വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മക്കളെ പഠിപ്പിക്കാൻ

ഒറ്റപ്പെ​ടു​ന്ന​താ​യി നിങ്ങൾക്ക്‌ തോന്നി​യി​ട്ടു​ണ്ടോ?

ഒറ്റപ്പെ​ടു​ന്ന​താ​യി നിങ്ങൾക്ക്‌ തോന്നി​യി​ട്ടു​ണ്ടോ?

മറ്റുള്ളവർ കൂട്ടത്തിൽ കൂട്ടാതെ വരു​മ്പോ​ഴാണ്‌ ഒറ്റപ്പെ​ട്ടു​പോ​കു​ന്ന​താ​യി ആളുകൾക്കു തോന്നു​ന്നത്‌. ഒരു വ്യക്തി​യു​ടെ തൊലി​നി​റ​ത്തി​ന്റെ പേരി​ലോ അയാൾ മറ്റൊരു നാട്ടിൽ ജനിച്ചു എന്നതു​കൊ​ണ്ടോ അയാളു​ടെ സംസാ​ര​രീ​തി വേറെ​യാ​യ​തു​കൊ​ണ്ടോ ഒക്കെ ആയിരി​ക്കാം മറ്റുള്ളവർ അയാളെ ഒറ്റപ്പെ​ടു​ത്തു​ന്നത്‌. ആകട്ടെ നിങ്ങൾക്ക്‌ അങ്ങനെ​യൊ​രു അനുഭവം ഉണ്ടായി​ട്ടു​ണ്ടോ? a

അങ്ങനെ​യൊ​രു അനുഭ​വ​മു​ണ്ടാ​യി​ട്ടുള്ള ഒരാളെ നമുക്കി​പ്പോൾ പരിച​യ​പ്പെ​ടാം. അവന്റെ പേര്‌ മെഫീ​ബോ​ശെത്ത്‌ എന്നാണ്‌. അവൻ ആരായി​രു​ന്നെ​ന്നും ഒറ്റപ്പെ​ട്ട​തു​പോ​ലെ അവനു തോന്നി​യത്‌ എന്തു​കൊ​ണ്ടാ​ണെ​ന്നും നമുക്ക്‌ നോക്കാം. മെഫീ​ബോ​ശെ​ത്തിൽനിന്ന്‌ ഒരുപാ​ടു കാര്യങ്ങൾ നമുക്കു പഠിക്കാ​നുണ്ട്‌. എപ്പോ​ഴെ​ങ്കി​ലും ഒറ്റപ്പെ​ടു​ന്ന​താ​യി തോന്നു​ക​യാ​ണെ​ങ്കിൽ അക്കാര്യ​ങ്ങൾ നിങ്ങൾക്ക്‌ ഓർമി​ക്കാ​വു​ന്ന​താണ്‌.

ദാവീദ്‌ രാജാ​വി​ന്റെ പ്രിയ​പ്പെട്ട കൂട്ടു​കാ​ര​നാ​യി​രുന്ന യോനാ​ഥാ​ന്റെ മകനാ​യി​രു​ന്നു മെഫീ​ബോ​ശെത്ത്‌. ‘എന്റെ മക്കൾക്ക്‌ നന്മ ചെയ്യണം’ എന്ന്‌ യുദ്ധത്തിൽ കൊല്ല​പ്പെ​ടു​ന്ന​തി​നു​മുമ്പ്‌ യോനാ​ഥാൻ ദാവീ​ദി​നോട്‌ പറഞ്ഞി​രു​ന്നു. വർഷങ്ങൾക്കു​ശേഷം ദാവീദ്‌ യോനാ​ഥാ​ന്റെ ആ വാക്കുകൾ ഓർമി​ച്ചു. മെഫീ​ബോ​ശെത്ത്‌ അപ്പോൾ ജീവി​ച്ചി​രി​പ്പു​ണ്ടാ​യി​രു​ന്നു. ചെറു​പ്പ​ത്തിൽ മെഫീ​ബോ​ശെ​ത്തിന്‌ ഒരു അപകടം പറ്റിയി​രു​ന്നു. ആ അപകട​ത്തിൽ മെഫീ​ബോ​ശെ​ത്തി​ന്റെ രണ്ടുകാ​ലു​കൾക്കും മുടന്തു​വന്നു. പിന്നെ ഒരിക്ക​ലും അവന്‌ ശരിക്കു നടക്കാൻ കഴിഞ്ഞി​ട്ടില്ല. ഒറ്റപ്പെ​ട്ട​താ​യി മെഫീ​ബോ​ശെ​ത്തിന്‌ തോന്നി​യത്‌ എന്തു​കൊ​ണ്ടാ​യി​രി​ക്കാ​മെന്ന്‌ കാണാൻ കഴിയു​ന്നു​ണ്ടോ?

