വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വായന​ക്കാ​രിൽനി​ന്നുള്ള ചോദ്യ​ങ്ങൾ

വായന​ക്കാ​രിൽനി​ന്നുള്ള ചോദ്യ​ങ്ങൾ

യഹോവയുടെ സാക്ഷി​ക​ളു​ടെ പ്രസി​ദ്ധീ​ക​ര​ണങ്ങൾ ഒരു സ്വകാര്യ വെബ്‌​സൈ​റ്റി​ലോ സോഷ്യൽമീ​ഡി​യ​യി​ലോ പോസ്റ്റ് ചെയ്യരു​താ​ത്തത്‌ എന്തു​കൊണ്ട്?

നമ്മുടെ ബൈബി​ള​ധി​ഷ്‌ഠി​ത​പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങൾക്കു വില ഈടാ​ക്കാ​ത്ത​തു​കൊണ്ട് അതു കോപ്പി ചെയ്യു​ന്ന​തി​ലും മറ്റു വെബ്‌​സൈ​റ്റു​ക​ളി​ലും സോഷ്യൽമീ​ഡി​യ​യി​ലും പോസ്റ്റ് ചെയ്യു​ന്ന​തി​ലും തെറ്റി​ല്ലെന്നു ചിലർ കരുതു​ന്നു. എന്നാൽ അങ്ങനെ ചെയ്യു​ന്നത്‌ ഈ സൈറ്റ്‌ ‘ഉപയോ​ഗി​ക്കു​ന്ന​തി​നുള്ള വ്യവസ്ഥ​ക​ളു​ടെ’ ഒരു ലംഘന​മാണ്‌. * അതു ഗുരു​ത​ര​മായ പല പ്രശ്‌ന​ങ്ങൾക്കും കാരണ​മാ​യി​ട്ടുണ്ട്. ഈ വ്യവസ്ഥ​ക​ളിൽ വ്യക്തമാ​യി പ്രസ്‌താ​വി​ച്ചി​രി​ക്കു​ന്ന​തു​പോ​ലെ “ഈ വെബ്‌​സൈ​റ്റി​ലുള്ള ചിത്രങ്ങൾ, ഇലക്‌​ട്രോ​ണിക്‌ പ്രസി​ദ്ധീ​ക​ര​ണങ്ങൾ, വ്യാപാ​ര​മു​ദ്രകൾ, പാട്ടുകൾ, ഫോ​ട്ടോ​കൾ, വീഡി​യോ​കൾ, ലേഖനങ്ങൾ എന്നിവ ഇന്‍റർനെ​റ്റിൽ (മറ്റു വെബ്‌​സൈ​റ്റു​കൾ, വിവരങ്ങൾ പങ്കു​വെ​ക്കുന്ന സൈറ്റു​കൾ, സോഷ്യൽ നെറ്റ്‌വർക്ക് സൈറ്റു​കൾ, വീഡി​യോ പങ്കു​വെ​ക്കുന്ന സൈറ്റു​കൾ തുടങ്ങി​യ​വ​യിൽ)” പോസ്റ്റ് ചെയ്യാൻ ആർക്കും അനുവാ​ദ​മില്ല. ഇങ്ങനെ​യൊ​രു നിയ​ന്ത്രണം വെച്ചി​രി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌?

ദയവായി ആരും പകർപ്പ​വ​കാ​ശ​മുള്ള നമ്മുടെ പ്രസി​ദ്ധീ​ക​ര​ണങ്ങൾ മറ്റു വെബ്‌​സൈ​റ്റു​ക​ളിൽ പോസ്റ്റ് ചെയ്യരുത്‌

നമ്മുടെ വെബ്‌​സൈ​റ്റു​ക​ളി​ലെ എല്ലാ വിവര​ങ്ങൾക്കും പകർപ്പ​വ​കാ​ശ​മുണ്ട്. വിശ്വാ​സ​ത്യാ​ഗി​ക​ളും മറ്റ്‌ എതിരാ​ളി​ക​ളും, യഹോ​വ​യു​ടെ സാക്ഷി​ക​ളെ​യും മറ്റുള്ള​വ​രെ​യും അവരുടെ വലയിൽ വീഴ്‌ത്തു​ന്ന​തി​നു നമ്മുടെ പ്രസി​ദ്ധീ​ക​ര​ണങ്ങൾ അവരുടെ വെബ്‌​സൈ​റ്റു​ക​ളിൽ ഇട്ടേക്കാം. വായന​ക്കാ​രു​ടെ മനസ്സിൽ സംശയ​ത്തി​ന്‍റെ വിത്തുകൾ വിതയ്‌ക്കുക എന്നതാണ്‌ അവരുടെ വെബ്‌​സൈ​റ്റു​ക​ളു​ടെ ഉദ്ദേശ്യം. (സങ്കീ. 26:4; സുഭാ. 22:5) വേറെ ചിലർ നമ്മുടെ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളി​ലെ വിവര​ങ്ങ​ളും ചിത്ര​ങ്ങ​ളും അതു​പോ​ലെ jw.org ലോ​ഗോ​യും, പരസ്യ​ങ്ങ​ളി​ലും വിൽപ്പ​ന​യ്‌ക്കുള്ള ഉൽപ്പന്ന​ങ്ങ​ളി​ലും മൊ​ബൈൽ ആപ്ലി​ക്കേ​ഷ​നു​ക​ളി​ലും ഉപയോ​ഗി​ച്ചി​രി​ക്കു​ന്നു. നമ്മൾ പകർപ്പ​വ​കാ​ശം ഉറപ്പാ​ക്കി​യി​രി​ക്കു​ന്ന​തു​കൊ​ണ്ടും വ്യാപാ​ര​മു​ദ്ര (trademark) രജിസ്റ്റർ ചെയ്‌തി​രി​ക്കു​ന്ന​തു​കൊ​ണ്ടും ഇത്തരം ദുരു​പ​യോ​ഗങ്ങൾ തടയാൻ നമുക്കു നിയമ​പ​ര​മായ അടിസ്ഥാ​ന​മുണ്ട്. (സുഭാ. 27:12) എന്നാൽ നമ്മുടെ സൈറ്റു​ക​ളി​ലെ വിവരങ്ങൾ മറ്റു സൈറ്റു​ക​ളിൽ പോസ്റ്റ് ചെയ്യാ​നോ ഉൽപ്പന്ന​ങ്ങ​ളിൽ jw.org വ്യാപാ​ര​മു​ദ്ര ഉപയോ​ഗി​ക്കാ​നോ മറ്റുള്ള​വരെ, സഹോ​ദ​ര​ങ്ങ​ളെ​പ്പോ​ലും, നമ്മൾ മനഃപൂർവം അനുവ​ദി​ക്കു​ന്നെ​ങ്കിൽ എതിരാ​ളി​ക​ളെ​യും വ്യാപാ​ര​സ്ഥാ​പ​ന​ങ്ങ​ളെ​യും തടയാ​നുള്ള നമ്മുടെ ശ്രമങ്ങൾക്കു കോട​തി​യു​ടെ പിന്തുണ കിട്ടു​ക​യില്ല.

jw.org-ൽനിന്ന് അല്ലാതെ മറ്റ്‌ ഉറവി​ട​ങ്ങ​ളിൽനിന്ന് നമ്മുടെ പ്രസി​ദ്ധീ​ക​ര​ണങ്ങൾ ഡൗൺലോഡ്‌ ചെയ്യു​ന്ന​തിൽ അപകടങ്ങൾ ഒളിഞ്ഞു​കി​ട​പ്പുണ്ട്. ആത്മീയാ​ഹാ​രം വിതരണം ചെയ്യാ​നുള്ള ഉത്തരവാ​ദി​ത്വം യഹോവ ‘വിശ്വ​സ്‌ത​നും വിവേ​കി​യും ആയ അടിമയെ’ മാത്രമാണ്‌ ഏൽപ്പിച്ചിരിക്കുന്നത്‌. (മത്താ. 24:45) ആ “അടിമ” അതിനു​വേണ്ടി ഉപയോ​ഗി​ക്കുന്ന ഔദ്യോ​ഗി​ക​വെ​ബ്‌​സൈ​റ്റു​കൾ www.jw.org, tv.jw.org, wol.jw.org എന്നിവ മാത്ര​മാണ്‌. അതു​പോ​ലെ നമുക്കു മൂന്ന് ഔദ്യോ​ഗിക മൊ​ബൈൽ ആപ്ലി​ക്കേ​ഷ​നു​കളേ ഉള്ളൂ—JW ഭാഷാസഹായി ®, JW ലൈബ്രറി ®, JW ലൈബ്രറി ആംഗ്യ​ഭാഷ ®. ഇവയിൽ പരസ്യ​ങ്ങ​ളില്ല, സാത്താന്‍റെ ലോക​ത്തി​ന്‍റെ ദുഷി​പ്പു​ക​ളു​മില്ല. എന്നാൽ, ഈ ആത്മീയാ​ഹാ​രം മറ്റു സരണി​ക​ളി​ലൂ​ടെ​യാണ്‌ എത്തുന്ന​തെ​ങ്കിൽ അതിൽ വളച്ചൊടിക്കലുകളോ ദുഷി​പ്പു​ക​ളോ ഇല്ലെന്നു യാതൊ​രു ഉറപ്പു​മില്ല.—സങ്കീ. 18:26; 19:8.

