1 ശമുവേൽ 20:1-42

20  തുടർന്ന്‌, ദാവീദ്‌ രാമയി​ലെ നയ്യോ​ത്തിൽനിന്ന്‌ ഓടിപ്പോ​യി. പക്ഷേ, ദാവീദ്‌ യോനാ​ഥാ​ന്റെ അടുത്ത്‌ വന്ന്‌ ചോദി​ച്ചു: “ഞാൻ എന്തു ചെയ്‌തു?+ എന്റെ കുറ്റം എന്താണ്‌? അങ്ങയുടെ അപ്പൻ എന്നെ കൊല്ലാൻവേണ്ടി ഇറങ്ങി​ത്തി​രി​ക്കാൻമാ​ത്രം അദ്ദേഹത്തോ​ടു ഞാൻ എന്തു പാപം ചെയ്‌തു?”  അപ്പോൾ, യോനാ​ഥാൻ ദാവീ​ദിനോ​ടു പറഞ്ഞു: “എന്ത്‌! നിന്നെ കൊല്ലു​ക​യോ? ഒരിക്ക​ലു​മില്ല.+ നോക്ക്‌! എന്റെ അപ്പൻ എന്നോടു പറയാതെ ചെറു​തോ വലുതോ ആയ ഒരു കാര്യ​വും ചെയ്യില്ല. അപ്പോൾപ്പി​ന്നെ ഇക്കാര്യം എന്റെ അപ്പൻ എന്തിന്‌ എന്നിൽനി​ന്ന്‌ ഒളിക്കണം? എന്തായാ​ലും അങ്ങനെ സംഭവി​ക്കില്ല.”  പക്ഷേ, ദാവീദ്‌ സത്യം ചെയ്‌ത്‌ ഇങ്ങനെ പറഞ്ഞു: “ഞാൻ അങ്ങയ്‌ക്കു പ്രിയപ്പെ​ട്ട​വ​നാണെന്ന്‌ അങ്ങയുടെ അപ്പനു നന്നായി അറിയാം.+ അതു​കൊണ്ട്‌, അദ്ദേഹം ഇങ്ങനെ പറയും: ‘യോനാ​ഥാൻ ഇത്‌ അറി​യേണ്ടാ; കാരണം, അവൻ വിഷമി​ക്കും.’ പക്ഷേ യഹോ​വ​യാ​ണെ, അങ്ങാണെ, എനിക്കും മരണത്തി​നും ഇടയിൽ വെറും ഒരു അടി അകലമേ ഉള്ളൂ!”+  ഇതു കേട്ട്‌ യോനാ​ഥാൻ ദാവീ​ദിനോ​ടു പറഞ്ഞു: “നീ പറയു​ന്നതെ​ന്തും ഞാൻ ചെയ്‌തു​ത​രാം.”  അപ്പോൾ ദാവീദ്‌ യോനാ​ഥാനോ​ടു പറഞ്ഞു: “നാളെ കറുത്ത വാവാണ്‌;+ ഞാനും രാജാ​വിന്റെ​കൂ​ടെ ഭക്ഷണത്തി​ന്‌ ഇരി​ക്കേ​ണ്ട​താ​ണ​ല്ലോ. അങ്ങ്‌ എന്നെ പോകാൻ അനുവ​ദി​ക്കണം. മറ്റന്നാൾ വൈകുന്നേ​രം​വരെ ഞാൻ വയലിൽ ഒളിച്ചി​രി​ക്കും.  എന്റെ അസാന്നി​ധ്യം അങ്ങയുടെ അപ്പന്റെ ശ്രദ്ധയിൽപ്പെ​ട്ടാൽ ഇങ്ങനെ പറയുക: ‘സ്വന്തം നഗരമായ ബേത്ത്‌ലെ​ഹെം വരെ പെട്ടെന്നൊ​ന്നു പോയി​വ​രാൻ അനുവ​ദിക്കേ​ണമേ എന്നു ദാവീദ്‌ എന്നോടു കേണ​പേ​ക്ഷി​ച്ചു.+ ദാവീ​ദി​ന്റെ കുടും​ബ​ക്കാർക്കെ​ല്ലാം അവിടെ ഒരു വാർഷി​ക​ബ​ലി​യു​ണ്ട​ത്രേ.’