മലയാളം
മാർഗദർശനത്തിന്റെയും പ്രത്യാശയുടെയും ആശ്രയയോഗ്യമായ ഉറവിടം
/assets/ct/29206d32a6/images/syn_placeholder_sqr.png
g 7/11 പേ. 15
മാർഗദർശനത്തിന്റെയും പ്രത്യാശയുടെയും ആശ്രയയോഗ്യമായ ഉറവിടം

മാർഗ​ദർശ​ന​ത്തിന്റെ​യും പ്രത്യാ​ശ​യുടെ​യും ആശ്രയയോ​ഗ്യ​മായ ഉറവിടം

സ്രഷ്ടാ​വായ യഹോവ സർവജ്ഞാ​നി​യും സർവശ​ക്ത​നു​മാണ്‌. സ്‌നേ​ഹ​ത്തി​ന്റെ മൂർത്തി​മ​ദ​ഭാ​വ​വു​മാണ്‌ അവൻ. (1 യോഹ​ന്നാൻ 4:8) യഹോ​വ​യാം ദൈവ​ത്തിന്‌ നമ്മുടെ ക്ഷേമത്തിൽ താതപ​ര്യ​മു​ള്ള​തുകൊണ്ട്‌ അവൻ നൽകുന്ന ഉപദേ​ശങ്ങൾ എല്ലായപോ​ഴും നമുക്ക്‌ നന്മ വരുത്തും. ആ ഉപദേ​ശങ്ങൾ നാം പണം കൊടു​ത്തു വാങ്ങേ​ണ്ട​തില്ല. ഇന്നത്തെ ദിവ്യ​ന്മാ​രും മന്ത്രവാ​ദി​ക​ളുമൊ​ക്കെ നൽകുന്ന ഉപദേ​ശ​ങ്ങ​ളിൽനിന്ന്‌ എത്രയോ വിഭിന്നം! ദൈവം നൽകുന്ന ക്ഷണം ശ്രദ്ധി​ക്കുക: “അല്ലയോ, ദാഹി​ക്കുന്ന (ആത്മീയ ദാഹമുള്ള) ഏവരും ദ്രവ്യ​മി​ല്ലാ​ത്ത​വ​രു​മാ​യുള്ളോ​രേ വെള്ളത്തി​ന്നു വരുവിൻ: വന്നു വാങ്ങി തിന്നു​വിൻ; നിങ്ങൾ വന്നു ദ്രവ്യ​വും വിലയും കൂടാതെ വീഞ്ഞും പാലും വാങ്ങിക്കൊൾവിൻ. അപ്പമല്ലാ​ത്ത​തി​ന്നു ദ്രവ്യ​വും തൃപതി​വ​രു​ത്താ​ത്ത​തി​ന്നു നിങ്ങളു​ടെ പ്രയത​ന​ഫ​ല​വും ചെലവി​ടു​ന്നതെ​ന്തി​ന്നു? എന്റെ വാക്കു ശ്രദ്ധിച്ചു കേട്ടു നന്മ അനുഭ​വി​പ്പിൻ; പുഷ്ട​ഭോ​ജനം കഴിച്ചു മോദി​ച്ചുകൊൾവിൻ.”—യെശയ്യാ​വു 55:1, 2.

സ്‌നേ​ഹ​വാ​നാ​യ നമ്മുടെ സ്രഷ്ടാ​വി​ന്റെ വചനങ്ങ​ളാണ്‌ ബൈബി​ളിൽ ഉള്ളത്‌. അതു​കൊണ്ട്‌ പ്രത്യാ​ശ​യും ആത്മീയ സംരക്ഷ​ണ​വും നൽകാ​നും ജീവി​ത​ത്തിന്‌ അർഥം പകരാ​നും ഈ ഗ്രന്ഥത്തിന്‌ കഴിയും. ജീവി​ത​ത്തിൽ നമ്മെ വഴിന​യി​ക്കാൻ പര്യാ​പ​ത​മായ തത്ത്വങ്ങ​ളു​ടെ ഒരു കലവറ​യാണ്‌ ബൈബിൾ. ചതുര​ത്തിൽ കൊടു​ത്തി​രി​ക്കുന്ന ചോദ്യ​ങ്ങ​ളും അവയ്‌ക്ക്‌ ബൈബിൾ നൽകുന്ന ഉത്തരങ്ങ​ളും കാണുക. (g11-E 02)

[15-ാം പേജിലെ ചതുരം]

മനശ്ശാന്തി എങ്ങനെ കണ്ടെത്താം? ബൈബിൾ പറയുന്നു: “യിസ്രായേ​ലി​ന്റെ പരിശു​ദ്ധ​നും നിന്റെ വീണ്ടെ​ടു​പ്പു​കാ​ര​നു​മായ യഹോവ ഇപ്രകാ​രം അരുളിച്ചെ​യ്യു​ന്നു: ശുഭക​ര​മാ​യി പ്രവർത്തി​പ്പാൻ നിന്നെ അഭ്യസി​പ്പി​ക്ക​യും നീ പോ​കേ​ണ്ടുന്ന വഴിയിൽ നിന്നെ നടത്തു​ക​യും ചെയ്യുന്ന നിന്റെ ദൈവ​മായ യഹോവ ഞാൻ തന്നേ. അയ്യോ, നീ എന്റെ കല്‌പ​ന​കളെ കേട്ടനു​സ​രിച്ചെ​ങ്കിൽ കൊള്ളാ​യി​രു​ന്നു! എന്നാൽ നിന്റെ സമാധാ​നം നദി​പോലെ​യും നിന്റെ നീതി സമു​ദ്ര​ത്തി​ലെ തിര​പോലെ​യും ആകുമാ​യി​രു​ന്നു.”—യെശയ്യാ​വു 48:17, 18.

തിന്മ ഇല്ലാത്ത ഒരു കാലം വരുമോ? “നേരു​ള്ളവർ ദേശത്തു വസിക്കും; നിഷക​ള​ങ്ക​ന്മാർ അതിൽ ശേഷി​ച്ചി​രി​ക്കും. എന്നാൽ ദുഷ്ടന്മാർ ദേശത്തു​നി​ന്നു ഛേദി​ക്കപ്പെ​ടും; ദ്രോ​ഹി​കൾ അതിൽനി​ന്നു നിർമ്മൂ​ല​മാ​കും.” (സദൃശ​വാ​ക്യ​ങ്ങൾ 2:21, 22) ദുഷ്ടമ​നു​ഷ്യ​രും ദൈവ​ത്തി​ന്റെ എതിരാ​ളി​ക​ളായ ഭൂതഗ​ണ​ങ്ങ​ളും എന്നേക്കു​മാ​യി നശിപ്പി​ക്കപ്പെ​ടും.—വെളി​പാട്‌ 20:10, 14.

രോഗ​ങ്ങൾക്കും കഷ്ടപ്പാ​ടി​നും അറുതി​വ​രു​മോ? “ഇതാ, ദൈവ​ത്തി​ന്റെ കൂടാരം മനുഷ്യരോ​ടു​കൂ​ടെ. അവൻ അവരോടൊ​ത്തു വസിക്കും. അവർ അവന്റെ ജനമാ​യി​രി​ക്കും. ദൈവം​തന്നെ അവരോ​ടു​കൂ​ടെ ഉണ്ടായി​രി​ക്കും. അവൻ അവരുടെ കണ്ണിൽനി​ന്നു കണ്ണുനീരെ​ല്ലാം തുടച്ചു​ക​ള​യും. മേലാൽ മരണം ഉണ്ടായി​രി​ക്കു​ക​യില്ല. വിലാ​പ​മോ മുറവി​ളി​യോ വേദന​യോ ഇനി ഉണ്ടായി​രി​ക്കു​ക​യില്ല. ഒന്നാമത്തേതു (ഇന്നുള്ള പ്രശനങ്ങൾ) കഴിഞ്ഞുപോ​യി.”—വെളി​പാട്‌ 21:3, 4.

ഭോഷ​കാ​ളി​ക​ളായ ഭൂതങ്ങളെപ്പോ​ലെ ദൈവം നുണ പറയു​ന്ന​വനല്ല. വാസത​വ​ത്തിൽ, ഭോഷ്‌കു പറയുക എന്നത്‌ ദൈവ​ത്തിന്‌ അസാധ്യ​മായ കാര്യ​മാണ്‌! (തീത്തൊസ്‌ 1:1) ദൈവ​ത്തിൽനി​ന്നുള്ള സത്യം അനേകരെ ആത്മീയ അന്ധകാ​ര​ത്തിൽനി​ന്നു മോചി​പ്പി​ച്ചി​രി​ക്കു​ന്നു. ചില അനുഭ​വങ്ങൾ അടുത്ത പേജിൽ വായി​ക്കുക.