കൂടാതെ, വ്യക്തി​പ​ര​മായ അഭി​പ്രാ​യങ്ങൾ എഴുതാ​വുന്ന വെബ്‌​സൈ​റ്റു​ക​ളിൽ നമ്മുടെ പ്രസി​ദ്ധീ​ക​ര​ണങ്ങൾ പോസ്റ്റ് ചെയ്യു​ന്നതു വിശ്വാ​സ​ത്യാ​ഗി​കൾക്കും മറ്റു വിമർശ​കർക്കും യഹോ​വ​യു​ടെ സംഘട​ന​യെ​പ്പറ്റി നുണകൾ പരത്താൻ വഴി​യൊ​രു​ക്കും. ചില സഹോ​ദ​രങ്ങൾ ഓൺലൈൻ സംവാ​ദ​ങ്ങ​ളിൽ ഉൾപ്പെ​ട്ടി​രി​ക്കു​ന്നു. അത്‌ യഹോ​വ​യു​ടെ നാമത്തി​നു കൂടുതൽ നിന്ദ വരുത്തി​വെ​ച്ചി​രി​ക്കു​ന്നു. ‘വിയോ​ജി​പ്പു​ള്ള​വർക്കു സൗമ്യ​മാ​യി കാര്യങ്ങൾ പറഞ്ഞു​കൊ​ടു​ക്കാ​നുള്ള’ ഉചിത​മായ വേദി​കളല്ല ഓൺ​ലൈൻഫോ​റങ്ങൾ. (2 തിമൊ. 2:23-25; 1 തിമൊ. 6:3-5) സംഘട​ന​യു​ടെ​യും ഭരണസം​ഘ​ത്തി​ന്‍റെ​യും അതിലെ അംഗങ്ങ​ളു​ടെ​യും പേരിൽ ചിലർ വ്യാജ​മായ സോഷ്യൽമീ​ഡിയ അക്കൗണ്ടു​ക​ളും വെബ്‌​സൈ​റ്റു​ക​ളും തുടങ്ങി​യി​ട്ടുണ്ട്. എന്നാൽ ഭരണസം​ഘ​ത്തി​ലെ ഒരംഗ​ത്തി​നും സ്വകാര്യ വെബ്‌പേ​ജില്ല, അവർ സോഷ്യൽമീ​ഡി​യ​സൈറ്റ്‌ ഉപയോ​ഗി​ക്കാ​റു​മില്ല.

jw.org ആളുകളെ പരിച​യ​പ്പെ​ടു​ത്തു​ന്നതു “സന്തോ​ഷ​വാർത്ത” പ്രചരി​പ്പി​ക്കാൻ സഹായി​ക്കും. (മത്താ. 24:14) ശുശ്രൂ​ഷ​യിൽ നമ്മൾ ഉപയോ​ഗി​ക്കുന്ന ഇലക്‌​ട്രോ​ണിക്‌ ഉപകര​ണങ്ങൾ തുടർച്ച​യാ​യി മെച്ച​പ്പെ​ടു​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാണ്‌. അതിൽനിന്ന് എല്ലാവ​രും പ്രയോ​ജനം നേടണ​മെ​ന്നാ​ണു നമ്മുടെ ആഗ്രഹം. അതു​കൊണ്ട് ‘ഉപയോ​ഗി​ക്കു​ന്ന​തി​നുള്ള വ്യവസ്ഥ​ക​ളിൽ’ വ്യക്തമാ​ക്കി​യി​രി​ക്കു​ന്ന​തു​പോ​ലെ നിങ്ങൾക്ക് ഒരു പ്രസി​ദ്ധീ​ക​ര​ണ​ത്തി​ന്‍റെ ഇലക്‌​ട്രോ​ണിക്‌ കോപ്പി ഇ-മെയിൽ ചെയ്യാം, അല്ലെങ്കിൽ jw.org-ലെ ലേഖന​ത്തി​ന്‍റെ​യോ മറ്റോ ലിങ്ക് അയച്ചു​കൊ​ടു​ക്കാം. താത്‌പ​ര്യ​മുള്ള ആളുകളെ നമ്മുടെ ഔദ്യോ​ഗിക വെബ്‌​സൈ​റ്റു​ക​ളി​ലേക്കു നയിക്കു​മ്പോൾ ആത്മീയാ​ഹാ​ര​ത്തി​ന്‍റെ ഏക ഉറവി​ട​മായ ‘വിശ്വ​സ്‌ത​നും വിവേ​കി​യും ആയ അടിമ​യു​മാ​യി’ അവരെ ബന്ധിപ്പി​ക്കു​ക​യാണ്‌.

^ ഖ. 1 jw.org-ന്‍റെ ആദ്യ​പേ​ജി​ന്‍റെ (തുടക്കം) താഴെ, ‘ഉപയോ​ഗി​ക്കു​ന്ന​തി​നുള്ള വ്യവസ്ഥകൾ’ എന്ന ലിങ്ക് കൊടു​ത്തി​ട്ടുണ്ട്. നമ്മുടെ വെബ്‌​സൈ​റ്റിൽ ലഭ്യമായ എല്ലാത്തി​നും ഈ നിയ​ന്ത്രണം ബാധക​മാണ്‌.