വിവരങ്ങള്‍ കാണിക്കുക

മെക്‌സി​ക്കോ​യി​ലെ​യും മധ്യ അമേരി​ക്ക​യി​ലെ​യും പരിഭാ​ഷാ​വേല

മെക്‌സി​ക്കോ​യി​ലെ​യും മധ്യ അമേരി​ക്ക​യി​ലെ​യും പരിഭാ​ഷാ​വേല

മെക്‌സി​ക്കോ​യി​ലെ​യും മധ്യ അമേരി​ക്ക​യി​ലെ​യും ആറ്‌ രാജ്യ​ങ്ങ​ളിൽ താമസി​ക്കു​ന്ന 290-ഓളം പരിഭാ​ഷ​കർ 60-ലധികം ഭാഷക​ളി​ലേക്ക്‌ ബൈബിൾപ്ര​സി​ദ്ധീ​ക​ര​ണങ്ങൾ പരിഭാഷ ചെയ്യുന്നു. ഇത്രയ​ധി​കം ശ്രമം ചെയ്യു​ന്നത്‌ എന്തിനാണ്‌? എളുപ്പം മനസ്സി​ലാ​ക്കാൻ കഴിയുന്ന ഭാഷയിൽ ബൈബിൾപ്ര​സി​ദ്ധീ​ക​ര​ണങ്ങൾ ലഭിക്കു​മ്പോൾ അത്‌ ആളുക​ളു​ടെ ഉള്ളിൽത്ത​ട്ടാൻ സാധ്യത കൂടു​ത​ലാണ്‌.—1 കൊരി​ന്ത്യർ 14:9.

മെക്‌സി​ക്കോ സിറ്റി​യിൽ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ബ്രാ​ഞ്ചോ​ഫീ​സിൽ ജോലി ചെയ്‌തി​രു​ന്ന ചില പരിഭാ​ഷ​കർ, പരിഭാ​ഷ​യു​ടെ ഗുണമേന്മ മെച്ച​പ്പെ​ടു​ത്താ​നാ​യി തങ്ങളുടെ ഭാഷ സംസാ​രി​ക്കു​ന്ന സ്ഥലങ്ങളി​ലു​ള്ള പരിഭാ​ഷാ​കേ​ന്ദ്ര​ങ്ങ​ളി​ലേക്ക്‌ മാറി​ത്താ​മ​സി​ച്ചി​രി​ക്കു​ന്നു. അതു​കൊ​ണ്ടു​ള്ള പ്രയോ​ജ​നം എന്താണ്‌? ഇപ്പോൾ ഈ പരിഭാ​ഷ​കർക്ക്‌ അവർ പരിഭാ​ഷ​പ്പെ​ടു​ത്തു​ന്ന ഭാഷ സംസാ​രി​ക്കു​ന്ന നാട്ടു​കാ​രോ​ടൊ​പ്പം കൂടുതൽ ഇടപഴ​കാൻ കഴിയു​ന്നു. അനായാ​സം മനസ്സി​ലാ​കു​ന്ന വിധത്തിൽ പ്രസി​ദ്ധീ​ക​ര​ണ​ങ്ങൾ പരിഭാഷ ചെയ്യാൻ അത്‌ അവരെ കൂടുതൽ സഹായി​ക്കു​ന്നു.

ഈ മാറ്റ​ത്തെ​ക്കു​റിച്ച്‌ പരിഭാ​ഷ​ക​രു​ടെ അഭി​പ്രാ​യം എന്താണ്‌? ഗെറേ​റോ നഹുവാ​ത്‌ൽ ഭാഷയി​ലേക്ക്‌ പരിഭാഷ ചെയ്യുന്ന ഫെഡെ​റി​കോ പറയുന്നു: “മെക്‌സി​ക്കോ സിറ്റി​യി​ലാ​യി​രു​ന്ന പത്തു വർഷക്കാ​ല​യ​ള​വിൽ എന്റെ ഭാഷ സംസാ​രി​ക്കു​ന്ന ഒരു കുടും​ബ​ത്തെ മാത്രമേ ഞാൻ കണ്ടിട്ടു​ള്ളൂ. എന്നാൽ ഇപ്പോൾ, പരിഭാ​ഷാ​കേ​ന്ദ്ര​ത്തിന്‌ അടുത്തുള്ള പട്ടണത്തിൽ മിക്കവാ​റും എല്ലാവ​രും​ത​ന്നെ ഈ ഭാഷ സംസാ​രി​ക്കു​ന്ന​വ​രാണ്‌.”

മെക്‌സി​ക്കോ​യി​ലെ ചീവാവ സംസ്ഥാ​ന​ത്തു​ള്ള പരിഭാ​ഷാ​കേ​ന്ദ്ര​ത്തിൽ ലോ ജർമൻ ഭാഷയി​ലേക്ക്‌ പരിഭാഷ ചെയ്യുന്ന കാറെൻ പറയുന്നു: “മെന്നോ​നൈ​റ്റു​കാ​രു​ടെ നാട്ടിൽ താമസി​ക്കു​ന്നത്‌ അവരുടെ ഭാഷയി​ലു​ള്ള പുതിയ മാറ്റങ്ങ​ളെ​ക്കു​റിച്ച്‌ അറിയാൻ എന്നെ സഹായി​ക്കു​ന്നു. ഒരു ചെറിയ പട്ടണത്തി​ലാണ്‌ ഞങ്ങൾ താമസി​ച്ചു പരിഭാഷ ചെയ്യു​ന്നത്‌. ജനലി​ലൂ​ടെ പുറ​ത്തേ​ക്കു നോക്കു​മ്പോൾ, ഞങ്ങൾ ചെയ്യുന്ന പരിഭാ​ഷ​യിൽനിന്ന്‌ പ്രയോ​ജ​നം നേടാ​നു​ള്ള​വ​രെ എനിക്ക്‌ കാണാൻ കഴിയും!”

മെക്‌സി​ക്കോ​യി​ലെ മെരി​ഡാ​യി​ലു​ള്ള പരിഭാ​ഷാ​കേ​ന്ദ്ര​ത്തിൽ ഇപ്പോൾ താമസി​ക്കു​ന്ന നീഫി പറയു​ന്നത്‌ ഇതാണ്‌: “മായാ ഭാഷയിൽ ബൈബിൾചർച്ച​കൾ നടത്തു​മ്പോൾ ആ ഭാഷക്കാർക്ക്‌ എളുപ്പ​ത്തിൽ മനസ്സി​ലാ​ക്കാൻ കഴിയാത്ത പദപ്ര​യോ​ഗ​ങ്ങൾ തിരി​ച്ച​റി​യാൻ ഞങ്ങൾക്ക്‌ കഴിയു​ന്നുണ്ട്‌. അതു​കൊണ്ട്‌ ആ പദപ്ര​യോ​ഗ​ങ്ങൾ കൂടുതൽ സ്വാഭാ​വി​ക​മാ​യി വിവർത്ത​നം ചെയ്യാൻ ഞങ്ങൾ ഇപ്പോൾ ശ്രമി​ക്കു​ന്നു.”

പരിഭാഷ ചെയ്‌ത പ്രസി​ദ്ധീ​ക​ര​ണ​ങ്ങൾ ലഭിക്കു​ന്ന​വർക്ക്‌ എന്തു പ്രയോ​ജ​ന​ങ്ങ​ളുണ്ട്‌? ഒരു ഉദാഹ​ര​ണം നോക്കാം: 40 വയസ്സുള്ള എലെന​യു​ടെ മാതൃ​ഭാ​ഷ ത്‌ലാ​പെ​നെക്‌ ആണ്‌. യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ യോഗ​ങ്ങൾക്ക്‌ ക്രമമാ​യി പങ്കെടു​ക്ക​ണ​മെന്ന്‌ എലെന​യ്‌ക്ക്‌ ആഗ്രഹ​മു​ണ്ടാ​യി​രു​ന്നു. യോഗ​ങ്ങൾക്ക്‌ ഹാജരാ​കു​മാ​യി​രു​ന്നെ​ങ്കി​ലും പരിപാ​ടി​കൾ സ്‌പാ​നിഷ്‌ ഭാഷയി​ലാ​യി​രു​ന്ന​തി​നാൽ മനസ്സി​ലാ​യി​രു​ന്നി​ല്ല. എന്നാൽ ത്‌ലാ​പെ​നെക്‌ ഭാഷയി​ലു​ള്ള പത്രി​ക​കൾ ഉപയോ​ഗിച്ച്‌ ബൈബിൾ പഠിച്ച​പ്പോൾ എലെന​യു​ടെ ദൈവ​ത്തോ​ടു​ള്ള സ്‌നേഹം കൂടുതൽ വർധിച്ചു, ജീവിതം ദൈവ​ത്തി​നു സമർപ്പി​ച്ചു, 2013-ൽ സ്‌നാ​ന​മേൽക്കു​ക​യും ചെയ്‌തു. എലെന പറയു​ന്നത്‌ ഇതാണ്‌: “ബൈബിൾ മനസ്സി​ലാ​ക്കാൻ സഹായി​ച്ച​തിന്‌ ഞാൻ യഹോ​വ​യ്‌ക്കു നന്ദി പറയുന്നു.”