വിവരങ്ങള്‍ കാണിക്കുക

ദശലക്ഷ​ങ്ങൾക്കു​വേ​ണ്ടി​യുള്ള രാജ്യ​ഹാ​ളു​കൾ

ദശലക്ഷ​ങ്ങൾക്കു​വേ​ണ്ടി​യുള്ള രാജ്യ​ഹാ​ളു​കൾ

മധ്യ അമേരി​ക്ക​യി​ലും * മെക്‌സി​ക്കോ​യി​ലും ആയി 5000-ത്തോളം രാജ്യ​ഹാ​ളു​ക​ളാണ്‌ യഹോ​വ​യു​ടെ സാക്ഷികൾ 1999-നും 2015-നും ഇടയ്‌ക്ക്‌ പണിക​ഴി​പ്പി​ച്ചത്‌. എങ്കിലും ഈ പ്രദേ​ശ​ത്തു​ള്ള പത്ത്‌ ലക്ഷത്തി​ല​ധി​കം​വ​രു​ന്ന സാക്ഷി​കൾക്കും താത്‌പ​ര്യ​ക്കാർക്കും കൂടി​വ​രു​ന്ന​തിന്‌ ഇനിയും 700-ലധികം രാജ്യ​ഹാ​ളു​ക​ളു​ടെ ആവശ്യ​മുണ്ട്‌.

കഴിഞ്ഞ​കാ​ല​ങ്ങ​ളിൽ ഈ പ്രദേ​ശ​ങ്ങ​ളി​ലു​ള്ള സഭകൾക്ക്‌ ആരാധ​നാ​ല​യ​ങ്ങൾ പണിയുക ബുദ്ധി​മു​ട്ടാ​യി​രു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, മെക്‌സി​ക്കോ​യിൽ താമസി​ച്ചി​രു​ന്ന സാക്ഷി​ക​ളിൽ ഭൂരി​ഭാ​ഗ​വും സ്വകാ​ര്യ​ഭ​വ​ന​ങ്ങ​ളി​ലാ​ണു യോഗ​ങ്ങൾക്കാ​യി കൂടി​വ​ന്നി​രു​ന്നത്‌. എന്തു​കൊ​ണ്ടാണ്‌ അത്‌? മതപര​മാ​യ സംഘട​ന​കൾ വസ്‌തു​വ​ക​കൾ സ്വന്തമാ​ക്കി​ക്കൂ​ടാ എന്ന നിയമ​മു​ള്ള​താ​യി​രു​ന്നു ഒരു കാരണം. എന്നാൽ 1990-ഓടെ ആ നിയമ​ത്തിന്‌ ഭേദഗ​തി​വ​ന്നു. അപ്പോൾമു​തൽ യഹോ​വ​യു​ടെ സാക്ഷികൾ പുതിയ രാജ്യ​ഹാ​ളു​കൾ പണിയാൻ തുടങ്ങി. ഓരോ രാജ്യ​ഹാ​ളു​ക​ളു​ടെ​യും പണി പൂർത്തി​യാ​വാൻ മാസങ്ങൾ വേണ്ടി​വ​ന്നു.

നിർമാ​ണ​ത്തി​ന്റെ വേഗത കൂടുന്നു

1999 ആയപ്പോ​ഴേ​ക്കും വസ്‌തു​വ​ക​കൾ പരിമി​ത​മാ​യി​രി​ക്കുന്ന ദേശങ്ങ​ളിൽ രാജ്യ​ഹാ​ളു​കൾ നിർമി​ക്കാ​നു​ള്ള പുതിയ പദ്ധതിക്കു തുടക്കം​കു​റി​ച്ചു. ആ പദ്ധതിക്കു കീഴിൽ വന്ന രാജ്യ​ഹാൾനിർമാ​ണ സംഘങ്ങൾ പ്രവർത്ത​ന​ത്തി​നു വേഗത കൂട്ടി. ഈ പദ്ധതി​യിൽ മെക്‌സി​ക്കോ​യും മധ്യ അമേരി​ക്ക​യി​ലെ ഏഴു രാജ്യ​ങ്ങ​ളും ഉൾപ്പെ​ടും. 2010-മുതൽ മെക്‌സി​ക്കോ​യി​ലെ ബ്രാ​ഞ്ചോ​ഫീ​സാണ്‌ മുഴു​പ്ര​ദേ​ശ​ത്തെ നിർമാ​ണ​പ്ര​വർത്ത​ന​ത്തി​നു നേതൃ​ത്വം വഹിച്ചത്‌.

