ശമുവേൽ രണ്ടാം ഭാഗം 9:1-13

9  അങ്ങനെ​യി​രി​ക്കെ ദാവീദ്‌, “ഞാൻ യോനാഥാനെ+ ഓർത്ത്‌ അചഞ്ചല​സ്‌നേഹം കാണി​ക്കേണ്ട ആരെങ്കി​ലും ഇനിയും ശൗലിന്റെ ഭവനത്തി​ലു​ണ്ടോ” എന്നു ചോദി​ച്ചു.  ശൗലിന്റെ ഭവനത്തിൽ സീബ+ എന്നു പേരുള്ള ഒരു ദാസനു​ണ്ടാ​യി​രു​ന്നു. അവർ സീബയെ ദാവീ​ദി​ന്റെ അടുത്ത്‌ വിളി​ച്ചു​വ​രു​ത്തി. രാജാവ്‌ അയാ​ളോട്‌, “നീയാ​ണോ സീബ” എന്നു ചോദി​ച്ചപ്പോൾ, “ഇതാ, അങ്ങയുടെ ദാസൻ” എന്ന്‌ അയാൾ പറഞ്ഞു.  രാജാവ്‌ ഇങ്ങനെ​യും ചോദി​ച്ചു: “ഞാൻ ദൈവ​ത്തി​ന്റെ അചഞ്ചല​സ്‌നേഹം കാണി​ക്കേണ്ട ആരെങ്കി​ലും ശൗലിന്റെ ഭവനത്തിൽ ഇനിയു​ണ്ടോ?” അപ്പോൾ സീബ പറഞ്ഞു: “ഉണ്ട്‌. യോനാ​ഥാ​ന്റെ ഒരു മകനുണ്ട്‌, രണ്ടു കാലി​നും വൈക​ല്യ​മു​ള്ള​യാ​ളാണ്‌.”*+  “അയാൾ എവി​ടെ​യാണ്‌” എന്നു രാജാവ്‌ ചോദി​ച്ചു. “ലോ-ദബാരിൽ അമ്മീ​യേ​ലി​ന്റെ മകനായ മാഖീരിന്റെ+ വീട്ടി​ലുണ്ട്‌” എന്നു സീബ പറഞ്ഞു.  ഉടനടി, ദാവീദ്‌ രാജാവ്‌ ആളയച്ച്‌ ലോ-ദബാരി​ലെ അമ്മീ​യേ​ലി​ന്റെ മകനായ മാഖീ​രി​ന്റെ വീട്ടിൽനി​ന്ന്‌ അയാളെ വരുത്തി.  ശൗലിന്റെ മകനായ യോനാ​ഥാ​ന്റെ മകൻ മെഫി​ബോ​ശെത്ത്‌ ദാവീ​ദി​ന്റെ സന്നിധി​യിൽ വന്ന ഉടനെ കമിഴ്‌ന്നു​വീണ്‌ നമസ്‌ക​രി​ച്ചു. ദാവീദ്‌, “മെഫി​ബോ​ശെത്തേ!” എന്നു വിളി​ച്ചപ്പോൾ, “ഇതാ, അങ്ങയുടെ ദാസൻ” എന്നു മെഫി​ബോ​ശെത്ത്‌ വിളി​കേട്ടു.  അപ്പോൾ ദാവീദ്‌ പറഞ്ഞു: “പേടി​ക്കേണ്ടാ, ഞാൻ തീർച്ച​യാ​യും താങ്കളു​ടെ അപ്പനായ യോനാ​ഥാ​നെ ഓർത്ത്‌ താങ്ക​ളോട്‌ അചഞ്ചല​മായ സ്‌നേഹം+ കാണി​ക്കും. താങ്കളു​ടെ മുത്തച്ഛ​നായ ശൗലിന്റെ നിലങ്ങളെ​ല്ലാം ഞാൻ താങ്കൾക്കു മടക്കി​ത്ത​രും. താങ്കൾ സ്ഥിരമാ​യി എന്റെ മേശയിൽനി​ന്ന്‌ ഭക്ഷണം കഴിക്കും.”