+  ‘അതിനു കുഴപ്പ​മില്ല’ എന്നാണു രാജാ​വി​ന്റെ പ്രതി​ക​ര​ണമെ​ങ്കിൽ അങ്ങയുടെ ഈ ദാസനു സമാധാ​നി​ക്കാമെന്ന്‌ അർഥം. പക്ഷേ, അദ്ദേഹം കോപി​ക്കുന്നെ​ങ്കിൽ എന്നെ അപായപ്പെ​ടു​ത്താൻ അദ്ദേഹം നിശ്ചയി​ച്ചി​രി​ക്കുന്നെന്ന്‌ അങ്ങയ്‌ക്ക്‌ ഉറപ്പി​ക്കാം.  അങ്ങ്‌ ഈ ദാസ​നോട്‌ അചഞ്ചല​മായ സ്‌നേഹം കാണിക്കേ​ണമേ;+ അങ്ങ്‌ മുൻകൈയെ​ടുത്ത്‌ ഈ ദാസനു​മാ​യി യഹോ​വ​യു​ടെ മുമ്പാകെ ഉടമ്പടി ചെയ്‌ത​താ​ണ​ല്ലോ.+ പക്ഷേ, ഞാൻ കുറ്റക്കാരനാണെങ്കിൽ+ അങ്ങുതന്നെ എന്നെ കൊന്നുകൊ​ള്ളൂ. എന്തിന്‌ എന്നെ അങ്ങയുടെ അപ്പന്റെ കൈയിൽ ഏൽപ്പി​ച്ചുകൊ​ടു​ക്കണം?”  അപ്പോൾ യോനാ​ഥാൻ പറഞ്ഞു: “അങ്ങനെ ഒരു കാര്യം സംഭവി​ക്കില്ല! നിന്നെ അപായപ്പെ​ടു​ത്താൻ എന്റെ അപ്പൻ നിശ്ചയി​ച്ചി​രി​ക്കുന്നെന്ന്‌ അറിഞ്ഞാൽ ഞാൻ അതു നിന്നോ​ടു പറയാ​തി​രി​ക്കു​മോ?”+ 10  അപ്പോൾ, ദാവീദ്‌ യോനാ​ഥാനോ​ടു പറഞ്ഞു: “അങ്ങയുടെ അപ്പൻ പരുഷ​മാ​യി പ്രതി​ക​രി​ച്ചാ​ലോ? അക്കാര്യം ആര്‌ എന്നെ അറിയി​ക്കും?” 11  യോനാഥാൻ ദാവീ​ദിനോട്‌, “വരൂ! നമുക്കു വയലി​ലേക്കു പോകാം” എന്നു പറഞ്ഞു. അങ്ങനെ, രണ്ടു പേരും വയലി​ലേക്കു പോയി. 12  യോനാഥാൻ ദാവീ​ദിനോ​ടു പറഞ്ഞു: “ഞാൻ നാളെ ഈ സമയത്തോ, അല്ലെങ്കിൽ മറ്റന്നാ​ളോ അപ്പന്റെ ഉള്ളിലി​രു​പ്പു മനസ്സി​ലാ​ക്കിയെ​ടു​ക്കും എന്നതിന്‌ ഇസ്രായേ​ലി​ന്റെ ദൈവ​മായ യഹോവ സാക്ഷി. അപ്പനു നിന്നോ​ടു പ്രീതി​യുണ്ടെ​ങ്കിൽ ഞാൻ അക്കാര്യം നിന്നെ അറിയി​ക്കാ​തി​രി​ക്കു​മോ? 13  പക്ഷേ, നിന്നെ അപായപ്പെ​ടു​ത്താ​നാണ്‌ അപ്പൻ ഉദ്ദേശി​ക്കു​ന്നതെ​ങ്കിൽ ഞാൻ അക്കാര്യം നിന്നെ അറിയി​ച്ച്‌ നിന്നെ സമാധാ​നത്തോ​ടെ പറഞ്ഞയ​യ്‌ക്കും. അല്ലാത്ത​പക്ഷം യഹോവ ഇതും ഇതില​ധി​ക​വും യോനാ​ഥാനോ​ടു ചെയ്യട്ടെ. യഹോവ എന്റെ അപ്പന്റെകൂടെയുണ്ടായിരുന്നതുപോലെ+ നിന്റെ​കൂടെ​യു​മു​ണ്ടാ​യി​രി​ക്കട്ടെ.