വിവരങ്ങള്‍ കാണിക്കുക

ആയിരങ്ങൾ മധ്യ അമേരി​ക്കൻ ബ്രാ​ഞ്ചോ​ഫീസ്‌ സന്ദർശി​ക്കു​ന്നു

ആയിരങ്ങൾ മധ്യ അമേരി​ക്കൻ ബ്രാ​ഞ്ചോ​ഫീസ്‌ സന്ദർശി​ക്കു​ന്നു

2015-ൽ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ മധ്യ അമേരി​ക്കൻ ബ്രാ​ഞ്ചോ​ഫീസ്‌ സന്ദർശി​ക്കാൻ 1,75,000-ത്തിനടുത്ത്‌ ആളുകൾ വരുക​യു​ണ്ടാ​യി. ഓരോ പ്രവൃത്തി ദിവസ​വും ശരാശരി 670 പേർ. മിക്ക സന്ദർശ​ക​രും വലിയ കൂട്ടങ്ങ​ളാ​യി​ട്ടാണ്‌ വന്നത്‌. ബുക്ക്‌ ചെയ്‌ത ബസ്സുക​ളിൽ ദിവസ​ങ്ങ​ളോ​ളം യാത്ര ചെയ്‌താണ്‌ അവർ അവിടെ എത്തിയത്‌. ഇനി ചിലരാ​ക​ട്ടെ മാസങ്ങൾക്കു മുമ്പു​ത​ന്നെ ഇതിനാ​യി ഒരുങ്ങി​യി​രു​ന്ന​വ​രാണ്‌.

“ബഥേൽ സന്ദർശ​ന​പ​ദ്ധ​തി”

ബഥേൽ എന്നറി​യ​പ്പെ​ടു​ന്ന ബ്രാ​ഞ്ചോ​ഫീസ്‌ സന്ദർശി​ക്കാൻ ചിലർക്ക്‌ ത്യാഗങ്ങൾ ചെയ്യേണ്ടി വന്നു. ഉദാഹ​ര​ണ​ത്തിന്‌ വെരാ​ക്രൂസ്‌ എന്ന മെക്‌സി​ക്കൻ സംസ്ഥാ​ന​ത്തി​ലെ ഒരു സഭയിലെ മിക്ക അംഗങ്ങൾക്കും 550 കിലോ​മീ​റ്റ​റോ​ളം വരുന്ന ബസ്‌ യാത്ര​യ്‌ക്കു​ള്ള പണമി​ല്ലാ​യി​രു​ന്നു. അതു​കൊണ്ട്‌ “ബഥേൽ സന്ദർശ​ന​പ​ദ്ധ​തി” എന്ന ഒരു പദ്ധതിക്ക്‌ അവർ രൂപം​കൊ​ടു​ത്തു. ഓരോ കൂട്ടങ്ങ​ളാ​യി ഭക്ഷണം പാകം ചെയ്‌തു വിൽക്കാൻ അവർ പരിപാ​ടി​യി​ട്ടു. പ്ലാസ്റ്റിക്ക്‌ കുപ്പികൾ വീണ്ടും ഉപയോ​ഗി​ക്കാൻ കഴിയുന്ന വിധത്തി​ലാ​ക്കു​ന്ന ജോലി​യും അവർ തുടങ്ങി. അങ്ങനെ മൂന്നു മാസത്തി​നു ശേഷം ബഥേൽ യാത്ര​യ്‌ക്കു​ള്ള പണം അവർക്ക്‌ സ്വരൂ​പി​ക്കാ​നാ​യി.