+  അപ്പോൾ, മെഫി​ബോ​ശെത്ത്‌ ദാവീ​ദി​നെ നമസ്‌ക​രിച്ച്‌ ഇങ്ങനെ പറഞ്ഞു: “ഒരു ചത്ത നായയെപ്പോലുള്ള+ എന്റെ നേർക്ക്‌ അങ്ങ്‌ ശ്രദ്ധ* തിരി​ക്കാൻമാ​ത്രം അങ്ങയുടെ ഈ ദാസൻ ആരാണ്‌?”  അപ്പോൾ, രാജാവ്‌ ശൗലിന്റെ പരിചാ​ര​ക​നായ സീബയെ ആളയച്ച്‌ വരുത്തി ഇങ്ങനെ പറഞ്ഞു: “ശൗലി​നും ശൗലിന്റെ ഭവനത്തി​നും സ്വന്തമാ​യി​രു​ന്നതെ​ല്ലാം ഞാൻ നിന്റെ യജമാ​ന​നായ ശൗലിന്റെ കൊച്ചു​മ​കനു കൊടു​ക്കു​ന്നു.+ 10  നീയും നിന്റെ പുത്ര​ന്മാ​രും നിന്റെ ദാസന്മാ​രും മെഫിബോശെ​ത്തി​നുവേണ്ടി നിലം കൃഷി ചെയ്യണം. നിന്റെ യജമാ​നന്റെ കൊച്ചു​മ​കനു സ്വന്തമാ​യു​ള്ള​വർക്ക്‌ ആഹാരം കിട്ടാൻ നീ അതിന്റെ വിളവ്‌ ശേഖരി​ച്ച്‌ അവർക്കു കൊടു​ക്കണം. പക്ഷേ, നിന്റെ യജമാ​നന്റെ കൊച്ചു​മ​ക​നായ മെഫി​ബോ​ശെത്ത്‌ സ്ഥിരമാ​യി എന്റെ മേശയിൽനി​ന്ന്‌ ഭക്ഷണം കഴിക്കും.”+ സീബയ്‌ക്കോ 15 ആൺമക്ക​ളും 20 ദാസന്മാ​രും ഉണ്ടായി​രു​ന്നു.+ 11  അപ്പോൾ, സീബ രാജാ​വിനോ​ടു പറഞ്ഞു: “എന്റെ യജമാ​ന​നായ രാജാവ്‌ കല്‌പി​ക്കു​ന്നതെ​ല്ലാം ഈ ദാസൻ ചെയ്യും.” അങ്ങനെ മെഫി​ബോ​ശെത്ത്‌, രാജകു​മാ​ര​ന്മാ​രിൽ ഒരാ​ളെപ്പോ​ലെ ദാവീദിന്റെ* മേശയിൽനി​ന്ന്‌ ഭക്ഷണം കഴിച്ചുപോ​ന്നു. 12  മെഫിബോശെത്തിനു മീക്ക+ എന്നു പേരുള്ള ഒരു ആൺകു​ട്ടി​യു​ണ്ടാ​യി​രു​ന്നു. സീബയു​ടെ വീട്ടിൽ താമസി​ച്ചി​രു​ന്ന​വരെ​ല്ലാം മെഫിബോശെ​ത്തി​ന്റെ ദാസരാ​യി. 13  മെഫിബോശെത്ത്‌ യരുശലേ​മിൽ താമസി​ച്ച്‌ സ്ഥിരമാ​യി രാജാ​വി​ന്റെ മേശയിൽനി​ന്ന്‌ ഭക്ഷണം കഴിച്ചുപോ​ന്നു.+ മെഫിബോശെ​ത്തി​ന്റെ രണ്ടു കാലി​നും വൈക​ല്യ​മു​ണ്ടാ​യി​രു​ന്നു.+

അടിക്കുറിപ്പുകള്‍

അഥവാ “മുടന്തു​ള്ള​യാ​ളാ​ണ്‌.”
അക്ഷ. “മുഖം.”
മറ്റൊരു സാധ്യത “എന്റെ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം