വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മടിക്കാ​തെ വേണ്ടതു ചെയ്യുക!

മടിക്കാ​തെ വേണ്ടതു ചെയ്യുക!

നേരത്തേ പരാമർശിച്ച റാമിന്‌ മറ്റു പലരെ​യുംപോലെ​തന്നെ ആഹാര​ശീ​ല​ങ്ങ​ളും ജീവി​ത​ച​ര്യ​യും ആരോ​ഗ്യ​ത്തെ ബാധി​ക്കു​ന്നത്‌ എങ്ങനെ​യാണെന്ന്‌ അറിയി​ല്ലാ​യി​രു​ന്നു. “ഉണരുക!-യിൽ പ്രസി​ദ്ധീ​ക​രി​ച്ചു​വന്ന, ‘പോഷ​ക​ഗു​ണ​മുള്ള ആഹാരം നിങ്ങളു​ടെ എത്തുപാ​ടിൽ’ (2002 ജൂൺ 8) എന്ന ലേഖനം ആഹാര​ശീ​ല​ങ്ങൾക്കു ശ്രദ്ധ​കൊ​ടുക്കേ​ണ്ട​തി​ന്റെ പ്രാധാ​ന്യം എനിക്കു മനസ്സി​ലാ​ക്കി​ത്തന്നു.” അദ്ദേഹം പറയുന്നു.

റാം തുടരു​ന്നു: “ലേഖന​ത്തിൽനി​ന്നു മനസ്സി​ലാ​ക്കിയ വിവരങ്ങൾ പ്രാവർത്തി​ക​മാ​ക്കാൻ ഞാനും കുടും​ബ​വും ശ്രമിച്ചു. കുറച്ചു​നാ​ളു​കൾകൊ​ണ്ടു​തന്നെ ഞങ്ങളുടെ പ്രതിരോ​ധശേഷി വർധിച്ചു. പോഷ​ക​മൂ​ല്യ​മുള്ള ആഹാരം കഴിക്കാൻ മുമ്പൊ​ന്നും ഞങ്ങൾ അത്ര ശ്രദ്ധി​ച്ചി​രു​ന്നില്ല. അതു​കൊ​ണ്ടു​തന്നെ പെട്ടെന്ന്‌ ജലദോ​ഷം പിടിപെ​ടു​മാ​യി​രു​ന്നു. ഇപ്പോൾ പക്ഷേ വല്ലപ്പോ​ഴും ഒരു ജലദോ​ഷം വന്നാലാ​യി. ശുദ്ധമായ കുടിവെള്ളം കുറഞ്ഞ ചെലവിൽ, എളുപ്പ​ത്തിൽ ശേഖരിക്കേ​ണ്ടത്‌ എങ്ങനെയെ​ന്നും ഞങ്ങൾ പഠിച്ചു. ‘ആറു വഴികൾ—ആരോഗ്യ സംരക്ഷ​ണ​ത്തിന്‌’ എന്ന, ഉണരുക!-യിലെ ലേഖന​മാണ്‌ ഞങ്ങളെ അതിനു സഹായി​ച്ചത്‌.—2003 ഒക്‌ടോ​ബർ 8.

“2003 ഡിസംബർ 8 ലക്കം ഉണരുക!-യിലെ ‘സോപ്പ്‌—“സ്വയമാ​യി ഒരു വാക്‌സിനേഷൻ!”’ എന്ന ലേഖന​വും ഞങ്ങളുടെ കുടും​ബത്തെ സഹായി​ച്ചു. വായിച്ച ഉടനെ അതിലെ നിർദേ​ശങ്ങൾ ഞങ്ങൾ പ്രാവർത്തി​ക​മാ​ക്കി. ഇപ്പോൾ ഞങ്ങൾക്ക്‌ മുമ്പ​ത്തെപ്പോ​ലെ കൂടെ​ക്കൂ​ടെ നേത്രരോ​ഗങ്ങൾ വരാറില്ല.

“ഞങ്ങളുടെ പരിസ​രത്ത്‌ ഈച്ചയും കൊതു​കും ധാരാ​ള​മുണ്ട്‌. ആളുകൾ അതൊ​ന്നും ഗൗനി​ക്കാ​റില്ല. പക്ഷേ, ബൈബിൾ—നിങ്ങളു​ടെ ജീവി​ത​ത്തിൽ അതിനുള്ള പ്രഭാവം a എന്ന വീഡി​യോ കണ്ടശേഷം ഈ പ്രശ്‌നം സംബന്ധിച്ച്‌ മുൻക​രു​തൽ സ്വീക​രിക്കേ​ണ്ട​തി​ന്റെ പ്രാധാ​ന്യം ഞങ്ങൾ മനസ്സി​ലാ​ക്കി. ഇതും ഞങ്ങളുടെ ആരോ​ഗ്യം മെച്ച​പ്പെ​ടു​ത്തി.

ശ്രമം ഉപേക്ഷി​ക്ക​രുത്‌! അൽപ്പാൽപ്പ​മാ​യി ശ്രമി​ച്ചു​തു​ട​ങ്ങാം. കൈവ​രി​ക്കാ​നാ​വാത്ത ലക്ഷ്യങ്ങൾ വെക്കു​ക​യു​മ​രുത്‌. അങ്ങനെ​യാ​കുമ്പോൾ ഏതു പൊരു​ത്തപ്പെ​ടു​ത്തൽ വരുത്താ​നും നിങ്ങൾക്കു സാധി​ക്കും. ഉദാഹ​ര​ണ​ത്തിന്‌, പോഷ​ക​മൂ​ല്യം കുറഞ്ഞ ആഹാര​പ​ദാർഥങ്ങൾ ഒറ്റയടിക്ക്‌ ഉപേക്ഷി​ക്കാ​തെ, കഴിക്കുന്ന അളവ്‌ കുറച്ചുകൊ​ണ്ടു​വ​രുക. അൽപ്പം​കൂ​ടെ നേരത്തേ ഉറങ്ങാൻ പോകുക. വ്യായാ​മ​ത്തി​നാ​യി കുറച്ചുനേ​രം​കൂ​ടെ നീക്കിവെ​ക്കുക. ഒന്നും ചെയ്യാ​തി​രി​ക്കു​ന്ന​തിനെ​ക്കാൾ നല്ലതല്ലേ എന്തെങ്കി​ലുമൊ​ക്കെ ചെയ്യു​ന്നത്‌? പുതിയൊ​രു ശീലം പഠി​ച്ചെ​ടുത്ത്‌ ജീവി​ത​ച​ര്യ​യു​ടെ ഭാഗമാ​ക്കാൻ ആഴ്‌ച​ക​ളോ മാസങ്ങ​ളോ വേണ്ടി​വ​രും. ചെയ്യുന്ന ശ്രമങ്ങൾക്ക്‌ പെട്ടെന്നു ഫലം കിട്ടി​യില്ലെന്നു കരുതി നിരാ​ശപ്പെ​ടേണ്ട. ശ്രമം തുടരു​ന്ന​പക്ഷം ആരോ​ഗ്യം മെച്ച​പ്പെ​ട്ടു​വ​രു​ന്നത്‌ നിങ്ങൾ കാണും.

ഒരു കാര്യം മനസ്സിൽപ്പി​ടി​ക്കുക: ഈ ലോകത്ത്‌ പൂർണ​മായ ആരോ​ഗ്യം ഉണ്ടായി​രി​ക്കുക സാധ്യമല്ല. രോഗം വരുന്നത്‌ അവശ്യം നമ്മുടെ അശ്രദ്ധകൊണ്ട്‌ ആയിരി​ക്ക​ണമെ​ന്നില്ല. നമുക്ക്‌ കൈമാ​റി​ക്കി​ട്ടിയ അപൂർണ​ത​യാണ്‌ മിക്ക​പ്പോ​ഴും അതിനു കാരണം. അതു​കൊണ്ട്‌ അസുഖ​ങ്ങ​ളോ മറ്റു പ്രശ്‌ന​ങ്ങ​ളോ ഉണ്ടാകുമ്പോൾ അമിത​മാ​യി ഉത്‌ക​ണ്‌ഠപ്പെ​ട​രുത്‌. “ഉത്‌ക​ണ്‌ഠപ്പെ​ടു​ന്ന​തി​നാൽ ആയുസ്സിനോട്‌ ഒരു മുഴം കൂട്ടാൻ നിങ്ങളിൽ ആർക്കെ​ങ്കി​ലും കഴിയു​മോ?” എന്ന്‌ യേശു ചോദി​ക്കു​ക​യു​ണ്ടാ​യി. (ലൂക്കോസ്‌ 12:25) എന്നിരു​ന്നാ​ലും ആയുസ്സി​നും ആരോ​ഗ്യ​ത്തി​നും ഹാനി​ക​ര​മായ ശീലങ്ങൾ ഒഴിവാ​ക്കു​ക​തന്നെവേണം. അപ്പോൾ ദൈവ​ത്തി​ന്റെ പുതിയ ലോകം ആഗതമാ​കു​ന്ന​തു​വരെ ആരോ​ഗ്യപ്ര​ശ്‌നങ്ങൾ ഒരുപ​രി​ധി​വരെ ഒഴിവാ​ക്കി മുന്നോ​ട്ടു പോകാൻ നമുക്കാ​കും. ദൈവ​ത്തി​ന്റെ ആ പുതിയ ലോക​ത്തിൽ, “എനിക്കു ദീനം എന്നു യാതൊ​രു നിവാ​സി​യും പറകയില്ല!”—യെശയ്യാ​വു 33:24. (g11-E 03)

a യഹോവയുടെ സാക്ഷികൾ പുറത്തി​റ​ക്കി​യത്‌.