യോനാ​ഥാ​ന്റെ മകനു​വേണ്ടി നല്ല കാര്യങ്ങൾ ചെയ്യാൻ ദാവീദ്‌ ആഗ്രഹി​ച്ചു. അതു​കൊണ്ട്‌ ദാവീദ്‌ യെരു​ശ​ലേ​മിൽ തന്റെ വീടി​ന​ടു​ത്താ​യി അവന്‌ താമസ​മൊ​രു​ക്കി. കൂടാതെ ദാവീ​ദി​ന്റെ മേശയിൽനിന്ന്‌ ദിവസ​വും ഭക്ഷണം കഴിക്കാ​നുള്ള പദവി​യും അവനു നൽകി. സീബ എന്നൊ​രാ​ളെ​യും അവന്റെ മക്കളെ​യും ദാസന്മാ​രെ​യും ദാവീദ്‌ മെഫീ​ബോ​ശെ​ത്തിന്‌ വേലക്കാ​രാ​യി കൊടു​ത്തു. അങ്ങനെ ദാവീദ്‌ യോനാ​ഥാ​ന്റെ മകനോട്‌ നന്മ ചെയ്‌തു. പിന്നീട്‌ എന്തു സംഭവി​ച്ചെന്ന്‌ അറിയാ​മോ?

ദാവീ​ദി​ന്റെ വീട്ടിൽ ചില പ്രശ്‌നങ്ങൾ ഉണ്ടായി. ദാവീ​ദി​ന്റെ മക്കളി​ലൊ​രാ​ളായ അബ്‌ശാ​ലോം ദാവീ​ദി​നോട്‌ മത്സരിച്ച്‌ അവനു പകരം രാജാ​വാ​കാൻ ശ്രമിച്ചു. ദാവീ​ദിന്‌ തന്റെ ജീവനും​കൊണ്ട്‌ ഓടി​പ്പോ​കേ​ണ്ടി​വന്നു. ദാവീ​ദി​ന്റെ ചില കൂട്ടു​കാ​രും അവനോ​ടൊ​പ്പം പോയി. രാജാ​വാ​യി​രി​ക്കാൻ അർഹത​യു​ള്ളത്‌ ദാവീ​ദി​നാ​ണെന്ന്‌ അവർക്ക​റി​യാ​മാ​യി​രു​ന്നു. മെഫീ​ബോ​ശെ​ത്തും അവരോ​ടൊ​പ്പം പോകാൻ ആഗ്രഹി​ച്ചെ​ങ്കി​ലും നടക്കാൻ സാധി​ക്കാ​ത്ത​തി​നാൽ പോകാ​നാ​യില്ല.

മെഫീ​ബോ​ശെ​ത്തിന്‌ രാജാ​വാ​കാൻ മോഹ​മു​ള്ള​തു​കൊ​ണ്ടാണ്‌ അവൻ ദാവീ​ദി​നോ​ടൊ​പ്പം പോരാ​തി​രു​ന്ന​തെന്ന്‌ സീബ ദാവീ​ദി​നോട്‌ നുണ പറഞ്ഞു. ദാവീദ്‌ അത്‌ വിശ്വ​സി​ച്ചു. അവൻ മെഫീ​ബോ​ശെ​ത്തി​ന്റെ സകല സ്വത്തു​ക്ക​ളും സീബയ്‌ക്ക്‌ കൊടു​ത്തു. അധികം താമസി​യാ​തെ അബ്‌ശാ​ലോ​മി​നെ ദാവീദ്‌ യുദ്ധത്തിൽ തോൽപ്പി​ക്കു​ക​യും യെരു​ശ​ലേ​മി​ലേക്ക്‌ മടങ്ങി​വ​രു​ക​യും ചെയ്‌തു. ഇപ്പോ​ഴാണ്‌ ദാവീദ്‌ മെഫീ​ബോ​ശെ​ത്തിന്‌ പറയാ​നു​ള്ള​തു​കൂ​ടെ കേൾക്കു​ന്നത്‌. എല്ലാം കേട്ടു​ക​ഴി​ഞ്ഞ​പ്പോൾ മെഫീ​ബോ​ശെ​ത്തി​ന്റെ സ്വത്തിന്റെ പാതി അവനു​തന്നെ തിരി​ച്ചു​കൊ​ടു​ക്കാൻ ദാവീദ്‌ സീബ​യോട്‌ ആവശ്യ​പ്പെട്ടു. ഇപ്പോൾ മെഫീ​ബോ​ശെത്ത്‌ എന്തു ചെയ്യു​മാ​യി​രു​ന്നു?