ആ ത്യാഗ​ങ്ങൾക്കു​ള്ള മൂല്യം ഉണ്ടായോ? ഉണ്ടായി എന്ന അവർ ഉറപ്പോ​ടെ പറയുന്നു. ഉദാഹ​ര​ണ​ത്തിന്‌, ആ സഭയിലെ ഒരു ചെറു​പ്പ​ക്കാ​ര​നാ​യ ലൂസി​യോ എഴുതി: “ബഥേൽ സന്ദർശനം കൂടു​ത​ലാ​യ ആത്മീയ ലക്ഷ്യങ്ങൾ വെക്കാൻ എന്നെ പ്രേരി​പ്പി​ച്ചു. ഇപ്പോൾ ഞാൻ കൂടുതൽ സമയം സഭാകാ​ര്യ​ങ്ങ​ളിൽ പ്രവർത്തി​ക്കു​ന്നു.” 18 വയസ്സുള്ള എലിസ​ബെത്ത്‌ പറയുന്നു: “ബഥേലിൽ യഹോ​വ​യെ സേവി​ക്കു​ന്ന​വ​രെ തിരി​ച്ച​റി​യി​ക്കു​ന്ന ആത്മാർഥ സ്‌നേഹം കാണാ​നും അനുഭ​വി​ച്ച​റി​യാ​നും എനിക്കു സാധിച്ചു. ദൈവ​ത്തി​നു​വേ​ണ്ടി കൂടു​ത​ലാ​യി എന്തെങ്കി​ലും ചെയ്യണം എന്ന്‌ എനിക്കു തോന്നി. അതു​കൊണ്ട്‌ ഞാൻ മുഴു​സ​മ​യം ദൈവത്തെ സേവി​ക്കു​ന്ന ഒരു ശുശ്രൂ​ഷ​ക​യാ​യി.”

ആയിരങ്ങൾ സന്ദർശ​ക​രാ​യി

ഒറ്റ ദിവസം ചില​പ്പോൾ ബഥേൽ സന്ദർശി​ക്കാ​നാ​യി ആയിര​ങ്ങ​ളാണ്‌ വരുന്നത്‌. എല്ലാവ​രെ​യും വളരെ ആതിഥ്യ മര്യാ​ദ​യോ​ടെ സ്വീക​രി​ക്കാൻ ടൂർ ഡെസ്‌ക്കി​ലു​ള്ള സഹോ​ദ​ര​ങ്ങൾ കഠിനാ​ധ്വാ​നം ചെയ്യുന്നു. ലിസി എന്ന സഹോ​ദ​രി പറയുന്നു: “ധാരാളം പേർ വരുന്ന​തു​ത​ന്നെ വലിയ സന്തോ​ഷ​മാണ്‌. ബ്രാഞ്ച്‌ സന്ദർശി​ക്കാൻ സഹോ​ദ​ര​ങ്ങൾ ചെയ്യുന്ന ത്യാഗ​ങ്ങ​ളും ഇവിടത്തെ പ്രവർത്ത​ന​ങ്ങ​ളോ​ടു​ള്ള അവരുടെ വിലമ​തി​പ്പും ഒക്കെ കേൾക്കു​ന്ന​തും കാണു​ന്ന​തും എന്റെ വിശ്വാ​സം ശക്തി​പ്പെ​ടു​ത്തു​ന്നു.”

വരുന്ന ആയിര​ങ്ങ​ളെ സ്വീക​രി​ക്കാൻ ബഥേലിൽത​ന്നെ മറ്റു നിയമ​ന​ങ്ങൾ ചെയ്യുന്ന സഹോ​ദ​ര​ങ്ങൾ ബഥേൽ ടൂർ നൽകുന്നു. അവരുടെ നിയമിത ജോലി​ക്കു പുറമേ അതിഥി​ക​ളെ സ്വീക​രി​ക്കു​ന്ന ഈ അധിക​ജോ​ലി​യും ചെയ്യാൻ അവർക്കു സന്തോ​ഷ​മേ​യു​ള്ളു. ജ്വാൻ പറയുന്നു: “ഒരു ടൂർ കൊടു​ത്ത​തി​നു ശേഷം സന്ദർശ​ക​രു​ടെ മുഖത്ത്‌ വിരി​യു​ന്ന സന്തോഷം കാണു​മ്പോൾ അത്‌ ശ്രമത്തി​നു തക്ക മൂല്യ​മു​ള്ള​താ​ണെന്ന തിരി​ച്ച​റിവ്‌ എന്നെ സന്തോ​ഷി​പ്പി​ക്കു​ന്നു.”

“കുട്ടി​കൾക്ക്‌ അതത്ര പിടി​ച്ചു​പോ​യി”

ബഥേൽ സന്ദർശനം കുട്ടി​ക​ളും ഒരു ആഘോ​ഷ​മാ​ക്കു​ന്നു. കമ്പ്യൂട്ടർ ഡിപ്പാർട്ടുമെന്റിൽ പ്രവർത്തി​ക്കു​ന്ന നോറി​ക്കോ പറയുന്നു: “ബഥേലിൽ സേവി​ക്കാൻ താത്‌പ​ര്യ​മു​ണ്ടോ എന്ന്‌ ബഥേലിൽ ടൂറിനു വരുന്ന കുട്ടി​ക​ളോ​ടു ചോദി​ച്ചാൽ അവരെ​ല്ലാ​വ​രും പറയും ‘ഉവ്വ്‌’ എന്ന്‌. കുട്ടി​ക​ളു​ടെ ഇഷ്ടപ്പെട്ട ഇടങ്ങളിൽ ഒന്നാണ്‌ ‘ഡേവി​ഡ്‌സ്‌ കോർണർ’. യഹോ​വ​യു​ടെ കൂട്ടു​കാ​രാ​കാം എന്ന വീഡി​യോ പരമ്പര​യി​ലെ കാർട്ടൂൺ കഥാപാ​ത്ര​ങ്ങ​ളാ​യ ഡേവി​ഡി​ന്റെ​യും ടീനയു​ടെ​യും വലിയ ആകൃതി​യിൽ ഉണ്ടാക്കി​വെ​ച്ചി​രി​ക്കു​ന്ന കട്ട്‌ ഔട്ടു​ക​ളു​ടെ അടുത്ത്‌ നിന്ന്‌ ഫോട്ടോ എടുക്കാൻ അവർക്കു വലിയ ഇഷ്ടമാണ്‌. കുട്ടി​കൾക്ക്‌ അതത്ര പിടി​ച്ചു​പോ​യി.”

ബഥേലിൽ നടക്കുന്ന പ്രവർത്ത​ന​ങ്ങൾ വളരെ വില​പ്പെ​ട്ട​താ​യി കാണുന്നു എന്ന്‌ പല കുട്ടി​ക​ളും പറഞ്ഞു. ഉദാഹ​ര​ണ​ത്തിന്‌, മെക്‌സി​ക്കോ​യി​ലു​ള്ള ഹെൻറി എന്ന കൊച്ചു​കു​ട്ടി ബഥേലി​ലേ​ക്കു സംഭാവന ചെയ്യാൻ കുടു​ക്ക​യിൽ കുറച്ചു പണം സ്വരൂ​പി​ച്ചു. സംഭാ​വ​ന​യോ​ടൊ​പ്പ​മുള്ള ഒരു കുറി​പ്പിൽ ആ കൊച്ചു മിടുക്കൻ ഇങ്ങനെ എഴുതി. “കൂടുതൽ പ്രസി​ദ്ധീ​ക​ര​ണ​ങ്ങൾ അച്ചടി​ക്കാൻ ഈ പണം ഉപയോ​ഗി​ക്കൂ. യഹോ​വ​യ്‌ക്കു​വേ​ണ്ടി പ്രവർത്തി​ക്കു​ന്ന​തിന്‌ നന്ദി.”

നിങ്ങളും വരില്ലേ?

ലോകത്ത്‌ എവി​ടെ​യും ഉള്ള യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ഓഫീ​സു​ക​ളും അച്ചടി സൗകര്യ​ങ്ങ​ളും സൗജന്യ​മാ​യി സന്ദർശി​ക്കാ​നു​ള്ള അവസരം എല്ലാവർക്കും ഉണ്ട്‌. അങ്ങനെ​യൊ​രു ബ്രാ​ഞ്ചോ​ഫീസ്‌ സന്ദർശി​ക്കാൻ നിങ്ങൾ ആഗ്രഹി​ക്കു​ന്നെ​ങ്കിൽ ഞങ്ങൾ നിങ്ങളെ സന്തോ​ഷ​ത്തോ​ടെ സ്വാഗതം ചെയ്യുന്നു. ആ സന്ദർശനം നിങ്ങൾ ഒരിക്ക​ലും മറക്കി​ല്ലെന്ന്‌ ഞങ്ങൾക്കു​റ​പ്പാണ്‌. ബഥേൽ ടൂറി​നെ​ക്കു​റി​ച്ചു​ള്ള കൂടുതൽ വിവര​ങ്ങൾക്കാ​യി JW.ORG/ml സൈറ്റിൽ ഞങ്ങളെ​ക്കു​റിച്ച്‌ > ഓഫീ​സു​കൾ / സന്ദർശനം എന്ന ഭാഗത്ത്‌ നോക്കുക.