+ 14  യഹോവ കാണി​ക്കു​ന്ന​തുപോ​ലുള്ള അചഞ്ചല​മായ സ്‌നേഹം ഞാൻ ജീവി​ച്ചി​രി​ക്കുമ്പോ​ഴും മരിച്ചശേ​ഷ​വും നീ എന്നോടു കാണി​ക്കി​ല്ലേ?+ 15  യഹോവ ദാവീ​ദി​ന്റെ ശത്രു​ക്കളെ ഒന്നടങ്കം ഭൂമു​ഖ​ത്തു​നിന്ന്‌ തുടച്ചു​നീ​ക്കുമ്പോ​ഴും എന്റെ വീട്ടു​കാരോ​ടു നീ അചഞ്ചല​മായ സ്‌നേഹം കാണി​ക്കാ​തി​രി​ക്ക​രു​തേ.”+ 16  അങ്ങനെ, “ദാവീ​ദി​ന്റെ ശത്രു​ക്കളോ​ടു യഹോവ കണക്കു ചോദി​ക്കട്ടെ” എന്നു പറഞ്ഞ്‌ യോനാ​ഥാൻ ദാവീ​ദി​ന്റെ ഭവനവു​മാ​യി ഒരു ഉടമ്പടി ചെയ്‌തു. 17  ദാവീദിനു തന്നോ​ടുള്ള സ്‌നേ​ഹത്തെച്ചൊ​ല്ലി യോനാ​ഥാൻ ദാവീ​ദിനെക്കൊണ്ട്‌ വീണ്ടും സത്യം ചെയ്യിച്ചു. കാരണം, യോനാ​ഥാൻ ദാവീ​ദി​നെ ജീവനു തുല്യം സ്‌നേ​ഹി​ച്ചി​രു​ന്നു.+ 18  തുടർന്ന്‌, യോനാ​ഥാൻ ദാവീ​ദിനോ​ടു പറഞ്ഞു: “നാളെ കറുത്ത വാവാ​ണ​ല്ലോ.+ നിന്റെ ഇരിപ്പി​ടം ഒഴിഞ്ഞു​കി​ട​ക്കു​ന്നതു കാണു​മ്പോൾ നിന്റെ അസാന്നി​ധ്യം ശ്രദ്ധി​ക്കാ​തി​രി​ക്കില്ല. 19  മറ്റന്നാളാകുമ്പോഴേക്കും അതു കൂടുതൽ ശ്രദ്ധി​ക്കപ്പെ​ടും. നീ പക്ഷേ, മുമ്പ്‌* ഒളിച്ചി​രുന്ന ഇതേ സ്ഥലത്ത്‌ വന്ന്‌ ഇവി​ടെ​യുള്ള കല്ലിന്റെ അടുത്ത്‌ ഇരിക്കണം. 20  അപ്പോൾ ഞാൻ, ഒരു നിശ്ചിത ലക്ഷ്യത്തി​ലേക്ക്‌ അമ്പ്‌ എയ്യുന്ന ഭാവത്തിൽ ആ കല്ലിന്റെ ഒരു വശത്തേക്കു മൂന്ന്‌ അമ്പ്‌ എയ്യും. 21  എന്നിട്ട്‌, ‘പോയി അമ്പുകൾ കണ്ടുപി​ടി​ക്കൂ’ എന്നു പറഞ്ഞ്‌ എന്റെ പരിചാ​ര​കനെ അയയ്‌ക്കും. ഞാൻ പരിചാ​ര​കനോട്‌, ‘ഇതാ! അമ്പുകൾ നിന്റെ ഇപ്പുറ​ത്താണ്‌, അവ എടുത്തുകൊ​ണ്ടു​വരൂ’ എന്നാണു പറയു​ന്നതെ​ങ്കിൽ നിനക്കു മടങ്ങി​വ​രാം. കാരണം, യഹോ​വ​യാ​ണെ, അതിന്റെ അർഥം എല്ലാം സമാധാ​ന​പ​ര​മാണെ​ന്നും നിനക്ക്‌ അപകടമൊ​ന്നും സംഭവി​ക്കില്ലെ​ന്നും ആണ്‌. 