള ഈ അർഥസ​മാ​ന​ത​കൾകൊ​ണ്ടാ​കാം സുവി​ശേ​ഷ​യെ​ഴു​ത്തു​കാർ ആവർത്ത​ന​ത്തിൽനിന്ന്‌ ഉദ്ധരി​ച്ച​പ്പോൾ അതേ പദങ്ങൾതന്നെ ഉപയോ​ഗി​ക്കാ​തി​രു​ന്നത്‌.​—മത്ത 22:37; ലൂക്ക 10:27 എന്നിവ​യു​ടെ പഠനക്കു​റി​പ്പു​കൾ കാണുക.

ഹൃദയം . . .ദേഹി . . . ശക്തി . . . മനസ്സ്‌: ആ നിയമ​പ​ണ്ഡി​തൻ ഇവിടെ ഉദ്ധരിച്ച ആവ 6:5-ന്റെ മൂല എബ്രാ​യ​പാ​ഠ​ത്തിൽ ഹൃദയം, ദേഹി, ശക്തി എന്നീ മൂന്നു പദങ്ങളേ കാണു​ന്നു​ള്ളൂ. എന്നാൽ ഗ്രീക്കിൽ എഴുതിയ ലൂക്കോ​സി​ന്റെ വിവര​ണ​ത്തിൽ ആ മനുഷ്യൻ ഹൃദയം, ദേഹി, ശക്തി, മനസ്സ്‌ എന്നീ നാലു കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ പറഞ്ഞി​രി​ക്കു​ന്ന​താ​യി കാണാം. ആ മനുഷ്യ​ന്റെ മറുപടി ഒരു കാര്യം സൂചി​പ്പി​ക്കു​ന്നു: മൂലപാ​ഠ​ത്തി​ലെ ആ മൂന്ന്‌ എബ്രാ​യ​പ​ദ​ങ്ങ​ളിൽ ഈ നാലു ഗ്രീക്കു​പ​ദ​ങ്ങ​ളു​ടെ​യും ആശയം അടങ്ങി​യി​രു​ന്നെന്നു യേശുവിന്റെ കാലത്ത്‌ പരക്കെ അംഗീ​ക​രി​ക്ക​പ്പെ​ട്ടി​രു​ന്നു.​—കൂടു​ത​ലായ വിശദീ​ക​ര​ണ​ത്തി​നു മർ 12:30-ന്റെ പഠനക്കു​റി​പ്പു കാണുക.

യഹോവ: ഇത്‌ ആവ 6:5-ൽനിന്നുള്ള ഉദ്ധരണിയാണ്‌. അതിന്റെ മൂല എബ്രായപാഠത്തിൽ ദൈവത്തിന്റെ പേരിനെ പ്രതിനിധാനം ചെയ്യുന്ന നാല്‌ എബ്രായവ്യഞ്‌ജനാക്ഷരങ്ങൾ (അതിന്റെ ലിപ്യന്തരണം യ്‌ഹ്‌വ്‌ഹ്‌ എന്നാണ്‌.) കാണാം.​—അനു. സി കാണുക.

ഹൃദയം: ആലങ്കാരികാർഥത്തിൽ ഉപയോഗിക്കുമ്പോൾ ഈ പദം പൊതുവേ ഒരാളുടെ ആന്തരികവ്യക്തിത്വത്തെ മുഴുവനായി കുറിക്കുന്നു. എന്നാൽ ഈ പദം “ദേഹി,” “മനസ്സ്‌ ” എന്നീ പദങ്ങളോടൊപ്പം വരുമ്പോൾ സാധ്യതയനുസരിച്ച്‌ അതിന്റെ അർഥവ്യാപ്‌തി കുറയുന്നു. അത്തരം സന്ദർഭങ്ങളിൽ അതു പ്രധാനമായും ഒരു വ്യക്തിയുടെ വികാരങ്ങളെയും ആഗ്രഹങ്ങളെയും മനോഭാവത്തെയും ആണ്‌ കുറിക്കുന്നത്‌. ഇവിടെ ഉപയോഗിച്ചിരിക്കുന്ന നാലു പദങ്ങളുടെയും (ഹൃദയം, ദേഹി, മനസ്സ്‌, ശക്തി) അർഥങ്ങൾക്കു കുറച്ചൊക്കെ സമാനതകളുള്ളതുകൊണ്ട്‌ അവയുടെ അർഥങ്ങളെ പൂർണമായി ഇഴപിരിച്ചെടുക്കാൻ സാധിക്കില്ല. സമാനാർഥങ്ങളുള്ള ഈ പദങ്ങൾ ഇത്തരത്തിൽ ഉപയോഗിച്ചിരിക്കുന്നത്‌, ഒട്ടും പിടിച്ചുവെക്കാതെ പൂർണമായ രീതിയിൽ ദൈവത്തോടു സ്‌നേഹം കാണിക്കേണ്ടതിന്റെ ആവശ്യം ഏറ്റവും ശക്തമായി ഊന്നിപ്പറയാനാണ്‌.​—ഈ വാക്യത്തിലെ മനസ്സ്‌, ശക്തി എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക

ദേഹി: മത്ത 22:37-ന്റെ പഠനക്കുറിപ്പു കാണുക.

മനസ്സ്‌: അതായത്‌ ബൗദ്ധികപ്രാപ്‌തികൾ. ദൈവത്തെ അറിയാനും ദൈവത്തോടുള്ള സ്‌നേഹം വളർത്താനും ഒരാൾ തന്റെ മാനസികപ്രാപ്‌തികൾ ഉപയോഗിക്കണം. (യോഹ 17:3, അടിക്കുറിപ്പ്‌; റോമ 12:1) ഈ വാക്യം ആവ 6:5-ൽനിന്നുള്ള ഉദ്ധരണിയാണ്‌. അവിടെ മൂല എബ്രായപാഠത്തിൽ ‘ഹൃദയം, ദേഹി, ശക്തി’ എന്നീ മൂന്നു പദങ്ങൾ കാണുന്നു. എന്നാൽ ഗ്രീക്കിൽ എഴുതിയ മർക്കോസിന്റെ വിവരണത്തിൽ ഹൃദയം, ദേഹി, മനസ്സ്‌, ശക്തി എന്നീ നാലു കാര്യങ്ങളെക്കുറിച്ച്‌ പറയുന്നുണ്ട്‌. ഇങ്ങനെ ഒരു വ്യത്യാസം കാണുന്നതിനു പിന്നിൽ പല കാരണങ്ങളുണ്ടാകാം. എബ്രായപാഠത്തിലുള്ള ആ പദങ്ങളിൽ ഒളിഞ്ഞുകിടക്കുന്ന പൊതുവായ ഒരു ആശയം അടർത്തിയെടുത്ത്‌ അതു കുറെക്കൂടെ വ്യക്തമായി അവതരിപ്പിക്കാനായിരിക്കാം ഇവിടെ “മനസ്സ്‌ ” എന്ന പദം കൂട്ടിച്ചേർത്തത്‌. ഉദാഹരണത്തിന്‌, പുരാതന എബ്രായഭാഷയിൽ “മനസ്സ്‌ ” എന്നതിനു പ്രത്യേകമായ ഒരു പദമില്ലായിരുന്നെങ്കിലും “ഹൃദയം” എന്ന പദത്തിൽ “മനസ്സ്‌ ” എന്ന ആശയവുംകൂടെ ഉൾക്കൊണ്ടിരുന്നു. കാരണം ആലങ്കാരികാർഥത്തിൽ “ഹൃദയം” എന്ന പദത്തിന്‌, ചിന്തകളും വികാരങ്ങളും പ്രേരണകളും മനോഭാവവും ഉൾപ്പെടെ ഒരാളുടെ മുഴു ആന്തരികവ്യക്തിയെയും കുറിക്കാനാകുമായിരുന്നു. (ആവ 29:4; സങ്ക 26:2; 64:6; ഈ വാക്യത്തിലെ ഹൃദയം എന്നതിന്റെ പഠനക്കുറിപ്പു കാണുക.) അതുകൊണ്ടുതന്നെ എബ്രായപാഠത്തിൽ “ഹൃദയം” എന്നു വരുന്നിടത്ത്‌ ഗ്രീക്ക്‌ സെപ്‌റ്റുവജിന്റ്‌ മിക്കപ്പോഴും “മനസ്സ്‌ ” എന്നതിനുള്ള ഗ്രീക്കുപദമാണ്‌ ഉപയോഗിച്ചിരിക്കുന്നത്‌. (ഉൽ 8:21; 17:17; സുഭ 2:10; യശ 14:13) ഇനി മർക്കോസ്‌ മനസ്സ്‌ എന്ന പദം ഉപയോഗിക്കാൻ മറ്റൊരു കാരണവുമുണ്ടാകാം. “ശക്തി” എന്നതിന്റെ എബ്രായപദത്തിനും “മനസ്സ്‌ ” എന്നതിന്റെ ഗ്രീക്കുപദത്തിനും കുറെയൊക്കെ അർഥസമാനതകളുണ്ടായിരിക്കാം എന്നതാണ്‌ അത്‌. (“ശക്തി” എന്നതിനു പകരം “മനസ്സ്‌ ” എന്ന പദം ഉപയോഗിച്ചിരിക്കുന്ന മത്ത 22:37 താരതമ്യം ചെയ്യുക.) ഇനി, ശാസ്‌ത്രി യേശുവിനു മറുപടി കൊടുത്തപ്പോൾ “ചിന്താശേഷി” എന്ന പദം ഉപയോഗിച്ചതും എബ്രായഭാഷയിലെ ആ പദങ്ങളുടെ അർഥസമാനതകൾകൊണ്ടാകാം. (മർ 12:33) ഇക്കാരണങ്ങളാലായിരിക്കാം സുവിശേഷയെഴുത്തുകാർ ആവ 6:5 ഉദ്ധരിച്ചപ്പോൾ അവിടെ കാണുന്ന അതേ പദങ്ങൾതന്നെ ഉപയോഗിക്കാതിരുന്നത്‌.​—ഈ വാക്യത്തിലെ ശക്തി എന്നതിന്റെ പഠനക്കുറിപ്പും മത്ത 22:37; ലൂക്ക 10:27 എന്നിവയുടെ പഠനക്കുറിപ്പുകളും കാണുക.

ശക്തി: മനസ്സ്‌ എന്നതിന്റെ പഠനക്കുറിപ്പിൽ പറഞ്ഞിരിക്കുന്നതുപോലെ ആവ 6:5-ൽനിന്നുള്ള ഈ ഉദ്ധരണിയുടെ മൂല എബ്രായപാഠത്തിൽ ‘ഹൃദയം, ദേഹി, ശക്തി’ എന്നീ മൂന്നു പദങ്ങളാണു കാണുന്നത്‌. എന്നാൽ “ശക്തി” (അഥവാ “ഓജസ്സ്‌,” അടിക്കുറിപ്പ്‌.) എന്നതിന്റെ എബ്രായപദത്തിനു ശാരീരികശക്തിയെ മാത്രമല്ല മാനസികമോ ബൗദ്ധികമോ ആയ പ്രാപ്‌തിയെയും കുറിക്കാനാകും. ആ വാക്യം ഗ്രീക്കുതിരുവെഴുത്തുകളിൽ ഉദ്ധരിച്ചപ്പോൾ “മനസ്സ്‌ ” എന്ന പദം കൂട്ടിച്ചേർക്കാനുള്ള ഒരു കാരണം ഇതായിരിക്കാം. ഇതേ കാരണംകൊണ്ടാകാം മത്ത 22:37-ൽ ആ വാക്യം ഉദ്ധരിച്ചപ്പോൾ “ശക്തി” എന്നു പറയാതെ “മനസ്സ്‌ ” എന്നു പറഞ്ഞത്‌. എന്തുതന്നെയായാലും ഒരു ശാസ്‌ത്രി [ഗ്രീക്കിൽ എഴുതിയ ലൂക്കോസിന്റെ വിവരണമനുസരിച്ച്‌ (10:27)] എബ്രായതിരുവെഴുത്തുകളിൽനിന്ന്‌ ഈ വാക്യം ഉദ്ധരിച്ചപ്പോൾ ഹൃദയം, ദേഹി, ശക്തി, മനസ്സ്‌ എന്നീ നാലു പദങ്ങൾ ഉപയോഗിച്ചതിൽനിന്ന്‌ ഒരു കാര്യം അനുമാനിക്കാം: മൂലപാഠത്തിലെ ആ മൂന്ന്‌ എബ്രായപദങ്ങളിൽ ഈ നാലു ഗ്രീക്കുപദങ്ങളുടെയും ആശയം അടങ്ങിയിരുന്നു എന്ന കാര്യം യേശുവിന്റെ കാലത്ത്‌ പരക്കെ അംഗീകരിക്കപ്പെട്ടിരുന്നു.

അയൽക്കാ​രൻ: അക്ഷ. “സമീപ​ത്തു​ള്ളവൻ.” അയൽക്കാ​രൻ” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ഗ്രീക്കു​പ​ദ​ത്തി​ന്റെ അർഥം, അടുത്ത്‌ താമസി​ക്കുന്ന ആൾ എന്നു മാത്രമല്ല. ഒരാൾ ഏതെല്ലാം വ്യക്തി​ക​ളു​മാ​യി ഇടപെ​ടു​ന്നോ അവരെ​ല്ലാം അയാളു​ടെ അയൽക്കാ​രാണ്‌.​—ലൂക്ക 10:29-37; റോമ 13:8-10; മത്ത 5:43-ന്റെ പഠനക്കു​റി​പ്പു കാണുക.

സമ്പൂർണദഹനയാഗങ്ങൾ: ഹോളോകൗടോമ (“മുഴുവൻ” എന്ന്‌ അർഥമുള്ള ഹോളോസ്‌, “ദഹിപ്പിക്കുക” എന്ന്‌ അർഥമുള്ള കൈയോ എന്നിവയിൽനിന്ന്‌ വന്നത്‌.) എന്ന ഗ്രീക്കുപദം ഗ്രീക്കുതിരുവെഴുത്തുകളിൽ മൂന്നു പ്രാവശ്യമേ കാണുന്നുള്ളൂ. ഈ വാക്യത്തിലും എബ്ര 10:6, 8-ലും ആണ്‌ അത്‌. പൂർണമായി തീയിൽ ദഹിപ്പിച്ച്‌, ദൈവത്തിനു മുഴുവനായി അർപ്പിക്കുന്ന യാഗങ്ങളെ കുറിക്കുന്ന എബ്രായപദം പരിഭാഷപ്പെടുത്താൻ സെപ്‌റ്റുവജിന്റിൽ ഉപയോഗിച്ചിരിക്കുന്നത്‌ ഈ പദമാണ്‌. മൃഗങ്ങളെ ഇത്തരത്തിൽ സമ്പൂർണദഹനയാഗമായി അർപ്പിക്കുമ്പോൾ ആരാധകൻ അതിൽനിന്ന്‌ അൽപ്പംപോലും ഭക്ഷിക്കില്ലായിരുന്നു. സെപ്‌റ്റുവജിന്റി1ശമു 15:22-ലും ഹോശ 6:6-ലും കാണുന്ന ഈ ഗ്രീക്കുപദമായിരിക്കാം യേശുവിനോടു സംസാരിച്ചപ്പോൾ ആ ശാസ്‌ത്രിയുടെ മനസ്സിലുണ്ടായിരുന്നത്‌. (മർ 12:32) യേശു, ആലങ്കാരികാർഥത്തിലുള്ള ഒരു ‘സമ്പൂർണദഹനയാഗമായി’ തന്നെത്തന്നെ മുഴുവനായി അർപ്പിച്ചു.

യഹോവ: ഇതു സങ്ക 110:1-ൽനിന്നുള്ള ഉദ്ധരണിയാണ്‌. അതിന്റെ മൂല എബ്രായപാഠത്തിൽ ദൈവത്തിന്റെ പേരിനെ പ്രതിനിധാനം ചെയ്യുന്ന നാല്‌ എബ്രായവ്യഞ്‌ജനാക്ഷരങ്ങൾ (അതിന്റെ ലിപ്യന്തരണം യ്‌ഹ്‌വ്‌ഹ്‌ എന്നാണ്‌.) കാണാം.​—അനു. സി കാണുക.

ചന്തസ്ഥലങ്ങൾ: അഥവാ “കൂടി​വ​രാ​നുള്ള സ്ഥലങ്ങൾ.” ഗ്രീക്കിൽ അഗോറ. പുരാ​ത​ന​കാ​ലത്ത്‌ മധ്യപൂർവ​ദേ​ശ​ത്തെ​യും ഗ്രീക്ക്‌, റോമൻ സ്വാധീ​ന​മു​ണ്ടാ​യി​രുന്ന പ്രദേ​ശ​ങ്ങ​ളി​ലെ​യും നഗരങ്ങ​ളി​ലും പട്ടണങ്ങ​ളി​ലും, കച്ചവട​കേ​ന്ദ്ര​മാ​യോ പൊതു​ജ​ന​ങ്ങൾക്കു കൂടി​വ​രാ​നുള്ള സ്ഥലമാ​യോ ഉപയോ​ഗി​ച്ചി​രുന്ന തുറസ്സായ സ്ഥലങ്ങ​ളെ​യാണ്‌ അതു കുറി​ക്കു​ന്നത്‌.

ചന്തസ്ഥലങ്ങൾ: മത്ത 23:7-ന്റെ പഠനക്കുറിപ്പു കാണുക.

മുൻനിര: അഥവാ “ഏറ്റവും നല്ല ഇരിപ്പി​ടങ്ങൾ.” തെളി​വ​നു​സ​രിച്ച്‌ സിന​ഗോ​ഗി​ന്റെ അധ്യക്ഷ​ന്മാ​രും വിശി​ഷ്ടാ​തി​ഥി​ക​ളും സിന​ഗോ​ഗിൽ ഏറ്റവും മുന്നി​ലാ​യി, തിരു​വെ​ഴു​ത്തു​ചു​രു​ളു​കൾ വെച്ചി​രു​ന്ന​തിന്‌ അടുത്താണ്‌ ഇരുന്നി​രു​ന്നത്‌. സിന​ഗോ​ഗിൽ കൂടി​വ​ന്നി​രുന്ന എല്ലാവർക്കും അവരെ കാണാ​മാ​യി​രു​ന്നു. സാധ്യ​ത​യ​നു​സ​രിച്ച്‌ ആദരണീ​യ​മായ ആ ഇരിപ്പി​ടങ്ങൾ അത്തരം പ്രമു​ഖ​വ്യ​ക്തി​കൾക്കു​വേണ്ടി വേർതി​രി​ച്ചി​രു​ന്നു.

വിശു​ദ്ധ​ഖ​ജ​നാവ്‌: യോഹ 8:20-ൽ ‘ഖജനാവ്‌ ’ എന്നു വിളി​ച്ചി​രി​ക്കുന്ന ദേവാ​ല​യ​ഭാ​ഗ​മാ​യി​രി​ക്കാം ഇത്‌. സാധ്യ​ത​യ​നു​സ​രിച്ച്‌ ഇതു സ്‌ത്രീ​ക​ളു​ടെ മുറ്റം എന്ന്‌ അറിയ​പ്പെ​ട്ടി​രുന്ന ഭാഗത്താ​യി​രു​ന്നു. അവിടെ 13 സംഭാ​വ​ന​പ്പെ​ട്ടി​കൾ ഉണ്ടായി​രു​ന്നു. (അനു. ബി11 കാണുക.) സംഭാ​വ​ന​പ്പെ​ട്ടി​ക​ളിൽനി​ന്നുള്ള പണമൊ​ക്കെ ശേഖരി​ച്ചു​വെ​ക്കുന്ന ഒരു പ്രധാ​ന​ഖ​ജ​നാ​വും ദേവാ​ല​യ​ത്തി​ലു​ണ്ടാ​യി​രു​ന്ന​താ​യി കരുത​പ്പെ​ടു​ന്നു.

സംഭാവനപ്പെട്ടികൾ: പുരാതന ജൂതരേഖകളനുസരിച്ച്‌, കാഹളങ്ങളുടെ ആകൃതിയുള്ള ഇവയ്‌ക്കു സാധ്യതയനുസരിച്ച്‌ മുകൾഭാഗത്ത്‌ ചെറിയ ഒരു വായുണ്ടായിരുന്നു. ആളുകൾ പലതരം കാഴ്‌ചകൾ അതിൽ ഇടുമായിരുന്നു. ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്കുപദം യോഹ 8:20-ലും കാണുന്നു. അവിടെ അതു ‘ഖജനാവ്‌ ’ എന്നാണു പരിഭാഷപ്പെടുത്തിയിരിക്കുന്നത്‌. സാധ്യതയനുസരിച്ച്‌ ഇതു ദേവാലയത്തിൽ സ്‌ത്രീകളുടെ മുറ്റം എന്ന്‌ അറിയപ്പെട്ടിരുന്ന ഭാഗത്തായിരുന്നു. (മത്ത 27:6-ന്റെ പഠനക്കുറിപ്പും അനു. ബി11-ഉം കാണുക.) റബ്ബിമാരുടെ രേഖകളനുസരിച്ച്‌ ആ മുറ്റത്തിന്റെ മതിലിന്‌ അകത്ത്‌ ചുറ്റോടുചുറ്റും 13 സംഭാവനപ്പെട്ടികൾ ഉണ്ടായിരുന്നു. ഈ സംഭാവനപ്പെട്ടികളിൽനിന്നുള്ള പണമൊക്കെ ശേഖരിച്ചുവെക്കുന്ന ഒരു പ്രധാനഖജനാവും ദേവാലയത്തിലുണ്ടായിരുന്നതായി കരുതപ്പെടുന്നു.

