വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ജ്ഞാനം വിളി​ച്ചു​പ​റ​യു​ന്നു--നിങ്ങൾക്ക് കേൾക്കാ​നാ​കു​ന്നു​ണ്ടോ?

ജ്ഞാനം വിളി​ച്ചു​പ​റ​യു​ന്നു--നിങ്ങൾക്ക് കേൾക്കാ​നാ​കു​ന്നു​ണ്ടോ?

‘ജ്ഞാനമാ​യവൾ വിളി​ച്ചു​പ​റ​യു​ന്നി​ല്ല​യോ? ബുദ്ധി​യാ​യവൾ തന്‍റെ സ്വരം കേൾപ്പി​ക്കു​ന്നി​ല്ല​യോ? അവൾ വഴിയ​രി​കെ മേടു​ക​ളു​ടെ മുകളിൽ പാതകൾ കൂടു​ന്നേ​ടത്തു നില്‌ക്കു​ന്നു. അവൾ ഗോപു​ര​ദ്വാ​ര​ത്തി​ങ്ക​ലും ഘോഷി​ക്കു​ന്നു.’ —സദൃശ​വാ​ക്യ​ങ്ങൾ 8:1-3.

ജ്ഞാനം അമൂല്യ​മാണ്‌. അതിന്‍റെ അഭാവ​ത്തിൽ ഒന്നിനു​പു​റകെ ഒന്നായി നാം ഭോഷത്തം പ്രവർത്തി​ച്ചു​കൊ​ണ്ടേ​യി​രി​ക്കും. അങ്ങനെ​യെ​ങ്കിൽ, യഥാർഥ​ജ്ഞാ​നം എവിടെ കണ്ടെത്താൻ കഴിയും. നമ്മുടെ സൃഷ്ടാ​വി​ന്‍റെ അനുപ​മ​മായ ജ്ഞാനമാ​യി​രു​ന്നു സദൃശ്യ​വാ​ക്യ​ങ്ങ​ളു​ടെ എഴുത്തു​കാ​രന്‍റെ മനസ്സിൽ. കൂടാതെ, ഈ ജ്ഞാനം സകലമ​നു​ഷ്യ​വർഗ​ത്തി​നും​തന്നെ ലഭ്യമാണ്‌, സവി​ശേ​ഷ​ത​യാർന്ന ഒരു പുസ്‌ത​ക​മായ ബൈബി​ളി​ലൂ​ടെ. പിൻവ​രു​ന്നവ പരിചി​ന്തി​ക്കുക:

  • “ചരി​ത്ര​ത്തി​ലു​ട​നീ​ളം ഏറ്റവും വ്യാപ​ക​മാ​യി വിതരണം ചെയ്‌തി​രി​ക്കുന്ന ഒരു പുസ്‌ത​ക​മാണ്‌” ബൈബിൾ എന്ന് ഒരു സർവവി​ജ്ഞാ​ന​കോ​ശം പറയുന്നു. “അത്‌ മറ്റേ​തൊ​രു പുസ്‌ത​ക​ത്തെ​ക്കാ​ളും അധികം തവണയും അനേകം ഭാഷക​ളി​ലേ​ക്കും പരിഭാഷ ചെയ്‌തി​രി​ക്കു​ന്നു.” മുഴു​വ​നാ​യോ ഭാഗി​ക​മാ​യോ ബൈബിൾ ഇപ്പോൾ 2,600-ഓളം ഭാഷക​ളി​ലു​ള്ള​തി​നാൽ മനുഷ്യ​കു​ടും​ബ​ത്തിൽ 90 ശതമാ​ന​ത്തി​ല​ധി​കം ആളുകൾക്കും അതു ലഭ്യമാണ്‌.

  • അക്ഷരീ​യ​മാ​യും ജ്ഞാനം ‘ഘോഷി​ക്കു​ന്നു.’ മത്തായി 24:14-ൽ നാം ഇങ്ങനെ വായി​ക്കു​ന്നു: “രാജ്യ​ത്തി​ന്‍റെ ഈ സുവി​ശേഷം സകല ജനതകൾക്കും ഒരു സാക്ഷ്യ​ത്തി​നാ​യി ഭൂലോ​ക​ത്തി​ലെ​ങ്ങും പ്രസം​ഗി​ക്ക​പ്പെ​ടും; അപ്പോൾ (ഈ ലോക​ത്തി​ന്‍റെ) അന്ത്യം വരും.”

ഈ “സുവി​ശേഷം” യഥാർഥ​ജ്ഞാ​ന​മാണ്‌, കാരണം മനുഷ്യ​വർഗ​ത്തി​ന്‍റെ പ്രശ്‌ന​ങ്ങൾക്കുള്ള ദൈവ​ത്തി​ന്‍റെ ജ്ഞാനപൂർവ​മായ പരിഹാ​ര​ത്തി​ലേക്കു അതു വിരൽചൂ​ണ്ടു​ന്നു—അവന്‍റെ രാജ്യ​ത്തി​ലേക്ക്. അത്‌ ദൈവ​ത്താ​ലുള്ള ഗവണ്മെ​ന്‍റാ​യി​രി​ക്കും, അത്‌ മുഴു​ഭൂ​മി​മേ​ലും ഭരിക്കും—ഏകലോ​ക​വും, ഏകഗവ​ണ്മെ​ന്‍റും എന്ന നിലയിൽ. (ദാനീ​യേൽ 2:44; 7:13, 14) ഉചിത​മാ​യും, യേശു​ക്രിസ്‌തു ഇങ്ങനെ പ്രാർഥി​ച്ചു: “നിന്‍റെ രാജ്യം വരേണമേ. നിന്‍റെ ഇഷ്ടം സ്വർഗ​ത്തി​ലെ​പ്പോ​ലെ ഭൂമി​യി​ലും ആകേണമേ.”—മത്തായി 6:9, 10.

യഹോ​വ​യു​ടെ സാക്ഷികൾ 239 രാജ്യ​ങ്ങ​ളി​ലാ​യി ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചു ഘോഷി​ക്കു​ന്നത്‌ ഒരു പദവി​യാ​യി കാണുന്നു! അതെ, ജ്ഞാനം—ദൈവി​ക​ജ്ഞാ​നം—യഥാർഥ​ത്തിൽ “ഘോഷി​ക്കു​ന്നു,” ‘പടിവാ​തി​ലു​ക​ളിൽ’പോലും. നിങ്ങൾക്ക് കേൾക്കാ​നാ​കു​ന്നു​ണ്ടോ?▪ (g14-E 05)