വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘അവർ നന്മയെയും സ്‌നേഹത്തെയും കുറിച്ചാണു സംസാരിക്കുന്നത്‌’

‘അവർ നന്മയെയും സ്‌നേഹത്തെയും കുറിച്ചാണു സംസാരിക്കുന്നത്‌’

‘അവർ നന്മയെയും സ്‌നേഹത്തെയും കുറിച്ചാണു സംസാരിക്കുന്നത്‌’

സമീപ വർഷങ്ങളിൽ ഫ്രാൻസിലെ യഹോവയുടെ സാക്ഷികൾ ശക്തമായ ദുഷ്‌പ്രചാരണങ്ങൾക്ക്‌ ഇരകളായിരിക്കുന്നു. അർധ സത്യങ്ങളും തെറ്റായ വിവരങ്ങളും ഉപയോഗിച്ച്‌ പൊതുജനങ്ങളുടെ മുന്നിൽ സാക്ഷികളെ കരിതേച്ചു കാണിക്കാൻ എതിരാളികൾ ശ്രമിച്ചിരിക്കുന്നു. 1999-ന്റെ തുടക്കത്തിൽ യഹോവയുടെ സാക്ഷികൾ ഫ്രാൻസിലെ ജനങ്ങളേ, നിങ്ങൾ വഞ്ചിക്കപ്പെടുന്നു! എന്ന ശീർഷകത്തിലുള്ള ഒരു ലഘുലേഖയുടെ 1.2 കോടി പ്രതികൾ രാജ്യത്തുടനീളം വിതരണം ചെയ്‌തു. തങ്ങളെ അപകീർത്തിപ്പെടുത്തുന്ന പ്രസ്‌താവനകളെ പ്രസ്‌തുത ലഘുലേഖയിൽ അവർ അപലപിച്ചു.

ആ പ്രചാരണ പരിപാടിക്ക്‌ ഏതാനും ദിവസങ്ങൾക്കു ശേഷം ഒരു ഡോക്ടറും മുൻ പാർലമെന്റ്‌ അംഗവും ആയ ശ്രീ. ഷാൻ ബോനോം ഒരു പ്രാദേശിക പത്രത്തിന്‌ ഒരു തുറന്ന കത്ത്‌ അയച്ചു. അതു ഭാഗികമായി ഇങ്ങനെ വായിക്കുന്നു: “യഹോവയുടെ സാക്ഷികൾ ഇടയ്‌ക്കിടെ എന്റെ വീട്ടിൽ വരാറുണ്ട്‌. അവർ നന്മയെയും സാർവലൗകിക സ്‌നേഹത്തെയും കുറിച്ചാണ്‌ എന്നോടു സംസാരിക്കുന്നത്‌. . . . തങ്ങളുടെ ആശയങ്ങൾ കേൾക്കാൻ അവർ ആരെയും നിർബന്ധിക്കാറില്ല. വളരെ സൗമ്യതയോടെയാണ്‌ അവർ കാര്യങ്ങൾ അവതരിപ്പിക്കുന്നത്‌. എനിക്കുള്ള അഭിപ്രായ വ്യത്യാസങ്ങൾ അവർ ദയാപുരസ്സരം കേൾക്കുകയും ചെയ്യുന്നു.”

യഹോവയുടെ സാക്ഷികളുടെ ആത്മീയ വീക്ഷണത്തെ പരാമർശിച്ചുകൊണ്ട്‌ ശ്രീ. ബോനോം ഇങ്ങനെ പറഞ്ഞു: “അവർ ലൗകികമായി വലിയ ജ്ഞാനികൾ അല്ല എന്നതുകൊണ്ട്‌ യാതൊരു ദോഷവുമില്ല. നേരെ മറിച്ച്‌, ചില രാഷ്‌ട്രീയ നേതാക്കളുടെ അജ്ഞതയാണ്‌ പൗരന്മാരുടെ സമാധാനത്തിനും സമൂഹത്തിന്റെ ഐക്യത്തിനും ഭീഷണിയായിരിക്കുന്നത്‌.”