പണം: അക്ഷ. “ചെമ്പ്‌.” അതായത്‌, ചെമ്പുപണം അഥവാ ചെമ്പുനാണയങ്ങൾ. എന്നാൽ എല്ലാ തരം പണത്തെയും കുറിക്കാൻ വിശാലമായ അർഥത്തിലും ഈ ഗ്രീക്കുപദം ഉപയോഗിച്ചിരുന്നു.​—അനു. ബി14 കാണുക.

തീരെ മൂല്യം കുറഞ്ഞ: അക്ഷ. “ഒരു ക്വാഡ്രോൻസിനു തുല്യമായ.” കൊഡ്രാന്റീസ്‌ എന്ന ഗ്രീക്കുപദം (ക്വാഡ്രോൻസ്‌ എന്ന ലത്തീൻപദത്തിൽനിന്നുള്ളത്‌.) ഒരു ദിനാറെയുടെ 1/64 മൂല്യമുള്ള ഒരു റോമൻനാണയത്തെ കുറിക്കുന്നു. ഇതു നിർമിച്ചിരുന്നതു ചെമ്പുകൊണ്ടോ വെങ്കലംകൊണ്ടോ ആണ്‌. ജൂതന്മാർ സാധാരണ ഉപയോഗിച്ചിരുന്ന നാണയങ്ങളുടെ മൂല്യം മർക്കോസ്‌ ഇവിടെ റോമൻപണത്തിൽ വിശദീകരിച്ചിട്ടുണ്ട്‌.​—അനു. ബി14 കാണുക.

രണ്ടു ചെറുതുട്ടുകൾ: അക്ഷ. “രണ്ടു ലെപ്‌റ്റ.” ചെറിയ, കനം കുറഞ്ഞ എന്തിനെയെങ്കിലും കുറിക്കുന്ന ലെപ്‌ടോൺ എന്ന ഗ്രീക്കുപദത്തിന്റെ ബഹുവചനരൂപമാണു ലെപ്‌റ്റ. ഒരു ദിനാറെയുടെ 1/128 ആയിരുന്നു ഒരു ലെപ്‌ടോൺ. ചെമ്പോ വെങ്കലമോ കൊണ്ട്‌ നിർമിച്ചിരുന്ന ഇതു തെളിവനുസരിച്ച്‌ ഇസ്രായേലിൽ ഉപയോഗിച്ചിരുന്ന ഏറ്റവും ചെറിയ നാണയമായിരുന്നു.​—പദാവലിയിൽ ലെപ്‌ടോൺ എന്നതും അനു. ബി14-ഉം കാണുക.

ദൃശ്യാവിഷ്കാരം

മുന്തി​രി​ച്ചക്ക്‌
മുന്തി​രി​ച്ചക്ക്‌

ഇസ്രാ​യേ​ലിൽ മുന്തി​രി​യു​ടെ വിള​വെ​ടു​ത്തി​രു​ന്നത്‌ ആഗസ്റ്റി​ലോ സെപ്‌റ്റം​ബ​റി​ലോ ആണ്‌. മുന്തി​രി​യു​ടെ ഇനവും അതാതു പ്രദേ​ശത്തെ കാലാ​വ​സ്ഥ​യും ആണ്‌ ഇതിനെ സ്വാധീ​നി​ച്ചി​രുന്ന ഘടകങ്ങൾ. സാധാ​ര​ണ​യാ​യി, വിള​വെ​ടു​ക്കുന്ന മുന്തിരി ചുണ്ണാ​മ്പു​കൽപ്പാ​റ​യിൽ വെട്ടി​യു​ണ്ടാ​ക്കിയ കുഴി​ക​ളിൽ ഇടും. എന്നിട്ട്‌ പുരു​ഷ​ന്മാർ കാലു​കൊണ്ട്‌ അതിൽ അമർത്തി​ച്ച​വി​ട്ടും. ഇത്തരം സന്ദർഭ​ങ്ങ​ളിൽ പാട്ടു പാടു​ന്ന​തും പതിവാ​യി​രു​ന്നു.—യശ 16:10; യിര 25:30; 48:33.

1. പുതു​താ​യി വിള​വെ​ടുത്ത മുന്തിരി

2. മുന്തി​രി​ച്ചക്ക്‌

3. മുന്തി​രി​ച്ചാറ്‌ ഊറി​വ​രാ​നുള്ള പാത്തി

4. മുന്തി​രി​ച്ചാറ്‌ ഒഴുകി​വീ​ഴുന്ന താഴത്തെ തൊട്ടി

5. വീഞ്ഞു സൂക്ഷി​ക്കുന്ന കളിമൺഭരണികൾ

തിബെ​ര്യൊസ്‌ സീസർ
തിബെ​ര്യൊസ്‌ സീസർ

ബി.സി. 42-ലാണു തിബെ​ര്യൊസ്‌ ജനിച്ചത്‌. എ.ഡി. 14-ൽ അദ്ദേഹം റോമി​ലെ രണ്ടാമത്തെ ചക്രവർത്തി​യാ​യി ഭരണം ഏറ്റെടു​ത്തു. എ.ഡി. 37 മാർച്ച്‌ വരെ ജീവിച്ച ഇദ്ദേഹ​മാ​യി​രു​ന്നു യേശു​വി​ന്റെ ശുശ്രൂ​ഷ​ക്കാ​ല​ത്തു​ട​നീ​ളം റോമി​ലെ ചക്രവർത്തി. അതു​കൊണ്ട്‌ യേശു, ‘സീസർക്കു​ള്ളതു സീസർക്കു കൊടു​ക്കുക’ എന്നു നികു​തി​നാ​ണ​യ​ത്തെ​ക്കു​റിച്ച്‌ പറഞ്ഞ​പ്പോൾ അധികാ​ര​ത്തി​ലി​രുന്ന സീസർ തിബെ​ര്യൊസ്‌ ആയിരു​ന്നു.—മർ 12:14-17; മത്ത 22:17-21; ലൂക്ക 20:22-25.

ചന്തസ്ഥലം
ചന്തസ്ഥലം

ഇവിടെ കാണി​ച്ചി​രി​ക്കു​ന്ന​തു​പോ​ലെ, ചില​പ്പോ​ഴൊ​ക്കെ റോഡി​ന്റെ ഇരുവ​ശ​ത്തു​മാ​യി​ട്ടാ​യി​രു​ന്നു ചന്തകൾ. മിക്ക​പ്പോ​ഴും വ്യാപാ​രി​കൾ ധാരാളം സാധനങ്ങൾ വഴിയിൽ വെച്ചി​രു​ന്ന​തു​കൊണ്ട്‌ ഗതാഗതം തടസ്സ​പ്പെ​ട്ടി​രു​ന്നു. പ്രദേ​ശ​വാ​സി​കൾക്കു വീട്ടു​സാ​ധ​ന​ങ്ങ​ളും കളിമൺപാ​ത്ര​ങ്ങ​ളും വിലകൂ​ടിയ ചില്ലു​പാ​ത്ര​ങ്ങ​ളും നല്ല പച്ചക്കറി​ക​ളും പഴങ്ങളും മറ്റും കിട്ടുന്ന സ്ഥലമാ​യി​രു​ന്നു ഇത്‌. അക്കാലത്ത്‌ ഭക്ഷണം ശീതീ​ക​രിച്ച്‌ സൂക്ഷി​ക്കാ​നുള്ള സൗകര്യം ഇല്ലാഞ്ഞ​തു​കൊണ്ട്‌ ഓരോ ദിവസ​ത്തേ​ക്കും വേണ്ട സാധനങ്ങൾ അതതു ദിവസം ചന്തയിൽ പോയി മേടി​ക്കു​ന്ന​താ​യി​രു​ന്നു രീതി. അവിടെ ചെല്ലു​ന്ന​വർക്കു കച്ചവട​ക്കാ​രിൽനി​ന്നും മറ്റു സന്ദർശ​ക​രിൽനി​ന്നും പുതി​യ​പു​തിയ വാർത്തകൾ കേൾക്കാ​മാ​യി​രു​ന്നു. കുട്ടികൾ അവിടെ കളിച്ചി​രു​ന്നു. തങ്ങളെ കൂലിക്കു വിളി​ക്കു​ന്ന​തും പ്രതീ​ക്ഷിച്ച്‌ ആളുകൾ അവിടെ കാത്തി​രി​ക്കാ​റു​മു​ണ്ടാ​യി​രു​ന്നു. ചന്തസ്ഥല​ത്തു​വെച്ച്‌ യേശു ആളുകളെ സുഖ​പ്പെ​ടു​ത്തി​യ​താ​യും പൗലോസ്‌ മറ്റുള്ള​വ​രോ​ടു പ്രസം​ഗി​ച്ച​താ​യും നമ്മൾ വായി​ക്കു​ന്നു. (പ്രവൃ 17:17) എന്നാൽ അഹങ്കാ​രി​ക​ളായ ശാസ്‌ത്രി​മാ​രും പരീശ​ന്മാ​രും ഇത്തരം പൊതു​സ്ഥ​ല​ങ്ങ​ളിൽവെച്ച്‌, ആളുക​ളു​ടെ ശ്രദ്ധാ​കേ​ന്ദ്ര​മാ​കാ​നും അവരുടെ അഭിവാ​ദ​നങ്ങൾ ഏറ്റുവാ​ങ്ങാ​നും ആഗ്രഹി​ച്ചു.

അത്താഴ​വി​രു​ന്നു​ക​ളി​ലെ പ്രമു​ഖ​സ്ഥാ​നം
അത്താഴ​വി​രു​ന്നു​ക​ളി​ലെ പ്രമു​ഖ​സ്ഥാ​നം

ഒന്നാം നൂറ്റാ​ണ്ടിൽ ആളുകൾ പൊതു​വേ മേശ​യോ​ടു ചേർന്ന്‌ ചാരി​ക്കി​ട​ന്നാ​ണു ഭക്ഷണം കഴിച്ചി​രു​ന്നത്‌. കിടക്ക​യി​ലെ കുഷ്യ​നിൽ ഇട​ങ്കൈ​മുട്ട്‌ ഊന്നി, വലത്തെ കൈ​കൊണ്ട്‌ ഭക്ഷണം കഴിക്കും. ഗ്രീക്ക്‌-റോമൻ രീതി​യ​നു​സ​രിച്ച്‌ ഒരു ഭക്ഷണമു​റി​യിൽ അധികം പൊക്ക​മി​ല്ലാത്ത ഒരു ഭക്ഷണ​മേ​ശ​യും അതിനു ചുറ്റും മൂന്നു കിടക്ക​യും കാണും. ഇത്തരം ഒരു ഭക്ഷണമു​റി​യെ റോമാ​ക്കാർ ട്രൈ​ക്ലി​നി​യം (ഈ ലത്തീൻപദം “മൂന്നു കിടക്ക​യുള്ള മുറി” എന്ന്‌ അർഥമുള്ള ഗ്രീക്കു​പ​ദ​ത്തിൽനിന്ന്‌ വന്നതാണ്‌.) എന്നാണു വിളി​ച്ചി​രു​ന്നത്‌. ഇതു​പോ​ലെ ക്രമീ​ക​രി​ച്ചാൽ ഓരോ കിടക്ക​യി​ലും മൂന്നു പേർ വീതം ഒൻപതു പേർക്ക്‌ ഇരിക്കാ​മാ​യി​രു​ന്നു. എന്നാൽ പിൽക്കാ​ലത്ത്‌ കൂടുതൽ പേർക്ക്‌ ഇരിക്കാൻ പാകത്തിൽ നീളം കൂടിയ കിടക്കകൾ ഉപയോ​ഗി​ക്കു​ന്നതു സാധാ​ര​ണ​മാ​യി​ത്തീർന്നു. ഭക്ഷണമു​റി​യി​ലെ ഇരിപ്പി​ട​ങ്ങൾക്കെ​ല്ലാം ഒരേ പ്രാധാ​ന്യ​മ​ല്ലാ​യി​രു​ന്നു. ഉദാഹ​ര​ണ​ത്തിന്‌ കിടക്ക​കൾതന്നെ പ്രാധാ​ന്യ​മ​നു​സ​രിച്ച്‌, ഏറ്റവും താഴ്‌ന്നത്‌ (എ), അതി​നെ​ക്കാൾ അൽപ്പം മുന്തി​യത്‌ (ബി), ഏറ്റവും മുന്തി​യത്‌ (സി) എന്നിങ്ങനെ തിരി​ച്ചി​രു​ന്നു. ഇനി, ഓരോ കിടക്ക​യി​ലെ സ്ഥാനങ്ങൾക്കും പ്രാധാ​ന്യ​ത്തി​ന്റെ കാര്യ​ത്തിൽ വ്യത്യാ​സ​മു​ണ്ടാ​യി​രു​ന്നു. ഭക്ഷണം കഴിക്കാൻ ഇരിക്കുന്ന ഒരാൾക്ക്‌ അദ്ദേഹ​ത്തി​ന്റെ വലതു​വ​ശ​ത്തുള്ള ആളെക്കാൾ പ്രാധാ​ന്യം കൂടു​ത​ലും ഇടതു​വ​ശ​ത്തുള്ള ആളെക്കാൾ പ്രാധാ​ന്യം കുറവും ആണ്‌ കല്‌പി​ച്ചി​രു​ന്നത്‌. ഔപചാ​രി​ക​മായ ഒരു വിരു​ന്നിൽ ആതി​ഥേയൻ പൊതു​വേ ഇരുന്നി​രു​ന്നത്‌, ഏറ്റവും താണതാ​യി കണ്ടിരുന്ന കിടക്ക​യി​ലെ ഒന്നാം സ്ഥാനത്താണ്‌ (1). ഏറ്റവും ആദരണീ​യ​മാ​യി കണ്ടിരു​ന്നതു നടുവി​ലുള്ള കിടക്ക​യി​ലെ മൂന്നാ​മത്തെ സ്ഥാനമാ​യി​രു​ന്നു (2). ജൂതന്മാർ ഈ ആചാരം എത്ര​ത്തോ​ളം പിൻപറ്റി എന്നതു വ്യക്തമ​ല്ലെ​ങ്കി​ലും ശിഷ്യ​ന്മാ​രെ താഴ്‌മ​യു​ടെ പ്രാധാ​ന്യം പഠിപ്പി​ച്ച​പ്പോൾ യേശു​വി​ന്റെ മനസ്സി​ലു​ണ്ടാ​യി​രു​ന്നത്‌ ഈ സമ്പ്രദാ​യ​മാ​യി​രി​ക്കാം.

സിന​ഗോ​ഗി​ലെ മുൻനിര
സിന​ഗോ​ഗി​ലെ മുൻനിര

ഗലീല​ക്ക​ട​ലിന്‌ ഏതാണ്ട്‌ 10 കി.മീ. വടക്കു​കി​ഴ​ക്കുള്ള ഗാംലാ നഗരത്തിൽ കണ്ടെത്തിയ സിന​ഗോ​ഗി​ന്റെ (ഒന്നാം നൂറ്റാ​ണ്ടി​ലേത്‌) നാശാ​വ​ശി​ഷ്ട​ങ്ങളെ ആധാര​മാ​ക്കി​യാണ്‌ ഈ വീഡി​യോ​ചി​ത്രീ​ക​ര​ണ​ത്തി​ന്റെ പല ഭാഗങ്ങ​ളും തയ്യാറാ​ക്കി​യി​രി​ക്കു​ന്നത്‌. ഒന്നാം നൂറ്റാ​ണ്ടി​ലെ പല സിന​ഗോ​ഗു​കൾക്കും കേടു​പാ​ടു​കൾ സംഭവി​ച്ച​തു​കൊണ്ട്‌ അവയുടെ രൂപഘ​ട​ന​യു​ടെ കൃത്യ​മായ വിശദാം​ശങ്ങൾ ഇന്നു നമുക്ക്‌ അറിയില്ല. അന്നത്തെ പല സിന​ഗോ​ഗു​ക​ളി​ലും ഉണ്ടായി​രു​ന്നി​രി​ക്കാൻ സാധ്യ​ത​യുള്ള ചില സവി​ശേ​ഷ​ത​ക​ളാണ്‌ ഈ വീഡി​യോ​യിൽ ഉൾപ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌.