22  പക്ഷേ, ഞാൻ അവനോ​ട്‌, ‘അതാ! അമ്പുകൾ കുറച്ച്‌ അപ്പുറ​ത്താണ്‌’ എന്നു പറയുന്നെ​ങ്കിൽ യഹോവ നിന്നെ പറഞ്ഞയ​ച്ചി​രി​ക്കു​ന്നു, നീ പോകണം. 23  നമ്മൾ ചെയ്‌ത വാഗ്‌ദാ​ന​ത്തി​ന്റെ കാര്യ​ത്തി​ലോ,+ യഹോവ എനിക്കും നിനക്കും മധ്യേ എന്നുമു​ണ്ടാ​യി​രി​ക്കട്ടെ.”+ 24  അങ്ങനെ, ദാവീദ്‌ വയലിൽ ഒളിച്ചി​രു​ന്നു. കറുത്ത വാവാ​യപ്പോൾ രാജാവ്‌ ഭക്ഷണസ്ഥ​ലത്ത്‌ ചെന്ന്‌ തന്റെ ഇരിപ്പി​ട​ത്തി​ലി​രു​ന്നു.+ 25  ചുവരിനടുത്തുള്ള പതിവ്‌ സ്ഥലത്താണു രാജാവ്‌ ഇരുന്നത്‌. യോനാ​ഥാൻ ശൗലിന്‌ അഭിമു​ഖ​മാ​യും അബ്‌നേർ+ ശൗലിന്റെ ഒരു വശത്തും ഇരുന്നു. പക്ഷേ, ദാവീ​ദി​ന്റെ ഇരിപ്പി​ടം ഒഴിഞ്ഞു​കി​ടന്നു. 26  ശൗൽ ഇങ്ങനെ മനസ്സിൽ പറഞ്ഞു: ‘എന്തെങ്കി​ലും സംഭവി​ച്ച്‌ ദാവീദ്‌ അശുദ്ധ​നാ​യി​ക്കാ​ണും.+ അതെ, അവൻ അശുദ്ധ​നാ​യി​രി​ക്കും.’ അതു​കൊണ്ട്‌, ശൗൽ അന്ന്‌ ഒന്നും പറഞ്ഞില്ല. 27  കറുത്ത വാവിന്റെ പിറ്റേന്ന്‌, അതായത്‌ രണ്ടാം ദിവസ​വും ദാവീ​ദി​ന്റെ ഇരിപ്പി​ടം ഒഴിഞ്ഞു​കി​ടന്നു. ശൗൽ അപ്പോൾ മകനായ യോനാ​ഥാനോ​ടു ചോദി​ച്ചു: “ഇന്നലെ​യും ഇന്നും യിശ്ശാ​യി​യു​ടെ മകൻ+ ഭക്ഷണത്തി​നു വന്നില്ല​ല്ലോ. എന്തു പറ്റി?” 28  അപ്പോൾ യോനാ​ഥാൻ ശൗലിനോ​ടു പറഞ്ഞു: “ബേത്ത്‌ലെഹെ​മിലേക്കു പോകാൻ അനുവാ​ദം തരണേ എന്നു ദാവീദ്‌ എന്നോടു കേണ​പേ​ക്ഷി​ച്ചു.+ 29  ദാവീദ്‌ പറഞ്ഞു: ‘ദയവായി എന്നെ പോകാൻ അനുവ​ദി​ക്കണം. കാരണം, ഞങ്ങൾക്കു നഗരത്തിൽവെച്ച്‌ ഒരു കുടും​ബ​ബ​ലി​യുണ്ട്‌. എന്റെ ചേട്ടൻ എന്നോടു ചെല്ലാൻ പറഞ്ഞി​രി​ക്കു​ന്നു. അങ്ങയ്‌ക്ക്‌ എന്നോടു പ്രീതി തോന്നുന്നെ​ങ്കിൽ പെട്ടെന്നു പോയി എന്റെ ചേട്ടന്മാരെയൊ​ന്നു കാണാൻ അനുവാ​ദം തരണേ.’ അതു​കൊ​ണ്ടാണ്‌ ദാവീ​ദി​നെ രാജാ​വി​ന്റെ മേശയു​ടെ മുന്നിൽ കാണാ​ത്തത്‌.” 30  അപ്പോൾ, ശൗൽ ദേഷ്യത്തോ​ടെ യോനാ​ഥാനോ​ടു പറഞ്ഞു: “ധിക്കാ​രി​യായ സ്‌ത്രീ​യു​ടെ സന്തതീ, നിനക്കും നിന്റെ തള്ളയ്‌ക്കും* മാന​ക്കേ​ടു​ണ്ടാ​ക്കാൻ യിശ്ശാ​യി​യു​ടെ മകന്റെ പക്ഷം ചേരാ​നുള്ള നിന്റെ താത്‌പ​ര്യം എനിക്ക്‌ അറിയില്ലെ​ന്നാ​ണോ? 31  യിശ്ശായിയുടെ മകൻ ഈ ഭൂമു​ഖത്ത്‌ ജീവി​ച്ചി​രി​ക്കു​ന്നി​ടത്തോ​ളം നീയും നിന്റെ രാജാ​ധി​കാ​ര​വും വേരു​റ​യ്‌ക്കില്ല.+ അതു​കൊണ്ട്‌, ആളയച്ച്‌ ദാവീ​ദി​നെ എന്റെ അടുത്ത്‌ കൊണ്ടു​വരൂ! ദാവീദ്‌ മരിക്കണം.”*+ 32  പക്ഷേ, യോനാ​ഥാൻ അപ്പനായ ശൗലിനോ​ടു ചോദി​ച്ചു: “എന്തിനാ​ണു ദാവീ​ദി​നെ കൊല്ലു​ന്നത്‌?+ ദാവീദ്‌ എന്തു ചെയ്‌തു?” 33  ഉടനെ ശൗൽ യോനാ​ഥാ​നെ കൊല്ലാൻ യോനാ​ഥാ​നു നേരെ കുന്തം എറിഞ്ഞു.+ അപ്പോൾ, അപ്പൻ ദാവീ​ദി​നെ കൊല്ലാൻ തീരു​മാ​നി​ച്ചു​റ​ച്ചി​രി​ക്കുന്നെന്നു യോനാ​ഥാ​നു മനസ്സി​ലാ​യി.+ 34  ഉടൻതന്നെ യോനാ​ഥാൻ ഉഗ്ര​കോ​പത്തോ​ടെ മേശയ്‌ക്കൽനി​ന്ന്‌ എഴു​ന്നേറ്റു. കറുത്ത വാവിന്റെ പിറ്റെ ദിവസ​മായ അന്നു യോനാ​ഥാൻ ഭക്ഷണ​മൊ​ന്നും കഴിച്ചില്ല. കാരണം, യോനാ​ഥാൻ ദാവീ​ദിനെ​ക്കു​റിച്ച്‌ ഓർത്ത്‌ വിഷമി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു.+ അപ്പൻ ദാവീ​ദി​നെ അപമാ​നി​ച്ച​തും യോനാ​ഥാ​ന്റെ മനസ്സി​ലു​ണ്ടാ​യി​രു​ന്നു. 35  ദാവീദുമായി പറഞ്ഞൊ​ത്തി​രു​ന്ന​തുപോ​ലെ യോനാ​ഥാൻ രാവിലെ വയലി​ലേക്കു പോയി. ചെറു​പ്പ​ക്കാ​ര​നായ ഒരു പരിചാ​ര​ക​നും യോനാ​ഥാന്റെ​കൂടെ​യു​ണ്ടാ​യി​രു​ന്നു.+ 36  യോനാഥാൻ പരിചാ​ര​കനോ​ടു പറഞ്ഞു: “ദയവായി ഓടി​ച്ചെന്ന്‌, ഞാൻ എയ്‌തു​വി​ടുന്ന അമ്പുകൾ കണ്ടുപി​ടി​ക്കൂ.” പരിചാ​രകൻ ഓടു​മ്പോൾ, പരിചാ​ര​കനെ കടന്നുപോ​കുന്ന രീതി​യിൽ അയാളു​ടെ അപ്പുറ​ത്തേക്ക്‌ യോനാ​ഥാൻ അമ്പ്‌ എയ്‌തു. 