ഒറ്റപ്പെട്ട പ്രദേ​ശ​ങ്ങ​ളിൽ ഹാളുകൾ നിർമി​ക്കു​മ്പോൾ നിർമാ​ണ​ദാ​സ​ർക്ക്‌ ചില പ്രത്യേക വെല്ലു​വി​ളി​കൾ നേരി​ടേ​ണ്ട​താ​യി വന്നിട്ടുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌ പനാമ​യിൽ മൂന്ന്‌ മണിക്കൂർ നേരത്തെ ബോട്ടു​യാ​ത്രയ്‌ക്കു ശേഷം മാത്ര​മാണ്‌ നിർമാ​ണ​ദാ​സർക്കു പണി​സൈ​റ്റിൽ എത്തി​ച്ചേ​രാ​നാ​യത്‌. മെക്‌സി​ക്കൻ പ്രദേ​ശ​ത്തെ ചിയാ​പാസ്‌ എന്ന സ്ഥലത്ത്‌ കെട്ടി​ട​നിർമാ​ണ​ത്തി​നുള്ള വസ്‌തു​വ​ക​കൾ കൊണ്ടു​ചെ​ല്ലാൻ നിർമാണ സംഘത്തിന്‌ ഒരു ചെറിയ വിമാ​നം​പോ​ലും ഉപയോ​ഗി​ക്കേ​ണ്ട​താ​യി​വ​ന്നി​ട്ടുണ്ട്‌.

പുതിയ രാജ്യ​ഹാ​ളു​ക​ളു​ടെ പ്രയോ​ജ​ന​ങ്ങൾ

തങ്ങളുടെ പ്രദേ​ശത്ത്‌ ഒരു പുതിയ രാജ്യ​ഹാൾ വരുന്നു എന്ന്‌ അറിഞ്ഞത്‌ സാക്ഷി​ക​ള​ല്ലാ​ത്ത​വ​രെ​പോ​ലും വളരെ സന്തോ​ഷി​പ്പി​ച്ചു. ഉദാഹ​ര​ണ​ത്തിന്‌ ഹോണ്ടു​റാ​സി​ലു​ള്ള ഒരാൾ ഇങ്ങനെ പറഞ്ഞു: “ഇവിടെ രാജ്യ​ഹാൾ പണിയാൻ ഉദ്ദേശി​ച്ചി​രു​ന്ന സ്ഥലത്ത്‌ ഒരു നിശാ​ക്ലബ്ബ്‌ പണിയാ​നാ​യി​രു​ന്നു മറ്റ്‌ ആളുക​ളു​ടെ താത്‌പ​ര്യം. പക്ഷേ എനിക്ക്‌ അത്‌ ഒട്ടും ഇഷ്ടമാ​യി​രു​ന്നി​ല്ല. അങ്ങനെ​യി​രി​ക്കെ​യാണ്‌ സാക്ഷികൾ അവിടെ ഒരു രാജ്യ​ഹാൾ പണിയാൻ ഉദ്ദേശി​ക്കു​ന്നു എന്നു ഞാൻ അറിഞ്ഞത്‌. വാസ്‌ത​വ​ത്തിൽ ഇത്‌ ദൈവാ​നു​ഗ്ര​ഹ​മാണ്‌.”

പലയി​ട​ങ്ങ​ളി​ലും പണിയു​ന്ന​വ​രു​ടെ ഉത്സാഹം ആളുക​ളിൽ മതിപ്പു​ള​വാ​ക്കി. ഉദാഹ​ര​ണ​ത്തിന്‌ ഗ്വാട്ടി​മാ​ല​യിൽ നിന്നുള്ള ഒരാൾ ഇങ്ങനെ പറഞ്ഞു: “ഞങ്ങളുടെ പ്രദേ​ശ​ത്തെ സ്‌ത്രീ​കൾ അടുക്ക​ള​യിൽ ജോലി ചെയ്യു​ന്ന​താണ്‌ ഞാൻ കണ്ടിട്ടു​ള്ളത്‌. എന്നാൽ ഇവിടെ ആണുങ്ങൾ ചെയ്യുന്ന എല്ലാ ജോലി​യും അവർ ചെയ്യുന്നു. ഇരുമ്പു​കൊ​ണ്ടു​ള്ള ചട്ടക്കൂട്‌ തീർക്കു​ന്ന​തും ഭിത്തി​യും മറ്റും തേക്കു​ന്ന​തും കണ്ടപ്പോൾ ഞാൻ അതിശ​യി​ച്ചു​പോ​യി. എനിക്ക്‌ വളരെ ഇഷ്ടപ്പെട്ടു.” മറ്റു ചില അയൽക്കാ​രാ​ക​ട്ടെ നിർമാ​ണ​ദാ​സ​രു​ടെ പണിയിൽ മതിപ്പു​തോ​ന്നി അവർക്ക്‌ ഭക്ഷണപാ​നീ​യ​ങ്ങൾപോ​ലും വാങ്ങി​ക്കൊ​ടു​ത്തു.

അനേകം ആളുകൾ നമ്മുടെ ഹാളു​ക​ളു​ടെ നിർമി​തി​യെ​പ്പ​റ്റി പുകഴ്‌ത്തി​പ്പ​റ​ഞ്ഞി​ട്ടു​മുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌ നമ്മുടെ രാജ്യ​ഹാ​ളു​കൾ അതിമ​നോ​ഹ​ര​മാ​ണെ​ന്നും മേൽത്തരം നിർമാ​ണ​വസ്‌തു​ക്ക​ളാണ്‌ നമ്മൾ ഉപയോ​ഗി​ച്ച​തെ​ന്നും നിക്കരാ​ഗ്വ​യി​ലു​ള്ള ഒരു എഞ്ചിനീ​യർ ആ സ്ഥലത്തെ മേയ​റോട്‌ പറഞ്ഞു. ആ പട്ടണത്തി​ലെ ഏറ്റവും മേന്മ​യേ​റി​യ കെട്ടി​ട​മാണ്‌ നമ്മുടെ ഹാളെ​ന്നും അദ്ദേഹം കൂട്ടി​ച്ചേർത്തു.

ആരാധ​നയ്‌ക്കാ​യി നല്ല ഹാളുകൾ ഉണ്ടായി​രി​ക്കു​ന്നത്‌ യഹോ​വ​യു​ടെ സാക്ഷികൾ തീർച്ച​യാ​യും വിലമ​തി​ക്കു​ന്നു. ഒരു പുതിയ രാജ്യ​ഹാൾ ഉണ്ടായ​തി​നു ശേഷം ബൈബിൾവി​ദ്യാർഥി​കൾ മീറ്റി​ങ്ങു​കൾക്ക്‌ വരാൻ കൂടുതൽ ഉത്സാഹം കാണി​ക്കു​ന്ന​താ​യും സാക്ഷികൾ നിരീ​ക്ഷി​ച്ചു. രാജ്യ​ഹാൾനിർമാ​ണ​ത്തിൽ പങ്കെടു​ത്ത​തി​നു ശേഷം മെക്‌സി​ക്കോ​യി​ലു​ള്ള ഒരു സഭയിലെ സഹോ​ദ​ര​ങ്ങൾ വിലമ​തി​പ്പി​ന്റെ ഈ വാക്കുകൾ പറഞ്ഞു: “യഹോ​വ​യു​ടെ നാമത്തിന്‌ മഹത്ത്വ​വും ഉന്നതി​യും കരേറ്റുന്ന ഈ രാജ്യ​ഹാൾ നിർമാ​ണ​പ​ദ്ധ​തി​യിൽ പങ്കെടു​ക്കാ​നാ​യ​തിൽ യഹോ​വ​യോ​ടു​ള്ള അകമഴിഞ്ഞ നന്ദി ഞങ്ങൾ രേഖ​പ്പെ​ടു​ത്തു​ന്നു.”

^ ഖ. 2 മധ്യ അമേരി​ക്ക​യു​ടെ പ്രദേ​ശ​ങ്ങ​ളിൽ ഗ്വാട്ടി​മാ​ല, എൽ സാൽവ​ഡോർ, ഹോണ്ടു​റാസ്‌, നിക്കരാ​ഗ്വ, കോസ്റ്റ​റീ​ക്ക, പാനമ, ബെലീസ്‌ എന്നീ രാജ്യങ്ങൾ ഉൾപ്പെ​ടു​ന്നു എന്ന്‌ മിറിയം-വെബ്‌സ്റ്റേ​ഴ്‌സ്‌ കൊളി​ജി​യേറ്റ്‌ ഡിക്ഷ്‌ണ​റി (11-ാം പതിപ്പ്‌) പറയുന്നു.