1. സിന​ഗോ​ഗു​ക​ളി​ലെ മുൻനിര അഥവാ ഏറ്റവും മികച്ച ഇരിപ്പി​ടങ്ങൾ, പ്രാസം​ഗി​കൻ നിന്നി​രുന്ന തട്ടിലോ അതിന്‌ അടുത്തോ ആയിരു​ന്നു.

2. നിയമ​പു​സ്‌ത​ക​ത്തിൽനിന്ന്‌ വായി​ച്ചു​കേൾപ്പി​ക്കാൻ അധ്യാ​പകൻ നിൽക്കുന്ന തട്ട്‌. ഓരോ സിന​ഗോ​ഗി​ലും ഇതിന്റെ സ്ഥാനം കുറ​ച്ചൊ​ക്കെ വ്യത്യാ​സ​പ്പെ​ട്ടി​രി​ക്കും.

3. സമൂഹം നിലയും വിലയും കല്‌പി​ച്ചി​രുന്ന ആളുക​ളാ​യി​രി​ക്കാം ഭിത്തി​യോ​ടു ചേർന്നുള്ള ഇരിപ്പി​ട​ങ്ങ​ളിൽ ഇരുന്നി​രു​ന്നത്‌. മറ്റുള്ളവർ തറയിൽ പായോ മറ്റോ വിരിച്ച്‌ ഇരിക്കും. ഗാംലാ​യി​ലെ സിന​ഗോ​ഗിൽ നാലു നിര ഇരിപ്പി​ടങ്ങൾ ഉണ്ടായി​രു​ന്നി​രി​ക്കാം.

4. വിശു​ദ്ധ​ചു​രു​ളു​ക​ളുള്ള പെട്ടി പുറകു​വ​ശത്തെ ഭിത്തി​യി​ലാ​യി​രി​ക്കാം സ്ഥാപി​ച്ചി​രു​ന്നത്‌.

സിനഗോഗിലെ ഇരിപ്പി​ട​ങ്ങ​ളു​ടെ ഈ ക്രമീ​ക​രണം, ചിലർ സമൂഹ​ത്തിൽ മറ്റുള്ള​വ​രെ​ക്കാൾ വലിയ​വ​രാ​ണെന്ന്‌ അവിടെ കൂടി​വ​ന്ന​വരെ എപ്പോ​ഴും ഓർമി​പ്പി​ച്ചി​രു​ന്നു. പലപ്പോ​ഴും യേശു​വി​ന്റെ ശിഷ്യ​ന്മാർക്കി​ട​യി​ലെ വാഗ്വാ​ദ​ങ്ങൾക്കു വഴി​വെ​ച്ച​തും അതേ വിഷയ​മാ​യി​രു​ന്നു.—മത്ത 18:1-4; 20:20, 21; മർ 9:33, 34; ലൂക്ക 9:46-48.

സംഭാ​വ​ന​പ്പെ​ട്ടി​ക​ളും വിധവ​യും
സംഭാ​വ​ന​പ്പെ​ട്ടി​ക​ളും വിധവ​യും

റബ്ബിമാ​രു​ടെ രേഖകൾ പറയു​ന്ന​ത​നു​സ​രിച്ച്‌, ഹെരോദ്‌ നിർമിച്ച ദേവാ​ല​യ​ത്തിൽ ‘ഷോഫർ പെട്ടികൾ’ എന്ന്‌ അറിയ​പ്പെ​ട്ടി​രുന്ന 13 സംഭാ​വ​ന​പ്പെ​ട്ടി​കൾ ഉണ്ടായി​രു​ന്നു. ഷോഫാർ എന്ന എബ്രാ​യ​പ​ദ​ത്തി​ന്റെ അർഥം “ആൺചെ​മ്മ​രി​യാ​ടി​ന്റെ കൊമ്പ്‌” എന്നായ​തു​കൊണ്ട്‌ ആ സംഭാ​വ​ന​പ്പെ​ട്ടി​ക​ളു​ടെ രൂപത്തിന്‌ ഒരു കൊമ്പി​നോട്‌ അഥവാ കാഹള​ത്തോ​ടു കുറ​ച്ചെ​ങ്കി​ലും രൂപസാ​ദൃ​ശ്യം ഉണ്ടായി​രു​ന്നി​രി​ക്കാം. ദാനം ചെയ്യു​ന്നവർ (ആലങ്കാ​രി​കാർഥ​ത്തിൽ) കാഹളം ഊതു​ന്ന​തി​നെ യേശു കുറ്റം വിധി​ച്ച​പ്പോൾ ആളുക​ളു​ടെ മനസ്സി​ലേക്കു വന്നത്‌, കാഹള​ത്തി​ന്റെ രൂപത്തി​ലുള്ള ഈ സംഭാ​വ​ന​പ്പെ​ട്ടി​ക​ളിൽ നാണയം ഇടു​മ്പോൾ ഉണ്ടാകുന്ന ശബ്ദമാ​യി​രി​ക്കാം. (മത്ത 6:2) വിധവ​യു​ടെ രണ്ടു ചെറു​തു​ട്ടു​കൾ സംഭാ​വ​ന​പ്പെ​ട്ടി​യി​ലേക്കു വീണ​പ്പോൾ അധികം ശബ്ദമൊ​ന്നും ഉണ്ടായി​ക്കാ​ണില്ല. എങ്കിൽപ്പോ​ലും ആ വിധവ​യെ​യും അവരുടെ സംഭാ​വ​ന​യെ​യും യഹോവ വളരെ വില​യേ​റി​യ​താ​യി കണ്ടെന്നു യേശു സൂചി​പ്പി​ച്ചു.