വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ലോകത്തെ വീക്ഷിക്കൽ

ലോകത്തെ വീക്ഷിക്കൽ

ലോകത്തെ വീക്ഷിക്കൽ

“മാധ്യ​മ​ങ്ങ​ളിൽ പ്രത്യ​ക്ഷ​പ്പെ​ടുന്ന അക്രമ​വും [കൗമാ​ര​ക്കാർക്കി​ട​യിൽ] യഥാർഥ​ത്തിൽ അരങ്ങേ​റുന്ന അക്രമ​വും തമ്മിലുള്ള ബന്ധം, ഏറെക്കു​റെ പുകവ​ലി​യും ശ്വാസ​കോ​ശാർബു​ദ​വും തമ്മിലുള്ള ബന്ധത്തോ​ളം ശക്തമാണ്‌.” —ദ മെഡിക്കൽ ജേർണൽ ഒഫ്‌ ഓസ്‌​ട്രേ​ലിയ.

ആഫ്രി​ക്ക​യു​ടെ ചില ഭാഗങ്ങ​ളിൽ ആളുകൾ ഭക്ഷിക്കുന്ന പഴവാവൽ “ഇബോള വൈറ​സി​ന്റെ ഒരു സ്വാഭാ​വിക താവളം ആയിരു​ന്നേ​ക്കാം” എന്നു കാണി​ക്കുന്ന തെളി​വു​കൾ കണ്ടെത്തി​യി​ട്ടുണ്ട്‌. —മക്ലേൻസ്‌, കാനഡ.

കഴിഞ്ഞ എട്ടുവർഷ​ക്കാ​ലത്ത്‌ മെക്‌സി​ക്കോ​യി​ലെ കുറഞ്ഞത്‌ 1,30,000 കുട്ടി​കളെ, വിൽക്കു​ന്ന​തി​നു​വേ​ണ്ടി​യോ ലൈം​ഗി​ക​മോ തൊഴിൽപ​ര​മോ ആയ ചൂഷണ​ത്തോ​ടു ബന്ധപ്പെ​ട്ടോ അവയവങ്ങൾ എടുത്തു​വിൽക്കു​ന്ന​തി​നു​വേ​ണ്ടി​യോ തട്ടി​ക്കൊ​ണ്ടു​പോ​യി​രി​ക്കു​ന്ന​താ​യി അവിടത്തെ അറ്റോർണി ജനറലി​ന്റെ ഓഫീ​സിൽനി​ന്നുള്ള വിവരം വെളി​പ്പെ​ടു​ത്തു​ന്നു. —മിലെ​ന്യോ, മെക്‌സി​ക്കോ.

എന്തിനാ​ണീ തടവു​ശിക്ഷ?

പന്ത്രണ്ടു വർഷമാ​യി, യഹോ​വ​യു​ടെ സാക്ഷി​ക​ളിൽപ്പെട്ട മൂന്നു പുരു​ഷ​ന്മാർ പൂർവാ​ഫ്രി​ക്ക​യി​ലെ എറി​ട്രി​യ​യി​ലുള്ള സാവാ​യിൽ തടവിൽ കഴിയു​ക​യാണ്‌. അവർക്കെ​തി​രെ കുറ്റപ​ത്ര​മൊ​ന്നും തയ്യാറാ​ക്കി​യി​ട്ടില്ല, ഇതുവരെ വിചാരണ ചെയ്‌തി​ട്ടു​മില്ല. കുടും​ബാം​ഗങ്ങൾ ഉൾപ്പെടെ ആർക്കും അവരെ സന്ദർശി​ക്കാൻ അനുവാ​ദ​മില്ല. എന്താണ്‌ ഇതി​ന്റെ​യൊ​ക്കെ കാരണം? സൈനിക സേവന​ത്തിൽ പങ്കെടു​ക്കാൻ അവർ വിസമ്മ​തി​ച്ചു എന്നതു​തന്നെ. എറി​ട്രി​യൻ നിയമ​ത്തിൽ മനസ്സാ​ക്ഷി​പ​ര​മായ കാരണ​ങ്ങ​ളാൽ സൈനിക സേവന​ത്തിൽനി​ന്നു വിട്ടു​നിൽക്കാൻ അനുവ​ദി​ക്കുന്ന വകു​പ്പൊ​ന്നു​മില്ല. യുവാ​ക്കളെ അറസ്റ്റു ചെയ്‌തിട്ട്‌ അവരെ സൈനിക ക്യാമ്പി​ലാ​ക്കു​ന്നു. പലപ്പോ​ഴും അവർക്ക്‌ കടുത്ത പ്രഹര​വും മറ്റു തരത്തി​ലുള്ള പീഡന​ങ്ങ​ളും സഹി​ക്കേ​ണ്ട​താ​യി വരുന്നു.

ഇന്റർനെറ്റ്‌ വന്യജീ​വന്‌ ഒരു ഭീഷണി​യോ?

“ആഫ്രിക്കൻ ആനകളു​ടെ വംശനാ​ശ​ത്തിന്‌ ഇന്റർനെറ്റ്‌ ആക്കംകൂ​ട്ടു​ക​യാ​ണോ?” ദ ന്യൂ​യോർക്ക്‌ ടൈംസ്‌ ചോദി​ക്കു​ന്നു. ആണെന്നാണ്‌ ജന്തുക്ക​ളു​ടെ ക്ഷേമം മുൻനി​റു​ത്തി പ്രവർത്തി​ക്കുന്ന ചിലർ വിശ്വ​സി​ക്കു​ന്നത്‌. മാത്രമല്ല, മറ്റനേകം സ്‌പീ​ഷീ​സു​കൾ അപകട​ഭീ​ഷ​ണി​യി​ലാ​ണെന്ന്‌ അവർ കരുതു​ന്നു. ഇന്റർനെ​റ്റി​ന്റെ വളർച്ച​യോ​ടെ, നിയമ​വി​രു​ദ്ധ​മായ ഓൺലൈൻ വ്യാപാ​ര​ങ്ങ​ളും വർധി​ച്ചി​രി​ക്കു​ന്ന​താ​യി പറയ​പ്പെ​ടു​ന്നു. ഇംഗ്ലീ​ഷി​ലുള്ള വെബ്‌​സൈ​റ്റു​ക​ളിൽ മൂന്നു മാസം നടത്തിയ അന്വേ​ഷ​ണ​ത്തിൽ, ആമയുടെ തോടും ആനയുടെ എല്ലിൽ തീർത്ത ശിൽപ്പ​ങ്ങ​ളും എന്തിന്‌, ജീവനുള്ള കരിമ്പു​ലി​യും ഉൾപ്പെ​ടെ​യുള്ള “നിയമ​വി​രു​ദ്ധ​മാ​യ​തോ നിയമ​വി​രു​ദ്ധ​മാ​യി​രി​ക്കാൻ സാധ്യ​ത​യു​ള്ള​തോ ആയ 6,000-ത്തിലധി​കം സാധനങ്ങൾ” ഓൺ​ലൈ​നിൽ “വിൽപ്പ​ന​യ്‌ക്ക്‌” എത്തിയ​താ​യി കണ്ടെത്തു​ക​യു​ണ്ടാ​യി.

പരിസ്ഥി​തിക്ക്‌ ദോഷം ചെയ്യാത്ത കേന്ദ്രീയ താപന സംവി​ധാ​നം

“ഒലിവു​കു​രു​ക്കൾ ഇന്ധനമാ​യി ഉപയോ​ഗി​ച്ചുള്ള കേന്ദ്രീയ താപന സംവി​ധാ​നം രംഗ​ത്തെ​ത്തി​യി​രി​ക്കു​ന്നു,” സ്‌പാ​നീഷ്‌ വർത്തമാ​ന​പ​ത്ര​മായ എൽ പായിസ്‌ റിപ്പോർട്ടു ചെയ്യുന്നു. മാഡ്രി​ഡി​ലെ കുറഞ്ഞത്‌ 300 വീടു​കൾക്ക്‌ ഈ സംവി​ധാ​ന​ത്തി​ലൂ​ടെ താപവും ചൂടു​വെ​ള്ള​വും ലഭിക്കു​ന്നു. ഇന്ധനമെന്ന നിലയിൽ ഒലിവു​കു​രു​ക്കൾക്ക്‌ വില വളരെ കുറവാണ്‌; അതായത്‌ എണ്ണയെ​ക്കാൾ 60 ശതമാ​ന​വും കൽക്കരി​യെ​ക്കാൾ 20 ശതമാ​ന​വും വിലക്കു​റവ്‌. അവ പരിസ്ഥി​തി​യെ മലിന​പ്പെ​ടു​ത്തു​ന്നു​മില്ല, കാരണം സ്വാഭാ​വിക ദ്രവീ​ക​ര​ണ​സ​മ​യത്ത്‌ പുറന്ത​ള്ള​പ്പെ​ടുന്ന അത്രയും കാർബൺ ഡയോ​ക്‌​സൈഡ്‌ മാത്രമേ അവ കത്തു​മ്പോൾ പുറന്ത​ള്ള​പ്പെ​ടു​ന്നു​ള്ളൂ. ഇത്‌ കിട്ടാൻ ബുദ്ധി​മു​ട്ടില്ല എന്നതാണു മറ്റൊരു പ്രയോ​ജനം. ഒലിവു​കാ​യ്‌ക​ളിൽനിന്ന്‌ എണ്ണയെ​ടു​ത്ത​തി​നു​ശേ​ഷ​മുള്ള അവശി​ഷ്ട​മാണ്‌ ഒലിവു​കു​രു​ക്കൾ. സ്‌പെ​യി​നാ​ണെ​ങ്കിൽ, ഒലിവെണ്ണ ഉത്‌പാ​ദ​ന​ത്തിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന രാജ്യ​മാണ്‌.

നാലാ​യി​രം വർഷം പഴക്കമുള്ള നൂഡ്‌ൽസ്‌

“ലോക​ത്തി​ലെ അറിയ​പ്പെ​ടു​ന്ന​തിൽവെച്ച്‌ ഏറ്റവും പഴക്കമുള്ള നൂഡ്‌ൽസ്‌” തങ്ങൾ കണ്ടുപി​ടി​ച്ചി​രി​ക്കു​ന്നു​വെന്ന്‌ ശാസ്‌ത്രജ്ഞർ പറയു​ന്ന​താ​യി ദ ന്യൂ​യോർക്ക്‌ ടൈംസ്‌ റിപ്പോർട്ടു ചെയ്യുന്നു. നേർത്ത്‌ മഞ്ഞനി​റ​ത്തോ​ടു​കൂ​ടിയ 50 സെന്റി​മീ​റ്റർ നീളമുള്ള ഈ നൂഡ്‌ൽസ്‌ ചൈന​യ്‌ക്ക്‌ സ്വന്തമാ​യുള്ള ഒരുതരം ധാന്യ​ത്തിൽനിന്ന്‌ (millet) ഉണ്ടാക്കി​യ​താണ്‌. മൂന്നു മീറ്റർ കനത്തിൽ അടിഞ്ഞു​കൂ​ടി​യി​രുന്ന എക്കൽ നിക്ഷേ​പ​ത്തിന്‌ അടിയി​ലാ​യി കമിഴ്‌ന്നു കിടന്നി​രുന്ന ഒരു മൺകോ​പ്പ​യി​ലാണ്‌ നൂഡ്‌ൽസ്‌ കണ്ടെത്തി​യത്‌. വടക്കു പടിഞ്ഞാ​റൻ ചൈന​യിൽ ഹ്വാങ്‌ നദിക്ക്‌ അടുത്തുള്ള ഈ പ്രദേശം ഏതാണ്ട്‌ 4,000 വർഷങ്ങൾക്കു​മുമ്പ്‌ ഉണ്ടായ ഒരു ഭൂകമ്പ​ത്തി​ലും “വിനാ​ശ​ക​മായ വെള്ള​പ്പൊ​ക്ക​ത്തി​ലും” നശിച്ചു​പോ​യ​താ​യി​രി​ക്കണം എന്ന്‌ നേച്ചർ എന്ന മാസിക പറയുന്നു. നൂഡ്‌ൽസി​ന്റെ ജന്മദേശം ഇറ്റലി​യാ​ണോ മധ്യപൂർവ​ദേ​ശ​മാ​ണോ അതോ പൗരസ്‌ത്യ​ദേ​ശ​മാ​ണോ എന്ന വിവാ​ദ​ത്തോ​ടുള്ള ബന്ധത്തിൽ, കണ്ടുപി​ടി​ത്തം നടത്തി​യ​വ​രിൽ ഒരാളായ ചൈനീസ്‌ അക്കാഡമി ഒഫ്‌ സയൻസ​സി​ലെ ഹോയൂ​വൻ ലൂ പിൻവ​രുന്ന അവകാ​ശ​വാ​ദം നടത്തു​ന്ന​താ​യി ടൈംസ്‌ പറയുന്നു: “നൂഡ്‌ൽസ്‌ ഉത്‌പാ​ദനം ഉത്ഭവി​ച്ചത്‌ ചൈന​യി​ലാ​ണെന്ന്‌ ഈ പഠനം സ്ഥിരീ​ക​രി​ച്ചി​രി​ക്കു​ന്നു.”