ദാവീ​ദി​ന്റെ തീരു​മാ​നം ശരിയ​ല്ലെ​ന്നും സ്വത്തു മുഴുവൻ തനിക്ക്‌ അവകാ​ശ​പ്പെ​ട്ട​താ​ണെ​ന്നും മെഫീ​ബോ​ശെത്ത്‌ പറഞ്ഞോ? ഇല്ല. രാജാവ്‌ ആ പ്രശ്‌നം ശരിയാ​യി​ട്ടു​ത​ന്നെ​യാണ്‌ കൈകാ​ര്യം ചെയ്‌ത​തെന്ന്‌ അവൻ വിശ്വ​സി​ച്ചു. താനാ​യിട്ട്‌ ഇനി രാജാ​വി​ന്റെ മനഃസ​മാ​ധാ​നം കെടു​ത്തി​ക്ക​ള​യേ​ണ്ടെന്നു കരുതി മുഴുവൻ സ്വത്തും സീബതന്നെ എടുത്തു​കൊ​ള്ളട്ടെ എന്നു​പോ​ലും മെഫീ​ബോ​ശെത്ത്‌ പറഞ്ഞു. തനിക്കു​ണ്ടായ നഷ്ടമൊ​ക്കെ വിട്ടു​ക​ളഞ്ഞ്‌ കാര്യ​ങ്ങ​ളു​ടെ നല്ല വശത്തിൽ മെഫീ​ബോ​ശെത്ത്‌ ശ്രദ്ധപ​തി​പ്പി​ച്ചു; യഹോ​വ​യു​ടെ ദാസനായ ദാവീദ്‌ വീണ്ടും രാജാ​വാ​യി യെരു​ശ​ലേ​മിൽ തിരി​ച്ചെ​ത്തി​യ​തിൽ അവൻ സന്തോ​ഷി​ച്ചു.

മെഫീ​ബോ​ശെത്ത്‌ ഒരുപാ​ടു കഷ്ടങ്ങൾ സഹിച്ചു. പലപ്പോ​ഴും താൻ ഒറ്റപ്പെ​ടു​ന്ന​തു​പോ​ലെ അവനു തോന്നി. പക്ഷേ, യഹോവ അവനെ സ്‌നേ​ഹി​ച്ചു; അവനു വേണ്ട​തെ​ല്ലാം ചെയ്‌തു​കൊ​ടു​ത്തു. ഇതിൽനി​ന്നും നമുക്ക്‌ എന്താണ്‌ പഠിക്കാ​നു​ള്ളത്‌?— നാം നല്ലതു ചെയ്‌താ​ലും ചില​പ്പോൾ ആളുകൾ നമ്മെക്കു​റിച്ച്‌ നുണകൾ പറഞ്ഞേ​ക്കാം. “ലോകം നിങ്ങളെ ദ്വേഷി​ക്കു​ന്നെ​ങ്കിൽ അത്‌ നിങ്ങൾക്കു മുമ്പേ എന്നെ ദ്വേഷി​ച്ചി​രി​ക്കു​ന്നെന്ന്‌ അറിഞ്ഞു​കൊ​ള്ളുക” എന്ന്‌ യേശു പറഞ്ഞു. ആളുകൾ യേശു​വി​നെ കൊന്നു​ക​ളഞ്ഞു. നാം നല്ല കാര്യങ്ങൾ ചെയ്യു​ക​യാ​ണെ​ങ്കിൽ സത്യ​ദൈ​വ​മായ യഹോ​വ​യും അവന്റെ പുത്ര​നായ യേശു​വും നമ്മെ സ്‌നേ​ഹി​ക്കും.

ബൈബി​ളിൽനി​ന്നു വായിക്കുക

a നിങ്ങൾ കുട്ടിക്കു വായി​ച്ചു​കൊ​ടു​ക്കു​ക​യാ​ണെ​ങ്കിൽ ചോദ്യ​ചി​ഹ്ന​ത്തി​നു​ശേഷം നെടുവര വരുന്നി​ടത്തു നിറു​ത്താൻ ഓർമി​ക്കുക. എന്നിട്ട്‌, അഭി​പ്രാ​യം പറയാൻ കുട്ടിയെ പ്രോ​ത്സാ​ഹി​പ്പി​ക്കുക.