വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മാതാപിതാക്കൾക്ക്‌ എങ്ങനെ സഹായിക്കാം?

മാതാപിതാക്കൾക്ക്‌ എങ്ങനെ സഹായിക്കാം?

മാതാപിതാക്കൾക്ക്‌ എങ്ങനെ സഹായിക്കാം?

“നിങ്ങൾക്ക്‌ എത്രമാത്രം ചെയ്യാനാകുമെന്ന്‌ മറ്റുള്ളവർക്കു കാണിച്ചുകൊടുക്കുക.” ഐക്യനാടുകളിലെ ഒരു വിദ്യാഭ്യാസ സംഘടന ഹൈസ്‌കൂൾ വിദ്യാർഥികളെ എരിവുകയറ്റുന്നത്‌ ഇങ്ങനെ പറഞ്ഞുകൊണ്ടാണ്‌. ലക്ഷ്യത്തിലെത്താനുള്ള ആവേശത്തിൽ ചില കുട്ടികൾ തങ്ങളുടെ ആരോഗ്യം മറന്നുപ്രവർത്തിക്കുന്നു. “ആവശ്യത്തിലധികം വിവരങ്ങൾ കുത്തിനിറച്ച സിലബസ്സ്‌, നാനാതരം പാഠ്യേതര വിഷയങ്ങൾ, ഹൈസ്‌കൂൾ-കോളേജ്‌ പ്രവേശനത്തിനായുള്ള പ്രിപ്പറേറ്ററി കോഴ്‌സുകൾ, ‘തുമ്പിയെക്കൊണ്ട്‌ കല്ലെടുപ്പിക്കുന്ന’ ട്യൂട്ടർമാർ—എല്ലാംകൂടി കുട്ടികളെ ശ്വാസംമുട്ടിക്കുകയാണ്‌” എന്ന്‌ കഴിഞ്ഞ ലേഖനത്തിൽ പരാമർശിച്ച മഡ്‌ലെൻ ലെവൈൻ എഴുതി. ഈയൊരവസ്ഥ വിദ്യാർഥികളെ ശാരീരികവും വൈകാരികവുമായി അപകടത്തിലാക്കും.

മക്കൾക്ക്‌ സ്‌കൂളിലെ സമ്മർദം താങ്ങാനാകുന്നില്ലെന്നു നിങ്ങൾക്കു തോന്നുന്നെങ്കിൽ സ്‌കൂളധികൃതരെ നേരിൽക്കണ്ട്‌ സംസാരിക്കുക. നിങ്ങളുടെ അഭിപ്രായങ്ങൾ അവരോടു തുറന്നുപറയുക. അതിനുള്ള അവകാശം നിങ്ങൾക്കുണ്ട്‌.

കുട്ടികൾ വളർന്നുവരവെ, അവരുടെ ഓരോ കാര്യത്തിലും ശ്രദ്ധയുണ്ടായിരിക്കണമെന്ന്‌ ബൈബിൾ മാതാപിതാക്കളോടു പറയുന്നു. ഇസ്രായേലിലെ മാതാപിതാക്കളോട്‌ മോശ പറഞ്ഞു: “നീ അവയെ [ദൈവനിയമങ്ങളെ] നിന്റെ മക്കൾക്കു ഉപദേശിച്ചുകൊടുക്കയും നീ വീട്ടിൽ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്‌ക്കുമ്പോഴും അവയെക്കുറിച്ചു സംസാരിക്കയും വേണം.”—ആവർത്തനപുസ്‌തകം 6:7.

മക്കളുടെ വിദ്യാഭ്യാസത്തിൽ ആത്മാർഥമായി താത്‌പര്യമെടുക്കുന്നതിൽ യാതൊരു തെറ്റുമില്ല. അവർക്കു താങ്ങായി നിങ്ങളുണ്ട്‌ എന്നതിന്റെ തെളിവാണത്‌. അവർ നേരിടുന്ന സമ്മർദത്തെ അത്‌ വളരെയേറെ ലഘൂകരിക്കും.

[8, 9 പേജിൽ ചിത്രം]

മക്കൾ അനുഭവിക്കുന്ന സമ്മർദത്തെക്കുറിച്ച്‌ ടീച്ചർമാരോടും കൗൺസിലർമാരോടും സംസാരിക്കുക