37  അമ്പു വീണ സ്ഥലത്തിന്‌ അടുത്ത്‌ പരിചാ​രകൻ എത്തിയ​പ്പോൾ യോനാ​ഥാൻ, “അമ്പു വീണതു കുറച്ച്‌ അപ്പുറ​ത്തല്ലേ” എന്നു വിളി​ച്ചുചോ​ദി​ച്ചു. 38  യോനാഥാൻ പരിചാ​ര​കനോട്‌ ഇങ്ങനെ​യും പറഞ്ഞു: “വേഗമാ​കട്ടെ! പെട്ടെന്നു ചെല്ലൂ! ഒട്ടും താമസി​ക്ക​രുത്‌!” യോനാ​ഥാ​ന്റെ പരിചാ​രകൻ അമ്പുക​ളും എടുത്ത്‌ യജമാ​നന്റെ അടുത്ത്‌ മടങ്ങി​വന്നു. 39  ഇതിന്റെയെല്ലാം അർഥം യോനാ​ഥാ​നും ദാവീ​ദി​നും മാത്രമേ അറിയാ​മാ​യി​രു​ന്നു​ള്ളൂ. പരിചാ​ര​കന്‌ ഒന്നും പിടി​കി​ട്ടി​യില്ല. 40  തുടർന്ന്‌, യോനാ​ഥാൻ ആയുധങ്ങൾ പരിചാ​ര​കനെ ഏൽപ്പിച്ച്‌ അയാ​ളോട്‌, “ഇതുമാ​യി നഗരത്തി​ലേക്കു പൊയ്‌ക്കൊ​ള്ളൂ!” എന്നു പറഞ്ഞു. 41  പരിചാരകൻ പോയ ഉടനെ ദാവീദ്‌ എഴു​ന്നേറ്റ്‌ വന്നു. ദാവീദ്‌ ഇരുന്ന സ്ഥലം തെക്കു​വ​ശത്ത്‌ തൊട്ട​ടു​ത്തു​തന്നെ​യാ​യി​രു​ന്നു. ദാവീദ്‌ കമിഴ്‌ന്നു​വീണ്‌ മൂന്നു പ്രാവ​ശ്യം വണങ്ങി. എന്നിട്ട്‌, അവർ പരസ്‌പരം ചുംബി​ച്ച്‌ കരഞ്ഞു. ദാവീ​ദാ​ണു കൂടുതൽ കരഞ്ഞത്‌. 42  യോനാഥാൻ ദാവീ​ദിനോ​ടു പറഞ്ഞു: “സമാധാ​നത്തോ​ടെ പോകൂ. കാരണം, ‘യഹോവ എനിക്കും നിനക്കും മധ്യേയും+ നിന്റെ സന്തതികൾക്കും* എന്റെ സന്തതി​കൾക്കും മധ്യേ​യും എന്നുമു​ണ്ടാ​യി​രി​ക്കട്ടെ’ എന്നു പറഞ്ഞ്‌ നമ്മൾ രണ്ടു പേരും യഹോ​വ​യു​ടെ നാമത്തിൽ സത്യം ചെയ്‌തി​ട്ടു​ണ്ട​ല്ലോ.”+ പിന്നെ, ദാവീദ്‌ അവി​ടെ​നിന്ന്‌ പോയി. യോനാ​ഥാൻ നഗരത്തി​ലേക്കു മടങ്ങി.

അടിക്കുറിപ്പുകള്‍

അക്ഷ. “ആ പ്രവൃ​ത്തി​ദി​വ​സ​ത്തിൽ.”
അക്ഷ. “തള്ളയുടെ നഗ്നതയ്‌ക്കും.”
അക്ഷ. “അവൻ മരണപു​ത്ര​നാ​ണ്‌.”
അക്ഷ. “വിത്തി​നും.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം